.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Tuesday, June 22, 2010

ഇന്നത്തെ വാക്കുകള്‍ (22/06/2010)

Prop (pr'ɒp) = A support placed beneath or against something to keep it from shaking or falling - താങ്ങി വെക്കുക, താങ്ങ്, ആശ്രയം - (Eg: He propped his bike against the bus)
--------------------------------------------------------------------------------------------------
Clench (kl'entʃ) = Hold in a tight grasp - ദൃഢമായി പിടിക്കുക, മുഷ്ടിചുരുട്ടുക - (Eg: Angry protesters with clenched fists.)
--------------------------------------------------------------------------------------------------
Dwindle (dw'ɪndəl) = Become smaller, weaker, or less in number - കുറഞ്ഞു വരിക , ക്രമേണ ക്ഷയിക്കുക, ക്ഷീണിക്കുക  - (Eg: The factory's workforce has dwindled from over 4,000 to a few hundred.)
--------------------------------------------------------------------------------------------------
Elation (ɪl'eɪʃən) = A feeling of great happiness and excitement about something that has happened - അത്യാഹ്ലാദം , ആവേശം - (Eg: His supporters have reacted to the news with elation.)
--------------------------------------------------------------------------------------------------
Jig (dʒ'ɪɡ) = Make a quick dance with leaping and kicking motions - പെട്ടെന്ന് ചെയ്യുന്ന ലഘുനടനം - (Eg: I did a mini jig at the public telephone booth when she said that.)
--------------------------------------------------------------------------------------------------

20 comments:

  1. കേരളകൌമുദിയില്‍ വാര്‍ത്ത വന്നതിന്റെ Elation കാരണം വായാടി ഇപ്പൊ ഫുള്‍ ടൈം ജിഗ്ഗിക്കൊണ്ടാണു(Jig) നടപ്പ്.

    ReplyDelete
  2. എന്റെ Elation കണ്ടിട്ട് കുശുമ്പ് സഹിക്കാന്‍ വയ്യാതെ ഈ കുട്ടി (സുള്‍ഫി) എന്നെ നോക്കി Clench ചെയ്യുന്നു. ക്ലാസ്സിനു പുറത്തിറങ്ങിയാല്‍ കോമ്പസ്സ് വെച്ച് കുത്തുന്നും പറഞ്ഞു.

    ReplyDelete
  3. ടീച്ചര്‍ പറഞ്ഞില്ലേ "നമുക്കു നമ്മുടെ ക്ലാസ്സില്‍ നിന്നും ഒരു ദിവസം മലമ്പുഴയ്ക്കു പോകാം കേട്ടൊ.." എന്ന്.
    നമുക്ക് മലമ്പുഴയ്ക്ക് പോകണ്ട ടീച്ചര്‍, നമുക്ക് അതിരപ്പിള്ളിയിലേയ്ക്ക് പോയാല്‍ മതി. ആറിലും, ഏഴിയും, എട്ടിലും മലമ്പുഴയ്ക്ക് തന്നെയാണ്‌ കൊണ്ടുപോയത്. മലമ്പുഴ കണ്ട് കണ്ട് എനിക്ക് മടുത്തു.

    ReplyDelete
  4. സാര്‍, ഞാന്‍ പഠിച്ചിരുന്ന സ്കൂളില്‍ നിന്നും എന്നെ പുറത്താക്കി. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, സാര്‍. എന്റെ കയ്യിലിരുപ്പാണ് കാരണം എന്നു ഹെഡ്മാസ്റ്റര്‍ പറഞ്ഞു. സത്യമായിട്ടും എന്റെ കയ്യില്‍ ഒന്നും ഇരുപ്പില്ലായിരുന്നു.

    എനിക്കിവിടെ അഡ്മിഷന്‍ തരുമോ സാര്‍, പ്ലീസ്....

