.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Monday, August 9, 2010

ഇന്നത്തെ വാക്കുകള്‍ (09/08/2010)

Lull (ləl / ലള്‍ = Send to sleep, typically with soothing sounds or movements - താരാട്ടുക, താരാട്ടി ഉറക്കുക - Eg:  ... to lull a child by singing.
-------------------------------------------------------------------------------------------------------------- 
Exult (ig-zuhlt / ഏക്സള്‍ട്) Show or feel a lively or triumphant joy - തുള്ളിച്ചാടുക, വിജയോത്സവം നടത്തുക - They exulted over their victory
-------------------------------------------------------------------------------------------------------------
Abase ( [uh-beys / അബേയ്സ്]) = Behave in a way so as to degrade someone - അപമാനപ്പെടുത്തുക, തരം താഴ്ത്തുക - I watched my colleagues abasing themselves before the board of trustees.
-------------------------------------------------------------------------------------------------------------
Babel ( [bey-buhl, bab-uhl / ബേബല്‍] ) = A confused noise, typically that made by a number of voices - കോലാഹലം - Eg: ...the babel of voices on the road.
------------------------------------------------------------------------------------------------------------
Banish ( [ban-ish / ബാനിഷ്]) = Send (someone) away from a country or place as an official punishment - നാടുകടത്തുക - They were banished to Siberia for political crimes.
------------------------------------------------------------------------------------------------------------

15 comments:

  1. ക്ലാസ്സിലിരുന്ന് Babel ഉണ്ടാക്കുന്നവരേയും മറ്റുള്ളവരെ Abase ചെയ്യുന്നവരേയും നമുക്കു ഈ മൂന്നാം ക്ലാസ്സീന്ന് രണ്ടാം ക്ലാസ്സിലേക്ക് Banish ചെയ്താലോ..?

    ReplyDelete
  2. മാഷേ ,അത് വലിയ babel ആവും . അപ്പോള്‍ ആ ക്ലാസ്സിലെ മാഷ് ആര് ആവും?

    ReplyDelete
  3. ബാനിഷ് കൊതുകുകളെ Banish ചെയ്യില്ലേ സർ? ആദിലക്ക് എവോഡ് കിട്ടിയപ്പോൾ ആരാണ് കൂടുതൽ Exult ചെയ്തത്? ഒരു ബ്ലോഗർ മറ്റൊരു ബ്ലോഗറെ Abase ചെയ്യാൻ പാടില്ല. സിയ,ആളു, വായൂ, ജെകെ എന്നിവർ ചേർന്നാൽ വലിയ Babel ആണ് ക്ലാസിൽ. പാട്ടു പാടി Lull ചെയ്യാം ഞാൻ താമരപ്പൂമ്പൈതലേ!കേട്ടു കേട്ടു ഉറങ്ങെന്റെ കരളിന്റെ കാതലേ! ലുല്ലബി പാടാൻ അമ്മയില്ലേ?

    ReplyDelete
  4. എന്നെ രണ്ടാം ക്ലാസ്സിലേക്ക് Banish ചെയ്യാം .എന്നെ തനിച്ചു വിടരുത് മാഷേ, അവിടെ ഇനി എന്തൊക്കെ Babel undavummo?

    ReplyDelete
  5. അല്ല ഇതെന്താ കഴിഞ്ഞ രണ്ടു മൂന്നു ക്ലാസ്സുകളായിട്ട് കുട്ടികള്‍ കുറവാണല്ലോ.... പുതിയ അഡ്മിഷന്‍ ആണെങ്കില്‍ നടക്കുന്നും ഉണ്ട്. എന്ത് പറ്റി എല്ലാര്‍ക്കും? വായുവിനെ കണ്ടില്ല, സുലുവിനെ കണ്ടില്ല, വഷുവിനെ കണ്ടില്ല, ആദുവില്ല, പാറുവില്ലാ.... ങാ പാറുവിന് പനിയാ. പാവം കൊച്ച് ഇന്നലെ പേടിച്ചു പനി പിടിച്ചു. ഏതോ “കാട്ടാക്കട” യില്‍ നിന്ന് വന്ന ഒരു പൂതം പേടിപ്പിച്ചത്രേ!!... ഇപ്പോള്‍ എന്തോ മന്ത്രവാദങ്ങള്‍ ആയിട്ട് ആകെ Babel നടത്തുവാ, ആ കുട്ടിയുടെ പേടി മാറ്റാന്‍. നിങ്ങള്‍ ആരും അറിഞ്ഞില്ലേ? നമുക്ക് പാറുവിനെ ഒന്ന് പോയി കാണണം. വായൂ നീ എവിടെ പോയി????
    അത് പോലെ, ഒരു പുതിയ കുട്ടി കൂടി നാളെ വരും. എന്നാ കേട്ടെ.

    ReplyDelete
  6. ഞാനും ഈ ക്ലാസിൽ ചേർന്നോട്ടേ? ആരും എന്നെ Abase ചെയ്യരുത്!

