.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Friday, June 25, 2010

ഇന്നത്തെ വാക്കുകള്‍ (25/06/2010)

Chuckle (tʃ'ʌkəl) = Laugh quietly - ശബ്ദമുണ്ടാക്കാതെ ചിരിക്കുക - (Eg: The banker chuckled and said, `Of course not.'.)
-------------------------------------------------------------------------------------------------------------
Ovation (oʊv'eɪʃən) = Large amount of applause from an audience for a particular performer or speaker - ആര്‍പ്പുവിളി, ജയഘോഘം - (Eg: The speaker got a standing ovation)
-------------------------------------------------------------------------------------------------------------
Sly (sl'aɪ) = Marked by skill in deception - കാപട്യമുള്ള, തന്ത്രശാലിയായ - (Eg: His lips were spread in a sly smile)
------------------------------------------------------------------------------------------------------------
Doze (d'oʊz) = Sleep lightly or for a short period, especially during the daytime - മയക്കം, ഉറക്കം തൂങ്ങുക - (Eg: After lunch I had a doze)
------------------------------------------------------------------------------------------------------------
Relent (rɪl'ent) = Allow someone to do something that you had previously refused to allow them to do, Give in, as to influence or pressure - മനസ്സലിയുക, അനുകമ്പ തോന്നുക - (Eg: Finally his mother relented and gave permission for her youngest son to marry)
-----------------------------------------------------------------------------------------------------------

15 comments:

  1. സുള്‍ഫീ...ക്ലാസ്സിലിരുന്നു Doze ചെയ്യരുതു കേട്ടോ...എല്ലാരും (വായാടി ഒഴിച്ച്) സുള്‍ഫിയെ നോക്കി Chuckle ചെയ്യുന്നു...Doze ചെയ്തിട്ടു Sly ആയിട്ടുള്ള അവന്റെ ചിരി കണ്ടില്ലേ... ...

    ReplyDelete
  2. സുള്‍ഫീ ക്ലാസ്സിലിരുന്നു Doze ചെയ്യുന്നത് കണ്ടിട്ട് എല്ലാവരും സുള്‍ഫിയെ നോക്കി Chuckle ചെയ്തു. പക്ഷെ ഞാന്‍ മാത്രം നല്ല കുട്ടിയായിട്ടിരുന്നു. പാവം...സുള്‍‌ഫിയെ കാണുമ്പോള്‍ എനിക്ക് Relent തോന്നുന്നു. സാരല്യാട്ടാ നാളെ വരുമ്പോള്‍ ഞാന്‍ കുട്ടിക്ക് നാരങ്ങ മിഠായി കൊണ്ടുതരാം.

    ReplyDelete
  3. വായാടി പറഞ്ഞതുകേട്ട് സുല്‍ഫീ Ovation മുഴക്കി :)

    ReplyDelete
  4. Ovation തന്നേ? Ovulation അല്ലല്ലോ...

    ReplyDelete
  5. മാഷെ, എനിക്കറിയാം ഈ ക്ലാസ്സില്‍ എന്നോട് ഇത്തിരി relent തോന്നുന്ന ഏക കുട്ടി വായാടിയാ.
    ഹോ എന്റെ ഇഞ്ചി മുട്ടായിയുടെ ഒരു ഗുണമേ. ഞാനെത്ര doze ആയാലും മാഷ് വരുമ്പോള്‍ എന്നെ തട്ടിയുണര്‍ത്തും.
    ഞാന്‍ എത്ര പിച്ചിയാലും, ദേഷ്യം പിടിക്കാതെ chuckle ചെയ്യും. പക്ഷെ മാഷ്‌ എന്നോട് ചോദ്യങ്ങള്‍ ചോതിക്കുമ്പോള്‍ തെറ്റായ ഉത്തരം പറഞ്ഞു തന്നു എന്നെ "സഹായിക്കും"
    അവളുടെ ഈ sly ആയ ഈ പരിപാടി എന്തിനാണെന്ന് എനിക്ക് മനസിലായില്ല. എനിക്ക് തല്ലു കിട്ടുമ്പോള്‍ അവിടിരുന്നു chuckle ചെയ്യുന്നതും കാണാം, പറ്റിച്ചേ എന്നും പറഞ്ഞു.
    പക്ഷെ 'ശോശാമ്മ' പ്രശ്നത്തില്‍ അവളും എന്നെ തള്ളി പറഞ്ഞു. പോട്ടെ ഞാനതങ്ങു ക്ഷമിച്ചു. നാളെ നാരങ്ങ മിട്ടായി വാങ്ങാനുള്ളതല്ലേ.
    കൂയ്, ഹോയ്, ഹാഹ്, മ്മ്മം. (ovation ) .............. ആര്‍ക്കും തരില്ല ഞാന്‍ മിട്ടായി. വഷളാ. വേണ്ട വേണ്ടാ. എന്നോട് കൂട്ട് കൂടണ്ട.
    മാഷെ ഇടയ്ക്കിടെ ക്ലാസില്‍ നിന്ന് മുങ്ങുന്നവരെ, ചുരുങ്ങിയ പക്ഷം എമ്പോസിഷന്‍ എങ്കിലും എഴുതിക്കണം. എന്നാലെ വഷളന്‍ ഒക്കെ ഒന്ന് പഠിക്കൂ.
    അതിനിടക്ക് ഒരു ജീവിയുടെ കരച്ചില്‍ കേട്ടല്ലോ. ഉം. ചാഞ്ഞ മരമല്ലേ, കയറിക്കോ മക്കളെ. എന്റെ വിധി.

