.
ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ. |
അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..
Sunday, December 19, 2010
ഇന്നത്തെ വാക്കുകള്‍ (19/12/2010)
-------------------------------------------------------------------------
Exogamy (ek-SOG-uh-mee) = The custom of marrying outside a community, clan, or tribe - അന്യജാതിയില്‍ നിന്നുള്ള വിവാഹം - Choice of marriage partners was limited by sib exogamy.
-------------------------------------------------------------------------
Impudent (ˈimpyəd(ə)nt) = Not showing due respect for another person; impertinent - മര്യാദയില്ലാതെ - The student was kept in for impudent behavior.
-------------------------------------------------------------------------
Paucity (pôsitē) = The presence of something only in small or insufficient quantities or amounts; scarcity - ദൌര്‍ലഭ്യം - a paucity of information
-------------------------------------------------------------------------
Recidivist (riˈsidəvist) = A convicted criminal who reoffends, esp. repeatedly - അടിക്കടി കുറ്റകൃത്യങ്ങളിലേര്പ്പെടുന്നവന് - Women are rarely recidivist
---------------------------------------------------------------------------------------
മറ്റുള്ളവരോട് impudent ആയി പെരുമാറാത്ത ഈ ക്ലാസ്സിലെ കുട്ടികള്‍ നമ്മുടെ നാടിന് അഭിമാനം ആണ്....
ReplyDeleteഎല്ലാവരുടെയും മനസ്സില്‍ സ്നേഹത്തിനും പരസ്പര സഹകരണത്തിനും
ഒരു paucity യും ഇല്ല എന്നതില്‍ എല്ലാവര്ക്കും സന്തോഷിക്കാം.
എല്ലാവരും gallivant ചെയ്യാതെ ക്ലാസ്സിലേയ്ക്ക് വായോ.....
മാഷെ നമ്മുടെ ക്ലാസിലുള്ള കുട്ടികള്‍ എല്ലാം, മാഷെ കുറെ കാലം കാണാത്തതിനാല്‍ gallivant ആയിട്ടുണ്ട്. ഇങ്ങിനെ നടന്നു ചിലര്‍ recidivist ആയിട്ടുണ്ടോ എന്ന് എനിക്ക് സംശയം ഇല്ലാതില്ല.
ReplyDeleteആരെയും ഈ വഴിക്ക് കാണുന്നെ ഇല്ലല്ലോ. ഇങ്ങിനെ impudent ആയി ക്ലാസ്സില്‍ വരാതിരുന്നാല്‍ നല്ല ചുട്ട അടി കൊടുക്കണം.
അവര്‍ക്കറിയാം മാഷിന്റെ paucity . മാഷിനെ ഇത്തിരി ചക്കര വര്‍ത്തമാനം പറഞ്ഞു വീഴിക്കാം എന്ന് എല്ലാര്ക്കും അറിയാം. മാഷൊന്നു strict ആവണം.
അറിഞ്ഞില്ലേ വഷളന്‍ ശോശമ്മയെ വിവാഹം കഴിച്ചത് ആകെ പ്രശ്നമായിരിക്കുകയാ.
ഈ exogamy വഷളന്റെ വീട്ടുകാര്‍ സമ്മതിച്ചില്ലത്രേ. ഇരുവരും പുറത്തെവിടെയോ റൂം എടുത്തു താമസിക്കുകയാനെന്നാ കേള്‍ക്കുന്നത്. പാവം ഇനി ക്ലാസില്‍ വരാന്‍ പറ്റുമോ ആവോ?
എല്ലാവരെയും മാഷ് ക്ലാസ്സിലേക്ക് മെയില്‍ വഴി ഒന്ന് കൂടെ വിളികേണ്ടി വരുമെന്നാ തോന്നുന്നത്.
ബ്ലോഗിൽ gallivant ആയപ്പോഴാണ് ഇവിടെ ക്ലാസ്സ് തുടങ്ങിയ വിവരം അറിഞ്ഞത്.
ReplyDeleteനന്നായി,ആശംസകൾ!
