.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Sunday, June 27, 2010

ഇന്നത്തെ വാക്കുകള്‍ (27/06/2010)

------------------------------------------------------------------------------------------------------------
Blurt (bl'ɜːʳt  / ബ്ലെര്‍ട്ട്) = Utter impulsively - ആലോചിക്കാതെ പറഞ്ഞുപോകുക, വായില്‍തോന്നിയത് വിളിച്ചുപറയുക - (Eg: Over the food, John blurted out what was on his mind)
-------------------------------------------------------------------------------------------------------------
Dodge (d'ɒdʒ / ഡോഡ്ജ് = Move suddenly, often to avoid being hit, caught, or seen - പെട്ടെന്നു മാറിക്കളയുക, പിടികൊടുക്കാതെ ഒഴിയുക - (Eg: We dodged behind a pillar out of sight of the tourists.)
--------------------------------------------------------------------------------------------------------------
Impromptu (ɪmpr'ɒmptuː / ഇമ്പ്രോമ്പ്റ്റു) = Without planning or organizing it in advance - മുന്നാലോചന ഇല്ലാതെ - (Eg: This afternoon they held an impromptu press conference.)
-------------------------------------------------------------------------------------------------------------
Dumbstruck (d'ʌmstrʌk / ഡംസ്റ്റ്റക്) = Unable to speak because of surprise - പരിഭ്രമം കൊണ്ടോ അത്ഭുതം കൊണ്ടോ സംസാരിക്കാന്‍ പറ്റാതാവുക -(Eg: We were dumbstruck. We just couldn't believe our eyes when she appeared.)
------------------------------------------------------------------------------------------------------------ 
Faze (f'eɪz / ഫെയിസ്) = Surprise, Shock, or Frighten - അസ്വസ്ഥമാക്കുക, ദിശാബോധം ഇല്ലാതാക്കുക - (Eg: Big concert halls do not faze that singer)
-----------------------------------------------------------------------------------------------------------

9 comments:

  1. ക്ലാസ്സില്‍ ചോദ്യം ചോദിച്ചാല്‍ സുള്‍ഫി എപ്പോഴും Blurt ചെയ്യും.
    ഇങ്ങനെ Impromptu ആയി ഉത്തരം പറയരുതു എന്നു എത്ര പ്രാവശ്യം പറഞ്ഞാലും കേള്‍ക്കില്ല അല്ലേ. എന്താ പഠിക്കാതെ വന്നതു എന്നു ചോദിച്ചാല്‍ വേറെ എന്തേലും പറഞ്ഞ് Dodge ചെയ്യും. സുള്‍ഫിയെ ഇങ്ങനെ Faze ആക്കുന്നത് എന്ത് ചിന്തകളാണ്..ശോശാമ്മ ?????????? കൊച്ചു ഗള്ളാ‍...

    ReplyDelete
  2. സുല്‍ഫിയാണ് താരം!
    സുല്‍ഫി blurt മാത്രമല്ല ക്ലാസ്സില്‍ burp, belch എന്ന് തുടങ്ങി സകല വൃത്തികേടും ചെയ്യുന്നു. ഒന്നിറക്കി വിടോ ...

    ReplyDelete
  3. ഞാനാണ്‌ ഈ ക്ലാസ്സിലെ ലീഡറെന്ന്‌ പറഞ്ഞപ്പോള്‍ വഷള പറയാ..impromptu ആയിട്ട് ഓരോന്ന്‌ blurt ചെയ്യരുതെന്ന്. കുറേ നാള്‍ കൂടിയിട്ട് വഷളനെ കണ്ടപ്പോള്‍ ഞാനാകെ dumbstruck ആയതായിരുന്നു. എനിക്ക് ഇതു തന്നെ വേണം. ഞാനാകെ Faze ആയി ടീച്ചര്‍.

