.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Saturday, July 3, 2010

ഇന്നത്തെ വാക്കുകള്‍ (03/07/2010)

------------------------------------------------------------------------------------------------------------
Twirl (tw'ɜːʳl / റ്റ്വേള്‍)   = The act of rotating rapidly - ചുറ്റുക, തിരിക്കുക, വിരല്‍ കൊണ്ട് വട്ടത്തില്‍ കറക്കുക - (Eg: Gunesh twirled his empty glass in her fingers)
------------------------------------------------------------------------------------------------------------
Gulp (ɡ'ʌlp / ഗള്‍പ്പ്)   = Eat or drink very quickly by swallowing large quantities at once - വിഴുങ്ങല്‍, വിഴുങ്ങുക - (Eg: I gulped my coffee, and then proceeded to tell her the whole story)
------------------------------------------------------------------------------------------------------------
Yelp (j'elp / യെല്പ് )   = A sudden short cry, often because of fear or pain - പെട്ടെന്നുള്ള നിലവിളി, ഓരിയിടുക - (Eg: Her dog yelped and came to heel)
-----------------------------------------------------------------------------------------------------------
Muster (m'ʌstəʳ / മസ്റ്റര്‍ = Gather or bring together - സംഗ്രഹിക്കുക, കൂട്ടിച്ചേര്‍ക്കുക, യോഗം കൂട്ടുക - (Eg: He travelled around West Africa trying to muster support for his movement)
-----------------------------------------------------------------------------------------------------------
Stint (st'ɪnt / സ്റ്റിന്റ് ) = A period of time which you spend doing a particular job or activity or working in a particular place - നിശ്ചിത സമയം, ഒരു പ്രവ്രുത്തിയ്ക്  ചെലവഴിക്കുന്ന സമയം - (Eg: He is returning to this country after a five-year stint in Hong Kong.)
-----------------------------------------------------------------------------------------------------------

45 comments:

  1. അപ്പോളിതാ നമുക്കു വീണ്ടും പഠനം ആരംഭിക്കാം.
    നമ്മുടെ ക്ലാസ്സ് ലീഡറായ ആദിലയുടെ പിറന്നാളിനു സുല്‍ഫി ഒരു വല്യ കേക്ക് കഷണം Gulp ചെയ്തു. അപ്പോള്‍ അവന്‍ വല്യ വായില്‍ Yelp ചെയ്തു. അപ്പോള്‍ മൂരാച്ചി വന്നു അവന്റെ വായില്‍ Twirl ചെയ്തു..അപ്പോള്‍ സുല്‍ഫി കഴിച്ചതെല്ലാം puke (ഛര്‍ദ്ദിക്കുക) ചെയ്തു.

    ReplyDelete
  2. അന്തരിച്ച സംഗീത സംവിധായകന്‍ ശ്രീ. എം. ജി. രാധാക്രുഷ്ണന്‍ സാറിന് ഈ ക്ലാസ്സിന്റെ ആദരാഞ്ജലികള്‍..

    ReplyDelete
  3. അതു ശരി, അപ്പോ സുല്‍ഫിയുടെ വായില്‍ twirl ചെയ്യുക, സ്പോര്‍ട്സ് സെക്രട്ടറിയുടെ പണിയാ?

    പിന്നെ ഒരു സംശയം കൂടി മാഷേ. സുല്‍ഫിയും വഷളനു ക്ലാസിനകത്തും പുറത്തും നടത്തുന്ന ഗുസ്തി സ്പോര്‍ട്സില്‍ പെടുമോ?

    ReplyDelete
  4. എല്ലാ ഗുസ്തിയും വഴക്കുകളും സ്പോര്‍ട്സ് ഐറ്റം ആയിക്കണ്ട് മൂരാച്ചി തീര്‍പ്പുകല്‍പ്പിച്ചോണം. ആവശ്യമെങ്കില്‍ ക്ലാസ്സില്‍ സ്പോര്‍ട്സിന്റെ പ്രാധാന്യത്തെപ്പറ്റി പറയാന്‍ ഒരു Muster(യോഗം കൂട്ടുക) ചെയ്തോളൂ..

    ReplyDelete
  5. We returned to our class room after a three-days stint of election works.

    ശരിയല്ലേ മാഷെ???

