.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Thursday, July 29, 2010

ഇന്നത്തെ വാക്കുകള്‍ (29/07/2010)

Lampoon (læmp'uːn / ലമ്പൂണ്‍) = Criticize very strongly, using humorous means - പരിഹസിക്കുക, പരിഹാസകൃതി - Eg: He was lampooned for his political views.
---------------------------------------------------------------------------------------------------------------
Garb (ɡ'ɑːʳb / ഗാര്‍ബ് ) = A fashion or mode of dress - വസ്ത്രം, വസ്ത്രധാരണരീതി, വേഷം - Eg: He wore the garb of a scout.
---------------------------------------------------------------------------------------------------------------
Savage (s'ævɪdʒ / സാവേജ് = Extremely cruel and violent - സംസ്ക്കാരശൂന്യമായ, ക്രൂരമായ - Eg: This was a savage attack on a defenceless young girl.
--------------------------------------------------------------------------------------------------------------
Mutiny (mj'uːtɪni / മ്യൂട്ടിനി ) = Revolt or rebellion against constituted authority (especially by seamen or soldiers against their officers) - കലാപം, ലഹള - Eg: Sailors at a naval base had mutinied against their officers.
------------------------------------------------------------------------------------------------------------
Meek (m'iːk / മീക്ക് = Humble in spirit or manner - ശാന്തനായ, അടക്കമുള്ള - Eg: He was a meek, mild-mannered fellow.
------------------------------------------------------------------------------------------------------------

45 comments:

  1. നമ്മുടെ ക്ലാസ്സിലെ കുട്ടികളുടെ ഗുണങ്ങള്‍ എന്തോക്കെയാണെന്നോ..
    1. ആരും ആരെയും Lampoon ചെയ്യില്ല.
    2. ആരും ആരോടും Savage ആയി പെരുമാറില്ല.
    3. ആവശ്യമില്ലാതെ ഒരു Mutiny -ലും പങ്കെടുക്കില്ല.
    4. എല്ലാവരും Meek ആയിട്ടുള്ള സ്വഭാവത്തിന്റെ ഉടമകളാണ്.

    ഈ കൂട്ടായ്മയും ഈ സ്വഭാവഗുണങ്ങളും എന്നും നിലനില്‍ക്കട്ടെ.

    ReplyDelete
  2. മാഷേ ആ Savage ( ക്രൂരമായ )വീഡിയോ ?ആരും കണ്ടില്ലാല്ലേ?
    good morning sir......

    ReplyDelete
  3. സാറേ ഞാന്‍ വന്നു.....
    അറിഞ്ഞില്ലേ വിശേഷങ്ങള്‍? നല്ലവരെയും, നല്ല കാര്യങ്ങള്‍ ചെയ്യുന്നവരെയും എന്നും മറ്റുള്ളവര്‍ lampoon ചെയ്യും. അതിനു ഉദാഹരണമാണല്ലോ ഇന്നലെ നമ്മുടെ വഷു ചെയ്തത്. വഷു വിഷമടിച്ചു മിഷന്‍ ആശുപത്രിയില്‍ വയര്‍ വാഷ്‌ ചെയ്തു കിടന്നപ്പോള്‍ grab പോലും മാറ്റാതെ കൂട്ടിരിക്കാന്‍ ചെന്ന എന്നെ അവന്‍ തെറി വിളിച്ചത് നിങ്ങള്‍ കേട്ടില്ലേ? നല്ലവനായ സുല്ഫി പറഞ്ഞ് കാര്യങ്ങള്‍ ഒക്കെ ഞാന്‍ അറിഞ്ഞു. ആ ഷീലാ പിഷാരടിയും തന്ത പിഷാരടിയും കൂടി ചെന്ന് കേസ്‌ കൊടുക്കരുത്, അങ്ങനാണേല്‍ ഷീലയെ അവനു കെട്ടിച്ചു കൊടുക്കാം എന്ന് പറഞ്ഞപ്പോള്‍ ആ ദ്രോഹി എണീറ്റ്‌ നടക്കാന്‍ ത്രാണിയില്ലാഞ്ഞിട്ടും ഇവിടെ വന്ന് sarvage ആയി സംസാരിച്ച് എന്നെ കള്ളനാക്കി എല്ലാരുടെയും കണ്ണില്‍ പൊടിയിട്ടു. ഇങ്ങനത്തെ fib പറഞ്ഞ്, പൊതുവേ meek ആയ എന്നെ ക്രൂരനാക്കരുത്. ഇവിടെ mutiny നടക്കും mutiny നോക്കിക്കോ.

