.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Thursday, August 5, 2010

ഇന്നത്തെ വാക്കുകള്‍ (05/07/2010)

---------------------------------------------------------------------------------------------------------------
Reek (rēk / റീക്ക് ) = Smell strongly and unpleasantly - ദുര്‍ഗന്ധം, രൂക്ഷഗന്ധം - Eg: The building reeks of smoke.
---------------------------------------------------------------------------------------------------------------
Crave (krāv / ക്രേവ്) = Feel a powerful desire for, Beg for - കെഞ്ചുക, കേണപേക്ഷിക്കുക, ആഗ്രഹിക്കുക - Eg: I must crave your indulgence.
---------------------------------------------------------------------------------------------------------------
Acumen (uh-kyoo-muhn / ആക്യുമെന്‍) = The ability to make good judgments and quick decisions, typically in a particular domain - സൂക്ഷ്മബുദ്ധി, കാര്യഗ്രഹണശേഷി - Eg: I want to improve my business acumen
---------------------------------------------------------------------------------------------------------------
Nebulous (ˈnebyələs / നെബ്യുലസ്) = In the form of a cloud or haze - മൂടലുള്ള, മങ്ങിയ - Eg:  ..nebulous concepts like quality of life.
-------------------------------------------------------------------------------------------------------------
Strenuous (stren-yoo-uhs / സ്റ്റ്രെന്യുവസ്) = Characterized by or performed with much energy or force - ചുറുചുറുക്കുള്ള - Eg: .. strenuous efforts that have been made to secure the future.
------------------------------------------------------------------------------------------------------------

27 comments:

  1. ജീവിതത്തിന്റെ Nebulous ആയ ഇടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ തളരാതെ Strenuous ആയി നല്ല Acumen -ഓടെ പ്രവര്‍ത്തിക്കണം. കേട്ടോ....
    ആദിലയുടെ വിജയത്തില്‍ ഞങ്ങളെല്ലാവരും അഭിമാനിക്കുന്നു. ഇനിയും മുന്നേറൂ. അഭിനന്ദനങ്ങള്‍.

    ReplyDelete
  2. നല്ല strenuous effort വേണമെന്നു തോന്നുന്നു, ഇതൊക്കെ പഠിക്കാന്‍! കമെന്റെകള്‍ക്ക് crave ചെയ്യുന്നതിനെ കളിയാക്കി പോസ്റ്റുകണ്ടു. റാക്കിന്റെ ഒരു reek! . എനിക്ക് acumen കുറവാണോ എന്നൊരു സംശയം. nebulous ആയ ജീവിതപ്പാത. അല്ല, മറ്റു കുട്ടികളൊക്കെ എവിടെ?

    ReplyDelete
  3. ശ്രീനാഥനും സാര്‍ ആണല്ലേ...ക്ലാസ്സിലേക്കു സ്വാഗതം കേട്ടോ...മറ്റു കുട്ടികള്‍ nebulous ആയ ജീവിതപ്പാതയില്‍ കുടുങ്ങികിടക്കുവാണെന്നു തോന്നുന്നു.

    ReplyDelete
  4. മലയാളം തന്നെ നേരെയറിയാത്ത ഞാന്‍ എന്താ ഇവിടേ?

