.
ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ. |
അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..
Thursday, August 12, 2010
ഇന്നത്തെ വാക്കുകള്‍ (12/08/2010)
-------------------------------------------------------------------------------------------------------------
Sporadic ( [spuh-rad-ik / സ്പൊറാഡിക്]) = Occurring at irregular intervals or only in a few places - അങ്ങിങ്ങായി സംഭവിക്കുന്ന, ഇടയ്ക്കിടയ്ക്കുണ്ടാകുന്ന - sporadic fighting broke out
------------------------------------------------------------------------------------------------------------
Cagey ( [key-jee / കേയ്ജി]) = Reluctant to give information owing to caution or suspicion - ഉള്ളിലുളളതു പുറത്തു വിടാത്ത, സൂക്ഷിച്ചു പ്രവര്‍ത്തിക്കുന്ന - Manufacturers are cagey about the recipes they use to create a wine.
-----------------------------------------------------------------------------------------------------------
Dapper ( [dap-er / ഡാപ്പെര്‍]) = (typically of a man) Neat and trim in dress - വൃത്തിയും ചൈതന്യവുമുള്ള, ചുറുചുറുക്കുള്ള - He looked very dapper in his new suit.
----------------------------------------------------------------------------------------------------------
Gale ( [geyl / ഗെയില്‍]) = A very strong wind - ശക്തിയായ കൊടുങ്കാറ്റ് - It was almost like blowing a gale
--------------------------------------------------------------------------------------------------------------------
വായാടി ഭയങ്കര സ്പീഡില്‍ പറന്നു വന്നു ക്ലാസ്സില്‍ ഇരുന്നപ്പോള്‍ ഉണ്ടായ Gale കാരണം ക്ലാസ്സ് മുഴുവന്‍ പൊടി ആയി. Dapper ആയിട്ടു വന്ന സുല്‍ഫീടെ ഡ്രസ്സ് മുഴുവന്‍ പൊടി പിടിച്ച് കുളമായി.എപ്പോഴും ഇല്ലേലും Sporadic ആയി വായാടി അമിതവേഗതയില്‍ പറക്കാറുണ്ട് എന്നു പലരും പരാതിപ്പെട്ടിട്ടുണ്ട്. ഇതു Curb ചെയ്യണം എന്നു ഞാന്‍ കുറെ നാള്‍ക്കു മുമ്പേ വായാടിയോടു പറഞ്ഞിട്ടുണ്ട്. പക്ഷെ പിന്നേം....
ReplyDeleteകൂട്ടുകാരെ..... നിങ്ങള്ക്കൊക്കെ സ്വയം curb ചെയ്യാമെന്കില്‍ ഞാന്‍ ഒരു കാര്യം പറയാം. ഇത് sporadic ആയ ഒരു കാര്യം ആണെങ്കിലും പെട്ടെന്ന് തീരുമാനിച്ചത് കൊണ്ടാണ് പറയാന്‍ പറ്റാതിരുന്നത്. ഞാന്‍ പുതിയ ഒരു വീട് കൂടി വച്ചു. ഇന്ന് പാലുകാച്ചല്‍ കഴിഞ്ഞേയുള്ളൂ. ചെറുതാണെങ്കിലും എന്റെ പുതിയ വീട്ടിലേക്ക് എന്റെ എല്ലാ കൂട്ടുകാരെയും ക്ഷണിക്കുന്നു. cagey സ്വഭാവക്കാരിയായ ഒരു പെണ്കുട്ടി ഉണ്ടവിടെ. ദേ.. അവള്‍
ReplyDeleteസാറെ..എനിക്ക് sporadic ആയിട്ട് curb ചെയ്യാന്‍ പറ്റാത്ത തലവേദന...ഞാന്‍ വീട്ടില്‍ പോയ്ക്കോട്ടെ...
ReplyDelete(ശ്...ശ്....ഇന്ന് ടി.വി യില്‍ ക്രിക്കറ്റ് കളിയുണ്ട് ;-) )
ടീച്ചറേ അതുണ്ടല്ലോ, ഞാന്‍ സ്ക്കുളിലേയ്ക്ക് വരുന്ന വഴി ഗേറ്റിന്റെ അവിടെ വെച്ച് ആ സുള്‍ഫൂം വഷൂം പെണ്‍കുട്ടികളെ നോക്കി കമന്റ്ടിക്കുന്നു. ആ വിവരം ടീച്ചറോട് പറയാന്‍ വേണ്ടിയാണ് ഞാന്‍ സ്പീഡില്‍ Gale പോലെ വന്നത്. ഇനി ഞാന്‍ Curb ചെയ്യാം ടീച്ചര്‍. അല്ലെങ്കില്‍ ആ ശീമൂന്റെ രണ്ട് കണ്ണൂം പൊട്ടിപ്പോട്ടെ.