    ReplyDelete
  4. ഞാന്‍ ഓണത്തിന്‌ കുച്ചിപുടിയുടെ Garb ഇട്ടിട്ടായിരിക്കും സ്കൂളിലേയ്ക്ക് വര്യ . അപ്പോള്‍ എന്നെ നോക്കി ആരും ലമ്പൂണരുത് (Lampoon). ഈ ക്ലാസ്സില്‍ കുറച്ച് Savage ആയ കുട്ടികള്‍ എന്റെ കുച്ചിപുടി കൂവി കുളമാക്കാന്‍ പ്ലാന്‍ ഇട്ട കാര്യം എന്റെ Meek ആയ ഫ്രണ്ട് ആളൂസ്‌ പറഞ്ഞ് ഞാനറിഞ്ഞു. അങ്ങിനെ ചെയ്താല്‍ ഞാന്‍ ഇവിടെ Mutiny ഉണ്ടാക്കും തീര്‍ച്ച.

    ReplyDelete
  5. വായൂ ...സന്തോഷായി കുചിപുടി കളികണം ട്ടോ .grab അടിപൊളി ആവണം

    ReplyDelete
  6. വായാടി, meek ആയ ഞാന്‍ കൂൂൂൂൂൂൂൂൂവത്തില്ല...കേട്ടോ..

    ReplyDelete
  7. @സിയാ, എനിക്ക് കുച്ചിപ്പുടി കളിക്കാനുള്ള പേയ്റ്റ് കൊണ്ടുവരാന്‍ മറക്കല്ലേട്ടാ..

    @വാവേ...ഇതു വരെ ഉറങ്ങിയില്ലേ? വാവ മീക്ക് ആണെന് എനിക്കറിയാം പക്ഷെ ഞാന്‍ തലയില്‌ ഗ്ലാസ്സ് വെച്ച് കുച്ചിപ്പുടി കളിക്കുമ്പോള്‍ അതെങ്ങാനും നിലത്തു വീണാല്‍ എന്നെ നോക്കി ലമ്പൂണ്‍ ചെയ്യില്ല്ലെന്ന് ആരു കണ്ടു? എന്റെ പേരു (വായൂ..) കേട്ടിട്ട് തന്നെ കുട്ടി എന്തൊരു ചിരിയായിരുന്നു.

    ReplyDelete
  8. ഞാനൊരു മാഷാണെങ്കിലും ഇവിടെ കുട്ടിയായി ചേരുകാണ്, പരമേട്ടാ. ഇംഗ്ലീഷൊക്കെ നന്നാക്കാതെ ഇപ്പോഴത്തെ കുട്ടികളുടെ മുമ്പിൽ പിടിച്ചു നിൽക്കാനാകില്ല. പിന്നെ മാഷു പറഞ്ഞപോലെ അത്ര ഡീസന്റൊന്നുമല്ല മാഷ്ടെ കുട്ട്യോള്, ആ വായാടിക്കുട്ടി ലമ്പൂണിങ്ങിൽ ഒരു വിരുതത്തിയാ.

    ReplyDelete
  9. ആ മാഷും എത്തിയോ ക്ലാസ്സില്‍ .വായു നന്നയി കളിക്കണം കേട്ടോ .സിയു പാട്ട് കൊള്ളാം ആരും lampoon ചെയില്ല , ഡാന്‍സ് വായു നിനെ പോലെ വായു ആയി പോകുംമോ ?സുല്‍ഫി ,രവി, ആളു ഓക്കേ എവിടേ കണ്ടിലെ മാഷ് വന്നത് .garb വാങ്ങിയോ ? ആദു എവിടെ കുട്ടിയുടെ ബ്ലോഗ്‌ കമന്റ് തരാന്‍ പറ്റിലെ ??meek ആയ കുട്ടി ഞാന്‍ മാത്രമ്മേ ഉള്ളു അല്ലെ

    ReplyDelete
  10. അല്ല, ആരും എന്താ ഞാന്‍ പറഞ്ഞ VDF (വഷളന്സ് ദുരിതാശ്വാസ ഫണ്ട്) നെ പറ്റി ഒന്നും മിണ്ടാത്തെ പിള്ളേരെ? അവനു വേണ്ടെങ്കിലും എന്റെ വീട്ടില്‍ നിന്നും ആരും അറിയാതെ ഞാന്‍ മുക്കിയ പൈസ ചെലവാക്കിയത് അവനോടുള്ള സ്നേഹം കൊണ്ടാ. ഇപ്പൊ അവന്‍ ഒരു പീറ പെണ്ണിന് വേണ്ടി എന്നോട് പിണങ്ങി. എനിക്ക് എന്റെ കാശ് തിരികെ കിട്ടാന്‍ ഇനി ഇതേ ഉള്ളൂ ഒരു മാര്ഗം.. അത് കൊണ്ട് ഈ VDF ഒരു വന്‍ വിജയമാക്കി തീര്ക്കേണ്ടത് നല്ലവരായ നിങ്ങള്‍ ഓരോരുത്തരുടെയും കടമയാണ്.

    @വായു – വായൂട്ടീ ആരും അറിയണ്ട. ഞാന്‍ ബാക്കി കിട്ടുന്ന പൈസക്ക്, നിനക്ക് ഓണത്തിന് നിന്ന് തുള്ളാന്‍ ഒരു പാത്രം വാങ്ങിത്തരാം. നിന്ന് ‘തുള്ളാന്‍’ ആണേ......

