.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Thursday, December 9, 2010

ഇന്നത്തെ വാക്കുകള്‍ (09/12/2010)

------------------------------------------------------------------------
Corpse (kôrps) = A dead body, esp. of a human being rather than an animal  - മൃതദേഹം - His corpse was later found in a ditch
------------------------------------------------------------------------
Felony (ˈfelənē) =A serious crime ,such as murder - ഭയങ്കര കുറ്റകൃത്യം - He pleaded guilty to six felonies.
--------------------------------------------------------------------------------------
Fetid (ˈfetid) = Smelling extremely unpleasant - ദുര്‍ഗന്ധമുള്ള - The fetid water of the marsh
-----------------------------------------------------------------------
Impasse (imˈpas) = A situation in which no progress is possible, esp. because of disagreement; a deadlock - രക്ഷപ്പെടാന്‍ പഴുതില്ലാത്ത അവസ്ഥ - The current political impasse.
-----------------------------------------------------------------------
Rapport (raˈpôr) = A close and harmonious relationship in which the people or groups concerned understand each other's feelings or ideas and communicate well - ചേര്‍ച്ച, സംബന്ധം, നല്ല കൂട്ടായ്മ - She was able to establish a good rapport with the children
-----------------------------------------------------------------------

9 comments:

 1. സുഹ്രുത്തുക്കളേ....
  ജീവിതത്തിന്റെ അനിവാര്യമായ ചില തിരക്കുകളില്‍ പെട്ടുപോയതിനാല്‍ കുറച്ചുകാലം മാറിനില്‍ക്കേണ്ടി വന്നു. നമ്മുടെ ഈ ക്ലാസ്സ് ഇതാ ഇവിടെ പുനരാരംഭിക്കുന്നു. പുതിയ ഉണര്‍വ്വോടെ.ഉത്സാഹത്തോടെ...ആനന്ദിപ്പിന്‍..ആഹ്ലാദിക്കിന്‍...സില്‍സിലാ..ഹെ..സില്‍സില....
  അറിവിന്റെ നറുമണിമുത്തുകള്‍ വാരിവിതറാനും പഠനമാകുന്ന പാല്‍പ്പായസം നുകരുവാനും ഈ Rapport ലേക്കു എല്ലാവര്‍ക്കും സ്വാഗതം.

  ReplyDelete
 2. അയ്യോ ഇതാരും അറിഞ്ഞില്ലേ ക്ലാസ്‌ തുടങ്ങിയത്..... ആ സുല്ഫിക്കുട്ടന്‍ എവിടെയൊക്കെയോ പരസ്യം കൊടുത്തിരുന്നു. എന്നിട്ടും കണ്ടില്ലല്ലോ ഇങ്ങോട്ട്... എല്ലാരും വായോ.... വായൂ.... സുലൂ... വാ.... ദേ നമ്മുടെ സാര്‍ തിരികെ വന്നിരിക്കുന്നു.!

  ReplyDelete
 3. ആളൂസേ, പൊട്ടട്ടേ പടക്കങ്ങള്‍!! ഠേ..ഠേ..ഠോ...ഠോ..ഠും.....

  ഏതായാലും നമ്മുടെ സാറ് മടങ്ങി വന്നൂലോ? ഹാവൂ! സന്തോഷായി. ജീവിതത്തിന്റെ അനിവാര്യമായ ചില തിരക്കുകളില്‍ പെട്ടുപോയ നമ്മുടെ സ്നേഹഭാജനവും കണ്ണിലുണ്ണിയുമായ പൊപ്പാസ സാറിനെ ക്ലാസ്സിലേയ്ക്ക് വീണ്ടും കൂട്ടി കൊണ്ടു വന്നത് സുള്‍ഫിയാണ്‌. ഈയൊരു അവസരത്തില്‍ ഞാന്‍ സുള്‍ഫിയോട് പ്രത്യേകം നന്ദി പറയുന്നു. സാറിനു ഞങ്ങള്‍ കുട്ടികളുടെ വകയായി ഒരു ബൊക്കെ സമ്മാനിക്കുന്നു. ഈ Rapport ലേക്കു എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി സ്വാഗതം.

  ReplyDelete
 4. മാഷ് തിരിച്ച് വന്നുവോ?നന്നായി പാവം കുട്ടികള്‍ തെക്കും ,വടക്കും നടക്കാന്‍ തുടങ്ങിയിട്ട് കുറെ നാള്‍ ആയി ..ഇവിടെ ആദൂ എങ്ങാനും വന്നാല്‍ എന്നോട് ഒന്ന്‌ പറയണം .ആദൂ .ജീവിച്ചിരിപ്പുണ്ടോ . എന്ന് അറിയാന്‍ ആണ് ..ഹഹ

  അപ്പോള്‍ മാഷേ ,എല്ലാ കുട്ടികളും തിരിച്ച് വരുന്ന വരെ സന്തോഷായി ഇരുന്നോ?എല്ലാവരും വന്നു കഴിയുമ്പോള്‍ അറിയാല്ലോ impass ആയി മാഷ് വിഷമിക്കും

  ReplyDelete
 5. എല്ലാവരുടേയും സ്നേഹനിര്‍ഭരമായ വാക്കുകള്‍ക്കു നന്ദി നന്ദി നന്ദി...സുള്‍ഫീ...എവിടെപ്പോയി.വായാടീ..പൂച്ചെണ്ടിനു നന്ദി..പക്ഷെ ആ പൂച്ചെണില്‍ ഒരു വല്യ ഒരു ഉറുമ്പുണ്ടാരുന്നു....ഹൊ...അതു നല്ല ഒരു കടി കടിച്ചു...ഞാന്‍ Impasse ല്‍ ആയിപ്പോയി...
  jazmikkutty ക്കു ക്ലസ്സിലേക്കു സ്വാഗതം.

