.
ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ. |
അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..
Monday, September 13, 2010
ഇന്നത്തെ വാക്കുകള്‍ (13/09/2010)
Crony [kroh-nee] = A close friend or companion - ഉറ്റസുഹൃത്ത് - He went for a trip with his cronies
------------------------------------------------------------------------------------------------------------------------
Efface [ih-feys] = Erase (a mark) from a surface - മായ്ക്കുക, തുടച്ചു മാറ്റുക, നിഗ്രഹിക്കുക - With time, the words are effaced by the frost and the rain.
-------------------------------------------------------------------------------------------------------------
Extol [ik-stohl, -stol] = Praise enthusiastically - ധാരാളമായി വാഴ്ത്തുക, അതിയായി സ്തുതിക്കുക - He extolled the virtues of the Russian peoples.
---------------------------------------------------------------------------------------------------------
Gamut [gam-uht] = The complete range or scope of something - പൂര്‍ണ്ണവ്യാപ്തി - The whole gamut of human emotion.
---------------------------------------------------------------------------------------------------------
Oblivion [uh-bliv-ee-uhn] = The state of being unaware or unconscious of what is happening - മറവി, വിസ്മൃതി - They drank themselves into oblivion.
------------------------------------------------------------------------------------------------------------------------
ആദ്യമായി എല്ലവരോടും ക്ഷമ ചൊദിക്കുന്നു.ചില ആരോഗ്യപരമായ കാരണങ്ങളാലാണ് ഓണം കഴിഞ്ഞ് ക്ലാസ്സ് തുറക്കാന്‍ താമസിച്ചത്. ലീവ് ലെറ്ററും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും DEO ക്കു കൊടുത്തിരുന്നു..അപ്പോള്‍ എല്ലാവരും ക്ഷമിക്കുമല്ലോ അല്ലെ...എല്ലാവരുടേയും ഓണപ്പരിപാടികള്‍ ഗംഭീരമായി...വായാടിയുടെ കുച്ചിപ്പുടി അടിപൊളിയായി...
ReplyDeleteഅപ്പോള്‍ എല്ലാ cronies ഉം ഒന്നുഷാറായിക്കേ..
മാഷെ ഞാന്‍ ക്ലാസ്സിനെ കുറിച്ച് oblivion - യില്‍ ആയി പോയി.
ReplyDeleteഎല്ലാ Oblivion ഉം Efface ചെയ്ത് പഠനത്തിന്റെ Gamut ലേയ്ക് നമുക്കെല്ലാവര്‍ക്കും തിരിച്ചുവരാം..പുതിയ ഉണര്‍വ്വോടെ...
ReplyDeletewelcome back!
ReplyDeletegood work......
ആഹാ അപ്പൊ സ്കൂള്‍ തുറന്നല്ലേ. നന്നായി. അല്ലെങ്കില്‍ ചിലപ്പോള്‍ എന്‍റെ crony മാരെപറ്റിയുള്ള കാര്യങ്ങള്‍ പോലും efface ആയിപ്പോയേനെ. പിന്നെ പൊപാസ വായുവിനെ മാത്രം extol ചെയ്തത് എനിക്ക് എന്തോ അങ്ങോട്ട് സുഖിക്കുന്നില്ല. ഉള്ള കാര്യം അങ്ങോട്ട് പറഞ്ഞേക്കാം. നമ്മളും ഒക്കെ പഠിക്കാന്‍ വന്നതാ. ഒരു കൂതറ ഡാന്‍സ് കളിച്ചതിനാണോ ഇത്രേം പൊക്കി അടിക്കുന്നത്. എന്‍റെ വായു, നിന്‍റെ ഡാന്‍സ് മഹാ ബോര്‍ ആയിരുന്നു. എന്നോട് ഒന്നും തോന്നരുത് പ്ലീസ്.
ReplyDeleteവെല്‍ക്കം ബാക്ക് ടീച്ചര്‍. ടീച്ചറെ കാണാതെ ഞങ്ങള്‍ സ്റ്റുഡന്‍സ് വല്ലാതെ വിഷമിച്ചു. മഴയത്ത് ആ ലീലാമണി ടീച്ചറുടെ കൂടെ വര്‍ത്തമാനം പറഞ്ഞ് നടന്നു പോകുമ്പോഴെ ഞാന്‍ ഓര്‍ത്തതാ വല്ല പനിയും പിടിച്ച് കിടപ്പിലാകുമെന്ന്.