    ReplyDelete
  6. മലയാള ലളിത സം‌ഗീത ശാഖയ്ക്ക് പുതിയൊരു impetus നല്‍കിയ എം. ജി. രാധാകൃഷ്ണന്റെ സ്മരണയ്ക്കു മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ ലളിതഗാനം ഇവിടെ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

    ReplyDelete
  7. @ABDUL RASHEED OM
    200 % ശരിയാണ്.
    പിന്നെ ആ സുല്‍ഫി ക്ലാസ്സില്‍ വരുന്നതു നോട്ട്ബുക്ക് ഫുട്ബോളു പോലെ Twirl ചെയ്തുകോണ്ടാണ്. നന്നായി പഠിക്കുന്നവര്‍ അങ്ങനെ ചെയ്യില്ലെന്ന് അവനോടൊന്നു പറഞ്ഞേക്കണം. .

    ReplyDelete
  8. ..
    Argentina gulped by Germans for four goals :D:D:D:D

    ഞമ്മളും ഹാജ്യാര്‍, അല്ല ഹാജര്‍ ;)
    ..

    ReplyDelete
  9. ..
    വാക്കത്തി പ്രയോഗം തെറ്റാണെങ്കി പറയണെ..
    ചൂരല്‍ക്കഷായം ഏതായാലും മാണ്ട, വല്ല ബാര്‍ലി വെള്ളോ മറ്റോ ആണേല്‍ ഒരു ഗ്ലാസ്, അല്ല ഒരു കൈ നോക്കാരുന്നു..
    ..

    ReplyDelete
  10. ടീച്ചര്‍, അവിടെ മാവിന്റെ ചോട്ടില്‌ നമ്മുടെ സുല്‍‌ഫിയും, മൂരാച്ചിയും, വഷളനും കൂടി Muster നടത്തുന്നു‌. ക്ലാസ്സില്‍ പുതിയതായി ജോയിന്‍ ചെയ്ത് കുട്ടികളെ Twirl ചെയ്ത് എങ്ങിനെ Yelp ചെയ്യിപ്പിക്കാം എന്നാണവര്‌ ചര്‍ച്ച ചെയ്യുന്നത്. ഈ ക്ലാസ്സിലെ 2nd ലീഡര്‍ എന്ന നിലയ്ക്ക് എനിക്ക് ഈ വിവരം ടീച്ചറോട് പറയാതെ gulp ചെയ്യാന്‍ പറ്റണില്യ..

    ReplyDelete
  11. When ever he see me he yelps. So, I can't say anything to him.

    ReplyDelete
  12. Germany GULPED Argentina.
    Argentina HAS BEEN GULPED by Germany.

    ReplyDelete
  13. ..
    മാവിന്റെ ചോട്ടിലവര് stint ചെയ്യുന്ന നേരത്ത് പോയി രണ്ട് വാഴ നട്ടൂടെ, ഫാവീല് 2 വാഴക്കൊലയെങ്കിലും കിട്ടൂല്ലെ.

    ഇത് ഞാന്‍ പറഞ്ഞതല്ല, ഏതോ മഹാകവി പറഞ്ഞതാ..
    ..

    ReplyDelete
  14. @Vayady:: വായാടി ഈ വിവരം gulp ചെയ്യാതെ പറഞ്ഞതു എന്തായാലും നന്നായി. ഞാന്‍ അവരെ rebuke(താക്കീത് ചെയ്യുക) ചെയ്യുന്നുണ്ട്.

    ReplyDelete
  15. @രവി::ABDUL RASHEED OM പറഞ്ഞതാണ് ശരി. അല്ലെങ്കില്‍
    Argentina was gulped by Germans for four goals എന്നും പറയാം. ശരിയല്ലേ അബ്ദുള്‍ റഷീദേ..
    എന്തായാലും അബ്ദുള്‍ റഷീദിന്റെ ഇംഗ്ലീഷില്‍ തന്നെ വാക്യങ്ങള്‍ നല്‍കുന്ന രീതി ഞങ്ങള്‍ക്കിഷ്ടപ്പെട്ടു. ഈ രീതി തന്നെ തുടരൂ..നന്ദി

    ReplyDelete
  16. കോളേജ് കാന്റീനിൽ പൊയി muster നടക്കുമ്പൊഴാണു Gulp ചെയ്ത ചായയിൽ എട്ടുകാലി ഉണ്ടന്നറിയുന്നത്. Yelp ചെയ്തു എണീറ്റപ്പൊൾ ലോകം മുഴുവൻ twirl ചെയ്യുന്നപോലെ തോന്നി. ഈ കാന്റീൻ തെണ്ടിയുടെ stint എന്നാണൊ തീരുന്നത്.....