ReplyDeleteതത്തയുടെ വായാടിത്തംcurb ചെയ്യേണ്ട കാലം അതിക്രമിച്ചു, ഒരു gale ഉണ്ടാക്കി അതിനെ പറത്തി വിടേണ്ടതാകുന്നു.ജെകെ sporadic ആയി ക്ലാസിൽ വന്നാൽ പരീക്ഷക്കിരിക്കാൻ ഹാജർ തികയില്ല കെട്ടോ. ആളുവിന്റെ പുതിയ വീട് dapper ആണു്.
ReplyDeleteഎന്റെ പുതിയ വീട്ടിലേക്കു വന്ന എല്ലാ കൂട്ടുകാര്ക്കും നന്ദി. അത് dapper ആണെന്ന് പറഞ്ഞ ശീമുവിനും നന്ദി. പക്ഷെ നമ്മുടെ പോപാസ യെ കണ്ടില്ല. കേട്ടോ. അദ്ദേഹത്തിന് വച്ചിരുന്ന പായസം ഇന്ന് രാവിലെ reek വന്നപ്പോള്‍ ഞാന്‍ എടുത്തു കളഞ്ഞു. പിന്നെ വായൂ..... പിണക്കമാണ് ഞാന്‍. ഇപ്പൊ നിനക്ക് പുതിയ കൂട്ടുകാരെ മതി. നമ്മളെയൊന്നും mind ചെയ്യാറേ ഇല്ല. പിന്നെ ആ പാറുവിന്റെ കാര്യം എന്തായി?
ReplyDelete@ആളൂ, ഞാനിത്തിരി തിരക്കിലായിരുന്നുട്ടോ. ഞാന്‍ തന്റെ പുതിയ dapper വീട്ടിലേയ്ക്ക് വന്നിരുന്നല്ലോ? എന്നിട്ടും എന്നോട് പിണക്കാണോ? എന്നാലും താന്‍ എന്നെ അന്വേഷിച്ചല്ലോ? സന്തോഷായിട്ടോ. കുട്ടിക്ക് ഞാനൊരു പാട്ട് പാടിത്തരാം.
ReplyDelete@ശ്രീനാഥന്‍- " തത്തയുടെ വായാടിത്തംcurb ചെയ്യേണ്ട കാലം അതിക്രമിച്ചു, ഒരു gale ഉണ്ടാക്കി അതിനെ പറത്തി വിടേണ്ടതാകുന്നു"
ReplyDeleteഎന്തു രസമാണിങ്ങിനെ ആകാശത്ത് പറന്നു നടക്കാന്‍...ഒരു gale ഉണ്ടാക്കി എന്നെയൊന്നു പറത്തിവിടൂ..പ്ലീസ്.
വായൂ നെ gale ചെയ്തു പറത്താന്‍ ഞാന്‍ ഓണത്തിന് വരും .ഹഹഹ .സുല്ഫൂ ഇതിനിടയില്‍ ഒന്ന് തല പൊക്കി അല്ലേ ,കുറച്ച് തിരക്ക് ആയി പോയി .വരാട്ടോ ..വീട്ടില്‍ ഗസ്റ്റ് ഉണ്ട് .അപ്പോള്‍ എല്ലാരും ടേക്ക് കെയര്‍....
ReplyDeleteഇന്ന് അത്താണ്.
ReplyDeleteസിയൂ, ആദൂ, പാറൂ... വാ നമുക്ക് പൂക്കളമിടാം. നല്ല മഴക്കാറുണ്ടല്ലോ, വല്ല galeഉം വന്ന് നമ്മുടെ പൂവൊക്കെ പറന്നു പോക്യോന്നാണ് എന്റെ പേടി!
ആളൂ, രവി, ശീമു, വഷൂ, മൂരൂ, നാളെ വരുമ്പോള്‍ പൂപറിച്ചോണ്ട് വരണംട്ടാ.
വാവേ, പൂക്കളമിടാന്‍ ഞങ്ങള്‍ക്ക് നല്ലൊരു ഡിസൈന്‍ വരച്ചു തരാമെന്ന് പറഞ്ഞിട്ട് എവിടെ?.
