.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Thursday, September 16, 2010

ഇന്നത്തെ വാക്കുകള്‍ (16/09/2010)


Flout [flout] = Openly disregard (a rule, law or convention), Mock  - പരിഹസിക്കുക, ധിക്കരിക്കുക - The women pointed and flouted at her
-------------------------------------------------------------------------------
Impute [im-pyoot] = Attribute (responsibility or fault) to a cause or source - ആരോപിക്കുക, ചുമത്തുക - The crimes were imputed to him.
-------------------------------------------------------------------------------
Nugatory [noo-guh-tawr-ee] = Of no value or importance - നിസ്സാരമായ, നിഷ്ഫലമായ - It was a nugatory and pointless observation.
-------------------------------------------------------------------------------
Rancid [ran-sid]= (of foods containing fat or oil) Smelling or tasting unpleasant as a result of being old and stale - വളിച്ച, തീക്ഷണഗന്ധമുള്ള - Eating rancid food will  make you unhealthy.
-------------------------------------------------------------------------------
Retch [rech] = Make the sound and movement of vomiting - ഓക്കാനിക്കുക - Somewhere in the darkness someone made a dry retching sound.
----------------------------------------------------------------------------------------------

16 comments:

  1. Rancid ആയിട്ടുള്ള ആഹാരം കഴിക്കരുത് എന്നു സുല്‍ഫിയോടു പല തവണ പറഞ്ഞിട്ടുള്ളതാ...ദേ..ഇപ്പൊ Retch ചെയ്തോണ്ടു നടക്കുന്നു.

    ReplyDelete
  2. അല്ലെങ്കിലും Rancid ആയ ഫുഡ് കണ്ടാല്‍ പണ്ടേ സുള്‍ഫിക്ക് ആക്രാന്തമാണ്‌. എന്നിട്ടിപ്പോള്‍ Retch ചെയ്ത് നടക്കേണ്ട ഗതികേട് വന്നില്ലേ? ഞാന്‍ കുട്ടിയോട് എത്ര തവണ പറഞ്ഞിട്ടൂണ്ട്, ഇങ്ങിനെ ആര്‍ത്തി കാണിക്കരുതെന്ന്. കുട്ടിയെ വീട്ടില്‌ കൊണ്ടാക്കാനൊന്നും എന്നെ കിട്ടില്ല്യട്ടാ.

    ReplyDelete
  3. സാറേ..സാറേ..ഇന്ന് ഉണ്ടാക്കിയതാണെന്ന് പറഞ്ഞ് ഈ വായാടി, Rancid ആയ ഉണ്ണിയപ്പം കൊണ്ട് തന്ന് എന്നെ പറ്റിച്ചു :'-(

    ReplyDelete
  4. എന്തിനാ എല്ലാരും സുല്ഫിനെ ഇങ്ങനെ flout ചെയ്യുന്നേ ..പാവം ....:D
    @ വരയും വരിയും : സിബു നൂറനാട് : എന്നിട്ട് കുട്ടിക്ക് retch ഒന്നും ഇല്ലല്ലോ :)...നമ്മളെ ക്ലാസ്സിലെ നല്ല കുട്ടിക്കുള്ള അവാര്‍ഡ്‌ നേടിയ വായുനെതിരെ ഇങ്ങിനെ കുറ്റം impute ചെയ്യരുത് ട്ടോ :P
    ആരും ആര്‍ക്കും Rancid ഭക്ഷണം ഒന്നും ക്ലാസ്സില്‍ കൊണ്ട് വന്നു കൊടുക്കരുത് കേട്ടോ ...ഇത്തരം കാര്യങ്ങള്‍ ഉണ്ടായാല്‍ പരമു സാറും നമ്മളും കഷ്ട്ടപെട്ടു ഉണ്ടാക്കിയ സ്കൂളിന്റെ പേര് nugatory ആയി പോകും :)

    ReplyDelete
  5. ഒഴാക്കന്റെ Retch കൾ എന്ന ബ്ലോഗ് വായിക്കുക! ബല്ല്യ തമാശക്കാരനാണ്, പിന്നെ, ആദില പറഞ്ഞതു കൊണ്ട് വായാടിയെ impute ചെയ്യാതെ വെറുതെ വിടുന്നു. Nugatory അല്ലീ ജന്മം തോഴാ നീയതു പാറ്റി നടക്കു മ്പോൾ എന്നാരാണ് എഴുതിയത്?