    ReplyDelete
  17. ങേ!!! ങ്ങീ ങ്ങീ ... അയ്യോ ടീച്ചറെ ഞാന്‍ twirl ചെയ്യുവായിരുന്നു ....അതാ ഇവിടെ എത്യപ്പോ പെട്ടന്ന് yelp ചെയിതു പോയി ...ഇവിടെ എല്ലാവരെയും muster ചെയിതത് കണ്ടിട്ട് ഞാന്‍ ഞെട്ടി പോയി .. .ഇനി ഇവിടെ വന്നു എന്നും stint ചെയിതിട്ടെ ഞാന്‍ twirl ചെയ്യാന്‍ പോകു ...അല്ല ആരെങ്കിലും സുല്‍ഫി നെ gulp ചെയിതോ ??/കാണുന്നില്ല !!!

    ReplyDelete
  18. @ആദില
    ക്ലാസ്സിലേയ്ക്ക് സ്വാഗതം. ക്ലാസ്സിലെ കുട്ടികളുടെ വക ലീഡര്‍‌ക്ക് ഒരു standing ovation!
    ടപ്പ്..ടപ്പ്..ടപ്പ്...... (എല്ലാവരും ചേര്‍ന്ന് കൈയ്യടിച്ച ശബ്ദമാണ്‌ നിങ്ങള്‍ ഇപ്പോള്‍ കേട്ടത്‌)

    ReplyDelete
  19. ഇല്ല്യ ട്ടോ വായാടി തത്തമ്മേ ...നീ twirl ചെയിതു പാറി നടന്നോ ...ആരോടും പറയണ്ട ട്ടോ ...ഈ secret നീയങ്ങു gulp ചെയിതോ ട്ടോ ...പക്ഷെ ക്ലാസ്സിലെ വേറെ ആരെയും നിന്‍റെ കൊക്ക് കൊണ്ട് yelp ചെയ്യാതിരിക്കാന്‍ ശ്രദ്ധിച്ചാ മതി ...:)...പറഞ്ഞതെല്ലാം മറക്കാതെ കൊണ്ട് വരണേ..:D

    ReplyDelete
  20. അയ്യോ ടപ് ടപ് ടപ് ന്നു കണ്ടപ്പോ കരുതി എന്നെ അടിച്ചതാന്നു...ഞാന്‍ yelp ആന്‍ റെഡി ആയി ഇരിക്കുവ്വായിരുന്നു ...പിന്നെ അത് ഞാന്‍ അങ്ങ് gulp ചെയിതു :)...Thank you my dears...thank you so much...for the ടപ് ടപ് ടപ് :D

    ReplyDelete
  21. ..
    ഞാന്‍ വൈകിയ സ്ഥിക്ക് ക്ലാസ് കട്ടാക്കി സിനിമയ്ക്ക് പോയാലോന്നാലോചിക്ക്വാ, ആരോടും പറയാതിരുന്നാ, പ്രത്യേകിച്ച് റ്റീച്ചറോട്, ലീഡര്‍മാര്‍ രണ്ട് പേര്‍ക്കും നാരങ്ങാ മുഠായി മാങ്ങിത്തരാട്ടൊ..
    ശ് ..ശ്..ശ്.., മിണ്ടല്ലെ..
    ..

    ReplyDelete
  22. ഇന്നലെ ഞാന്‍ ശ്രീമതിയോട് yelp (ഹെല്‍പ്‌)ചെയ്യാന്‍ പറഞ്ഞപ്പോ അവളെന്റെ twirl അടിച്ചു പൊട്ടിച്ചു ടീച്ചറെ. പന്ടെനിക്ക് അടിക്കേസില്‍ കുറെ ഗപ്പ് (gulp)കിട്ടിയതാ. പക്ഷെ ഞാന്‍ ക്ഷമിച്ചു ടീച്ചറെ.
    (ഇങ്ങനെ മതിയോ ടീച്ചറെ..?)

    ReplyDelete
  23. @ആദില..
    ഇംഗ്ലീഷ് ക്ലാസ്സിലെത്തിയപ്പോഴാണ്, സ്വന്തം സൃഷ്ടികള്‍ക്ക് കമന്റ് വേണ്ടാത്ത നമ്മുടെ ബഹുമാന്യ മുഖ്യലീഡറെപ്പറ്റി ഇത്തിരി പിടികിട്ടിയത്. ബ്ലോഗ് വായിക്കാറുണ്ട്. വെള്ളത്തിലാശാന്റെ ബ്ലോഗിലൂടെയാണെന്ന് തോന്നുന്നു ഇത്തിരി വിവരം കൂടി (“ഹംസ” ഗീതം പാടിയതേയ്).

