.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Wednesday, May 19, 2010

ഇന്നത്തെ വാക്കുകള്‍ (19/05/2010)

Swat (sw'ɒt) = Hit with a quick, swinging movement, using your hand or a flat object - ശക്തിയായി പ്രഹരിക്കുക, കൈപരത്തി അടിക്കുക - (Eg: Hundreds of flies buzz around us, and the workman keeps swatting them)
----------------------------------------------------------------------------------------------------------------
Dabble (d'æbəl) = Work with in an amateurish manner, Dip a foot or hand briefly into a liquid - വേണ്ടത്ര പരിശീലനം ലഭിക്കാതെ എന്തെങ്കിലും ചെയ്യുക, നനയ്ക്കുക, തളിക്കുക - (Eg: He dabbled in business)
---------------------------------------------------------------------------------------------------------------
Realm (r'elm) =  Area of activity, interest, or thought ,The domain ruled by a king or queen - പ്രവര്‍ത്തന മേഖല, രാജ്യം, സാമ്രാജ്യം - (Eg: Students' interests are mostly limited to the academic realm)
--------------------------------------------------------------------------------------------------------------
 Amateurish ('æmətərɪʃ) = Lacking professional skill or expertise - അവിദഗ്ധമായ - (The paintings looked amateurish)
-------------------------------------------------------------------------------------------------------------
Heinous (h'eɪnəs) = Extremely wicked, Deeply criminal - നീചമായ, ഹീനമായ - (Eg: It was a heinous assassination)
-------------------------------------------------------------------------------------------------------------

3 comments:

  1. എല്ലാം പഠിച്ചു. പക്ഷേ മാസാവസാനം ടെസ്റ്റ് ഇടരുത്. :)

    ReplyDelete
  2. @വായാടി..
    ഹിഹി....ടെസ്റ്റ് ഉണ്ടാവും..തത്തമ്മ എത്രത്തോളം പഠിച്ചു എന്നറിയേണ്ടെ...ഒത്തിരി നന്ദി..വീണ്ടും വരണേ..

    ReplyDelete
  3. കോപ്പി അടിക്കാന്‍ സമ്മതിക്കുമോ മാഷെ.
    ഇനി കോപ്പി അടിച്ചാല്‍ തന്നെ swat ചെയ്യരുതേ.

    ReplyDelete

LinkWithin

Related Posts with Thumbnails