    ReplyDelete
  5. ശോ !!!സാറേ ക്ലാസ്സിന്റെ ആ ബോര്‍ഡിന്‍റെ അരികില്‍ എന്തൊ ചത്ത്‌ കിടക്കുന്നു ..അതാ ഈ reek...ഞാന്‍ അടുത്ത ക്ലാസ്സിലെ കുട്ടികളോട് crave ചെയിതാ ആ ചൂലും മുറവും വാങ്ങി ഈ nebulous ആയ കണ്ണുകള്‍ വച്ച് strenuous ഓടെ അത് അവിടുന്ന് അടിച്ചുവാരി കൊണ്ടുപ്പോയത് ..എന്നിട്ട് ആരും കാണാതെ ആ സ്റ്റാഫ്‌ റൂമിന്റെ പിന്നിലെ കുറ്റികാട്ടില്‍ കൊണ്ട് പോയ്യി ഇട്ടു ...ഹോ ന്‍റെ acumen കൊണ്ട് പാവം ടീചെര്സ്‌ തോറ്റു..ഇപ്പൊ സ്റ്റാഫ്‌ മുറിയില്‍ മൊത്തം reek ആണ് :P...എല്ലാ കുട്ടുകാരും വേഗം വരൂ ടസ്ക്കും ബെഞ്ചും നേരെ യാക്കി ഇടാന്‍ ...സാര്‍ ഇപ്പൊ strenuous ആയി ചൂരല്‍ വടിയും ആയി ഇപ്പോള്‍ എത്തും...വേഗം വരൂ

    ReplyDelete
  6. adhu vanno ...congrts.pinne english poet idakku
    appunte blogilum varu ,
    mano itheppo classil keri .adhu paranjthu crct reek undallo classil .acumen venam padikkan
    shemmu mashu vanno??siyu alu,alu evide?
    sulfi ,kaviravi ok poyo?

    ReplyDelete
  7. നീണ്ട അവധിക്കു ശേഷം ക്ലാസ്സില്‍ കയറുവാന്‍‌ എന്നെ അനുവദിക്കണമെന്ന് crave ചെയ്യുന്നു.

    ReplyDelete
  8. ഞാന്‍ വരാം ..sick leave .മാഷേ ..ലീവ് ലെറ്റര്‍ വായൂ ടെ കൈയില്‍ ഉണ്ട് .

    ReplyDelete
  9. ഹേയ്... ഞാന്‍ വീണ്ടും വന്നു നല്ല strenuous ആയിട്ട്. സോറി. കുറച്ചു ദിവസം മനസ്സ് nebulous ആയിരുന്നു. പിന്നെ ഒരു വീടും കൂടി വച്ചു. അതിന്റെന തിരക്കിലായിപ്പോയി. പഴയ വീടിന്റെര പേരും മാറ്റി. പുതിയ വീടിന്റെ പാലുകാച്ചിന് ഞാന്‍ എല്ലാപേരെയും ക്ഷണിക്കുന്നുണ്ട് കേട്ടോ. വായൂ നീ ഇന്ന് എവിടെ പോയി? പിന്നെ എന്റെ പഴയ വീട്ടില്‍ ഒരു പുതിയ വിഭവം വിളമ്പി വച്ചിട്ടുണ്ട്. എല്ലാരും വന്നു കാണണെ

    ReplyDelete
  10. അയ്യോ എനിക്ക് ലിങ്ക് ഇടാന്‍ പറ്റുന്നില്ലാ........

    ReplyDelete
  11. ഈ ക്ലാസ്സിലെ Strenuousഉം, Acumenഉം ആയിട്ടുള്ള ഞാന്‍ മുരുകന്‍ കാട്ടാക്കടയുടെ 'Nebulous കാഴചകള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണം" എന്നു തുടങ്ങുന്ന കവിത കേള്‍ക്കുകയായിരുന്നു.

    @ആളൂ..ഞാന്‍ നിന്റെ വീട്ടില്‍ വന്നിരുന്നുട്ടോ.

    ReplyDelete
  12. ആരാണ്ടാ ക്ലാസ്സില്‍ ഷൂ അഴിചിട്ടത്..!!! ഭയങ്കര reek. എന്നെ നോക്കണ്ടാ...ഞാന്‍ ഷൂ ഊരീട്ടില്ലാ... :-/