    ReplyDelete
  11. santhosham കൊണ്ട് എനിക്ക് ഇരിക്കാന്‍ വയ്യ ..എല്ലാവരും തിരിച്ചു എത്തിയോ?ഒരു മാഷ് കൂടി ഉണ്ടല്ലോ ? ഇനിപോള്‍ മാഷും മാര് തമ്മില്‍ എന്താവുംമോ?ഹഹ .

    പാറൂ ,പാട്ട് കേട്ട് അല്ലേ? എത്ര തപ്പി എടുത്ത പാട്ട് ആണെന്നോ ?

    ആളൂസ് എന്‍റെ അടുത്ത പോസ്റ്റ്‌ നു ഒരു നല്ല കവിത ആയി അവിടെ വരണം ..ഞാന്‍ ഇനി ആരോടും ഒരു Mutiny ഉണ്ടാക്കില്ല ..എന്‍റെ ലണ്ടന്‍ ക്വീന്‍ ആണേ സത്യം.

    വായൂ ,ഏത് പാത്രം വേണം ?ചില്ല് (crystal )തന്നെ വാങ്ങി വരാം ..നീ അടിപൊളി ആക്കണം ട്ടോ ചക്കരേ .

    ആര്‍ക്കും എന്‍റെ ഗുലാബ് ജാമുന്‍സ് വേണ്ടേ?പാവം ഗോപാലേട്ടന്‍ അത് മായി പുറത്തു നില്‍ക്കുന്നു ...സുല്ഫു നീ എങ്കിലും ഒന്നു വരൂ ..പ്രിയ കവി ,ഓഴക്കന്‍ അവര് പറന്നു പോയെന്നു തോന്നുന്നു .വഷൂ ,മൂരാച്ചി .ജൂലാബ് ജാമുന്‍സ് എടുക്കണം. ട്ടോ .വാവയോടു പറയണ്ട ആവശ്യം ഇല്ല ആദ്യം തന്നെ രണ്ടു എണ്ണം എടുത്തു . ..ആദൂനു ഒരു രണ്ടു എണ്ണം കൂടുതല്‍ എടുക്കാം. .പാറൂ നോക്കി നില്‍ക്കാതെ എടുക്കണം .അപ്പോള്‍ ശ്രീമാഷ് ടെ ഭാഗ്യം ..ഇന്ന് ജാമുന്‍സ് തീറ്റയോടെ ക്ലാസിനു പിന്നെയും തുടക്കം .

    വായൂ ,എന്ന് ആണ് ഓണം ?അപ്പോളേക്കും എല്ലാരും മാഷ് പറഞ്ഞപോലെ meek ആവും ..അതിനു മുന്‍പ് എല്ലാരേയും കുചിപുടി ഒന്നു കളിച്ചു കാണിക്കണം ട്ടോ ...

    ReplyDelete
  12. സിയ, പ്രമേഹമായതു കൊണ്ട് ഭാര്യ കാണാതെ മാത്രമേ ഗുലാബ് ജാമൂന്‍ തിന്നാറുള്ളു, ഭാര്യയുടെ മുമ്പില്‍ ഞാന്‍ meek ആണ്. ആളവന്‍താനും ജെകെയുമായി mutiny ഉണ്ടോ, സിയയുടെ പഴയ garb ആയിരുന്നു നല്ലത്. പഠനം പാല്‍പ്പായസം - മാഷ് പരിഷത്താ (not lampooning), i am a good boy!

    ReplyDelete
  13. ഇന്ന് ക്ലാസ്സില്‍ ഒരു രസോല്ലാ..... ആ വായു ഇല്ലാത്തതിന്റെയാ

    ReplyDelete
  14. ആളൂസ് വിഷമിക്കാതെ .. വായൂ വരും ...എനിക്ക് ഒരു കവിത ശരിയാക്കി തരാന്‍ പോയതാ ..
    ശ്രീമാഷേ ..മുകളില്‍ പരമു മാഷിന്റെ അഞ്ച് കല്പനകള്‍ കണ്ടില്ലാല്ലേ?സാരമില്ല ഒന്ന് കൂടി പോയി വായിച്ചു നോക്കണം ട്ടോ ,വായൂ ..ഈ ശ്രീമാഷ് നു എന്ത് പേര് ഇടും ?Lampoon പേര് ഒന്നും വേണ്ടാ ട്ടോ .

    ReplyDelete
  15. @ആളൂ..ദേ, ഞാനെത്തി. എനിക്കറിയായിരുന്നു ആളൂ ഈ ക്ലാസ്സിലെ ഏറ്റവും മീക്കായാ കുട്ടിയാണെന്ന്. ഞാന്‍ നമ്മുടെ സിയകുട്ടിക്ക് ഒരു കവിത ടൈപ്പ് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു. ആളൂ നീ വെറുതെ വഷൂനു വേണ്ടി പിരിക്കാന്‍ നടക്കണ്ട.. അവന്‌ ഒരു സൂക്കേടുല്യ.. ക്ലാസ്സില്‍ വരാതിരിക്കാനുള്ള സൂത്രാ. ഞാനവനെ കാണാനായിട്ട് ആസ്‌പത്രിയില്‍ പോയപ്പോ ഉണ്ടല്ലോ, അവന്‍ ഓറഞ്ചും, മുന്തിരിങ്ങേം തിന്നിട്ട് ഹങ്കിഡോറിയായിട്ടിരിക്കുണൂ.