    ReplyDelete
  5. @Vayady:: പിന്നെന്താ...അതിരപ്പിള്ളിക്കു പോകാം...
    പക്ഷെ ഒരു കാര്യം പോകുന്ന വഴിക്കു സുള്‍ഫിയുമായി വഴക്കിടില്ല എന്നു ഉറപ്പു തരണം..നിങ്ങടെ വഴക്കു തീര്‍ക്കാന്‍ ശ്രമിച്ചു ശ്രമിച്ചു എന്റെ ആരോഗ്യം ദിവസേന Dwindle ആയി വരികയാണ്...

    ReplyDelete
  6. @മൂരാച്ചി:: പിന്നെന്താ ..ഞങ്ങളെല്ലാരും കൂടി സന്തോഷത്തോടെ ഈ കൂട്ടുകാരനെ സ്വാഗതം ചെയ്യുന്നു. ദാ..അവിടെ വായാടിയുടെയും സുള്‍ഫീടെം ഇടയ്ക്കുള്ള സീറ്റില്‍ ഇരുന്നോളൂ...
    അവരുടെ വഴക്കു dwindle ആകുമെങ്കില്‍ ആകട്ടെ...അപ്പോള്‍ മൂരാച്ചീ..എന്നും വരണം ...അന്നത്തെ വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ കമെന്റുകള്‍ നല്‍കൂ..ഇതാണു നമ്മുടെ പഠനരീതി..ഒത്തിരി നന്ദി.

    ReplyDelete
  7. സുള്‍ഫിയുടേയും വായാടീടേം ഇടയില്‍ എന്നെ ഇരുത്തിയത് രണ്ടു പേര്‍ക്കും ഇഷ്ടമായിട്ടില്ല. സുള്‍ഫി മുഷ്ടി clench ചെയ്തു കാണിച്ചു പേടിപ്പിക്കാന്‍ നോക്കി. തത്തമ്മ എന്നെ കൊത്തും എന്ന് ആം‌ഗ്യം കാണിച്ചു. ആദ്യ ക്ലാസ്സില്‍ തന്നെ ഇങ്ങനെയാണ് അനുഭവം എങ്കില്‍ പഠിക്കാനുള്ള എന്റെ ഇന്ററസ്റ്റ് പെട്ടെന്ന് dwindle ചെയ്യും എന്നു തോന്നുന്നു.

    ReplyDelete
  8. മാഷെ. എനിക്ക് elation വന്നിട്ടിരിക്കാന്‍ വയ്യേ.
    ഇതാരാ വന്നതെന്ന് അറിയാമോ? എന്റെ ശക്തി Dwindle ആയി വരുമ്പോള്‍ എന്നെ clench ചെയ്യാന്‍ പഠിപ്പിച്ച എന്റെ മാത്രം prop ആണിത്. മൂരാച്ചീ. അങ്ങ് ഇവിടെയും വന്നു പ്രസാദിച്ചിരിക്കുന്നു അല്ലേ.

    ഞാന്‍ വായാടിയെ ഒന്ന് നോക്കുക പോലും ചെയ്തില്ല. ഈ കുട്ടി നുണ പറയുകയാ മാഷേ. എന്റെ പുതിയ പുള്ളിക്കുട കണ്ടു അസൂയയാ ഈ കുട്ടിക്ക്.ഇനി മഴ വന്നാല്‍ എന്റടുത്തു കൂട്ട് കൂടാന്‍ വാ, ശരിയാക്കി തരാം ഞാന്‍. അച്ഛനോട് പറഞ്ഞു പുതിയ കുട വാങ്ങിക്കോ. ഞാനെന്റെ കുടയില്‍ കയറ്റില്ല.
    പിന്നെ മാഷെ ഞങ്ങളുടെ ഇടയില്‍ ഈ Urchin (വികൃതി ചെക്കന്‍) നെ എന്തിനാ ഇരുത്തിയെ? ഞങ്ങള്‍ രണ്ടാളും മൂരാച്ചിയെ ഒന്നും ചെയ്തില്ല. തിക്കി ബെഞ്ചിനു പുറത്താക്കി എന്നത് ശരിയാ. അതാ തടിയന്‍ വഷളന്‍ വന്നിരുന്നപ്പോള്‍ സ്ഥലമില്ലാതെ ചെയ്തതല്ലേ. ക്ലാസ്സില്‍ പഠിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ ഇങ്ങിനെ കല്ല്‌ വെച്ച നുണ പറയണോ മൂരാച്ചീ? ഞങ്ങളൊക്കെ വേറെ ആരുമില്ലെങ്കില്‍ എത്ര നല്ല കുട്ടികളാണെന്ന് മാഷോട് ചോതിച്ചു നോക്ക്. അല്ലേ മാഷെ.
    (സീരിയസ് ആയി : jig ശരിക്കും മനസിലായില്ല, ഒന്നും കൂടെ വിശതീകരിച്ചു തരാമോ?)