ReplyDeleteഞങ്ങള്‍ കുട്ടികള്‍ ടീച്ചറെ കാണാനില്ല എന്നു പറഞ്ഞ് ബ്ലോഗ് പേപ്പറില്‍ പരസ്യം കൊടുക്കാനിരിക്കയായിരുന്നു. അപ്പോളാ ടീച്ചറ് മടങ്ങി വന്നത്. നന്നായി അല്ലെങ്കില്‍ ഞങ്ങടെ കാശുപോയെനെ.
@ആളൂ..എന്നെ എന്തു വേണമെങ്കിലും കുട്ടി പറഞ്ഞോളൂ. പക്ഷേ എന്റെ കുച്ചിപ്പുടി ഡാന്‍സിനെ എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ സഹിക്കില്ല്യ. നീയെന്നെ Extol ചെയ്തില്ലെങ്കിലും ഇങ്ങിനെ കുത്തുവാക്കു പറയരുത്. നിനക്കല്ലെങ്കിലും Oblivion കുറച്ചു കൂടുതലാണ്. തീരെ ഉപകാര സ്മരണയില്ല്യ.
എന്ടെ crony വായു , ആ പാവം ആളു പറഞ്ഞത് Efface ചെയ്തു വിട് , നിന്‍ടെ ഡാന്‍സ് നെ എല്ലാവരും Extol
ReplyDeleteചെയ്തതു കൊണ്ടാണ് നിനക് ഇത്രയും കളി , ആളു പറഞ്ഞപോള്‍ അവന്‍ പറഞ്ഞതിന്റെ Gamut കൂടി കണകിലെടുകന്നമായിരുന്നു .
പോട്ടെ രണ്ടാളും പറഞ്ഞത് Oblivion ചെയ്തു ക്ലാസ്സില്‍ അടങ്ങി ഇരിക് . ഇല്ലെങ്കില്‍ ഞാന്‍ പപ്പോസ യോട് പറഞ്ഞു കൊടുക്കും .
ക്ലാസ്സില്‍ എല്ലാരും വെടിക്കെട്ട് തുടങ്ങി കഴിഞ്ഞോ ?മാഷ്നു എന്നെ ഓര്‍മ ഉണ്ടോ?Oblivion ഒന്നും ആയില്ലല്ലോ ?
ReplyDelete@ വായു - ഈ കൊച്ച് എന്നാത്തിനാ ഇങ്ങനെ ചൂടാവുന്നെ? അല്ലെങ്കിലും സത്യത്തിന്റെ മുഖം എന്നും വിരൂപമാണ് കുട്ടീ. കൊച്ചിനെ ഞാന്‍ extol ചെയ്യാത്തതല്ലേ ഈ കുഴപ്പങ്ങള്‍ക്കൊക്കെ കാരണം. എനിക്ക് oblivion കൂടുതല്‍ ആണെന്നും പറഞ്ഞില്ലേ നീ. എന്നാ പിടിച്ചോ... നിന്‍റെ ഡാന്‍സ് എനിക്ക് ഭയങ്കരമായി ഇഷ്ട്ടപ്പെട്ടതേ ഇല്ല...!! ഹി ഹി ....
ReplyDeleteഈ ക്ളാസിലുള്ള എന്റെ എല്ലാ cronies
ReplyDeleteഎന്റെ നമോവാകം! വർത്താനം പറയും മുൻപ് അല്പ്പം ശ്രദ്ധിച്ചാൽ കൊള്ളാം,Efface- ബുദ്ധിമുട്ടാണ് പലപ്പോഴും
ടീച്ചര്‍ അധികം "കേടൊന്നും " കൂടാതേ ഇങ്ങ് എത്തിയല്ലോ ...ദൈവത്തിനു extol ചെയ്യുക cronies കുഞ്ഞുങ്ങളെ :P ...കുറെ കാലം ക്ളാസ് അടച്ചു പുട്ടിയത് കാരണം ആകും ബോര്‍ഡ് ഒക്കെ ആകെ പൊടിപ്പിടിച്ചു വൃത്തികേടായി കിടക്കുവായിരുന്നു ...ആ പോടികലെല്ലാം ഞങ്ങള്‍ efface ചെയിതു ടീച്ചറെ ...എല്ലാവരും ക്ലാസ്സിന്റെ gamut മനസ്സിലാക്കി കഴിഞ്ഞ ക്ലാസ്സില്‍ പടിച്ചവയോന്നും oblivion ന് വിട്ടുകൊടുക്കാതെ വീണ്ടും ക്ലാസ്സില്‍ സജീവമായി പങ്കെടുക്കുക ...പുത്യ കുട്ടികള്‍ക്കും പഴയ കുട്ടികള്‍ക്കും എന്‍റെ ഒരു ഹായ് :)
ReplyDeleteഹാവൂ. സമാധാനമായി. മാഷിനെ കാണാതെ "അന്തോളീസ് പുണ്യാളച്ചന് ഒരു രൂപയുടെ മെഴുകുതിരി നേര്‍ന്നിരുന്നു ഞാന്‍" അതിന്റെ ഫലമാ മാഷ് തിരിച്ചു വന്നത്. ഇനി ഉദിഷ്ഠ കാര്യത്തിന് ഉപകാര സ്മരണ എന്നും പറഞ്ഞു ഒരു പരസ്യം കൂടെ കൊടുക്കണം. (എല്ലാം ചിലവ് തന്നെ, എന്നാലും നമ്മുടെ മാഷിന് വേണ്ടിയല്ലേ. സാരമില്ല)
ReplyDeleteഎന്റെ കോര്‍ണി വഷളന്‍ എവിടെ?