നിങ്ങളെല്ലാവരും കൂടി ഒരു gale ഉണ്ടാക്കി എന്നെ ഈ ക്ലാസ്സില്‍ നിന്നും പറത്തി വിടാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് ഞാന്‍ അറിഞ്ഞു. അതോണ്ട്എല്ലാവരോടും ഞാന്‍ പിണങ്ങി. പ്രത്യേകിച്ച് ആ ശീമൂനോട്. ഞാനാ കുട്ടീടെ കൂട്ടുവെട്ടി. ഓണത്തിനു എന്റെ കൊക്കിനു ജീവനുണ്ടെങ്കീ ഞാന്‍ കുച്ചിപ്പുടി കളിക്കില്യാ. ഇതു സത്യം, സത്യം, ബ്ലോഗ് പരമ്പര ദൈവങ്ങളാണേ സത്യം.
ReplyDeleteഅയ്യോ....! വായൂ അരുത്.... നീ മുടിയഴിച്ചിട്ട് ആണയിട്ടുകളയല്ലേ..... പിന്നെ അവസാനം അതില്‍ തേയ്ക്കാന്‍ രക്തം വാങ്ങാന്‍ ബ്ലഡ് ബാങ്കില്‍ ഞങ്ങള്‍ തന്നെ പോവേണ്ടി വരും...... അരുതേ....പെങ്ങളെ..... നേരാങ്ങള പറയുന്നത് കേള്ക്കൂ .... പ്ലീസ്.
ReplyDeleteഎന്നാ ശരി ഓണത്തിനു ഞാന്‍ കുച്ചിപ്പുടി കളിക്കാം. @ആളൂ..കുട്ടി സ്നേഹത്തോടെ പറഞ്ഞാല്‍ ഞാന്‍ കേള്‍ക്കും. പക്ഷേ ഒരു കണ്ടീഷന്‍ ആ ശീമൂ എന്നെ കളിയാക്ക്യാ പകരം നല്ല ഇടിവെച്ച് കൊടുക്കണം. എന്നിട്ട് വല്ല ഗെയിലും ഉണ്ടാക്കീട്ട് ആഡിറ്റോറിയത്തില്‍ നിന്ന് ഓടിച്ച് വിടണം. ഓ.ക്കെ.
ReplyDeleteസുള്‍ഫൂന്റെ പുതിയ പോസ്റ്റില്‍ ഞാന്‍ ആളുനൊരു ഗമന്റ് ഇട്ടിട്ടുണ്ട്. പോയി നോക്കൂ
@ വായു – അല്ല വായൂ, നമ്മുടെ കൂട്ടത്തില്‍ ഇത്രേം വലിയ ഒരു വ്യക്തിത്ത്വമുണ്ടായിട്ട് അയാളെ നമ്മള്‍ വേണ്ട വിധം കണ്ടില്ല. ശോ കഷ്ട്ടമായിപ്പോയി. മിസ്സ് ചെയ്തില്ലേ.......
ReplyDelete@ആളൂ, ആരുടെ കാര്യാണീ പറയുന്നത്? Cagey ആയി പ്രവര്‍ത്തിക്കുന്ന ആരെങ്കിലുമുണ്ടോ നമ്മുടെ ക്ലാസ്സില്‍? എനീക്കൊന്നും മനസ്സിലാവണില്യ.
ReplyDelete@ vayady - നമ്മുടെ സുള്ഫീടെ...... ഷക്കീലയുടെ കാമുകന്റെ.... അല്ല ഷക്കീലയുടെ പ്രാണനാഥന്റെ
ReplyDelete@ആളൂ...തനിക്ക് എന്താ ബുദ്ധി!! കണ്ടുപിടിച്ചു അല്ലേ? ഇത്രേം Dapper ആയി നടക്കണ സുള്‍ഫൂനെ കണ്ടാല്‍ ആരെങ്കിലും പറയോ ആ കുട്ടി ഒരു വായനോക്കിയാണെന്ന്!! ശോശ്ശാമേടെ അപ്പന്റെ കയ്യീന്ന് കിട്ടിയതില്‍ പിന്നെ ഇപ്പോ ആ ഷക്കിലേടെ പുറകിലാ നടപ്പ്. കൂട്ടിന് ആ വഷളന്‍ ജെ. ക്കെയും ഉണ്ട്.
