.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Monday, July 12, 2010

ഇന്നത്തെ വാക്കുകള്‍ (12/07/2010)

-------------------------------------------------------------------------------------------------------------
Waft (w'ɒft / വാഫ്റ്റ് = Move gently through the air - കാറ്റിലൂടെ പരക്കുക - (Eg: The scent of roses wafts through the window)
-------------------------------------------------------------------------------------------------------------
Placid (pl'æsɪd / പ്ലാസിഡ്) = Pleasantly calm or peaceful - സൌമ്യമായ, ശാന്തമായ - (Eg: She was a placid child who rarely cried.)
-------------------------------------------------------------------------------------------------------------
Tumult (tj'uːmʌlt / റ്റ്യുമള്‍ട്ട്) = Noise made by a crowd of people - ബഹളം, ഒച്ചപ്പാട് - (Eg: They made a tumult of whistles, screams and shouts)
-------------------------------------------------------------------------------------------------------------
Haste (h'eɪst / ഹെയിസ്റ്റ്) =  The act of moving hurriedly and in a careless manner - തിരക്ക്, ധൃതി - (Eg: Don't act in haste )
------------------------------------------------------------------------------------------------------------
Rave (r'eɪv / റേവ്) = Talk in an excited and uncontrolled way - ആവേശത്തോടെ സംസാരിക്കുക - (Eg: Shosamma raved about the new foods she ate while she was there)
------------------------------------------------------------------------------------------------------------

18 comments:

  1. ഗുഡ് മോര്‍ണിംഗ് ടീച്ചര്‍,

    ഈ ക്ലാസ്സില്‍ placid ആയി ഇരിക്കാന്‍ വന്നതാ ഞാന്‍. ബാക്കി കുട്ടികള്‍ tumult ചെയ്തു എന്നെ ശല്യപെടുത്തുന്നു എന്നിട്ട് അവര്‍ haste ആയി എന്നും ക്ലാസ്സ്‌ തീരുന്നതിനു മുന്‍പ് പോകുന്നതിനെ കുറിച്ച് rave -ന്നു

    ഞാന്‍ ആണ് ഇത് waft ചെയ്തതെന്ന് പറയല്ലേ അവര്‍ എന്നെ കൊല്ലും

    ReplyDelete
  2. എല്ലാവര്‍ക്കും നമസ്കാരം.
    എല്ലാവരും കഴിഞ്ഞ ദിവസങ്ങളില്‍ ക്ലാസ്സില്‍ വന്നു നന്നായി പഠിച്ചു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം.വായാടിയുമായി വഴക്കുകൂടിയോ ആരേലും. വാക്കുകള്‍ ശരിക്കും പഠിക്കാന്‍ 2 ദിവസം gap ഉള്ളതു നല്ലതാണെന്നു തോന്നുന്നു..അല്ലേ...
    നമുക്കു സ്ക്കൂളിന്റെ മുറ്റത്ത് കുറേ ചെടികള്‍ വെച്ചുപിടിപ്പിക്കണം. പൂക്കളുടെ ആ നല്ല മണം ക്ലാസ്സിലേക്കു Waft ചെയ്തു വരും..ആഹാ...എന്തു രസമായിരിക്കും...അപ്പോള്‍ എല്ലാവരുടേയും മനസ്സ് Placid ആകും..ഹൊ..എനിക്ക് Rave ചെയ്യാന്‍ തോന്നുന്നു...

    ReplyDelete
  3. ടീച്ചര്‍ ഒരു അപേക്ഷ ഉണ്ട് .ഈ വാക്കുകള്‍ Haste ആയി മാറ്റണ്ട എന്ന് തോന്നുന്നു .
    കാരണം പല സ്ഥലത്തും ആളുകള്‍ എഴുനേറ്റു വരുബോളെക്കും കുട്ടികള്‍ ക്ലാസ്സില്‍ നിന്നും പോയി ഇരിക്കും .വിവരം ഉള്ള കുട്ടികള്‍ Rave വരുമ്പോളേക്കും,union ഉണ്ടാക്കാന്‍ ഇരിക്കുന്ന വര്‍ക്കും Tumult അതിനുള്ള സമയവും കിട്ടും .ആ നല്ല കുട്ടി ഒഴാക്കാന്‍ Placid ആയി ക്ലാസ്സില്‍ ഇരിക്കുന്നതും ടീച്ചര്‍ കണ്ടുവല്ലോ .ടീച്ചര്‍ ടെ വാക്കുകള്‍ Waft aayi pokunnathum shari allallo ?

