.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Malayalam Blog Lists

ഇന്ന് മലയാളം ബൂലോകത്തില്‍ ധാരാളം ബ്ലോഗുകള്‍ ഉണ്ട്. 
മലയാളം ബ്ലോഗേര്‍സിന്റെ പേരുകളും അവരുടെ ബ്ലോഗുകളുടെ ലിങ്കുകളും ഒരു സ്ഥലത്തു ഒരുമിച്ചു എല്ലവര്‍ക്കും കാ‍ണാന്‍ കഴിഞ്ഞാല്‍ അതു നല്ലതല്ലേ. ഉദാഹരണത്തിന് “വഷളന്റെ  ബ്ലോഗുകള്‍ ഏതൊക്കെയാണ്, അവയുടെ ലിങ്കുകള്‍ എന്താണ്“ എന്നൊക്കെ അറിയാന്‍.. ആ ലിങ്കുകളില്‍ ക്ലിക്ക് ചെയ്തു ആ ബ്ലോഗിലേക്ക് പൊകാന്‍ കഴിഞ്ഞാല്‍ അതും നല്ലതല്ലേ. തുടര്‍ച്ചയായി പോസ്റ്റ് ഇടാത്ത ബ്ലോഗുകളിലും നമുക്കു ഇതു വഴി ചെന്നെത്താന്‍ പറ്റും
.ഒന്നു മനസ്സുവെച്ചാല്‍ നമുക്കിതു ശേഖരിച്ചെടുക്കാം. അതിനുള്ള ഒരു എളിയ ശ്രമമാണിത്
.ഇവിടെ താങ്കളുടെ പേരും താങ്കളുടെ ബ്ലോഗുകളുടെ ലിങ്കും നല്‍കി Submit ചെയ്യൂ.
 Submit ചെയ്തവ Google Document Excel Sheet  -ല്‍ സേവ് ആകും. അ ഷീറ്റ് കാണാനുള്ള ലിങ്കു താഴെ കൊടുത്തിട്ടുണ്ട്. എല്ലാവരും സഹകരിച്ചാല്‍ കുറേ നാളുകള്‍ കൊണ്ട് നമുക്കു ഈ ഷീറ്റിനെ മലയാളം ബ്ലോഗുകളുടെ ഒരു Online Bookmark ആയി ഉപയോഗിക്കാവുന്നതാണ്. അപ്പോള്‍ താങ്കളുടെ പേരും ബ്ലോഗുകളും വേഗം ചേര്‍ക്കുമല്ലോ അല്ലേ..


ഇതുവരെ Submit ചെയ്യപ്പെട്ട ബ്ലോഗുകളുടെ വിവരങ്ങള്‍ കാണാന്‍ ഇവിടെ click ചെയ്യൂ




LinkWithin

Related Posts with Thumbnails