    @സിയൂ..ആഗസ്റ്റ് 23നാണ് തിരുവോണം. അന്നു കുച്ചിപ്പുടി കളിക്കാനുള്ള ക്രിസ്റ്റ്ല്‍ പാത്രം മറക്കാതെ കൊണ്ടു വരാന്‍ മറക്കരുത് ട്ടാ. അല്ലെങ്കില്‍ ക്ല്ലാസ്സിലെ കുട്ടികളിവിടെ Mutiny ഉണ്ടാക്കും. സിയൂ. നമുക്കു ശ്രീമാഷേ "ശ്രീകുട്ടാ"ന്നു വിളിക്കാം. എല്ലാവരും എന്തു പറയുന്നു? ഇഷ്ടമില്ലെങ്കില്‍ പറയണം. വേറെ പറയാം.

    @ശ്രീമാഷേ..ഞാന്‍ മാഷിനെ നോക്കി Lampoon ഒന്നും ചെയ്യില്യ ഞാന്‍ നല്ല Savage ഉള്ള മീക്കായ കുട്ടിയല്ലേ? സംശയമുണ്ടെങ്കില്‍ നമ്മുടെ പൊപ്പാസ ടീച്ചറോട് ചോദിച്ചു നോക്കൂ. (ആത്മഗതം: അതൊക്കെ കുട്ടികളും, ടീച്ചറും കേള്‍ക്കാന്‍ വേണ്ടി വെറുതെ പറഞ്ഞതാ, വേണ്ടിവന്നാല്‍ ഞാന്‍ Lampoon ചെയ്യും)

    ReplyDelete
  16. വായൂ നീ എത്തിയോ? എന്നിട്ട് എന്ത്യേ നിന്റെ കവിത? അപ്പൊ VDF വേണ്ട എന്നാണോ? നിനക്ക് ഓണത്തിന് കയറി നിന്ന് തുള്ളാന്‍ ഒരു പാത്രം വാങ്ങി തരാം എന്നൊക്കെ കരുതിയതാ.. നിനക്ക് വേണ്ടെങ്കില്‍ പിന്നെ എനിക്കും വേണ്ട. ഞാന്‍ വിട്ടു. പക്ഷെ എന്റെ കാശ് ആര് തരും? നീ തര്വോ?

    പിന്നെ മറ്റൊരു കാര്യം ആരും കണ്ടില്ലേ? ദേ പാറൂന്റെ പേരും പറഞ്ഞ് അവളുടെ സീറ്റില്‍ വേറെ ഒരു പെണ്ണ് രണ്ടു കയ്യും താടിയില്‍ വച്ച് കൊണ്ട് കിണിച്ചോണ്ടിരിക്കണ്. ഇതേതാ ഈ പെണ്ണ്? ഇറങ്ങിപ്പൂവാന്‍ പറ വായു. അല്ലെങ്കില്‍ ഇവിടെ ഞാന്‍ mutiny ഉണ്ടാക്കും. ഇവള്‍ നമ്മുടെ വഷു പറഞ്ഞയച്ച കള്ളിയാ. ഇവിടുത്തെ വിവരങ്ങള്‍ ചോര്ത്താന്‍. ചാര.......
    അപ്പൊ നമ്മുടെ പാറുവിനെ ഇവളുടെ കൊള്ളസംഘക്കാര്‍ കിഷ്ണാപ്പ് ചെയ്തു കാണും ഉറപ്പാ......!! അയ്യോ ഇനിയെന്ത് ചെയ്യും?

    ReplyDelete
  17. @ആളൂ..കുട്ടി എന്നെ നോക്കി Lampoon ചെയ്യിലെങ്കില്‍ ഞാനൊരു കാര്യം പറയാം, ആ കവിത ഞാനെഴുതിയതൊന്നുമല്ല. ആരോ എഴുതിയതാ.. ഞാന്‍ അടിച്ചു മാറ്റി ടൈപ്പ് ചെയ്തു കൊടുത്തുന്നേയുള്ളു..ഹി..ഹി.. നമ്മുടെ ശ്രീമാഷിന്റെ പുതിയ പേര്‌ നിനക്ക് ഇഷ്ടായോ? എനിക്ക് കുച്ചിപ്പുടി കളിക്കാനുള്ള പാത്രം വാങ്ങാനായി കുട്ടിയെത്ര പേരോടാ Mutiny ഉണ്ടാക്കിയതെന്ന് ഓര്‍ക്കുമ്പോള്‍ എന്റെ കണ്ണുകള്‍ ഡാങ്ക് ആവുന്നു..
    അയ്യോ! നമ്മുടെ പാറൂ എവിടെ പോയി? ഇനി ആ നാറാണത്തു ഭ്രാന്തന്‍ പാറൂനോട് Savageആയി വല്ലതും ചെയ്തു കാണ്യോ? നമുക്കെന്തായാലും ഇപ്പോ Mutinyയൊന്നും ഉണ്ടാക്കണ്ട. രണ്ടുദിവസം Meekആയിട്ടിരുന്ന് ആ കുട്ടിനെ ഒബ്‌സര്‍‌വ്വ് ചെയ്യാം.