    ലീഡറേ, നന്നായിരിക്കുന്നു, എല്ലാം.
    നന്ദി.
    ..
    ഈയൊരു കമന്റ് പോടാതെ എനിക്ക് തൂക്കം വരാത്.. :D
    ..

    ReplyDelete
  24. സോറി ടീച്ചര്‍.
    ഇന്ന് ആദ്യ ദിവസമല്ലേ. ഇത്തിരി വൈകിപ്പോയി.
    ഉപ്പ ദുബായീന്ന് ഇന്നലെ രാത്രി വന്നു. മാഷിന്റെ ഹീറോ പെന്‍ കൊണ്ട് തരാം കേട്ടോ.
    പിന്നെ പുതിയ ലീഡര്‍ക്കുള്ള പ്രത്യേക സമ്മാനവും കൊണ്ടോടി വരികയാ ഞാന്‍. ഇതാ പിടിച്ചോ
    ആദിലാ.. ലീഡര്‍ ആയെന്നു കരുതി ക്ലാസിനെ Twirl ചെയ്യാമെന്ന് കരുതണ്ട. വായാടി രണ്ടാം ലീഡര്‍ ആയതോണ്ട് ചില കാര്യങ്ങളൊക്കെ gulp ചെയ്യുമെന്നറിയാം.
    ഞാനും വഷളനും മൂരാചിയും മരച്ചുവട്ടില്‍ muster ചെയ്തത് വായാടി മാഷോട് പറഞ്ഞു കൊടുത്തത് അറിഞ്ഞു.
    തിരഞ്ഞെടുപ്പില്‍ എല്ലാം നഷ്ട്ടപ്പെട്ട (മാനവും, പണവും, പിന്നെ ഒഴുക്കിയ വാഗ്ദാനങ്ങളും) മൂന്നു യുവ കോമളന്മാര്‍ ആ വിഷമം തീര്‍ക്കാന്‍ വേണ്ടിയാണ് stint ചെയ്തത്.
    ആര്‍ട്സ് സെക്രടറി എന്ന നിലയില്‍ കുട്ടികളുടെ പാടാനുള്ള കഴിവിനെ, (അല്ലാതെ വായാടിയെ പോലെ yelp ചെയ്യുന്നവരെയല്ല) പരിപോഷിപ്പിക്കാനായി എന്തെങ്കിലും ഒക്കെ ചെയ്യണമെന്നുണ്ട്. ഞാനെന്റെ അസിസ്ടന്റ് വായാടിയുമായി ഒന്നാലോചിക്കട്ടെ.ഹി ഹി, ദൈവം എന്റെ മുന്നില്‍ കൊണ്ടിട്ടത് കണ്ടോ, ഇന്നലെ മുഴുവന്‍ എന്റെ ബ്രാഗ് (പൊങ്ങച്ചം) നെ കുറ്റം പറഞ്ഞയാള്‍ ഇന്നിതാ എന്റെ കാല്‍ച്ചുവട്ടില്‍. ഇത് ഞാനൊന്ന് അര്‍മാന്തിക്കും.
    ഇലക്ഷന്‍ കഴിഞ്ഞു വന്നു കയറിപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. നിറഞ്ഞു നില്‍ക്കുന്ന കുട്ടികളുമായുള്ള ഈ ക്ലാസിലുള്ള കുട്ടികളുടെ കലാപരമായ കഴിവിനെ പരിപോഷിപ്പിക്കാന്‍ കിട്ടിയ ഈ അവസരം ഞാനും വായാടിയും സസന്തോഷം നിര്‍വഹിക്കും എന്ന് മാഷിന്റെ പേരില്‍ സത്യാ പ്രതിന്ജ ചെയ്യുന്നു. (മാഷെ അങ്ങിനെ ഒരു ചടങ്ങ് ആവാമായിരുന്നു)
    കൂടെ ഇത്തരം ഒരു പരിപാടിയിലൂടെ ക്ലാസിനെ ജനകീയമാക്കാന്‍ കഴിഞ്ഞ മാഷിന്റെ നല്ല മനസിനെ അങ്ങേയറ്റം അഭിനന്ദിക്കുന്നു. ടാപ്പ്‌ ടാപ്പ്‌ ടാപ്പ്‌ (കയ്യടി)

