.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Sunday, June 6, 2010

ഇന്നത്തെ വാക്കുകള്‍ (06/06/2010)

Smoulder (sm'oʊldəʳ) = Burn slowly and without a flame - നീറുക, പുകഞ്ഞിരിക്കുക - (Eg: A number of buildings around the riot spot were still smouldering)
---------------------------------------------------------------------------------------------------------------
Clang (kl'æŋ) = A loud resonant repeating noise - കിലുകിലാരവം, കിലുക്കം - (Eg: He could hear the clang of distant bells)
--------------------------------------------------------------------------------------------------------------
Puddle (p'ʌdəl) = A small, shallow pool of liquid that has spread on the ground - ചേറ്റുകുളം, ചെളിക്കുണ്ട് - (Eg: There were puddles of muddy water in the road after the rain)
-------------------------------------------------------------------------------------------------------------
Surmise (səʳm'aɪz) = Imagine to be the case or true or probable, Infer from incomplete evidence - ഊഹം, സന്ദേഹം - (Eg: "Correct. That's all I'm going to say about it. And it's not my surmise. It's an actual fact," said Pater.)
--------------------------------------------------------------------------------------------------------------
Moron (m'ɔːrɒn) = A person of subnormal intelligence - ബുദ്ധിവികാസം പ്രാപിക്കാത്തയാള്‍, അല്പബുദ്ധി - (Eg: You moron!!!!)

8 comments:

  1. ക്ലാസ്സ് പൂര്‍വ്വാധികം ശക്തിയോടെ പുനരാരംഭിച്ച വിവരം സന്തോഷപൂര്‍വ്വം എല്ലാവരേയും അറിയിച്ചുകൊള്ളുന്നു....

    ReplyDelete
  2. ഗുഡ്‌മോര്‍ണിംഗ് ടീച്ചര്‍,

    ടീച്ചര്‍ ഇല്ലാതിരുന്ന ഒരാഴ്ച ഇവിടെ നടന്ന സംഭവങ്ങളുടെ ലിസ്റ്റ്.

    1. ഹംസയും സുള്‍ഫിയും സ്കൂളിന്റെ പരിസരത്ത് കറങ്ങി നടക്കുന്നത് കണ്ടെങ്കിലും രണ്ടുപേരും ഒരിക്കല്‍ പോലും ക്ലാസ്സില്‍ കയറിയിട്ടില്ല.
    2. ആദിലയും, ഗീതയും ഫുള്‍ ടൈം ക്ലാസ്സില്‍ വര്‍ത്തമാനമായിരുന്നു.
    3. കുമാരന്‍ എന്നൊരു കുട്ടി ക്ലാസ്സില്‍ കയറി വന്ന് ഞങ്ങളെ നോക്കി കളിയാക്കി ചിരിച്ചു.
    4. ഞാന്‍ മാത്രം നല്ല കുട്ടിയായി... ക്ലാസ്സിലാരോടും സംസാരിക്കാതെ, അതീവ ശ്രദ്ധയോടെ ടീച്ചര്‍ തന്ന എല്ലാ പാഠങ്ങളും പഠിച്ചു തീര്‍ത്തു.

    ReplyDelete
  3. I think one of the students in our class is a moron. Definitely not me.

    ReplyDelete
  4. @vayadi
    അങ്ങനെയാണൊ...പഠിക്കാത്തവര്‍ക്കു പരീക്ഷക്കു മാര്‍ക്കു കുറയും കേട്ടൊ...ആദിലയും, ഗീതയും muttering ആയിരുന്നോ?
    കുമാരന്‍ കളിയാക്കിയതാവില്ല..ചുമ്മാ ചിരിച്ചതാവും..അപ്പോള്‍ ഇനി മുതല്‍ എല്ലാരും നന്നായി പഠിക്കണം (വായാടിയെപ്പൊലെ...)..ആരും moron അല്ല...എല്ലാരും നല്ല ബുദ്ധിയുള്ളവരാണ്...അല്ലേ

    ReplyDelete
  5. ടീച്ചര്‍. ഇത് പറയാന്‍ ഇപ്പോഴാ സമയം കിട്ടിയത്.
    ഇന്ന് വായാടി ക്ലാസ്സില്‍ ഇല്ലല്ലോ അല്ലെ.
    ഞാനും ഹംസാക്കയും കഷ്ട്ടപെട്ടു എറിഞ്ഞു തള്ളിയിട്ട കണ്ണി മാങ്ങ അവള്‍ക്കു ഒരു "കടി" കടിക്കാന്‍ കൊടുക്കാത്തതിന്റെ ദേഷ്യമാ ഇത്.
    ടീച്ചര്‍ വന്നിട്ട് ശരിയാക്കി തരാം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. അപ്പോള്‍ ഇതായിരുന്നു അതല്ലേ.
    ഇത് ടീച്ചറോട്‌ പറയാഞ്ഞിട്ടു എന്റെ മനസ്സ് ആകെ smoulder ആയിരുന്നു.
    അല്ലെങ്കിലും ഇത് ഞാന്‍ അന്നേ surmise ചെയ്തതാ.
    അല്ലെങ്കിലും ഈ moron ആയ കുട്ടികളെ എന്തിനാ ക്ലാസ്സില്‍ കയറ്റുന്നത്.

    ReplyDelete
  6. ഇല്ലാത്ത നുണയൊക്കെ ടീച്ചറോട് പറഞ്ഞു കൊടുത്ത സുള്‍ഫിയോട് ഞാന്‍ കൂട്ടുവെട്ടി..
    ടീച്ചര്‍ ഇതൊന്നും വിശ്വസിക്കരുത്. രണ്ടിലൊന്ന് അറിഞ്ഞിട്ടേ ഞാനിനി ക്ലാസ്സില്‍ കയറൂ.

    ReplyDelete
  7. ക്ലാസ്സില്‍ ആരു വഴക്കുണ്ടാക്കിയാലും കള്ളം പറഞ്ഞാലും ശിക്ഷ കിട്ടും ട്ടോ...ശിക്ഷ എന്താണെന്നൊ? സ്ക്കൂളിന്റെ മുറ്റത്തുള്ള puddle -ലെ വെള്ളം മുഴുവന്‍ കോരി കളയണം..അതുകൊണ്ട് എല്ലാരും നല്ല കുട്ടികള്‍ ആയിട്ടിരിക്കണം..കേട്ടോ...

    ReplyDelete
  8. യെസ് സര്‍.
    ഇനി ഞാന്‍ മിണ്ടില്ല സര്‍.
    പാവം വായാടിയെ ക്ലാസില്‍ കയറ്റണം സര്‍. സംഗതി moron ആണെങ്കിലും പാവമാ സര്‍
    ഇനി ഞങ്ങള്‍ അടി കൂടൂല്ല സര്‍. അല്ലെ വായാടി.
    (ക്ലാസ് കഴിയട്ടെ നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്. ന്റെ കോമ്പസ് കൊണ്ട് ഒരു കുത്ത് തരും ഞാന്‍)

    ReplyDelete

LinkWithin

Related Posts with Thumbnails