    ReplyDelete
  18. ങാ. എന്നാപ്പിന്നെ അങ്ങനെ തന്നെ. പിന്നെ ആ പേര് ഒരു സുഖമില്ല. ഒരു വറൈറ്റി പേര് നോക്ക്. ശ്രീനാഥന്‍ എന്നല്ലേ പേര്, ‘S.N. ഡന്‍’ എന്നാക്കിയാലോ? അല്ലെങ്കില്‍ ‘ഡന്‍’ എന്നായാലും മതി. ഇഷ്ട്ടായില്ലേല്‍ വേറെ നോക്കിക്കോളൂ. പിന്നെ മറ്റേ പെണ്ണിന്റെ കാര്യം. അത് .... ഒരു ബല്ല്യ പരീശണം വേണോ????? നമ്മുടെ ഊപ്പ...... വല്ല ആപ്പകളുടെയും ഊപ്പകളുടെയും കൊള്ള സങ്കേതത്തില്‍ ആണെങ്കില്‍.... റിസ്ക്‌ എടുക്കണോ?

    ReplyDelete
  19. വായൂ ...കവിതയ്ക്ക് നന്ദി .ശ്രീമാഷ് ടെ പേര് മാഷോട് തന്നെ ചോദിക്കാം .കാരണം എന്‍റെ പേര് ഇത് വരെ എന്ത് എന്ന് എനിക്കും അറിയില്ല .സിയൂ ,സിയക്കുട്ടി ,ഇതില്‍ ഏത് എന്ന് ഒന്ന് ആദ്യം തീരുമാനിക്കണം .ഞാന്‍ ഇപ്പോള്‍ meek ആയ കുട്ടി ആയി .അത് കൊണ്ട് Lampoon ആയ സിയകുട്ടി മതി .പണ്ട് സ്കൂളില്‍ വച്ചു ഈ പേര് വിളിക്കും എന്ന് പറഞ്ഞു ഞാന്‍ ഒരു ആഴ്ച ക്ലാസ്സില്‍ പോയിട്ടില്ല .ആ പേര് തന്നെ ഇവിടെ മതി .

    ReplyDelete
  20. ഒരു പേരിലെന്തിരിക്കുന്നു എന്നാരോ പറഞ്ഞിട്ടുണ്ടെല്ലോ, നിങ്ങളിടുന്ന പേരെന്തും സ്വീകാര്യം, എന്റെ കുട്ടികളാരും എനിക്ക് പേരിട്ടതായി അറിവില്ല, ഉണ്ടെങ്കിൽ അതുപയോഗിക്കാമായിരുന്നു (വായാടി രഹസ്യമായി ആ വേണുഗോപാലനോട് ചോദിച്ചു നോക്കു, അദ്ദേഹത്തെ പഠിപ്പിച്ചിട്ടുണ്ട് ഞാൻ), പിന്നെ എന്തു പറ്റി വഷളന്? ആളൂനുമായി mutiny ഉണ്ടാകുമെന്ന് ഭയന്ന് ഓടിപ്പോയൊ, അതൊ വായാടിയുടെ savage പേടിച്ചോ?

    ReplyDelete
  21. @ശ്രീനാഥന്‍
    ഒരു പേരിലെന്തിരിക്കുന്നു എന്ന് പലരും ചോദിക്കാറില്ലേ? ദേ, ഇപ്പോ "ശ്രീമൂ"വും ചോദിക്കുന്നു. Meek ഞാന്‍ പറയും ഒരു പേരിലാണ്‌ എല്ലാം ഇരിക്കുന്നതെന്ന്. എന്നെ ആരും Lampoon ചെയ്യില്ലെങ്കില്‍ ആയ ഞാനൊരു സംഭവം പറയാം.

    എനിക്ക് പണ്ട് ഒരു കല്യാണാലോചന വന്നിരുന്നു. ആള്‍ടെ പേര്‌ "ഉല്‍‌പലാക്ഷന്‍". എന്റെ കൊക്കിനു ജീവനുണ്ടെങ്കില്‍ ഞാനിയാളെ കെട്ടില്ലെന്ന് സമരം ചെയ്തു. ഭാഗ്യത്തിന് ജാതകം ചേര്‍ന്നില്ല. ഒന്നാലോചിച്ച് നോക്കൂ.."വായാടി ഉല്‍‌പലാക്ഷന്‍" ശ്ശേ! ഒരു ഗ്ലാമറില്ലാത്ത പേര്‌.