ReplyDeleteഹും.... ഹും..... അതെയതെ. അല്ലെങ്കിലും ആ വഷുവിനെ കണ്ടാല്‍ തന്നെ അറിയാം.. കൊള്ളിയില്‍ സാരി ചുറ്റിയാല്‍ പോലും അവന്‍ അതിനെ വിട്ടു പോകില്ലെന്ന്. എന്നാലും എന്റെ സുലു..... എന്റടുത്ത് ഇരുന്നിട്ട് ഈ ഷക്കീലേട കാര്യം നീ എന്നില്‍ നിന്നും മറച്ചു വച്ചെല്ലടാ.....
ReplyDeleteഹും... കുശുമ്പന്മാരെ
ReplyDeleteസൌന്ദര്യം കണ്ടാല്‍ ഞാന്‍ നോക്കും.... ഇങ്ങോട്ട് നോക്കിയില്ലേലും. കാരണം പ്രതിഫലം നോക്കാതെ സേവിക്കുകയാണ് എന്റെ ലക്‌ഷ്യം.
യദാ യാദാഹി സൌന്ദര്യ ഹാ, അതാ അതാ നോട്ടഹ എന്നല്ലേ പ്രമാണം.
കലാബോധം വേണം മനുഷന്‍മാരെ ... കലാബോധം... അല്ലാതെ ഇതൊക്കെ curb ചെയ്തു വച്ചിട്ട് എന്ത് കിട്ടാനാ?
ങാ... ഇതൊക്കെ curb ചെയ്തു വച്ചാല്‍ എന്ത് കിട്ടും എന്ന് എനിക്കറിയില്ല വഷു.... പക്ഷെ curb ചെയ്തില്ലെങ്കില്‍ ചിലതൊക്കെ കിട്ടും അതുറപ്പാ..!
ReplyDelete@ആളവന്‍താന്‍ said."പക്ഷെ curb ചെയ്തില്ലെങ്കില്‍ ചിലതൊക്കെ കിട്ടും അതുറപ്പാ..!"
ReplyDeleteഅനുഭവസ്ഥന്‍ സംസാരിക്കുന്നു. നല്ല അനുഭവമുണ്ടല്ലേ? ഹ...ഹ.ഹ...കലക്കി. lol
എന്റെ വായൂ... ഞാന്‍ ഒന്ന് ഉപദേശിക്കട്ടെ? നീ ഇങ്ങനെ രണ്ടു വള്ളത്തില്‍ കാലും കുത്തി ഡാന്സ് ചെയ്യല്ലേ..... വള്ളങ്ങള്‍ രണ്ടും ഒടുക്കം രണ്ടു ദിക്കിലേക്ക് പോവാന്‍ തുടങ്ങിയാല്‍ വെവരമറിയുമേ.....! ബീ എക്സ്ട്രാ കെയര്‍ ഫുള്‍....!!
ReplyDeleteവായൂ..പടം വരയ്ക്കാന്‍ ആളെ കിട്ടിയില്ലേ ?വാവയുടെ Sporadic ആയ തലവേദന മാറിയോ?
ReplyDeleteഇവിടെ ഒരു വരക്കാരന്‍ ഉണ്ട് ട്ടോ ...നീ പേടിക്കണ്ട വായൂ .ഞാന്‍ വരച്ചു തരാം .
വഷൂ ടെ . Dapper ആയ വാചകം കേട്ട് ഞാന്‍ ഒന്ന് ഞെട്ടി .
കലാബോധം വേണം മനുഷന്‍മാരെ ... കലാബോധം...അതില്ലാത്തവര്‍ ആണല്ലോ ഈ ക്ലാസ്സില്‍ മുഴുവനും .ഹഹഹ
ഇനി ഓണത്തിന് കാണാം എല്ലാരുടെയും ....''കലകള്‍ ''
ഇവിടെ എന്‍റെ ബന്ധു ഈ ഇംഗ്ലീഷ് ക്ലാസ്സ് ലെ കാര്യം എല്ലാം വായിച്ച് ചിരിക്കുന്നു ...
ഒരു വയസി ആണ് ..അത് കൊണ്ട് ഈ ക്ലാസ്സില്‍ വരാന്‍ ഒരു പേടി .
ശ്രീമൂ ,എവിടെ പോയി??പ്രിയ കവി ,സദ്യയുടെ സാധനം ഒക്കെ വാങ്ങാന്‍ പോയി എന്ന് ആരോ പറഞ്ഞു .സുല്‍ഫി ,പിന്നെ അന്ന് വരും ..
ആദൂ ..,വായൂ ടെ പാചകം കാണാന്‍ നോക്കി ഇരിക്കുന്നു .വായൂ സദ്യ ഉണ്ടാക്കുമല്ലോ?