    ReplyDelete
  9. മാഷെ എനിക്ക് നിങ്ങളാണ് prop ഞാന്‍ സുല്ഫിടെ കൈ വശം ലീവ് ലെറ്റര്‍ കൊടുത്തയച്ചിട്ടുണ്ട്.
    അടുത്ത ദിവസം തന്നെ ക്ലാസില്‍ വരാം.

    ReplyDelete
  10. നുണ. നുണ. പുന്നക്ക് "കള്ളമടി" ആയിരുന്നു സര്‍.
    ഇന്നലെ അങ്ങാടിയില്‍ നടന്ന പ്രകടനത്തില്‍ clench ചെയ്തു മുദ്രാവാക്യം വിളിച്ചു പോകുന്നത് ഞാന്‍ കണ്ടു സര്‍.
    ഞാന്‍ പിന്നെ മുദ്രാവാക്യം വിളിച്ചു dwindle ആയതിനാല്‍ വേഗം പോന്നു. അവനെ ഈ elation നല്ലതല്ല എന്ന് മാഷ്‌ ഒന്ന് പറഞ്ഞു കൊടുക്കണേ.

    ReplyDelete
  11. @മൂരാച്ചി:: ഏയ്..അവര്‍ക്ക് മൂരാച്ചിയെ ഒത്തിരി ഇഷ്ടായി. വായാടിയും സുള്‍ഫിയും രഹസ്യമായി എന്നോടു പറഞ്ഞതാ ഇത്. മൂരാച്ചിയുടെ പഠിക്കാനുള്ള elation നെ dwindle ചെയ്യാന്‍ ആരു ശ്രമിച്ചാലും പരാതി നല്‍കാവുന്നതാണ്. നമുക്ക് ശിക്ഷ കൊടുക്കാം. ഉം...സന്തോഷായില്ലേ...എന്നിട്ടെന്താ മുഖത്തൊരു ഗൌരവം...ഒന്നു ചിരിക്കെന്നേ...

    ReplyDelete
  12. @SULFI:: സുള്‍ഫീടെ പുള്ളിക്കുട പുതിയതാണോ..കൊള്ളാല്ലോ..ആരു വാങ്ങി തന്നതാ..ഉമ്മച്ചിയാണോ?..
    3 B - ലെ സ്റ്റുഡന്റ് ആയ ശോശാമ്മയുടെ പുള്ളിക്കുട 2 ദിവസമായി കണാനില്ല എന്നു പറയുന്ന കേട്ടു..അല്ല..സുള്‍ഫി അതു എടുത്തു എന്നു ഞാന്‍ പറയുന്നില്ല...സുള്‍ഫി അത്തരത്തിലുള്ള ഒരു Miscreant (ദുര്‍മാര്‍ഗ്ഗി) അല്ലെന്നും Lofty (ഉദാത്തമായ) ആയിട്ടുള്ള മനസ്സിന്റെ ഉടമയാണെന്നും എല്ലാര്‍ക്കും അറിയാം...എന്നാലും..മനുഷ്യരല്ലെ...ഒരു ദുര്‍ബലനിമിഷത്തില്‍...