ഞങ്ങള്‍ കുട്ടികള്‍ കുറച്ചു മാസങ്ങളായി ആരും തിരിഞ്ഞു നോക്കാനില്ലാതെ Gallivant ആയി നടക്കുകയായിരുന്നു. സാറ് തിരിച്ചു വന്നപ്പോഴാണ് ഞങ്ങള്‍ക്ക് സമാധാനമായത്. നമ്മുടെ ക്ലാസ്സ് ലീഡര്‍ ആദിലയെ കുറിച്ച് വല്ല വിവരവുമുണ്ടോ? ശ്രീമാഷിനേയും കാണാനില്ലല്ലോ? ഇനി മാഷും ആ വഷളനെ പോലെ വല്ല Exogamyയും!
ReplyDelete@ആദൂ, നീയെവിടെ? നിന്നെ കാണാതെ ഈ ക്ലാസ്സിലെ 2nd ലീഡര്‍ ആയ ഞാന്‍ വല്ലാതെ വിഷമിക്കുന്നു. നിനക്കു തരാനായി ഞാന്‍ വളപ്പൊട്ടും നെല്ലിക്കയും ഒക്കെ കൊണ്ടു വന്നിട്ടുണ്ട്. നെല്ലിക്ക തട്ടിപ്പറിക്കാനായി ആ സുള്‍ഫി Impudent ആയി എന്റെ പുറകെ നടക്കുകയാണ്. എത്രയും വേഗം മടങ്ങി വരൂ..
ReplyDeleteവീണ്ടും നമ്മുടെ ക്ലാസ്സിലേക്ക് ആളുകള്‍ തിരിഞ്ഞു നോക്കാതാവുന്നു. എത്രയും പെട്ടെന്ന് ഉന്നത തല സമിതി ചേര്‍ന്ന്, പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്കേണ്ടിയിരിക്കുന്നു.
ReplyDeleteഹാജര്‍
ReplyDeleteഈ സുള്ഫിയ്ക്ക് മാത്രമേ വഷളനോട് സ്നേഹമുള്ളൂ... ഡാങ്ക്യൂ ഡാ... ചത്തോ ഒണ്ടോ എന്ന് ഒരുത്തരും തിരിഞ്ഞു നോക്കിയില്ല. :(
ReplyDeleteസുള്‍ഫി: "അറിഞ്ഞില്ലേ വഷളന്‍ ശോശമ്മയെ വിവാഹം കഴിച്ചത് ആകെ പ്രശ്നമായിരിക്കുകയാ. ഈ exogamy വഷളന്റെ വീട്ടുകാര്‍ സമ്മതിച്ചില്ലത്രേ. ഇരുവരും പുറത്തെവിടെയോ റൂം എടുത്തു താമസിക്കുകയാനെന്നാ കേള്‍ക്കുന്നത്. പാവം ഇനി ക്ലാസില്‍ വരാന്‍ പറ്റുമോ ആവോ?"
ഈ ക്ലാസ്സിലെ recidivist-കളെക്കൊണ്ട് തോറ്റു. അതേയ്, ശോശാമ്മയെ പുറകെ നടന്നു ശല്യം ചെയ്യുന്ന ആട്ടിന്‍ തോലിട്ട കുറെ ആളുകള്‍ ഉണ്ട്. പാവം, കണ്ണീരും കയ്യുമായി ജീവിക്കുന്നതു കണ്ട് മനസ്സലിഞ്ഞു ഒരു ജീവിതം കൊടുത്താ ഇപ്പം പ്രശ്നം! ആരൊക്കെ തള്ളിപ്പറഞ്ഞാലും എന്റെ ശോശു എന്നെ കൈവിടില്ല... ഞങ്ങള്‍ gallivant-ചെയ്തു എവിടെങ്കിലും ജീവിച്ചോട്ടെ. നിങ്ങളൊക്കെ പഠിക്കുന്ന പുള്ളാരല്ലേ? ഇങ്ങനെ impudent ആയി പെരുമാറുന്നത്? ഇക്കാലത്ത് എന്നെപ്പോലെ നല്ല ആളുകള്‍ വളരെ paucity ആണല്ലോ? കഷ്ടം...
മാഷേ,നല്ല പരിശ്രമം.അഭിനന്ദനങ്ങൾ....
ReplyDelete