    ReplyDelete
  13. ഞാന്‍ ഇന്ന് ക്ലാസ്സില്‍ ഹാജര്‍ ..കുറെStrenuous കുട്ടികള്‍ ഉണ്ടല്ലോ ?ഒരു Crave പറയാം .നമുക്ക് ഓണം അടിപൊളി ആക്കണം ട്ടോ ...വായൂ ,കുചിപുടി പഠിച്ചു കഴിഞ്ഞുവോ?മാഷേ .,ഓണത്തിന് ഇടാനുള്ള പട്ട് പാവാട പിന്നെയും ഓര്‍മിപ്പിക്കുന്നു .വാവേ, പുതിയ shoes ഇട്ട് ക്ലാസ്സില്‍ വന്നിരികുന്നത് എന്ന് മനസിലായി ...ആദൂ ചെയ്ത നല്ല കാര്യത്തിന് നന്ദി .ഒരു ലീഡര്‍ ആവുമ്പോള്‍ ഇതൊക്കെ ചെയ്തു കാണിക്കണം അല്ലേ?പാറൂ ഞാനും എത്തി ട്ടോ . .

    ReplyDelete
  14. സാറേ നമ്മടെ മൂത്രപ്പുര ആരേങ്കിലും വിളിച്ചു ഒന്ന് വൃത്തിയാക്കിക്കുമോ? എന്തൊരു reek.
    നല്ല acumen ഉള്ള കുട്ടിയായ ആദിയുടെ കവിത കണ്ടു ഞാന്‍ അത് പോലെ ഒന്നെഴുതാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് crave ചെയ്യുന്നു. കണ്‍ഗ്രാറ്റ്സ് ആദില!
    എത്ര strenuous effort എടുത്തിട്ടും പാഠം എല്ലാം nebulous ആയ ഒരു cloud പോലെയാണല്ലോ സാറേ തോന്നുന്നേ. ഇപ്രാവശ്യം പരീക്ഷ ഗോവിന്ദാ

    ഈ ബൂലോകത്തില്‍ എവിടെ ചെന്നാലും ഈ ശീമു അവിടെ ഉണ്ടല്ലോ. ഇതെങ്ങനെ സാധിക്കുന്നെന്റിഷ്ടാ?
    പണ്ട് ചന്ദ്രനില്‍ ചായക്കട തുടങ്ങിയ മലയാളി എന്ന് കേട്ടിട്ടുണ്ട്. ഇതുപോലെ കമന്റടിക്കുന്ന പൂവാലനെ പിടിച്ചു പോലീസില്‍ ഏല്‍പ്പിക്കണം! നമിച്ചണ്ണാ നമിച്ചു.

    ReplyDelete
  15. ആളൂന്റെ ബാങ്കിന്റെ ലിങ്ക് മുറിഞ്ഞു പോയല്ലോ. ക്ലിക്കിയാല്‍ അങ്ങനൊരു ബാങ്ക് ഇല്ലെന്നു പറയുന്നു.

    സിയൂ "വായൂ ,കുചിപുടി പഠിച്ചു കഴിഞ്ഞുവോ?"
    രണ്ടാളും സൂക്ഷിക്കണം കൂടുതല്‍ കുച്ചിപ്പിടിച്ചാല്‍ ചെലപ്പം കോച്ചിപ്പിടിക്കും. പിന്നെ കൊട്ടാന്‍ ചുക്കാദിയും ധ്വന്യന്തരവും ലവണ തൈലവും ഞവര തൈലവും എല്ലാ മിക്സ്‌ ചെയ്തു അടിക്കണ്ടി വരും.

    ReplyDelete
  16. ഡിലീറ്റിയോ? ആളൂന്റെ കമന്റു കിടന്നിടത്തു പൂട പോലുമില്ലല്ലോ

    ReplyDelete
  17. ങാ.... മൂത്രപ്പുര വൃത്തിയാക്കാന്‍ വരട്ടെ. ഈ reek അതൊന്നുമല്ല. അത് അപ്പുറത്തുള്ള ബാങ്കില്‍ നിന്നാ..ദേ നോക്ക് ഇവിടെ

    ReplyDelete
  18. thank you paramu sir! ആളവന്താന്റെ പോസ്റ്റ് കണ്ടു, ആളുരസികന്താൻ!