    ReplyDelete
  6. കേക്കണോ ഒരു Nugatory സംഭവം.. അപ്രത്തെ ക്ലാസിലെ ശോശാമ്മ ടീച്ചര്‍ ഒന്ന് Retch ചെയ്തു. എന്തോ Rancid food കഴിച്ചതായിരുന്നു. നമ്മടെ നാടല്ലെ... കഷ്ടം, എല്ലാരും പച്ചമാങ്ങാ വേണോ എന്ന് ചോദിച്ചോണ്ട് Flout ചെയ്തു. അതിന്റെ ഉത്തരവാദിത്വം (ഫുഡ്‌ കൊടുത്തതിന്റെ) പൊപാസയാണെന്ന് വരെ ചിലര്‍ Impute ചെയ്തു.

    ReplyDelete
  7. കണ്ടോ പാവം എന്‍റുമ്മ കഷ്ട്ടപ്പെട്ടുണ്ടാക്കിയ നെയ്ചോറും ചിക്കന്‍ കറിയും തിന്നപ്പോള്‍ ഈ ഡയലോഗ് ഒന്നും കണ്ടില്ലല്ലോ വായാടീ. എന്നിട്ടിപ്പോള്‍ പറയുന്നു അത് Rancid ആണെന്ന്. ഇത്ര Nugatory ആയി അതിനെ തള്ളി പറയുമെന്ന് കരുതിയില്ല. എന്നിട്ടിപ്പോള്‍ അതിനെ Flout ചെയ്യുന്നോ. കണ്ടോ ഇനിയും എന്നെ വീട്ടില്‍ കൊണ്ട് ചെന്നാക്കാം എന്നാ പേരില്‍ വന്നു ഫുഡ് അടിക്കാനുള്ള പരിപാടി ആണെന്ന് മനസിലായി. അങ്ങ് വന്നേരെ. എല്ലാവര്ക്കും മനസിലായി ഇപ്പോള്‍ ആര്‍ത്തി ആര്‍ക്കാണെന്ന്.ഇത്തരം കാര്യങ്ങള്‍ Impute ചെയ്യുമ്പോള്‍ പാവം എന്‍റുമ്മയെ ഓര്‍ക്കണമായിരുന്നു.
    പാവം ആദില കൂടെ ഉണ്ടായിരുന്നത് കൊണ്ട് അതിനറിയാം അതിന്റെ സ്വാദ്. അതോണ്ട് ലീഡര്‍ എന്‍റെ കൂടെ നിന്നു.

    മാഷിന് പാവമല്ലേ എന്ന് കരുതി കൊണ്ട് തന്ന നെയ്പത്തിരിയും, മട്ടന്‍ കുറുമ കറിയും തിന്നപ്പോള്‍ പറഞ്ഞ വാക്കെങ്കിലും ഓര്‍ക്കാമായിരുന്നു. "സുല്‍ഫീ. എന്‍റെ ജീവിതത്തില്‍ ഇത്ര സ്വാതുള്ള ഭക്ഷണം കഴിച്ചിട്ടില്ലെന്ന്". സ്മരണ വേണം മാഷേ സ്മരണ.
    വായാടിയും മാഷുമൊക്കെ ഇനിയും എന്‍റെ വീട്ടില്‍ വരുമല്ലോ. ശരിയാക്കി തരുന്നുണ്ട്. രണ്ടാളെയും ഞാന്‍.
    എന്‍റെ ഉപ്പ ദുബായില്‍ നിന്നു കൊണ്ട് വരുന്ന ഒരു സാധനവും നിങ്ങള്‍ക്ക് തരില്ല എന്ന് മാത്രമല്ല കാണിച്ച് തരിക പോലുമില്ല ഞാന്‍.

    ഇവിടെ ആരൊക്കെയാ Retch ചെയ്യുന്നതെന്ന് കണ്ടറിയാം. മാഷിന്റെ ശോശാമ്മ ടീച്ചര്‍ രണ്ടു ദിവസം ലീവായിരുന്നെന്നാ കേള്‍വി. ഇനി വഷളന്‍ പറഞ്ഞ പോലെ വല്ലതും ആണോ മാഷെ. ഇനി ഞാനൊന്നും പറയുന്നില്ല.