    ReplyDelete
  7. ആരും ഇവിടെ babel ഉണ്ടാക്കല്ലേ..പോ.പ.സാ സാറേ lull തുടങ്ങിക്കോ...i mean, ക്ലാസ്സ്‌ തുടങ്ങിക്കോ..ഞാന്‍ ഉറങ്ങാന്‍ പോവാ..ZZzzzzz...

    ReplyDelete
  8. പൊപാസ സാറേ, ഞാന്‍ ക്ലാസ്സില്‌ വലിയ Babel ഉണ്ടാക്കുന്നുന്ന് പറഞ്ഞിട്ട് ഈ ശീമൂണ്ടല്ലോ വെറുതെ എന്നെ അബേയ്സി ചെയ്യുന്നു. സത്യായിട്ടും ഞാനൊന്നും ഉണ്ടാക്കിയില്യാ സാര്‍. കുച്ചിപ്പുടി പ്രാക്‌ട്ടീസ് ചെയ്‌തോണ്ടിരുന്നപ്പോള്‍ ഗ്ലാസ്സ് താഴെ വീണ ശബ്ദം കേട്ടിട്ടാ ഈ കുട്ടി ഞങ്ങള്‍ Babel ഉണ്ടാക്കീന്ന്‌ പറയണേ. നുണയന്‍! ഛ്ഛ്ഛ്..(ഞാന്‍ ആ കുട്ടീനെ നോക്കി കൊഞ്ഞനം കുത്തിയ ശബ്ദാണിപ്പോള്‍ കേട്ടത്)

    ReplyDelete
  9. വായാടിയെന്ന പേർ അന്വർത്ഥമാണല്ലോ, എന്ത് babel ആണ്‌ ഈ കുട്ടി ഉണ്ടാക്കുന്നത്‌? ക്ളാസിൽ നിന്ന് banish ചെയ്യേണ്ടിവരും സർ.വരയൻ ഉറങ്ങി, ക്ലാസിൽ ആരാ lull ചെയ്തത്?

    ReplyDelete
  10. അയ്യോ .......പിന്നെയും babel ആണോ?

    വാവേ ,നന്നായി കുട്ടി നല്ലപോലെ ഉറക്കം ആയത് .ആദൂ, വഷൂ സുല്ഫു ,രവൂ ,മൂരാച്ചി എല്ലാവരും ഇത് കണ്ടു ഉറക്കം തുടങ്ങിയോ?പാറൂ , പനി മാറിയില്ലേ? Sailaja ക്കും സ്വാഗതം ട്ടോ ...
    ഇന്ന് വരുന്ന പുതിയ കുട്ടി ആരാണാവോ?ഈ ക്ലാസ്സ്‌ കണ്ട് ഓടി പോവാതെ ഇരുന്നാല്‍ മതി ..

    ReplyDelete
  11. അഭിനന്ദനങ്ങള്‍. ഇങ്ങനെയൊരു പ്രസ്ഥാനം പലര്‍ക്കും ഉപകരിക്കും.

    ReplyDelete
  12. ങീ...ങീ....ങീ...ആരും മിണ്ടണില്ല മാഷേ....

    ReplyDelete
  13. മാഷേ ,എല്ലാരും രണ്ടാം ക്ലാസ്സില്‍ പോയോ?വായൂ ............ആദൂ .................പാറൂ .......വഷൂ .......ശ്രീമൂ .........രവൂ .........എവിടെ പോയി എല്ലാരും

    ReplyDelete
  14. എന്നെ എല്ലാവരും കൂടെ banish ചെയ്തു അല്ലെ.
    അതിനിടക്ക് എന്റെ ആര്‍ട്സ് സെക്രെടറി സ്ഥാനം abase ചെയ്തു അടിച്ചു മാറ്റാനുള്ള എന്റെ അസിസ്ടന്റ്റ് വയാടിയുടെ ശ്രമം ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയ വിവരം നിങ്ങളെ എല്ലാവരെയും അറിയിച്ചു കൊള്ളട്ടെ.
    ഞാനിനി ഈ ക്ലാസില്‍ വരില്ല എന്ന് കരുതി exult നടത്തിയ പലരെയും ഞാന്‍ കണ്ടു വെച്ചിട്ടുണ്ട്. ഇങ്ങു വാ ശരിയാക്കി തരാം.
    ഈ സ്വാതന്ത്ര്യ ദിനത്തിന്റെ babel ഒന്ന് കഴിഞ്ഞോട്ടെ കാണിച്ചു തരുന്നുണ്ടേ എല്ലാത്തിനേം. ഒറ്റയോന്നിനും ഇനി കേട്ടെഴുത്ത് ഇടുമ്പോള്‍ കാണിച്ചു തരില്ല ഞാന്‍.
    അതിനിടക്ക് സിയക്കുട്ടി ആരെയാ lull ചെയ്യുന്നത്.

    ReplyDelete
  15. @Sailaja
    ശരി. പക്ഷേ, ആരെയും കളിയാക്കരുത്. I found the way to switch keyboards :-)

    ReplyDelete

LinkWithin

Related Posts with Thumbnails