    ReplyDelete
  19. ജെകെ-മാഷ്മാർക്ക് വേറെ വല്ല പണിയുണ്ടോ? അസൂയപ്പെട്ടിട്ടു കാര്യോല്യാ!

    ReplyDelete
  20. ഇനി ഈ മണ്ടനും ഉണ്ട് ഈ ക്ലാസ്സിലേക്ക്....
    ടീച്ചർമാരെ ലൈന്നടിയ്ക്കാൻ പറ്റ്വോ...മാഷെ ?

    ReplyDelete
  21. എന്റള്ളൂ......... ഈ മണ്ടന്‍ കുഞ്ചു ഇവിടെയും വന്നോ? വായൂ... ഈ പുതിയ ആളിന് ഞാന്‍ ഒരു പേര് നിര്ദേശിക്കുന്നു....മണ്ടന്‍ കുഞ്ചു എന്നുള്ളത് ചെറുതാക്കി “മകു”... എപ്പടി? നല്ല പയ്യനാ.... പിന്നെ ടീച്ചര്‍ മാരെ കാണുമ്പോള്‍ മാത്രം മൂന്നാം ക്ലാസ്സില്‍ എട്ടാം വര്ഷമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കും...അത്രേയുള്ളൂ.

    ReplyDelete
  22. അയ്യോ ശ്രീമുവിനോട് ഡാന്സ് പറഞ്ഞില്ല..... ശ്രീമു ഡാന്സ്‌..... എന്നെ പൊക്കിയടിച്ചതിന്...!!!

    ReplyDelete
  23. @ആളൂ..നമുക്ക്‌ ബില്ലൂ എന്ന് വിളിക്കാം. എല്ലാവരും എന്തു പറയുന്നു.

    @ബില്ലൂ..ഞങ്ങളുടെ ഇം‌ഗ്ലീഷ്‌ ക്ലാസ്സിലേയ്ക്ക് സ്വാഗതം. ധാരാളം രസകരമായ കമന്റുകള്‍ തന്ന് ഈ ക്ലാസ്സിലെ സജീവമാക്കണം. കൂടാതെ എന്നെപ്പോലെ Strenuous ആയി പഠിക്കുകയും വേണം. കേട്ടോ ഗെഡി. :) പിന്നെ, കുട്ടിയെന്താ പറഞ്ഞേ, ടീച്ചര്‍‌മാരെ ലൈനടിക്കണമെന്നോ? കുട്ടിക്കും ഇല്ലേ വീട്ടിലും അമ്മേം പെങ്ങന്മാരും.

    ReplyDelete
  24. @വായൂ..... കുട്ടിയെ സമ്മതിച്ചിരിക്കുന്നു കേട്ടോ. ഹോ പേരിടാന്‍ കുട്ടിയെ കഴിഞ്ഞേയുള്ളൂ ആരും. അത് തന്നെ മതി. ബില്ലു. ഹ ഹ ഹ കൊള്ളാം ബില്ലു ബാര്ബര്‍......

    ReplyDelete
  25. Strenuous ആയ വായൂ ആണ് കുചിപുടി കളിക്കുന്നത് , ഞാന്‍ അല്ല വഷൂ .പിന്നെ വായൂ , 'ബില്ലൂ'എന്ന് ഇവിടത്തെ കാരണവരെ വിളിക്കാന്‍ ഞാന്‍ ഇല്ലാട്ടോ .ഒരിക്കല്‍ ഭസ്മം എറിഞ്ഞ് എന്നെ ഒക്കെ ഒന്നു പേടിപ്പിച്ചത്‌ ആണ് . .ക്ലാസ്സില്‍ എല്ലാവരും 'ബില്ലൂ'ബിലാത്തി യെ പേടിക്കണം ട്ടോ .

    ReplyDelete

LinkWithin

Related Posts with Thumbnails