.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Monday, August 2, 2010

ഇന്നത്തെ വാക്കുകള്‍ (02/08/2010)

-------------------------------------------------------------------------------------------------------------
Slipshod (sl'ɪpʃɒd / സ്ലിപ് ഷോഡ്= Marked by great carelessness - ശ്രദ്ധയില്ലാത്ത, അലസമായ - Eg: The hotel had always been run in a slipshod way.
-------------------------------------------------------------------------------------------------------------
Probity (pr'oʊbɪti / പ്രൊബിറ്റി = High standard of correct moral behaviour - സത്യസന്ധത  - Eg: He enjoys an exaggerated reputation for probity.
--------------------------------------------------------------------------------------------------------------
Imbibe (ɪmb'aɪb / ഇംമ്പൈബ്) = Drink, Take or receive into the mind, as knowledge, ideas, or the like . -  കുടിക്കുക,  ഉള്‍ക്കൊള്ളുക, വലിച്ചെടുക്കുക - Eg: Plants imbibe moisture from the soil 
------------------------------------------------------------------------------------------------------------- 
Dainty (d'eɪnti / ഡെയ്ന്റി Delicately beautiful , Something delicious to the taste - മ്രുദുലമായ, കോമളമായ, രുചികരമായ - Eg:  ...dainty pink flowers.
-------------------------------------------------------------------------------------------------------------
Clandestine (klænd'estɪn / ക്ലാന്‍ഡെസ്റ്റിന്‍) Hidden or kept secret - രഹസ്യമായ, ഗൂഢമായ - Eg: He left the country clandestinely.
------------------------------------------------------------------------------------------------------------- 

13 comments:

  1. ഈ ക്ലാസ്സിലെ എല്ലാ പാഠങ്ങളും ഒരിറ്റു പോലും വിടാതെ ആത്മാര്‍ത്ഥമായി Probity യൊടെ Imbibe ചെയ്യുന്ന 3A (വായാടീ..നമ്മള്‍ 3A ആണു കേട്ടോ..) യിലെ കൂട്ടുകാര്‍ക്ക് സ്നേഹത്തിന്റെ സുഗന്ധം പരത്തുന്ന ഒരായിരം Dainty പൂക്കള്‍...

    ReplyDelete
  2. ടീച്ചര്‍ ഞാന്‍ കുറച്ചു കാലം ഇനി ക്ലാസില്‍ SLIPSHOD ആയിട്ടെ കാണു...നോമ്പ് തുടങ്ങുകയല്ലേ ...ഇത് പറഞ്ഞത് കാരണം ആരും എന്റെ PROBITY യെ ചോദ്യം ചെയ്യരുത് കേട്ടോ ...നോമ്പ് തുറക്കുമ്പോള്‍ വൈകീട്ട് ജ്യൂസ്‌ IMBIBE ചെയ്യുകയും DAINTY ഭക്ഷണം കഴിക്കുകയും വേണം..അപ്പൊ അതിനുള്ള ഒരുക്കങ്ങള്‍ ആണ് കേട്ടോ ...ഇത് CLANDESTINE ആയി വെച്ചിട്ട് കാര്യം ഇല്ലല്ലോ ....അതാ പറഞ്ഞെ ..എല്ലാവരെയും ഞാന്‍ ഒരിക്കല്‍ നോമ്പ് തുറക്കാന്‍ വീട്ടിലേക്കു വിളിക്കുന്നുണ്ട് ...ആരും പറ്റില്ലാന്നു പറയരുത് ...ട്ട്വോ !!!.

    ReplyDelete
  3. ആദൂ .Probity .ulla വിളിക്ക് മുന്‍പില്‍ ഞാന്‍ എവിടെ പോകാന്‍?തീര്‍ച്ചയായും വരാം

    ReplyDelete
  4. ടീച്ചര്‍, നമ്മുടെ ആദൂനെ Critique the Critic എന്ന സൈറ്റിലെ poetry competion നില്‍ First star Finalist ആയി തിരഞ്ഞെടുത്തിരിക്കുന്നു. അതിന്റെ സന്തോഷത്തിന്‌ നമുക്കൊരു Daintyആയ ഒരു സമ്മാനം കൊടുക്കണ്ടേ?
    ആദൂന്റെ Probity യുള്ള വിളി കേട്ടാല്‍ എങ്ങിനെ വരാതിരിക്കാനാകും? ഞാനിതാ അങ്ങോട്ട് വരാനായി പെട്ടി പായ്ക്ക് ചെയ്തു തുടങ്ങി.

    @സീയൂ..നീയെന്റെ കൂളിംഗ്‌ ഗ്ലാസ്സ് കണ്ടോ? ഞാനിവിടെ ആ ഡസ്ക്കില്‍ വെച്ചതാണല്ലോ? ആ സുള്‍ഫൂ Clandestineആയി ഒളിപ്പിച്ചു വെച്ചിട്ടുണ്ടാവും. എനിക്കുറപ്പാ..ടീച്ചറ് വരട്ടെ, ഞാന്‍ പറഞ്ഞു കൊടുക്കും. ങീ...ഹി...

    ReplyDelete
  5. വായൂ..ഇലയപ്പം നല്ല dainty ആയിരുന്നു...അതിനകത്തിലെ ചക്കര മുഴുവന്‍ ഞാന്‍ imbibe ചെയ്തു...മ്മ്മ്മ്...നല്ല ടേസ്റ്റ് ആരുന്നു...ഇനി വരുമ്പോ വേറെന്തെങ്കിലും കൊണ്ടുവരണേ..