    ReplyDelete
  6. Ovation- Enthusiastic public acclaim.
    എഴുന്നേറ്റു നിന്ന് ആദരവ് പ്രകടിപ്പിക്കുക, അതല്ലേ ശരി.
    അല്ല ആണോ..ആണല്ലേ..?

    ReplyDelete
  7. @റ്റോംസ് കോനുമഠം::അതെ റ്റോംസ് ..ഒരു സ്പീക്കറിനു തന്റെ audience -ല്‍ നിന്നും കിട്ടുന്ന കരഘോഷത്തൊടെ ഉള്ള ആദരവാണ് ovation.
    പിന്നെ “എഴുന്നേറ്റു നിന്നുള്ള“ എന്ന അര്‍ത്ഥം ovation -ല്‍ ഉണ്ടോ എന്നു സംശയമുണ്ട്. പല സ്ഥലങ്ങളിലും standing ovation എന്നു ഉപയോഗിച്ചു കണ്ടിട്ടുണ്ട്.
    അറിവിനു കൂടുതല്‍ ആഴവും വ്യക്തതയും നല്‍കാന്‍ സഹായിക്കുന്ന ഇത്തരത്തിലുള്ള അഭിപ്രായങ്ങളുമായി എന്നും ഈ ക്ലാസ്സില്‍ വരും എന്നു പ്രതീക്ഷിച്ചുകൊണ്ട് ഒരായിരം നന്ദി.

    ReplyDelete
  8. @Vayady::വായാടി എന്താ പറഞ്ഞതു.. “സുള്‍ഫീ ക്ലാസ്സിലിരുന്നു Doze ചെയ്യുന്നത് കണ്ടിട്ട് എല്ലാവരും സുള്‍ഫിയെ നോക്കി Chuckle ചെയ്തു. പക്ഷെ ഞാന്‍ മാത്രം നല്ല കുട്ടിയായിട്ടിരുന്നു“

    ഇതു വിശ്വസിക്കരുത്.
    എല്ലാരും Chuckle (ശബ്ദമുണ്ടാക്കാതെ ചിരിക്കുക)ചെയ്തപ്പോള്‍ വായാടി മാത്രം ഉറക്കെ പൊട്ടി പൊട്ടി ചിരിച്ചു..ഹി..ഹി

    ReplyDelete
  9. വായാടി പറഞ്ഞതു ജീവിയും വഷളനും ഇത്രേം നാളും ക്ലാസ്സില്‍ വരാതെ വീട്ടില്‍ കിടന്നു Doze ചെയ്യുകയായിരുന്നു എന്നാണ്.

    ReplyDelete
  10. മാഷെ, അമ്പട. ടെമ്പ്ലേറ്റ് ഒക്കെ മാറ്റി സുന്ദരക്കുട്ടപ്പന്‍ ആയല്ലോ. ഇതാ നല്ലത്, ഒരു ലാളിത്യം തോന്നുന്നു. ഇംഗ്ലീഷ് ക്ലാസ്സ് കൊണ്ട് മറ്റൊരു ഗുണം ഉണ്ടായി, എന്റെ പേരിങ്ങനെ തുടരെ തുടരെ വരുന്നത് കാരണം ആരാ ഈ സുല്‍ഫി എന്നറിയാന്‍ ഇവിടെ വരുന്നവര്‍ എന്റെ ബ്ലോഗിലേക്കും എത്തിനോക്കുന്നു. നന്ദി ഒരുപാട് എല്ലാവരോടും.
    വാഹ്........ കൂയ്. (ഞാന്‍ ovation ചെയ്തതിന്റെ ശബ്ദമാ കേട്ടോ) അല്ലാതെ ഞാന്‍ ക്ലാസ്സില്‍ കൂവിയതല്ല.

    ReplyDelete
  11. @SULFI
    :) അല്ലേലും സുള്‍ഫി ആളു പ്രശസ്തനാണല്ലോ .സുള്‍ഫിയുടെ ബ്ലോഗിലെ കിടിലന്‍ പോസ്റ്റുകള്‍ക്കു ഞങ്ങളുടെ എല്ലാരുടെയും വക ഒരു standing ovation.

    ReplyDelete
  12. ദിവസവും ഇവിടെ വരാറുണ്ട് കേട്ടോ....പിന്നെ ഒരു ചിന്ന സജഷന്‍...ഉച്ചാരണം കൂടി ഒന്നു മലയാളത്തില്‍ എഴുതിയാല്‍ കൂടുതല്‍ നന്നല്ലേ... And good that the template is changed.

    ReplyDelete
  13. Dear.........

    Wowowowow........... Its a great attempt. Wish you all success for this marvelous blog.

    If don;t mind can I put one suggestion. Please try to add the "voice" for that particular words for how to pronounce in correct way.

    With love.......nuts

    ReplyDelete
  14. @Maithreyi Chechi
    ഒത്തിരി നന്ദി ചേച്ചി. എന്നും വരാറുണ്ട് എന്നറിഞ്ഞതില്‍ വളരെ സന്തോഷം. ഉച്ചാരണം മലയാളത്തിലും കൂടി ചേര്‍ത്താല്‍ നന്നായിരിക്കും അല്ലെ..തീര്‍ച്ചയായും ചേര്‍ക്കാം. ഇതുപോലെയുള്ള വിലയേറിയ നിര്‍ദ്ദേശങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  15. @നട്ടപിരാന്തന്‍
    Thank you so much for your encouraging comment. The pronunciation in voice will definitely be helpful than it in text. Surely I will try to add that too in the future posts. Hope you will find time to have a visit here all the day. Thanks a lot.

    ReplyDelete

LinkWithin

Related Posts with Thumbnails