    മാഷിന്റെ അനുവാദത്തോടെ ഒരു കാര്യം കൂടെ പറഞ്ഞോട്ടെ? ഇതിത്തിരി സീരിയസ് ആണ്. (മാഷെ ക്ഷമിക്കണം, എനിക്കിത് പറയണം എന്ന് തോന്നി അതാ പറയുന്നത്) കഴിഞ്ഞ ദിവസങ്ങളില്‍ ചിലര്‍ കമന്റ് ബോക്സിനെ ചാറ്റ് ബോക്സ് ആക്കുന്നെന്നു ഗൌരവപരമായ പരാതി ഉന്നയിച്ച കാര്യം ശ്രദ്ധയില്‍ പെട്ടല്ലോ. പ്രിയ കൂട്ടുകാരെ, നമ്മള്‍ അത് ചെയ്‌താല്‍ നമ്മുടെ മാഷിനാണ് ചീത്തപ്പേര്. അന്നത്തെ മാഷിന്റെ ധര്‍മ സങ്കടം നമ്മള്‍ കണ്ടതാ. ഇത്ര നല്ല ഒരു കാര്യം നമ്മള്‍കായി ചെയ്തു തരുന്ന മാഷിനെ അങ്ങിനെ ഒരു പേര് കേള്‍പ്പിക്കണോ? അതിനാല്‍, വളരെ രസകരമായ കമന്റുകള്‍ ആര്‍ക്കും എത്രയും പറയാം, അങ്ങിനെ തന്നെ പറയുകയും വേണം, അതല്ലേ ഈ ക്ലാസിന്റെ വിജയ രഹസ്യം, ഈ പരാതിക്കാരുടെ വായടപ്പിക്കാനെങ്കിലും, ഓരോരുത്തരും ഇടുന്ന ഓരോ കമന്റിലും അന്നന്നത്തെ ക്ലാസിലെ ഒരു വേര്‍ഡ്‌ എങ്കിലും ചേര്‍ക്കണം (ചിലര്‍ അതില്ലാതെ കണ്ടു) എന്ന് വിനീതമായ ഒരു അഭ്യര്‍ത്ഥന. കൂടെ അതിനു പറ്റാത്തവര്‍, പഴയ words ഉപയോഗിക്കാം, പക്ഷെ പഴയ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടെ ബ്രാകറ്റില്‍ അതിന്റെ അര്‍ഥം മലയാളത്തില്‍ കൂടെ ചേര്‍ത്താല്‍ പുതിയ കുട്ടികള്‍ക്ക് പഠിക്കാനും പറ്റും.
    പക്ഷെ അപ്പപ്പോള്‍ അതി രസകരമായി പ്രതികരിക്കുന്ന നമ്മുടെ മാഷിന് ഈ നിയമം ബാധകവുമാവരുത്‌. കാരണം അത് കാരണം അദേഹത്തിന്റെ നര്‍മത്തില്‍ ചാലിച്ച രസകരമായ മറുപടി കമന്റുകള്‍ നാം നഷ്ട്ടപെടുത്തി കൂടാ. (പിന്നെ നമ്മുടെ മാഷിനും വേണ്ടേ ഒരു അധികാരം)

    മാഷെ ഇതെന്റെ ഒരു എളിയ നിര്‍ദേശം മാത്രമാണ്. സ്വീകരിക്കാം, തള്ളാം. ഞങ്ങള്‍ കാരണം മാഷ് അന്ന് കേട്ട ചീത്തകള്‍ക്ക് ക്ഷമ ചോദിക്കാനും കൂടെ വേണ്ടി ഞാനീ വേദി ഉപയോഗിക്കുന്നു. (കൂതറയുടെ ആ കമന്റ്, തനി കൂതറ സ്വഭാവം കാണിച്ചു, എനിക്കൊരുപാട് വിഷമം തോന്നി)

    ReplyDelete
  25. രവി കുട്ടി ഒത്തിരി ഒത്തിരി നന്ദ്രി ഈ വാക്കുകള്‍ക്ക് ...:D...ക്ലാസില്‍ വരുക എന്നും ...ക്ലാസ്സില്‍ അവിടെയും ഇവിടെയും twirl ചെയിതു നടക്കാതെ .അടങ്ങി ഒതുങ്ങി ഇരിക്കുക ട്ടോ ..ഇല്ലെങ്കില്‍ ആ !!! :D

    ReplyDelete
  26. ക്ലാസ്സ് ലീഡറായ ആദിലക്ക് അഭിനന്ദനം ......
    വായാടി ..ലീഡര്‍ സ്ഥാനം വലിയ തലവേദന ആണ് ..അത് കൊണ്ട് തത്തമ്മ വേറെ നല്ല കാര്യവുമായി പാറി നടക്കണം .ഞാന്‍ ഇന്ന് ക്ലാസ്സില്‍ വരുന്നില്ല ..ARGENTINA തോറ്റ വിഷമം ..എന്നാലും spain ജയിച്ച സന്തോഷവും ഉണ്ട് ..അത് കൊണ്ട് ഒരു yelp ചെയ്തു പോകുന്നു ......