    ReplyDelete
  4. രണ്ടു ദിവസം സാര്‍ എവിടെയായിരുന്നു? ക്ലാസ് ലീഡര്‍ ആദില ഇല്ലാത്തതോണ്ട് വായാടി ക്ലാസ് ലീഡര്‍ ആയി Haste ആയി Rave ചെയ്തു ഇവിടെ മൊത്തം tumult ആക്കി.
    പനിനീര്‍ പോലെ പരിശുദ്ധനായ എന്റെ സ്വഭാവത്തിന്റെ Waft ഇവിടെ ഒഴുകി പരന്നെങ്കിലും പക്ഷെ ആരും അത്ര കാര്യമാക്കിയില്ല. ഒടുവില്‍ ഇവിടെ Placid ആയി ഇരിക്കാന്‍ പറ്റാത്തത് കൊണ്ട് ഞാന്‍ വീട്ടില്‍ ഇരുന്നാണ് പഠിച്ചത്. സാറ് ക്ഷമിക്കണം.
    സാറ് വന്നപ്പോള്‍ സമാധാനമായി.

    ReplyDelete
  5. GOOD MORNING TEACHER!!!

    How was your vacation?

    In your absent the class was full of TUMULT.
    All except my PLACID friend were in HASTE to RAVE about FIFA world cup.

    The scent of spray WAFTED in the class is very nice. Even if it has a romantic feel.

    ReplyDelete
  6. @ABDUL RASHEED OM
    വഷളന്‍ ജേക്കെ ★ Wash Allen JK
    ഒന്നു നാട്ടില്‍ പോയിരുന്നു.
    vacation നന്നായിരുന്നു ABDUL.
    പിന്നെ സിയ പറഞ്ഞപോലെ (പണ്ടു സുല്‍ഫിയും പറഞ്ഞിരുന്നു) എല്ലാ ദിവസവും വാക്കുകള്‍ ഇടുന്നത് കൊണ്ട് ശരിക്കും പഠിക്കാന്‍ പറ്റുന്നില്ല എന്ന് ഒരു അഭിപ്രായം ഉണ്ട്.
    എന്തു ചെയ്യാം. എല്ലാ ദിവസവും ഇടുന്നതിനു പകരം ആഴ്ചയില്‍ രണ്ട് ദിവസം ആക്കിയാലോ.(For Eg: Monday and Thursday)..? എന്തു പറയുന്നു. ലീഡര്‍ വായാടിയുടെ അഭിപ്രായം എന്താണ്..അങ്ങനെ ആണെങ്കില്‍ നന്നായി പഠിക്കാനും പറ്റും എന്നു തോന്നുന്നു അല്ലേ... നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  7. എത്ര Placid ആയ ആളായലും ദേഷ്യം വന്നാൽ Rave ചെയ്യും... എത്ര Tumult ഉണ്ടെങ്കിലും ചിക്കന്റെ മണം Waft ചെയ്താൽ എല്ലാവരും അതുതിന്നാൻ Haste കാണിക്കും....

    ReplyDelete
  8. ടീച്ചര്‍, ഈ ക്ലാസ്സിലെ ഏറ്റവും Placid ആയ കുട്ടിയല്ലേ ഞാന്‍? എന്നിട്ടെല്ലാവരും പറയുന്നു ഞാന്‍ Haste ആയി Rave ചെയ്തു്‌ ഇവിടെ മൊത്തം tumult ഉണ്ടാക്കുന്നുവെന്ന്! അതുകേട്ട് സങ്കടം സഹിക്കാന്‍ വയ്യാതെ ഞാന് ടര്‍‌ഫില്‍ പോയിരുന്ന് cry ചെയ്യുകയായിരുന്നു ‍. :(:(