  ReplyDelete
 6. ഘോരം ഘോരം തപ്പസനുഷ്ടിച്ചു മാഷ്‌ തിരിച്ചു വന്നപ്പോ ഷര്‍ട്ട്‌ മാറാന്‍ മറന്നെന്നു തോന്നുന്നു. ആ ഷര്‍ട്ട്‌-ല്‍ നിന്നും fetid സ്മെല്‍ വരുന്നു.
  എന്തായാലും തിരിച്ചു വന്നത് നന്നായി, ഇനി വീണ്ടും ക്ലാസ്സിലെ കുട്ടികളുമോക്കെയായുള്ള rapport ഒന്ന് ശരിയാക്കണം.
  ഇനിയും മുങ്ങാനാണ് സര്‍-ന്റെ ഭാവമെങ്കില്‍ felony ക്ക് കേസ് കൊടുക്കുവേ. പറഞ്ഞില്ല എന്ന് വേണ്ട.
  അപ്പൊ സുലാന്‍

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. ടപ്പ് ടപ്പ് ടപ്പ്. (കൈയടി)
  എല്ലാവരും കൂടെ മാഷിനെ ക്ലാസിലേക്ക് സ്വാഗതം ചെയ്യുന്നു. എല്ലാരും എഴുന്നേറ്റു നിന്നെ.
  വായാടി ഒടുവില്‍ നമ്മുടെ പരസ്യവും, പ്രാര്‍ഥനയും എല്ലാം ഫലിച്ചു.
  മാഷെ, എനിക്ക് ഒരാഴ്ച ലീവ് വേണം. മാഷ് തിരിച്ചു വരാനായി ഒരുപാട് നേര്‍ച്ചകള്‍ നേര്‍ന്നിട്ടുണ്ട്‌ ഞാന്‍. അവിടങ്ങളില്‍ എല്ലാം പോയി നേര്ച്ച കടം വീടി തിരിച്ചു വരണം.
  പാവം വായാടി മാപ്പ് വരെ പറഞ്ഞു.
  മാഷെ കാണാനില്ല എന്ന് പറഞ്ഞു പോലിസ് സ്റ്റേഷനില്‍ ചെന്നപ്പോഴല്ലേ വിവരമറിഞ്ഞത്. മാഷേതോ felony ചെയ്തിട്ട് അകത്താണെന്നും, മാഷെ ഏതോ fetid ആയ ജെയിലില്‍ അടച്ചിരിക്കുകയാനെന്നും, impass ആയി മാഷുടെ പേരില്‍ കുറ്റം ചാര്‍ത്തിയിട്ടുന്ടെന്നുമാണ് അറിഞ്ഞത്.
  ഞങ്ങള്‍ (ക്ലാസ്സ് ലീഡര്‍ - ആദില, 2nd ലീഡര്‍ - വായാടി, ആര്‍ട്സ് സെക്രട്ടറി - സുല്‍ഫി, സ്പോര്‍ട്സ് സെക്രട്ടറി - മൂരാച്ചി) എല്ലാരും കൂടെ സാങ്കേതിക ഉപദേഷ്ടാവ് - വഷളന്‍ എന്നിവര്‍ ഒരുമിച്ചു കൂടി വിദഗ്ദ്ധന്മാരായ വക്കീലന്മാരുടെ സഹായത്തോടെ മാഷെ പുറത്തിറക്കിയ വിവരം മറ്റാരും അറിഞ്ഞിട്ടില്ല. (ആരോടും പറയരുദ് എന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്, മാഷ് പേടിക്കേണ്ട) പോലീസുകാരെ സത്യം ബോധ്യപ്പെടുത്തിയിട്ടുണ്ട് ഞങ്ങള്‍.
  നമ്മുടെ ഈ rapport കണ്ടു മാഷിന് അവര്‍ പ്രത്യേക അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
  എങ്കിലും പോലീസുകാരെ കണ്ടു ഒളിച്ചോടിയ മാഷ്‌ ഒരു korpsinte കൂടെ ഒരു രാത്രി ഒറ്റയ്ക്ക് താമസിച്ചു എന്നറിഞ്ഞപ്പോള്‍ മാഷിന്റെ ധൈര്യത്തില്‍ ഞങ്ങള്‍ കുട്ടികള്‍ അഭിമാനം കൊണ്ടു.
  ആളു, സിയാ എല്ലാരും ഓരോരുത്തരായി വിവരമറിഞ്ഞെതുന്നുണ്ട്.നമ്മുടെ പഴയ കൂട്ടുകാരെ എല്ലാം അറിയിക്കുക. നമുക്കിനി അടിച്ചു പൊളിക്കാം.
  എങ്കിലും മാഷെ....... മാഷെ പിരിഞ്ഞ ഓരോ ദിവസവും ഓരോ "യുഗങ്ങള്‍" ആയിരുന്നു ഞങ്ങള്‍ക്ക്.
  ഏതായാലും മാഷെ തിരിച്ചു കിട്ടിയതില്‍, ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ എന്ന് പറഞ്ഞു പരസ്യം കൊടുക്കട്ടെ ഞാന്‍.

  ReplyDelete

LinkWithin

Related Posts with Thumbnails