    ReplyDelete
  6. @സിബു നൂറനാട്
    താങ്ക്‌യൂ. ഞാന്‍ നാളെ വാവയ്ക്ക് ഡെയ്ന്റി(dainty) ആയ പായസം ഉണ്ടാക്കിത്തരാം തരാം കേട്ടോ.

    ReplyDelete
  7. ഈ വാക്കുകളെല്ലാം imbibe ചെയ്യണമെന്നുണ്ടെനെനിക്ക്,dainty ആയ ഇലയപ്പം എനിക്കു തരാതെ തിന്നതെന്താണെല്ലാരും? സംഭവം ആരാണു clandestine ആക്കിവെച്ചത്? ആദിലയുടെ probity സംശയ രഹിതമാണു. സമ്മാനം കിട്ടിയതിനു എന്റെ അനുമോദനങ്ങൾ!

    ReplyDelete
  8. ..
    Probity ആയി പറഞ്ഞാല്‍ എനിക്ക് ആക്റ്റീവ് ആകാന്‍ പറ്റാത്തതില്‍ അതിയായ സങ്കടമുണ്ട്.

    ശ്രീനാഥന്‍ മാഷ് ഇവിടെ വിദ്യാര്‍ത്ഥിയായല്ലെ? അത് നന്നായി :)
    ..

    ReplyDelete
  9. വായൂ ...കൂളിംഗ്‌ ഗ്ലാസ്സ് കിട്ടിയോ?നീനോട് ഞാന്‍ എത്ര പറഞ്ഞത് ആണ് ഇതുപോലെ Slipshod ആയി അത് വല്ല ഇടതും കൊണ്ട് പോയി ഇടല്ലേ?വീട്ടില്‍ പോയി അമ്മയുടെ വഴക്ക് വാങ്ങണം ട്ടോ ..ശ്രീമൂ ക്ലാസ്സ്‌ ഒക്കെ ഇഷ്ട്ടം ആയോ?പാറൂ, പിന്നെയും മഞ്ഞ പൂവ് ആയോ?വാവേ എന്ത് പറയുന്നു?ആദൂ സുഖം അല്ലേ?ആളൂസ് ഇനിയും ക്ലാസ്സില്‍ വന്നില്ല ?.തിരക്ക് ആവും .വഷൂ,എന്തോ കാര്യമായ Clandestine ആയ ഓണ പരിപാടി പ്ലാന്‍ ചെയുന്നു എന്ന് കേട്ടു .രവൂ ..moniter ഒക്കെ ശരിയായി അല്ലേ?

    ReplyDelete
  10. @സിയൂ..എന്റെ കൂളിംഗ് ഗ്ലാസ്സ് കിട്ടി! കള്ളന്‍ കപ്പലില്‍ തന്നെ. അതുണ്ടല്ലോ, ഞാന്‍ വെറുതെ മ്മടെ Probityനായ സുള്‍ഫൂനെ തെറ്റിദ്ധരിച്ചു. പ്രിയ കവി രവിയായിരുന്നു Clandestine ആയിട്ട് എന്റെ കൂളിംഗ് ഗ്ലാസ്സ് ഒളിപ്പിച്ചു വെച്ചത്.

    @വാവേ..ദാ പായസം. ഹായ്! എന്താ അതിന്റെയൊരു Dainty!!

    ആ ശീമൂന്‌ കൊടുക്കണ്ടാട്ടോ. ആ കുട്ടിടെ അമ്മ എന്നോട് Clandestine ആയി പറഞ്ഞു "മോളേ, അവന് മധുരം‌ന്ന് വെച്ചാല്‍ ജീവനാ പക്ഷെ വൈദ്യന്‍ പറഞ്ഞിട്ടുണ്ട്, മധുരം കഴിക്കാന്‍ പാടില്യാന്ന്. മോള്‍ടേ ഒരു കണ്ണ്‌ എപ്പ്ഴും അവന്റെ മേലുണ്ടാകണംട്ടോ" എന്ന്.

    ReplyDelete
  11. രവീ, എത്ര പ്രായായാലും പഠനം നിർത്താൻ കഴിയാത്ത ഒരു ഹതഭാഗ്യനാണു അധ്യാപകൻ, ഇപ്പോഴത്തെ കുട്ടികൾക്ക് മുടിഞ്ഞ ഇംഗ്ലീഷാ, ഒന്ന് പിടിച്ചുനിൽക്കുകയാണു Clandestine ആയ ഉദ്ദേശ്യം. സിയ-ഇഷ്ടായി, നല്ല Dainty ആയ ക്ലാസല്ലേ. ഭാര്യയുടെ നിബന്ധനകൾ കൊണ്ടുതന്നെ വലഞ്ഞു (ഭക്ഷണക്കാര്യത്തിൽ എന്റെ probity യിൽ ശ്രീമതിക്കത്ര വിശ്വാസമില്ല) , ഇനി ഈ വായാടിയുടേതു കൂടിയായാൽ പൂർത്തിയായി.

    ReplyDelete
  12. ഈ വാക്കുകള്‍ പഠിപ്പിക്കുന്നതിനു വാക്കേറുകാരന്റെ ആശംസകള്‍.കാര്യങ്ങള്‍ ഉഷാറാകട്ടെ. പിന്നെ വാക്കില്‍ മാത്രം ഒതുക്കണ്ട.വാചകങ്ങളിലേക്കും വാചകങ്ങളുടെ ഘടനകള്‍/രചനാ ശൈലികള്‍ ഇതിലേക്കും കടകൂ..ആശംസകളോടെ

    ReplyDelete

LinkWithin

Related Posts with Thumbnails