    ReplyDelete
  22. @പൊപ്പസാ ടീച്ചറേ, കഴിഞ്ഞ ദിവസം എന്റെ മുത്തശ്ശി ചോദിച്ചൂ "മോളേ..മോള്‌ ഏതു ക്ലാസിലാ പഠിക്കണതെന്ന്?" Meek ആയ ഞാന്‍ കൈ മലര്‍‌ത്തിക്കാണിച്ചു! മാഷേ, ഞങ്ങള്‌ ഏതു ക്ലാസ്സിലാ ഇപ്പോ പഠിക്കണേ? ഏതാ ഞങ്ങടെ ഡിവിഷന്‍?

    ReplyDelete
  23. ഗ്വാ... ഗ്വാ... വായു വായു... വായു കോപിച്ചതാ'ന്നാ തോന്നുന്നേ.
    ആരുടെയെങ്കിലും കൈയ്യില്‍ വായുഗുളിക ഉണ്ടോ വായുവിനെ ഒന്ന് ശമിപ്പിക്കാന്‍?

    അയ്യോ, രാവിലെ മൊതല്‍ ഒന്നും കഴിച്ചില്ല. ആ നല്ല കുട്ടി സിയൂ മാത്രം ഒരു ഗുലാബ് ജാമൂന്‍ തന്നു... എത്ര ഗോള്‍ഡപ്പെട്ട സ്വഭാവം...
    വായൂ, കള്ളം പറേല്ലേ, ഓറഞ്ചും മുന്തിരിയും കഴിച്ചെന്നു. പകലന്തിയോളം കൂലിവേല ചെയ്യണം. വൈകുന്നേരം പറഞ്ഞ പണി മൊത്തം തീര്‍ത്തില്ലേല്‍ പിച്ചക്കാരന്മാരുടെ നേതാവ് എന്റെ കണ്ണ് കുത്തിപ്പൊട്ടിക്കും. പിന്നെ വൈകുന്നേരം സ്ട്രീറ്റ് ലൈറ്റിന്റെ ചോട്ടിലിരുന്നു പഠിക്കുവാ പാവം ഈ meek ആയ വഷു. അതോണ്ടാ ഇടയ്ക്കിടയ്ക് കാണാത്തെ.
    വല്യ വീട്ടിലെ നിങ്ങള്‍ക്കൊക്കെ എന്തും ആവാലോ? എന്തോന്നിന്റെ കൊറവാ? garb വേഷോം ഇട്ടു savage ആയി പെരുമാറുവല്ല്യോ?

    ആളു, നീ എന്തൊരു lampoon-ആ ലാമ്പുന്നെ ... ചാഞ്ഞ ട്രീയിലല്ലേ റണ്‍ ചെയ്തു ക്ലൈംബാന്‍ പറ്റൂ. പോടെ പോടെ...

    ശ്രീമു, കൊറേ നാളായല്ലോ കണ്ടിട്ട്. സോങ്ങള് തന്യേ?
    (വ്യായൂ,വ്യാറെ പ്യാരുകളൊന്നും കിട്ടിയില്ലേ? വേഷാ ഞ്യാന്‍ നിരീച്ചപ്പം ഒന്ന് രണ്ടു പ്യാരുകള് കിട്ടി. ശീമു, ശാമു, ചാമു, ഷണ്മു, സിമ്മു, തിമ്മു, ചമ്മു... അങ്ങനെ മഹാപാരതം പോലെ കാണ്ടം കാണ്ടമായി കെടക്കുവല്യോ?)

    ReplyDelete
  24. @വഷൂ,

    "ശീമൂ" നല്ല പേര്‌. എനിക്കിഷ്ടായി. ശീമക്കൊന്ന പോലെ മനോഹരം!! ശീമൂ....ഞാനിനി ശ്രീ മാഷിനെ അങ്ങിനെ വിളിക്കൂ. എന്തു രസം. മീക്കായ ഞാന്‍ ആ കുട്ടിനെ നോക്കി ലമ്പൂണ്‍ ചെയ്തിട്ട് ഇപ്പോ വരാട്ടാ..ഹ..ഹ..ഹ.

    ReplyDelete
  25. @വായൂ ,വഷൂ - ''ശീമൂ ''ആ പേര് കുറച്ചു കൂടി പോയില്ലേ?ഒരു മാഷ് ക്ക് ''ശ്രീമു''അല്ലേ ചേരുന്നതും .
    ''ശ്രീമു നു ആരും നല്ല പേര് ഇടാത്തത് കൊണ്ട് ആണല്ലോ ഇവിടെ Mutiny കുട്ടികള്‍ നല്ല പ്യാരുകള് tharunnathum .
    എന്‍റെ വായൂ ..ആ കവിത ടൈപ്പ് ചെയ്തു സമയം ഒരുപാടു പോയി കാണും അല്ലേ?സാരമില്ലാട്ടോ .ഇതുപോലെ ഒക്കെ സഹായിക്കാന്‍ Meek ആയ കുട്ടിക്ക് മാത്രം സാധിക്കു . .പാറൂ ടെ ഫോട്ടോ കണ്ടുപിടിക്കാന്‍ പോയ ആളു ഇനിയും തിരിച്ചു വന്നില്ല ?