    ReplyDelete
  27. @ആദില..
    നന്ദ്രി മാണ്ടാട്ട.., നാരങ്ങമുട്ടായി മാങ്ങുമ്പം ഒന്നെന്‍ ക്കും തന്നാ മതീ..
    ..

    ReplyDelete
  28. @SULFIഓഹ് സുള്‍ഫി പറഞ്ഞത് ഞാനങ്ങ് എന്തോ ഓര്‍ത്തപ്പൊ gulp ആയിപ്പോയീന്നെ. ഒരു വാക്ക് ഞാനും ചേര്‍ത്തിട്ടുണ്ടേ ;)
    ..
    ഞാനും ഈ നിര്‍ദ്ദേശത്തിന് സപ്പോര്‍ട്ട് ചെയ്യുന്നു
    ..

    ReplyDelete
  29. ..
    ഇക്കഴിഞ്ഞ എല്ലാ ദിവസത്തേയും നന്മകള്‍ മാത്രം muster ചെയ്ത് ആഘോഷമാക്കാന്‍ ഒരു നല്ല ഞായര്‍ ആശൊസിച്ചുകൊണ്ട്, വണക്കത്തോട് വിട പറയുന്നു..

    ശുഭദിനം, അല്ലാത്തവര്‍ക്ക്, ശുഭരാത്രി..
    ലീഡര്‍മാരുടെ നാട്ടിലെത്രാ സമയം???
    ശുഭരാത്രി ആയിരിക്കുമല്ലെ..

    അപ്പൊ ഒരിക്കല്‍ക്കൂടി ശുഭ“ദിനം/രാത്രി“
    ..

    ReplyDelete
  30. ..
    ആശംസിച്ച്കൊണ്ട്* (അച്ചടിപ്പിശാച്)..
    ..

    ReplyDelete
  31. സുള്‍ഫി-
    കുട്ടിയുടെ മനസ്സിലെ നന്മ ഞങ്ങള്‍ തിരിച്ചറിയുന്നു. പറഞ്ഞെതെല്ലാം 100% സത്യം. ഇനി നമുക്ക് ടീച്ചറിനും ക്ലാസ്സിനും പേരുദോഷം കേള്‍പ്പിക്കാതെ സീരിയസ്സായി പഠിക്കാം. എന്നു കരുതി തമാശയ്ക്കൊരു കുറവും വരുത്തേണ്ട. കുട്ടിയെന്നെ Gasp ചെയ്താല്‍ ഞാന്‍ ഉറക്കെ Sob (ഏങ്ങലടിച്ചു കരയുക) ചെയ്യും. പറഞ്ഞില്യാന്ന് മാണ്ട. (അയ്യോ! ആ രവീടെന്ന് പഠിച്ചതാ ഈ പുതിയ ഭാഷ)

    ReplyDelete
  32. @സിയ-
    ക്ലാസ്സില്‍ വന്നതില്‍ സന്തോഷം. പഠിക്കുക എന്നത് നമുക്കൊരു obsession ആക്കി മാറ്റാം.
    പ്ലീസ് ബെഞ്ചിലിരുന്നെന്നെ Jostle (ഉന്തിത്തള്ളുക ) ചെയ്യരുത്. കുട്ടിക്കിരിക്കാന്‍ ദേ, അവിടെ ഇഷ്ടം പോലെ സ്ഥലമുണ്ടല്ലോ. സിയ പറഞ്ഞത് ശരിയാണ്‌. എനിക്ക് ലീഡറൊന്നുമാവണ്ട. നമുക്കിങ്ങിനെ Glee(ഉല്ലാസം)ച്ച് grin (പരിഹാസച്ചിരി)ചെയ്ത് നടക്കാം..:D

    ReplyDelete
  33. കൂട്ടുകാരെ, കളികാണാന്‍ വേണ്ടി ക്ലാസ്സില്‍ വരാതെ twirl ചെയ്തു നടക്കുവാരുന്നു. അര്‍ജന്റിന തോറ്റത് കണ്ടു കുറച്ചു yelp ചെയ്തു. ഇപ്പൊ ജര്‍മ്മനിയുടെ കൂടെ ചേര്‍ന്നു.

    സുള്‍ഫീ, അന്‍റെ കമന്റു വളരെ ഇഷ്ടായി. നല്ല നിര്‍ദേശം, പിന്നെ ഈ സ്നേഹത്തിനു ഒത്തിരി നന്ദി.

