.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Wednesday, April 20, 2011

ഇന്നത്തെ വാക്കുകള്‍ (20/04/2011)

Boggle (ˈbägəl) = (of a person or a person's mind) Be astonished or overwhelmed when trying to imagine something - ശങ്കിക്കുക, സംശയിച്ചു നില്‍ക്കുക, ഞെട്ടുക  - The mind boggles at the spectacle.
------------------------------------------------------------------------
Boor (bo͝or) = A rude, ill-mannered person - പ്രാകൃതന്‍  - I can't invite a boor like him to dinner!
------------------------------------------------------------------------
Hag (hag) = A witch, esp. one in the form of an ugly old woman (often used as a term of disparagement for a woman) - വികൃതവൃദ്ധ, ദുര്‍മന്ത്രവാദിനി  - A fat old hag in a dirty apron
-----------------------------------------------------------------------
 Pensive (ˈpensiv) = Engaged in, involving, or reflecting deep or serious thought -ദുഃഖചിന്തിയിലാണ്ട - I was in a pensive mood at that time.
-----------------------------------------------------------------------
Slander (ˈslandər) = Make false and damaging statements about (someone) - അപവദിക്കുക,  ദൂഷ്യംപറയുക - They were accused of slandering the head of state.
-----------------------------------------------------------------------

7 comments:

  1. വീണ്ടും ഒരിടവേളയ്ക്ക് ശേഷം നമ്മുടെ ഈ ക്ലാസ്സ് ഇവിടെ പുനരാരംഭിയ്ക്കുകയാണ്. എല്ലാ കൂട്ടുകാരും സുഖമായിരിക്കുന്നു എന്നു വിശ്വസിക്കട്ടെ...പുതിയതായി ഈ ക്ലാസ്സില്‍ ചേര്‍ന്ന എല്ലാ സുഹ്രുത്തുക്കള്‍ക്കും സുസ്വാഗതം....

    മറ്റുള്ളവരെപ്പറ്റി ആവശ്യമില്ലാതെ slander ചെയ്യുന്നവരെ ഒട്ടും boggle ചെയ്യാതെ hags ന് പിടിച്ചു കൊടുക്കുന്നതാണ്....

    ReplyDelete
    Replies
    1. It is really helping .. I learned many words through this webpage. Thank you so much

      Delete
  2. എവിടായിരുന്നു മാഷെ ഇത്രയും കാലം.
    ഞങ്ങള്‍ മാഷെ, തൂണിലും, തുരുമ്പി ലും, കരയിലും, കടലിലും, ആകാശത്തും എല്ലാം തിരക്കി. എങ്ങും കണ്ടില്ല.
    മാഷെ പറ്റി പലരും slander വരെ പറയാന്‍ തുടങ്ങി.
    അങ്ങിനെ പെന്‍സിവേ ആയിരിക്കുന്ന ഞങ്ങളുടെ ഇടയിലേക്ക് വായാടി തന്ന ബുദ്ധി ആയിരുന്നു ഒരു hag നെ കാണുക എന്നത്.
    ഒടുവില്‍ ആ മാര്‍ഗം ഫലം കണ്ടല്ലോ. മാഷിങെത്തിയല്ലോ.
    ഒരു boor ആണ് മാഷ് വീടിനകത്ത് ഒളിച്ചിരിപ്പുണ്ടെന്ന് പറഞ്ഞു ഞങ്ങളെ പറ്റിച്ചത്.
    ഞങ്ങള്‍ എല്ലാരും കൂടെ വീടിന് പുറത്ത് boggle ആയി നിന്നിരുന്നു പല തവണ.
    സന്തോഷായി. തിരിച്ചെത്തിയല്ലോ.

    ReplyDelete
  3. എന്താ മാഷെ......
    നമ്മുടെ ക്ലാസിനു ആരോ കൂടോത്രം ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു.
    അല്ലെങ്കില്‍ "സാമ്രാജ്യത്വ പാശ്ചാത്യ ശക്തികള്‍" ക്ലാസിനെ അടിച്ചമര്‍ത്താന്‍ ഗൂഡാലോചന നടത്തി?
    എന്ത് പട്ടി? ആരും വരുന്നുമില്ല, ഇപ്പോള്‍ മാഷിനെ കാണാനുമില്ല.

    ReplyDelete
  4. ഈ കുട്ടാഴ്മക്ക്എല്ലാവിധ ആശംസകളും...........
    എ.യു.പി .സ്കൂള്‍ ചിറ്റിലഞ്ചേരി

    ഞങളുടെ സ്കൂള്‍ ബ്ലോഗ്‌ വിസിറ്റ് ചെയ്യുക.

    www.aupsnotebook.blogspot.com

    ReplyDelete
  5. നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
    ഈ സൈറ്റ്
    സന്ദര്‍ശിക്കണം

    ReplyDelete

LinkWithin

Related Posts with Thumbnails