.
ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ. |
അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..
Thursday, September 23, 2010
ഇന്നത്തെ വാക്കുകള്‍ (24/09/2010)
Impious (ˈimpēəs) = Not showing respect or reverence, esp. for a god - ദൈവഭയമില്ലാത്ത - The emperor's impious attacks on the Church.
-------------------------------------------------------------------------
Mobster (ˈmäbstər) = A member of a group of violent criminals; a gangster - കൊള്ളക്കാരന്‍, കൊള്ളസംഘത്തിലെ അംഗം - He was a very respected mobster.
-------------------------------------------------------------------------
Oppress (əˈpres) = Cause (someone) to feel distressed, anxious, or uncomfortable - ക്രൂശിക്കുക - He was oppressed by some secret worry.
-------------------------------------------------------------------------
Rickety (rikitē) = Poorly made and likely to collapse - ബലഹീനമായ, പൊളിഞ്ഞുവീഴാറായ - We went carefully up the rickety stairs.
-------------------------------------------------------------------------
Tardy (ˈtärdē) = Delaying or delayed beyond the right or expected time; late - മന്ദഗതിയായ, ഇഴഞ്ഞപ്രകൃതിയായ - Please forgive this tardy reply.
-------------------------------------------------------------------------
ശോശാമ്മ ടീച്ചറുടെ കാര്യം പറഞ്ഞ് എല്ലാരും എന്നെ Oppress ചെയ്യുകയാണ് അല്ലേ....
ReplyDeleteവായാടീ...(http://news.keralakaumudi.com/news.php?nid=dd06875e35ca23c6f1d68453067c55bb)
വായാടി ഒരു Mobster ആണോ...ഈശ്വരാ....ഒരു അന്വേഷണക്കമ്മീഷനെ വെക്കേണ്ടി വരുമോ?..
സംശയം ഇല്ല സർ, വായാടി Mobster തലൈവി തന്നെ! ആരേയും ക്ളാസിൽ കാണുന്നില്ലല്ലോ, എല്ലാരും Tardy ആയോ? ക്ളാസിലെ ജെകെ പോലുള്ള ശക്തരായ കുട്ടികൾ സുൾഫിയെ Oppress ചെയ്യുന്നു
ReplyDeleteഅയ്യോ ..ഇവിടെ എന്തുപറ്റി?എല്ലാവരും ആ turf നു അടുത്ത് ഇരിക്കാതെ ക്ലാസ്സില്‍ വരണം .മാഷ് എഴുതിയ വാചകം ഒന്ന് കൂടി ഓര്‍മിപ്പിക്കുന്നു .............
ReplyDeleteകാലത്തിന്റെ കുത്തൊഴുക്കില്‍ എങ്ങോ നഷ്ടമായ നമ്മളുടെ ആ വിദ്യാലയ ജീവിതം,ഇനി ഇവിടെ മുഴുവനായും ഇല്ലാതെ ആവരുത് ........
സുല്‍ഫി ,വായൂ ,ആദൂ ,വഷൂ ,ആളൂസ് , ഒഴാക്കന്‍സ് ,വാവേ ,പാറൂ ....തിരിച്ചു വരൂ ...............
മാഷെ നമ്മുടെ ക്ലാസ് ആകെ Rickety ആയിട്ടുണ്ടല്ലോ. ക്ലാസ്സില്‍ Impious ആയ കുട്ടികള്‍ ഉള്ളതാ പ്രശ്നം എന്ന് തോന്നുന്നു.
ReplyDeleteനമുക്ക് എന്നും രാവിലെ ഈശ്വര പ്രാര്‍ഥനയോടെ തുടങ്ങണം.
മാഷും ഒന്ന് Tardy ആയിട്ടുണ്ട്. എന്ത് പറ്റി? ശാരീരിക അസ്വസ്ഥത ശരിയായിട്ടില്ലേ?
എന്ന് കരുതി ആരും മാഷിനെ Oppress ചെയ്യാന്‍ വരില്ല കേട്ടോ.
പിന്നെ മാഷിനരിയോ? വായാടി പോലിസ് പിടിച്ചതിനു ശേഷം ഏതോ Mobster ആയിട്ടുണ്ട് പോലും. പോലിസ് കേസില്‍ നിന്ന് അവര്‍ രക്ഷപെടുത്തി കൊടുക്കാം എന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാ കേള്‍ക്കുന്നത്.
പിന്നെ സിയൂ? ഇവിടുണ്ട് ഞാന്‍.
ഒരു പുതിയ പോസ്റ്റിന്റെ പണിയില്‍ ആയിരുന്നു.
ഞാന്‍ Mobster റും കൂബ്സ്റ്ററുമൊന്നുമല്ലട്ടാ. നല്ല കുട്ടിയാണ്. ശരിക്കും ആ കൊള്ള സംഘത്തില്‍ അകപ്പെട്ടു പോയത് ഞാനല്ല. എന്റെ വകയിലെ ഒരമ്മായിയുടെ ചേട്ടത്തിയുടെ, ഭര്‍ത്താവിന്റെ ചെറിയച്ഛന്റെ മകളാണ്. ഞങ്ങളെ കണ്ടാല്‍ ഒരുപോലിരിക്കുമെങ്കിലും സ്വഭാവത്തില്‍ യാതൊരു സാമ്യവുമില്ല. ഇതു സത്യം.. സത്യം.. സത്യം. ഇതു നുണയാണെങ്കില്‍ ആ ശീമൂന്റെ ഏതെങ്കിലും കണ്ണ് പൊട്ടിപോട്ടെ. ...