    ReplyDelete
  4. സുല്ഫിയെക്കാണാനില്ലല്ലോ,
    വഷളന് പറഞ്ഞതുകേട്ട് മാഷ് ഇറക്കിവിട്ടോ,

    ReplyDelete
  5. ഞാനിവിടുണ്ടേ. ഞാനൊന്ന് പാത്താന്‍ (മൂത്രമൊഴിക്കാന്‍) പോയതാ.
    നമ്മുടെ മാഷിനു നല്ല ബുദ്ധിയാണ്. ഒരിക്കലും എന്നെ പുറത്താക്കുക എന്നൊന്നും മാഷ്‌ blurt ചെയ്യില്ല.
    എനിക്ക് മനസിലാകാത്തത് കൊണ്ട് ചോതിക്കുകയാ. കഴിഞ്ഞ കുറെ ദിവസമായി വഷളന്‍ dodge ചെയ്തു നടക്കുകയാണല്ലോ. എവിടെക്കാ ഈ ഇടയ്ക്കിടെ ഉള്ള മുങ്ങല്‍?
    കഴിഞ്ഞ ദിവസം മൈത്രെയിയെ ക്ലാസില്‍ കണ്ടപ്പോള്‍ ഞാനാകെ dumbstruck ആയി മാഷെ.
    പിന്നെ വായാടിയോടു ഞാന്‍ പല പ്രാവശ്യം പറഞ്ഞതാ ഇങ്ങിനെ improptu ആയി സംസാരിക്കരുതെന്ന്?
    ആര് പറഞ്ഞു വായാടി ക്ലാസ്സ്‌ ലീഡര്‍ ആണെന്ന്? അങ്ങിനെ ക്ലാസ്സ്‌ ലീഡര്‍ ആകണമെങ്കില്‍ 3 D യിലെ "ലില്ലിക്കുട്ടിയെ" മൂക്കിനിടിച്ചു തോല്‍പ്പിക്കണം. പറ്റുമോ?
    വെറുതെ കുട്ടികളെ faze ആക്കല്ലേ. അവര്‍ക്ക് ഞാന്‍ മതിയെന്നാ പറഞ്ഞത്. അല്ലെ സലാഹ്. (എന്നെ പിന്തുണചില്ല്ലെങ്കില്‍ നാളെ മുതല്‍ നിന്നെ തൊട്ടു കളിക്കാന്‍ കൂട്ടില്ല കേട്ടോ)
    മാഷെ പുതിയ പരിപാടി ഗംഭീരം കേട്ടോ. വാക്കുകള്‍ ഇനി കേട്ടും പഠിക്കാമല്ലോ.

    ReplyDelete
  6. ക്ലാസ്സ് ലീഡര്‍ സ്ഥാനത്തിനു വേണ്ടി വായാടിയും സുല്‍ഫിയും Turmoil (ലഹള, കലാപം, സംക്ഷോഭം) ഉണ്ടാക്കുവാണല്ലേ..ഒരു കാര്യം ചെയ്യാം ...രണ്ടു പേരും ലീഡര്‍ ആയിക്കോ..വായാടി പെണ്‍കുട്ടികളുടെയും സുല്‍ഫി ആണ്‍കുട്ടികളുടേയും..ഈ തീരുമാനത്തില്‍ ആരെങ്കിലും Dissent (വിസമ്മതിക്കുക, അഭിപ്രായഭേദമുണ്ടാക്കുക) ചെയ്യുന്നുണ്ടെങ്കില്‍ കൈ പൊക്കുക...

    ReplyDelete
  7. ദേ, ഞാന്‍ രണ്ടു കൈയും പൊക്കി. ആ സുള്‍ഫി ക്ലാസ്സിലേത് സമയവും blurt ആയി ഓരോന്ന് വിളിച്ച് പറയും.‌. അങ്ങിനെയുള്ള ആളെ എങ്ങിനെ ലീഡറാക്കും? ഞാന്‍ സമ്മതിക്കില്യ.

    ReplyDelete
  8. പ്രിന്‍സിപ്പല്‍ :-Silence Silence... ടീച്ചര്‍ പറഞ്ഞത് അനുസരിക്കു കുട്ടികളെ ..അല്ലെങ്കില്‍ എല്ലാറ്റിനെയും ട്ടി സി തന്നു വിടും കേട്ടോ ..[:D].

    ReplyDelete
  9. ഇതൊക്കെ ആ വായടിയുടെ പണിയാ. നല്ല നിലക്ക് ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരുന്ന എന്നെ ലീഡര്‍ ആണെന്നും പറഞ്ഞു ജാഡ കാണിച്ചു, എന്നിട്ടിപ്പോള്‍ ഒടുവില്‍ ടീച്ചര്‍ നമ്മള്‍ക്കിട്ടു പണി തന്നില്ലേ. (മാത്രവുമല്ല, മൂപ്പര്‍ ആ പേരും പറഞ്ഞു കുറച്ചു ദിവസത്തേക്ക് ലീവും എടുത്തു)

    ReplyDelete

LinkWithin

Related Posts with Thumbnails