    ReplyDelete
  8. @സുള്‍ഫീ

    അതുശരി..ഇപ്പോള്‍ വാദി പ്രതിയായോ? സുള്‍ഫീ, എന്നെ Impute ചെയ്താല്‍ ആരും വിശ്വസിക്കില്യാട്ടാ.

    എന്നാല്‍ ഞാനൊരു സത്യം പറയട്ടെ. സുള്‍ഫീ ക്ലാസ്സില്‍ വന്നാല്‍ ക്ലാസ്സൊന്ന് ഉഷാറാകും. ഞങ്ങള്‍ കുട്ടികളും. അത്രയ്ക്ക് പോസ്റ്റീവ് എന‌ര്‍ജിയും കൊണ്ടാണ്‌ വരവ്! അഭിനന്ദനം.

    ReplyDelete
  9. ദേ എന്‍റെ തല ക്ലാസിന്റെ ഉത്തരത്തില്‍ തട്ടി.
    എന്നെ ഇങ്ങിനെ flout ചെയ്യണോ വായാടി.
    ഏതായാലും പറഞ്ഞതല്ലേ. ഡാന്‍സ്, അല്ല ത്യാങ്ക്സ്, ശോ.. താങ്ക്സ്. ഇപ്പോള്‍ ശരിയായി.
    ഇന്നലെ രാത്രി വഷളന്‍റെ കൂടെ പോയതാ എന്തോ rancid ആയ ഒരു വെള്ളം കുടിക്കാന്‍ തന്നു. കുടിച്ചപ്പോള്‍ കുഴപ്പമില്ല. പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ അത് മുഴുവന്‍ retch ചെയ്തു കഴിഞ്ഞു. അപ്പോള്‍ മുതല്‍ നാവ് ശരിയാവുന്നില്ല.
    അതെന്ത് വെള്ളമാ കുടിച്ചതെന്ന് എനിക്കിപ്പോഴും മനസിലാവുന്നില്ല.
    ഞാന്‍ കുട്ടിയല്ലെ. അറിയുന്ന ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ?

    ReplyDelete
  10. "മയക്കു മരുന്ന് മരുന്ന് വിവരം ചോര്‍ത്തിയ തത്ത അറസ്റ്റില്‍"
    ഈ ലിങ്കൊന്നു നോക്കിക്കെ.
    http://news.keralakaumudi.com/news.php?nid=dd06875e35ca23c6f1d68453067c55bb

    മാഷെ. ഇത്തരം ദുര്‍നടപടികള്‍ ഉള്ള കുട്ടികളെ ഇനിയും ഇവിടെ പഠിക്കാന്‍ അനുവദിക്കണോ എന്ന് എത്രയും പെട്ടെന്ന് തീരുമാനിക്കണം.
    ആദില ലീഡറേ.. സാഹിത്യ സമാജം വേഗം കൂടി കുട്ടികളുടെ തീരുമാനം അവിടെ അറിയണം.
    മാഷെ.. എത്രയും പെട്ടെന്ന് പി. ടി.എ മീറ്റിങ് കൂടി ഈ കുട്ടിയുടെ കാര്യം തീരുമാനമാക്കണം.
    ജാമ്യമെടുത്ത് പുറത്ത് വന്ന തത്ത ഈ impute-നെ nugatory ആയി തള്ളി കളഞ്ഞു എന്നാണ് അറിഞ്ഞത്.
    ഞങ്ങളെ എല്ലാവരും ആ കുട്ടി പഠിക്കുന്ന ക്ലാസില്‍ ആണോ എന്ന് ചോത് flout ചെയ്യുന്നു. ഇതിനൊരു പരിഹാരം കണ്ടേ തീരൂ.

    ReplyDelete
  11. സുൾഫി നല്ല കുട്ടിയായതു കൊണ്ട് ആരേയും flout ചെയ്യില്ല, സുൾഫിയെ impute ചെയ്യാനാണ് വായാടി കരുക്കൾ നീക്കുന്നത്.സുൾഫി അത് nugatory ആയി കാണരുത്,സുൾഫിക്ക് ജെകെ Rancid ആയ ഭക്ഷണം കൊടുത്തു, സുൾഫി Retch ചെയ്തു! ഓം സർവ്വം സുൾഫിമയമീ ക്ലാസുലകം!