    ReplyDelete
  26. എന്തെരു വേണങ്കിലും വിളിച്ചോ, വഷളന്‍ എന്ന് മാത്രം വേണ്ടാ, എന്തെരു വേണങ്കിലും വിളിച്ചോ, വഷളന്‍ എന്ന് മാത്രം വേണ്ടാ, അതൊരു reserved word.

    ReplyDelete
  27. krishna ..ithu njan thanne siyu ,sathyam illel vayu ninte kannu potti pokille??mashnu peru ittile ..mashu classil ethu worda kuduthal use cheyuka sh oru secret ente collegil mashmarude name ariyummo\\1-belt mathayi
    2-mathikannan 3-muthu ,4-manam nokki 5-notonly but also .kando ethra nalla meek kids anu njgal

    ReplyDelete
  28. ഇനി ആളൂസ് എന്നോട് മിണ്ടുന്ന ദിവസം ഞാന്‍ ക്ലാസ്സില്‍ വരാം .....ഗുഡ് ബൈ.

    ReplyDelete
  29. ..
    നമസ്കാരം, പൊപസ റ്റീച്ചറേ, ഇന്ന് അന്തിക്കള്ള് ഛെ, അന്തിക്ക്ലാസ്സ് ഉണ്ടോ?? ഐ മീന്‍ സായാഹ്ന ക്ലാസ്സ്? ഞാന്‍ കരുതിക്കൂട്ടി lampoon ചെയ്തതല്ലാട്ടൊ, എല്ലാം മന:പ്പൂര്‍വ്വമല്ലെ.. :p

    എന്താ ഇന്ന് ബഹളമൊന്നുമില്ലാത്തെ??
    ..

    ReplyDelete
  30. week end alle athakum kuttikal okkey ammude veetil poyi ravi.

    ReplyDelete
  31. @രവി, കുട്ടിടെ കം‌പ്യൂട്ടറ് ശരിയായോ? രവി ഓണത്തിനു നല്ലൊരു ഓണ കവിത എഴുതണം കേട്ടോ. പിന്നെയ്, നമ്മുടെ ക്ലാസ്സിലെ ഏറ്റവും Meek ആയ ആളൂ രാവിലെ ആരോടോ പിണങ്ങിട്ട് ടര്‍‌ഫില്‍ പോയിരിക്കുണു.

    @ആളൂ...പിണങ്ങല്ലേ, ഞാന്‍ കുട്ടിക്ക് ഒരു സാധനം കൊണ്ടുവന്നിട്ടുണ്ട്.

    ReplyDelete
  32. അയ്യൂ..... അയ്യമസാ..... എലയപ്പം..........എന്റെ വായൂ നീ എനിക്ക് എലയപ്പം തന്നപ്പോ ഞാന്‍ എന്താ തിരിച്ചു തരിക.... ങ്ങും..... ങാ...

    ReplyDelete
  33. A good friend is someone we can count on, as well as being so much more. A friend is someone with whom we can relax and just hang out, have fun and share our innermost thoughts, deep dark secrets, lofty and noble goals, or our hopes, joys, and fears.

    A good friend allows you a safe space to share your deepest thoughts and needs without worry of being judged, criticized or made to feel silly for feeling the way you do. Friends cheer each other on, laugh and cry together, and just plain commiserate and listen to each other.

    That's why friends are friends....

    Friendship is the hardest thing in the world to explain. It's not something you learn in school. But if you haven't learned the meaning of friendship, you really haven't learned anything. happy frdship day

    ReplyDelete
  34. വായൂ, എനിക്കും വേണം ഇലയപ്പം..അല്ലേല്‍ meek ആയ ഞാന്‍ savage ആയിട്ട് ഇവിടെ mutiny ഉണ്ടാക്കും...അമ്മച്ചിയാണേ സത്യം..!!

    ReplyDelete
  35. HAPPY FRIENDSHIP DAY ......
    മാഷേ ,ഒരു കാര്യം പറയാം .karatte kid സിനിമ കണ്ടു ..വളരെ നല്ല സിനിമ .മാഷ് പോയി കാണണം .മാഷ്‌ടെ പോലെ ഒരുപാടു നല്ല ഗുണം ആ മാഷിനും ഉണ്ട് meek ആയ നല്ല മാഷ്

    ReplyDelete
  36. എല്ലാവര്‍ക്കും ഫ്രണ്ട്ഷിപ്‌ ഡേ ആശംസകള്‍.
    ഞാന്‍ പണ്ട് എഴുതിയ ഒരു പോസ്റ്റ്‌ നിങ്ങള്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു.