    ReplyDelete
  34. @Venugopal G:: ഹ.ഹ.കലക്കി. എട്ടുകാലി വയറ്റില്‍ പോയല്ലെ. പണ്ടേ വേണൂനു ഇത്തിരി Gluttony (ആക്രാന്തം) കൂടുതലാ...ഇനി കാന്റീനില്‍ നിന്നും കഴിക്കുമ്പോള്‍ നന്നായി ransack (സൂക്ഷമ പരിശോധന ചെയ്യുക)ചെയ്തിട്ട് വേണം കഴിക്കാ‍ന്‍..എന്തായാലും കന്റീനില്‍ എട്ടുകാലികള്‍ scurry ചെയ്യുന്നതിനെ പറ്റി ഞാന്‍ മാനേജരോട് പറയുന്നുണ്ട്.

    ReplyDelete
  35. @Vayady:: അതെ ..അതെ ആദിലകക്കും അതോടൊപ്പം മറ്റു സ്ഥാനമാനങ്ങള്‍ വഹിക്കുന്ന എല്ലവര്‍ക്കും standing ovation(കരഘോഷത്തൊടെ ഉള്ള ആദരവ്).

    ReplyDelete
  36. @SULFI::സുല്‍ഫീ..എനിക്കു നിന്നോടുള്ള ബഹുമാനം ഒത്തിരി കൂടി. ശരിക്കും. നിന്റെ നിഷ്കളങ്കമായ മനസ്സില്‍ നിന്നും വന്ന ഈ നിര്‍ദ്ദേശം ഞങ്ങളെല്ലാവരും Unison (ഒരേപോലെ, ഏകസ്വരത്തില്‍) ആയി അംഗീകരിച്ചു കഴിഞ്ഞു. പിന്നെ ഒരു ചെറിയ Dissent (വിയോജിപ്പ്) . എനിച്ചും വാക്കുകള്‍ ഉപയോഗിക്കണം..ങ്ഹീ....ഞാനും ഉപയോഗിക്കും...ങ്ഹാ...(അങ്ങനെ നിങ്ങള്‍ മാത്രം പഠിക്കെണ്ട..ഞാനും പഠിക്കും..ഹിഹി..)

    ReplyDelete
  37. അയ്യൂ. ഓടി വായോ? ആദില ലീടരെ.. എനിക്ക് വയറു വേദന വന്നിട്ട് സഹിക്കാന്‍ മേലെ... എനിക്കിപ്പോള്‍ വീട്ടീപോണേ..
    ആദില ലീടെരെ... ഒന്ന് ടീച്ചറോട്‌ പറഞ്ഞു എന്നെ വീട്ടില്‍ വിടാന്‍ പറയോ? എന്ത് സമ്മാനം ഇഷ്ടപ്പെട്ടില്ലെന്നോ? നാളെ
    എന്ത്? എന്തിനാ ഇങ്ങിനെ yelp ചെയ്യുന്നതെന്നോ? ഉപ്പ ദുബായീന്ന് വന്നതിനാലുള്ള അടവല്ലേ എന്നോ? ഏയ്‌ അല്ല.
    ഹോ മാഷും എത്തിയല്ലോ. എനിക്കിപ്പോള്‍ വീട്ടീ പോണം. എന്ത് മാഷെ? ഭക്ഷണം കഴിക്കുമ്പോള്‍ അധികം stint ചെയ്യരുതെന്നോ?
    ഹോ ഇന്ന് വീട്ടില്‍ വിരുന്നുകാരുണ്ട്. ഞാനിപ്പോള്‍ ചെന്നില്ലെങ്കില്‍ ഉമ്മ ഉണ്ടാക്കുന്ന നെയ്ച്ചോറും, കോഴി മുളകിട്ടതും അവര്‍ gulp ചെയ്തു തീര്‍ക്കുംന്നു ഇവരോട് പറയാന്‍ പറ്റുമോ?)
    ആഹാ, സിയമോള്‍ വന്നിട്ടുണ്ടാല്ലേ. വായാടി ഒന്നങ്ങോട്ടു നീങ്ങിയിരുന്നെ. എന്ടടുതിരുന്നോ. കുട്ടിയെ ആരും jostle (ഉന്തി തള്ളുക) ചെയ്യില്ല.
    എന്ത്? പുതിയ പെണ്‍കുട്ടികള്‍ വന്നാല്‍ ഇത് നിന്റെ സ്വഭാവം ആണെന്നോ? സിയാ ഞാന്‍ നല്ല കുട്ടിയാ കേട്ടോ.
    ഹേ, കുട്ടി നല്ല പെര്‍ഫ്യും ആണല്ലോ? എന്‍റെ ഉപ്പ ദുബായീന്ന് ഇതുപോലെയുള്ളത് കൊണ്ട് വന്നിട്ടുണ്ട്. ഞാന്‍ കൊണ്ട് തരാം ട്ടോ. (ഈ പെണ്ണ് ഇതിലൊന്നും വീഴുന്ന ലക്ഷണം ഇല്ലല്ലോ)

    എന്‍റെ അഭിപ്രായം സ്വീകരിച്ചതിനു എല്ലാവര്‍ക്കും പ്രത്യേകിച്ച് മാഷിന് "ടാന്‍സ്"..