    ReplyDelete
  9. ‌@ വായാടി
    vayadi Placid ആയിട്ടുള്ള കുട്ടി തന്നെ. ആ ടര്‍ഫ്ഫ് മുഴുവന്‍ വായാടിയുടെ കണ്ണുനീര്‍ ഒഴുകുന്നു. Haste ആയി Rave ചെയ്തു്‌ tumult ഉണ്ടാക്കിയാലല്ലേ നമ്മുടെ പഠനം നടക്കൂ..എന്നാലല്ലേ ക്ലാസ്സ് ഉഷാറായി നടക്കൂ. അതുകൊണ്ട് വിഷമിക്കെണ്ട..
    പിന്നെ...ക്ലാസ്സ് ആഴ്ചയില്‍ 2 ദിവസം (Monday and Thursday) മാത്രം ആക്കുന്നതിനോടുള്ള അഭിപ്രായം എന്താണ്. ക്ലാസ്സിലെ ചില കൂട്ടുകാര്‍ അങ്ങനെ ഒരു അഭിപ്രായം പറഞ്ഞു. അങ്ങനെ ചെയ്താലോ എന്നു ആലോചിക്കുന്നു. പഠിക്കാന്‍ കൂടുതല്‍ സമയോം കിട്ടുമല്ലോ..(ടീച്ചര്‍ക്ക് ഇടക്കിടക്ക് ഒരു വിശ്രമോം കിട്ടും..ഹിഹി).

    ReplyDelete
  10. മാഷ്‌: "vayadi Placid ആയിട്ടുള്ള കുട്ടി തന്നെ. ആ ടര്‍ഫ്ഫ് മുഴുവന്‍ വായാടിയുടെ കണ്ണുനീര്‍ ഒഴുകുന്നു"
    മാഷേ, ഒന്നും പറയണ്ട. ആ കുട്ടിയെ വെറുതെ വിടൂ...ആ പുല്ലിനു കുറച്ചു വെള്ളം എങ്കിലും കിട്ടി ഒന്ന് പച്ച പിടിക്കട്ടെ.

    ReplyDelete
  11. vayadi Placid ആയിട്ടുള്ള കുട്ടി തന്നെയെന്ന് ടീച്ചര്‍‌ പറഞ്ഞ് കേട്ടപ്പോഴാണ്‌ എനിക്ക് സമാധാനമായത്. അല്ലെങ്കില്‍ ഞാന്‍ T.C. വാങ്ങിച്ച് വേറെ സ്കൂളിലേയ്ക്ക് പോയേനെ.

    ക്ലാസ്സ് ആഴ്ചയില്‍ 2 ദിവസം (Monday and Thursday) മാത്രം ആക്കുന്നതിനോട്‌ ഞാന്‍ പൂര്‍‌ണ്ണമായും യോജിക്കുന്നു.

    പിന്നെ ആളവന്താന്‍ എന്നു പേരുള്ള ഒരു കുട്ടി എന്റെ നേരെ എപ്പഴും Sarcasm വാക്കുകള്‍ ചൊരിയും. ആ കുട്ടിക്ക് ടീച്ചര്‍ നല്ല അടി കൊടുക്കണം. അതുപോലെ ആ ഒഴാക്കന്‍, ടീച്ചര്‍ സ്ഥലത്തില്ലാത്തപ്പോള്‍ Desolateആയ സ്ഥലത്തിരുന്ന് പൈസ വെച്ച് ചീട്ടു കളിക്കുന്നത് ഞാനെന്റെ രണ്ടു കണ്ണോണ്ടും കണ്ടു. അക്കാര്യം ടീച്ചറോട് പറഞ്ഞു കൊടുത്താല്‍ എന്നെ Macabre ആക്കുമെന്ന് പറഞ്ഞ്‌ പേടിപ്പിച്ചു. :(

    ReplyDelete
  12. സാറെ സാറെ സാമ്പാറിന്മണം വാഫ്റ്റാവുമ്പോൾ
    പ്ളാസിഡാം സിയപോലും റേവാവുന്നു

    വായാടിതത്തമ്മ ഹേയിസ്റ്റിൽ റേവാവുമ്പോഴീ
    ഒഴാക്കനും ജേക്കേയും റ്റ്യുമുൾട്ടുണ്ടാക്കിടുന്നു

    ReplyDelete
  13. Waft ചെയ്തെത്തുന്നു നിന്റെ ഗന്ധം
    Placid ആയുള്ളൊരീ എന്‍ മനസ്സില്‍
    കാതടപ്പിക്കുന്നോരീ Tumult -നിടയിലും
    Rave ഞാന്‍ ചെയ്യുന്നു നിന്നെ ഓര്‍ത്ത്...
    (ഈശ്വരാ...ഭയങ്കരന്‍ കവിത.. എന്നെ സമ്മതിക്കണം )

    ReplyDelete
  14. ഞാനും എല്ലാം സമ്മതിക്കുന്നു ............കുറച്ചു തിരക്ക് ആണ് വരാം .ബാക്കി കുട്ടികള്‍ എവിടെ പോയി?ഇനിയും ക്ലാസ്സ്‌ Placid ??