അതോ നള പാചകം ആണോ ഓണത്തിന് ?ആളൂസ്ടെ വക ആണോ ഓണ സദ്യ?
എന്‍റെ കാര്യവും പറഞ്ഞിരിക്കുകയാ ഇവിടെ എല്ലാരും അല്ലെ.
ReplyDeleteനിങ്ങള്‍ക്ക് തെറ്റ് പറ്റി, ഷകീല അല്ല ഷക്കീറയാ കക്ഷി. ഈ പ്രാവശ്യം വേള്‍ഡ് കപ്പിന് "വക്ക വക്ക" പാടാന്‍ വന്നപ്പോള്‍ ഞങ്ങള്‍ കണ്ടു മുട്ടി.
ഇത് എനിക്ക് sporadic ആയി സംഭവിക്കുന്നതാ. കുറച്ചു കഴിഞ്ഞാല്‍ അതിന്റെ ത്രില്‍ വിടുമ്പോള്‍ ആള് മാറും. ഞങ്ങളിരുവരും ഈ സ്നേഹം പത്രക്കാരും പാപ്പരാസികളും ബുധിമുട്ടിക്കുമെന്നു പേടിച്ചു cagey ആയി കൊണ്ട് നടക്കുകയായിരുന്നു. . അല്ലെങ്കിലും "എന്‍റെ ഷക്കിമോളുടെ" dapper ആയ പാട്ട് കേട്ട് വീഴാത്ത ആരുണ്ട്. ഈ സംഭവം പുറത്തറിഞ്ഞാല്‍ അത് ഒരു gale ആവുമെന്നും ലോകമാകെയുള്ള അവളുടെ ആരാധകര്‍ എനിക്കെതിരെ തിരിയുമെന്നും ഓര്‍ത്തു കൊണ്ട് സംഗതി രഹസ്യമായി വെച്ചിരിക്കുകയായിരുന്നു. അതിനിടക്ക് ഈ വായു എങ്ങിനെ കണ്ടു പിടിച്ചു.
ഉം. . വായുവിനു "വായുഗുളിക" കൊടുത്തു curb ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വഷളാ നോക്കിക്കോ ഇവള്‍ നമുക്ക് പാരയാകും.
മാഷെ ഈ കുട്ടി പറഞ്ഞതൊന്നും മാഷ് വിശ്വസിക്കേണ്ട കേട്ടോ. ആ പെണ്‍കുട്ടികള്‍ക്ക് ഇന്നലത്തെ ക്ലാസ്സില്‍ ചില വാകുകളിലുണ്ടായ സംശയം തീര്‍ത്തു കൊടുക്കുകയായിരുന്നു. അത് കണ്ടു വായു തെറ്റി ധരിച്ചതാ.
സിയൂ: "ഒരു വയസി ആണ് ..അത് കൊണ്ട് ഈ ക്ലാസ്സില്‍ വരാന്‍ ഒരു പേടി ."
ReplyDeleteപിഞ്ചു പൈതലുകള്‍ തൊട്ടു പട്‌വര്‍ധന്മാര്‍ വരെ പഠിക്കുന്ന ക്ലാസ്സ് ആണിത്. curb ചെയ്യാതെ ഗഡന്നു വരൂ.. അല്ലെങ്കില്‍ അവിടെ ഡൈയും വിഗും മേക്ക് അപ്പും ഒന്നും കിട്ടില്ലേ?
സുള്‍ഫീ, വളരെ ശരി. ഹോ താനൊരു ബുദ്ധി'രാക്ഷസന്‍' തന്നെ.
ReplyDeleteവായൂന്റെ വാല്‍വ് അടയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭയകര ലീക്ക്.
വായുവിനു ലീക്കോ? ഈശ്വരാ!!! അതു സംഭവിച്ചോ? ഞാന്‍ പറഞ്ഞിരുന്നതാണ്. കണ്ടിടം നിരങ്ങി കണ്ണില്‍ കണ്ടതൊക്കെ വലിച്ചു വാരി തിന്നല്ലെന്ന്. ഇപ്പൊ എന്തായി. അനുഭവിച്ചോ. ദേ വഷു ലീക്ക് അടയ്ക്കാന്‍ ഒരു കോര്‍ക്ക് ഓര്‍ഡര്‍ ചെയ്യേം ചെയ്തു...!
ReplyDeleteആളൂ....ഇന്ന് പൊപ്പാസ sir പുതിയ പോസ്റ്റ് ഇട്ടുട്ടോ
ReplyDelete