പിന്നെ ആദില ലീഡറേ.. ക്ലാസിലുള്ള 'വൃത്തികേടുകള്‍' എല്ലാം efface ചെയ്യുന്ന കൂട്ടത്തില്‍ നിന്നും ആ വായുവിനെ ഒഴിവാക്കണേ. അതൊരു പാവമാ.
സിയ, പാറു, വായു പെങ്കുട്ടികള്‍ എല്ലാവരും കൂടെ വേഗം അടിച്ചു വാരൂ.
ഇത്ര ഗ്യാപ് വേണ്ടായിരുന്നു മാഷെ.
പഴയതൊക്കെ oblivion ആയെന്നാ തോന്നുന്നത്.
ക്ലാസിലേക്ക് ആര്‍ട്സ് സെക്രറ്ററി എന്ന നിലയില്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
എല്ലാവരുടേയും ആത്മാര്‍ത്ഥമായ ഈ സ്നേഹത്തിനു മുമ്പില്‍ തൊഴുകൈയോടെ നില്‍ക്കുന്നതോടൊപ്പം നമ്മുടെ ക്ലാസ്സിലെ ആ പഴയ കളിയും ചിരിയും നിറഞ്ഞ നിമിഷങ്ങള്‍ തിരിച്ചുകിട്ടിയതിലുള്ള അതിയായ സന്തോഷവും അറിയിച്ചുകൊള്ളട്ടെ....
ReplyDelete@siya
മറക്കാനോ..നല്ല കളിയായി? ഒരിക്കലുമില്ല ......
@Vayady
ആളവന്താന്‍ ഇങ്ങനൊക്കെ പറയുമെങ്കിലും ആളു ശുദ്ധനാണ്..അല്ലേ ആളൂ...
@ ആദില..
നന്നായി...ക്ലാസ്സൊക്കെ നല്ല ക്ലീന്‍ ആയിരിക്കുന്നു....
@ സുല്‍ഫി
“പഴയതൊക്കെ oblivion ആയെന്നാ തോന്നുന്നത്.” ...അടി..ങ്ഹാ...(മറന്നാല്‍..)
@ശ്രീനാഥന്‍
നമോവാകം......
ആളൂസ്, ആളൂ കുട്ടിയെന്റെ crony അല്ലേ? എനിക്ക് കുട്ടിയോട് പിണക്കമോ? നല്ല കാര്യമായി. ഇതൊക്കെ എന്റെ ഓരോ നമ്പറല്ലേ? .ഞാന്‍ ആരോടും പിണങ്ങാറില്ല്യ ആരോടും ദേഷ്യപ്പെടാറുമില്ല്യ. ഹോ! എന്തൊരു നല്ല കുട്ടി!! എനിക്ക് എന്നെ ഓര്‍ത്തിട്ട് അഭിമാനം തോന്നുന്നു.
ReplyDeletesho sorry mashey...eniku feveranu schoolil varan nilkumbol...atha leave letter njnaoru full bookil ezhuthiyathu
ReplyDelete@ വായു - എന്‍റെ വായൂ അതൊക്കെ എന്‍റെയും ഓരോ നമ്പര്‍ ആയിരുന്നില്ലേ.... ഈ കൊച്ച് കൊള്ളാം.! എന്നാലും ഒരു ചെറിയ വിഷമം ഉണ്ട്. അത് വേറെ ഒരു കാര്യത്തിന്.!
ReplyDelete