    ReplyDelete
  37. ഹാജര്‍ ടീച്ചര്‍ ..എല്ലാ കുട്ടുകാര്‍ക്കും എന്‍റെ ഹായ് ..

    ReplyDelete
  38. @ആദില
    ഹായ്, എന്റെ ഒരു ഫ്രണ്ട് പറഞ്ഞു "ആദിലയോട് പറയണം, ആദിലയുടെ കവിതകള്‍ വളരെ നല്ലതാണെന്ന്" കമന്റ് ഇടാന്‍ പറ്റാത്തതിനാലാണ്‌ എന്നോട് പറഞ്ഞത്. വീണ്ടും കണ്ടതില്‍ സന്തോഷം.
    കഴിഞ്ഞ ദിവസം എന്റെ മുത്തശ്ശി ചോദിച്ചൂ "മോളേ..മോള്‌ ഏതു ക്ലാസിലാ പഠിക്കണതെന്ന്?" Meek ആയ ഞാന്‍ കൈ മലര്‍‌ത്തിക്കാണിച്ചു! ആദിലേ, നമ്മള്‌ ഏതു ക്ലാസ്സിലാ ഇപ്പോ പഠിക്കണേ? ഏതാ നമ്മുടെ ഡിവിഷന്‍?

    @സിബു
    വാവേ ദേ കുട്ടിക്ക് ഞാന്‍ ഇലയപ്പം കൊണ്ടുവന്നിട്ടുണ്ട്. ഇനി Mutiny ഉണ്ടാക്കാതെ Meek ആയിട്ടിരിക്കണം കേട്ടോ.

    പിന്നെ ക്ലാസ്സിലെ എല്ലാവര്‍ക്കും എന്റെ ഫ്രണ്ട്ഷിപ്‌ ഡേ ആശംസകള്‍

    ReplyDelete
  39. അതെയ്യോ വായൂ ..കേള്‍ക്കാന്‍ നല്ല സുഖവും സന്തോഷവും ഉണ്ട് ..എന്‍റെ ചവറുകളും ഇഷ്ട്ടപെടുന്നു എന്നറിഞ്ഞതില്‍ ആ സുഹൃത്തിനോട്‌ നന്ദി പറയണം meek ആയ എന്‍റെ വക ..പലരും savage ആയും lampoon ആയും പറഞ്ഞു ഒരു mutiny ഉണ്ടാക്കാന്‍ നോക്കിയിട്ടുണ്ട് എന്‍റെ ഈ കവിതകള്‍ കാരണം ..അവരോടൊക്കെ പറയാന്‍ ഉള്ള മറുപടി ഇത് മാത്രം Critique the Critic അത് ഇപ്പോള്‍ ആ സൈറ്റിലെ poetry competion നില്‍ First star Finalist ആയി തിരഞ്ഞു എടുത്തിരിക്കുന്നു ...ഇനിയുള്ള റൌണ്ടില്‍ തട്ടുമോ എന്ന് അറിയില്ല ..:)..എന്‍റെ ക്ലാസ്സിലെ കുട്ടുകാര്‍ എല്ലാരും പ്രാര്‍ഥിച്ചെക്കണേ..

    ReplyDelete
  40. @ആദൂ, ഞാനാ സുഹൃത്തിന്‌ ഈ മറുപടി അയച്ചു കൊടുക്കാം കേട്ടോ.

    പിന്നെ Critique the Critic എന്ന സൈറ്റിലെ poetry competion നില്‍ First star Finalist ആയി തിരഞ്ഞു എടുത്തതിന്‌ ആദൂന്‌ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍. കൂടാതെ ഈ ക്ലാസ്സിന്റെ വക ഒരു സമ്മാനവുമുണ്ട്. ഇതാ..

    ഇനിയുള്ള റൗണ്ടിലും Smart and Meek ആയ ഞങ്ങടെ ആദൂനെ തിരഞ്ഞെടുക്കും. തീര്‍‌ച്ച. എല്ലാ വിധ ആശംസകളും. പിന്നെ എന്റെ വകയൊരു Hugഉം :)

    ReplyDelete
  41. നന്ദി വായൂ ..ഒത്തിരി ഒത്തിരി നന്ദി ...പുത്യ ക്ലാസ്സിലോട്ടു എന്താ ആരും വരാത്തെ..അവിടെ ഞാന്‍ ഒരു invitation വച്ചിട്ടുണ്ട് ..കുട്ടികളെ കാണാഞ്ഞിട്ട് നമ്മുടെ meek ആയ സാര്‍ അവിടെ ഇന്ന് കലിതുള്ളി നില്‍ക്കുന്നുണ്ട് ...:P

    ReplyDelete
  42. എന്റെ ആദൂ, ഞാനറിഞ്ഞില്യ. അയ്യോ Meek ആയ ഞാനിതാ എത്തി..താങ്ക്‌യൂടാ.

    ReplyDelete

LinkWithin

Related Posts with Thumbnails