    ReplyDelete
  38. എന്റെ സുല്‍ഫീ..ബിരിയാണീം കോയീം എല്ലാം അവിടെ തന്നെ കാണും..എന്നാലും വയറു വേദന ഉണ്ടോ എന്നു വയറ്റില്‍ കേറി നോക്കാന്‍ പറ്റില്ലല്ലോ..എന്താ ആദിലാ..വിട്ടേക്കാം അല്ലേ.ശരി..ലീഡര്‍ പറഞ്ഞകൊണ്ട് നിന്നെ വീട്ടില്‍ പോകാന്‍ അനുവദിച്ചിരിക്കുന്നു. പിന്നെ ഒത്തിരി നോണ്‍ വെജ് Gluttony (ആക്രാന്തം) പിടിച്ച് തിന്നാല്‍ നിന്റെ ആരോഗ്യം Dwindle (കുറഞ്ഞു വരിക , ക്രമേണ ക്ഷയിക്കുക) ആകും കേട്ടോ..
    വായാടീ...സുല്‍ഫി ആ ബെഞ്ചിലിരുന്നു സിയയുമായി എന്തേലും scuffle (അടിപിടി, കലഹം) ഉണ്ടാക്കുവാണേല്‍ പറയണം കേട്ടോ..

    ReplyDelete
  39. We are eagerly waiting to GULP the next lesson. Teacher, please go to the next chapter.

    ReplyDelete
  40. @ Pottichiri Paramu
    അല്ലെങ്കില്‍
    Argentina was gulped by Germans for four goals എന്നും പറയാം. ശരിയല്ലേ അബ്ദുള്‍ റഷീദേ..

    Yea, that is correct.

    ReplyDelete
  41. food കഴിച്ചോണ്ട് Argentina യുടെ കളി കണ്ട ആശാന്‍ ഇന്നലെ ഭക്ഷണം എല്ലാം അങ്ങ് ഗള്‍പ്പി (Gulp വിഴുങ്ങല്‍, വിഴുങ്ങുക ).
    ഇഷ്ട്ട ടീം തോറ്റ വിഷമത്തില്‍ ആശാന്‍ അവസാനം യെല്‍പ്പി (Yelp പെട്ടെന്നുള്ള നിലവിളി).. എന്ത് ചെയ്യാം.. ഇനിയിപ്പോ ജര്‍മ്മനി യെ സപ്പോര്‍ട്ട് ചെയ്തേക്കാം..:) :)

    ReplyDelete
  42. ആശാനെ ആരോ വെള്ളത്തില്‍ ഇട്ടു TWIRL ചെയ്തെന്നു കേട്ടല്ലോ. ആശാന്റെ YELP കേട്ട് വന്ന ചിലരാ ഞങ്ങളോട് പറഞ്ഞത്. MUSTER-ല്‍ ആയിരുന്ന ഞങ്ങള്‍ ലീഡര്‍ തന്ന ജീരക മുട്ടായി വേഗം GULP ചെയ്തു ഓടിവന്നു. അഞ്ചു വര്‍ഷത്തെ STINT കഴിഞ്ഞു ഹോന്ക് കോങ്ങില്‍ നിന്നും തിരിച്ചു നാട്ടിലെത്തിയ ഒരാളാ ഇതിനു പിന്നില്‍ എന്നറിഞ്ഞു. ആരാണയാള്‍ ആശാനെ?

    ReplyDelete
  43. സുല്‍ഫി നന്ദി കേട്ടോ ആ സമ്മാനത്തിനു ...സിയ കുട്ടിക്കും നന്ദി ട്ടോ ..:D.

    ReplyDelete
  44. Best Sports Betting websites for Canadians - YouTube
    Discover the best Sports youtube mp4 Betting websites for Canadian Canadians. Get free access to the best sports betting sites. Check out our top online sportsbooks.‎Sports Betting · ‎Horse Racing · ‎NHL

    ReplyDelete

LinkWithin

Related Posts with Thumbnails