    ReplyDelete
  15. @Pottichiri Paramu said "ഈശ്വരാ...ഭയങ്കരന്‍ കവിത.. എന്നെ സമ്മതിക്കണം"
    ഞങ്ങടെ ടീച്ചറ്‌ ഇത്രയ്ക്കും കഴിവുള്ള ആളാണെന്ന് അറിഞ്ഞില്യാട്ടാ!! സമ്മതിച്ചു. :)

    ReplyDelete
  16. സാറേ സാറേ സാര്‍ അറിഞ്ഞോ? ഈ വായാടി എന്നോട് ചെയ്ത ചതി... നിങള്‍ ആരെങ്കിലും അന്വേഷിച്ചോ ഈ പാവം കുട്ടി ഇതേ വരെ ക്ലാസ്സില്‍ വരാത്തതിന്റെ പിന്നില്‍ സംഭവിച്ച ചതിയുടെ story? അന്ന് വയാടിയുടെ ടീം ലോക കപ്പ്‌ ജയിച്ചതിനു സന്തോഷം പ്രകടിപ്പിക്കാന്‍ എന്നും പറഞ്ഞു വായാടി എനിക്ക് തന്ന മുട്ടായിയില്‍ എന്തോ mix ചെയ്തിരുന്നു. എന്നോട് turf ല്‍ വച്ച് അന്ന് rave ചെയ്തപ്പോള്‍ ഞാന്‍ വിചാരിച്ചു എന്നോടുള്ള ഇഷ്ട്ടം കൊണ്ടാണെന്ന്. ഞാന്‍ എല്ലാം placid ആയി കേട്ടിരിക്കുകയും ചെയ്തു. പിന്നെ എനിക്ക് ആകെ വല്ലാതെ വന്നപ്പോള്‍ ഞാന്‍ haste ആയി മുങ്ങിയതാ. ആ കാര്യം waft ആകുന്നതിനു മുന്‍പ്. പിന്നെ വീട്ടില്‍ ചെന്ന്‌ ടോയിലറ്റിനുള്ളില്‍ കുറച്ച് tumult ഉണ്ടാക്കി. ഹോ!! രണ്ട്‌ ദിവസം വലിയ പാടായിരുന്നു. എന്തിന്റെ പേരിലായാലും എന്നോട് ഇത്രേം വലിയ ചതി ചെയ്ത വായാടിയെ ഞാന്‍ കള്ള കേസില്‍ കുടുക്കും. നോക്കിക്കോ. ആ സിയക്കുട്ടിയ്ക്ക് മാത്രമേ ഉള്ളൂ എന്നോട് ഇത്തിരിയെങ്കിലും സ്നേഹം. അതല്ലേ എനിക്ക് വയ്യാതിരുന്നിട്ടും ഇവിടുത്തെ വിശേഷങ്ങള്‍ എന്നെ അറിയിച്ചു തന്നത്.

    ReplyDelete
  17. കൊള്ളാലോ ഈ പൊട്ടിച്ചിരി സാര്‍ !!!

    ReplyDelete
  18. മാഷെ ഞാന്‍ കുറച്ചു ദിവസം ഈ Tumult നിന്നും ഒന്ന് മാറി നില്‍കാം എന്ന് കരുതി. ഇങ്ങനെ haste ചെയ്തിട്ടെന്താ കാര്യം. ഈ rave ഒക്കെ നിര്‍ത്തി placid ആയി നടക്കാന്‍ തീരുമാനിച്ചു. (ചുമ്മാ പറഞ്ഞതാ കേട്ടോ)
    ക്ഷമിക്കണം മാഷെ. സിയായും മാഷും എന്റെ വീട്ടില്‍ വന്ന വിവരമറിഞ്ഞു. അതാ വന്നത്. സത്യത്തില്‍ ഒരുപാട് Tumult ലും hasteലും ആണിവിടെ. ജസ്റ്റ്‌ മെയില്‍ നോക്കും. അത്ര മാത്രമാ നെറ്റുമായി ഉള്ള ഇപ്പോഴത്തെ ബന്ധം. എല്ലാമോന്നോഴിഞ്ഞിട്ടു placid ആയി വന്നിരിക്കാം ennu കരുതുന്നു. കുറച്ചു ദിവസം കൂടെ ഉണ്ടാവും ഈ തിരക്ക്. അത് കഴിഞ്ഞാല്‍ പഴയ പോലെ സജീവമായി തിരിച്ചു വരും.

    ReplyDelete

LinkWithin

Related Posts with Thumbnails