ReplyDeleteഎല്ലാരും കുടി വായുവിനെ mobster എന്നൊക്കെ പറഞ്ഞു ഇങ്ങിനെ impious ആയി oppress ചെയ്യാതെ .സിയൂ സുല്‍ഫി മറ്റെല്ലാ കുട്ടുകാര്സ് ...ഞാന്‍ ഇവിടെ tardy ചെയിതു എത്തി ...പക്ഷെ നമ്മുടെ ക്ലാസ്സ് rickety ആയി പോകുന്നോ ...ഹല്ലോ സാര്‍ ..സാര്‍ എവിടെയാ ഇപ്പോള്‍ ...അസുഖം വല്ലതും ..ഉഷാറ് പോരല്ലോ ...എന്നാ പറ്റി???
ReplyDeleteaashamsakal.............
ReplyDeleteശോ..!! ഇവിടെ ക്ലാസ് നടക്കുന്നുണ്ടോ? ആരും എന്നോട് പറഞ്ഞില്ല. ഞാന്‍ അറിഞ്ഞുമില്ല. കൂട്ടുകാര്‍ ആണത്രെ കൂട്ടുകാര്‍.ഹും..!!
ReplyDelete@പൊപ്പാസാ സാര്‍,
ReplyDeleteപുതിയ പുതിയ അറിവിനായി ദാഹിച്ചു വലഞ്ഞ് നടക്കുന്ന ഞങ്ങള്‍ കുട്ടികളെ ഈ ക്ലാസ്സ് റൂമില്‍ തനിച്ചാക്കിയിട്ട് സാറിതെവിടെ പോയി? മാസം ഒന്നാകാറായി ടീച്ചര്‍ ഈ ക്ലാസ്സില്‍ വന്നിട്ട്. ഇപ്പോ തന്നെ പല കുട്ടികളും T C വാങ്ങി വേറെ സ്കൂളിലേയ്ക്ക് പോയിക്കഴിഞ്ഞു. പുതിയ പാഠം പഠിക്കാന്‍ കൊതിയായി. ആദൂ, നമുക്കൊരു പറസ്യം കൊടുത്താലോ? ടീച്ചറെ കാണാനില്ലെന്നും പറഞ്ഞ്. ആ ശോശാമ്മ ടീച്ചറുടെ impious ഭര്‍ത്താവെങ്ങാനും...ക്വട്ടേഷന്‍ ടീംമൊക്കെ ഉള്ള കാലമല്ലേ? ഹോ, എനിക്കത് ഓര്‍ക്കാന്‍ കൂടി വയ്യാ....
ഖുര്‍ആനിലെ ശാസ്ത്ര പരാമര്‍ശങ്ങള്‍ പരിചയപ്പെടുത്തുന്ന ഒരു ബ്ലോഗ്.
ReplyDeletewww.theislamblogger.blogspot.com
പ്രിയമുള്ള നാട്ടുകാരെ,
ReplyDeleteഞങ്ങളുടെ ഇംഗ്ലീഷ് അധ്യാപകനെ കഴിഞ്ഞ കുറെ നാളായി കാണ്മാനില്ല എന്നാ വിവരം നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ.
കണ്ടു കിട്ടുന്നവര്‍ അടുത്ത പോലിസ് സ്റ്റേഷന്‍ലോ , അല്ലെങ്കില്‍ അടുത്തുള്ള ഉയര്‍ന്ന മരത്തിലോ കയറി നിന്ന് വിളിച്ചു കൂവി നാട്ടുകാരെ വിവരം അറിയിക്കാനപേക്ഷ.
വെളുത്ത നിറം, എപ്പോഴും "പൊട്ടിച്ചിരിക്കുന്ന മുഖം". കൊച്ചു കുഞ്ഞിന്റെ ആകാരം. മുഖം കണ്ടാലറിയാം ആള്‍ പാവമാണെന്ന്.
ഇങ്ങിനെയൊരു കമന്റ് നന്നായി സുള്‍ഫി.
ReplyDeleteസാറേ വേഗം മടങ്ങി വരൂ.. സാറിനെ കാണാതെ കുട്ടികളും മറ്റു അദ്ധ്യാപകരുംവല്ലാതെ വിഷമിച്ചിരിക്കയാണ്. വിഷമം കാരണം ഞങ്ങള്‍ ആരും ഇപ്പോള്‍ മര്യാദക്ക് ആഹാരം പോലും കഴിക്കുന്നില്ല. (സെന്റി ലേശ്ശം കൂടി പോയോ? സാരല്യ, കിടക്കട്ടെ) ഞങ്ങള്‍ ഇനി സാറിനേയും ശോശാമ്മ ടീച്ചറിനേയും ചേര്‍ത്ത് ഒരു കഥയും പറയില്യ. ഇതു സത്യം, സത്യം, സത്യം. ശ്രീമാഷ് ആണേ സത്യം.
എത്രയും വേഗം മടങ്ങി വരൂ. ഞങ്ങള്‍ കണ്ണില്‍ വെള്ളമൊഴിച്ച് കണ്ണീരോടെ കാത്തിരിക്കുന്നു.
അത് ശരി ivide class നടക്കുന്നുണ്ടോ .
ReplyDelete