    ReplyDelete
  13. @SULFI:: Jig എന്നു പറഞ്ഞാല്‍ അര്‍ത്ഥം ഇതാണ്
    “To jig means to dance or move energetically, especially bouncing up and down.” അതായതു പെട്ടെന്നു എന്തേലും സന്തോഷകരമായ വാര്‍ത്ത കേള്‍ക്കുമ്പൊള്‍ നമ്മള്‍ “ടിങ്ക് ടിങ്കാ” എന്നൊക്കെ പറഞ്ഞ് ചെറിയ ഡാന്‍സ് കളിക്കാറില്ലെ...അതിനു വേണേല്‍ നമുക്കു jig എന്നു പറയാം.
    ഉദാഹരണത്തിനു മൂരാച്ചി ക്ലാസ്സിലേക്കു വന്നപ്പോള്‍ സുള്‍ഫി elation സഹിക്കാന്‍ വയ്യാതെ jig (തുള്ളിച്ചാടിയുള്ള നാടന്‍ ഡാന്‍സ് )ചെയ്തില്ലെ...

    ReplyDelete
  14. @PUNNA::പുന്നയുടെ ലീവ് ലെറ്റര്‍ സുള്‍ഫി തന്നു. പക്ഷെ അതില്‍ മുഴുവന്‍ ചെളി പറ്റിയിരുന്നു. എങ്ങനെ ചെളി പറ്റി എന്നു ചോദിച്ചപ്പോള്‍ സ്ക്കൂള്‍ മുറ്റത്തെ Puddle (ചേറ്റുകുളം, ചെളിക്കുണ്ട്) - ലില്‍ കളിച്ചപ്പോള്‍ പറ്റിയതാണെന്ന് Giggle (കുണുങ്ങിച്ചിരിക്കുക) ചെയ്തോണ്ട് പറഞ്ഞു. വഴക്കുപറയാന്‍ തോന്നിയെങ്കിലും അവന്റെ കുസ്രുതി നിറഞ്ഞ മുഖം കണ്ടപ്പോള്‍ പാവം തോന്നി..അതുകൊണ്ടു ഒന്നു Rebuke (ശക്തിയായി താക്കീതു ചെയ്യുക ) ചെയ്തു വിട്ടു.
    അപ്പോള്‍ പുന്ന നാളെ മുതല്‍ ക്ലാസ്സില്‍ വരിക..ഞങ്ങള്‍ കാത്തിരിക്കും.

    ReplyDelete
  15. താങ്കളുടെ ഈ വലിയ പരിശ്രമത്തിന് അഭിനന്ദനങ്ങളുടെ ഒരു പെരുമഴക്കാലം നേരുന്നു...!!

    ReplyDelete
  16. I did a 'jig' in the 'elation' of being top in the competition.

    സാറേ, ശരിയാണോ??

    ReplyDelete
  17. @O.M.Ganesh Omanoor:: നന്ദിയുടെ പൂച്ചെണ്ടുകള്‍. ...ഇനിയും വരണം..ക്ലാസ്സില്‍ പങ്കുചേരണം..

    ReplyDelete
  18. @വരയും വരിയും : സിബു നൂറനാട്:: ശരിയാണോന്നോ...പിന്നല്ലാതെ...അടിക്കുറിപ്പു മത്സരത്തില്‍ ഒന്നമനായതിന്റെ elation ആണൊ...ക്ലാസ്സില്‍ എല്ലാര്‍ക്കും treat വേണം. കേട്ടൊ..

    ReplyDelete
  19. jig ശരിക്കും മനസിലായി കേട്ടോ.
    അതിനു എന്റെ കമന്റില്‍ നിന്ന് തന്നെ ഉദാഹരണം എടുത്തിട്ടത് അതി ഗംഭീരം.
    ഇനി എനിക്ക് jig ആയി നടക്കാല്ലോ.
    പിന്നെ ശോശാമ്മയുടെ പുള്ളിക്കുട. ചിലരൊക്കെ ഇതിലെ ചിട്ടി നടക്കുന്നത് ഞാന്‍ കാണുന്നുണ്ട്.

    ReplyDelete
  20. തീര്‍ച്ചയായും..ബസ്സുള്ളപ്പോള്‍ (Buz) നേരെയിങ്ങോട്ടു ടിക്കറ്റെടുക്കും. ഓസില്‍ നാലക്ഷരം പടിക്കുന്ന കാര്യമല്യോ..!!

    ReplyDelete

LinkWithin

Related Posts with Thumbnails