    ReplyDelete
  12. ഞാന്‍ ഇവിടെ വന്നു എല്ലാരുടെയും കാര്യം ഒക്കെ വായിച്ചു . ..Rancid ആയ ഫുഡ്‌ എല്ലാം കഴിച്ച് എല്ലാവരും എല്ലാവരും വയറു ചീത്ത ആക്കരുത് ...ആദൂ ,സുള്‍ഫിയും വന്നപ്പോള്‍ ക്ലാസ്സ്‌ ഉഷാറായി .കൂടെ പുതിയ കുട്ടി ഹാപ്പി യും .

    ഞാന്‍ ലണ്ടനില്‍ നിന്നും പോകുന്നതിന്‍റെ കുറച്ച് തിരക്കില്‍ ആണ് .അമേരിക്കക്ക്ആണ് കൂടുമാറ്റം .ഇനി പോകുന്ന കാര്യം എന്‍റെ ഇംഗ്ലീഷ് ക്ലാസ്സിലെ friends നോട് പറഞ്ഞില്ല എന്ന പരാതി പറയരുത് .സമയം ഉള്ളപോള്‍ ക്ലാസ്സില്‍ തീര്‍ച്ചയായും വരാം ,ഞാന്‍ ക്ലാസ്സില്‍ ഇല്ല എന്ന് വച്ച് ഇവിടെ അടിയും ,വഴക്കും ഒന്നും കുറയ്ക്കണ്ട .മാഷ് നാട്ടില്‍ പോയി വന്നപ്പോള്‍ വലിയ മുട്ടന്‍ വടി കൊണ്ട് വന്നുവെന്ന് വഷൂ എന്നോട് പറഞ്ഞു .

    ,

    ReplyDelete
  13. സിയൂ യാത്രമംഗളങ്ങള്‍ നേരുന്നു ഞാന്‍ ..ഇന്യും ദുരെക്ക് പോകുകയാണ് അല്ലെ ...അപ്പൊ വായുവും സിയും കൂടുതല്‍ അടുത്തായി ...വരണേ ഈ വഴിക്കൊക്കെ സമയവും സൌകര്യവും പോലെ ....പുത്യ ജീവിതം പുത്യ നാട് എല്ലാം നന്മ നിറഞ്ഞതാകട്ടെ ...

    ReplyDelete
  14. താങ്ക്സ് ആദൂ ..11varsham കഴിഞ്ഞു ഒരു പറിച്ചു നടല്‍ ..അതിന്‍റെ വിഷമം നല്ലപോലെ ഉണ്ട് .ഒരു മാസം കൂടി ഇവിടെ ഉണ്ടാവും .തീര്‍ച്ചയായും ക്ലാസ്സില്‍ വരും

    ReplyDelete
  15. മ്വാനേ സുള്‍ഫൂ... കന്നിനെ കയം കാണിക്കരുതെന്ന് പറയുന്നത് എത്ര ശരിയാ? സ്കൂള്‍ ഗ്രൗണ്ടില്‍ ഒളിച്ചും പാത്തും തലേ മുണ്ടും ഇട്ടു rancid ആയ വെള്ളം മടമടാന്നു കുടിച്ചിട്ട് എറങ്ങി പോയതല്ലേ? പൊറകെ മണത്തു മണത്തു നടന്നിട്ട് ഒടുവില്‍ സംഘടിപ്പിച്ചു തന്ന എനിക്കാ ഇപ്പം കുറ്റം.

    സിയൂ, എന്തിനാ പേടിക്കുന്നെ? ലണ്ടനെക്കാളും എന്തുകൊണ്ടും നല്ലതാണ് അമേരിക്ക. ധൈര്യമായിട്ടിങ്ങു കേറിപ്പോരെ.
    എന്തൊക്കെപ്പറഞ്ഞാലും എന്നെപ്പോലെയുള്ള നല്ല മനൂഷര്‍ താമസിക്കുന്ന സ്ഥലമല്ലേ? (സുള്‍ഫു ഇതിനു പറയാന്‍ പോകുന്ന മറുപടി എനിക്കറിയാം. ജോക്കര്‍ ഇട്ടു ഗുലാന്‍ വെട്ടല്ലേ!)

    ReplyDelete

LinkWithin

Related Posts with Thumbnails