.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Wednesday, July 7, 2010

ഇന്നത്തെ വാക്കുകള്‍ (07/07/2010)

Yen (j'en / യെന്‍ = Strong desire to do something - ആഗ്രഹം, അഭിലാഷം - (Eg: John had a yen to try cycling)
---------------------------------------------------------------------------------------------------------------
Yaw (j'ɔː / യോ = Deviate temporarily from a straight course, as a ship - മാര്‍ഗ്ഗവ്യതിചലനം സംഭവിക്കുക, സഞ്ചാരപഥത്തില്‍ നിന്നും വ്യതിചലിക്കുക - (Eg: As the plane climbed to 370 feet, it started yawing)
-------------------------------------------------------------------------------------------------------------
Macabre (mək'ɑːbrə / മക്കാബിര്‍) = Strange and horrible or upsetting, usually because it involves death or injury - ഭീകരമായ, മരണഭീതിയുളവാക്കുന്ന  - (Eg: Mr Dahl was well-known for his macabre adult stories called `Tales of the Unexpected'.)
------------------------------------------------------------------------------------------------------------
Hunky-dory (hʌŋki ˈdɔːri / ഹങ്കി ഡോറി) = Being satisfactory or in satisfactory condition - സന്തോഷകരമായി, സംത്രുപ്തകരമായ രീതിയില്‍ - (Eg: I think this class is going pretty hunky-dory )
------------------------------------------------------------------------------------------------------------
Turf (t'ɜːʳf / ടര്‍ഫ്) = The surface of the ground, esp. when covered with grass - പുല്‍ത്തകിടി, പുല്‍മേട് - (Eg: They are sitting on the turf)
-------------------------------------------------------------------------------------------------------------

63 comments:

  1. ഈ ക്ലാസ്സ് എന്നും Hunky-dory ആയിട്ടു Yaw ചെയ്യാതെ മുന്നേറാ‍ന്‍ സഹായിച്ചുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും നന്ദിയുടെ പൂച്ചെണ്ടുകള്‍....

    ReplyDelete
  2. അതെ ടീച്ചര്‍ ഈ ക്ലാസ്സ്‌ ഞങ്ങള്‍ക്ക് hunky dory തന്നെയാണ് ...അതുകൊണ്ട് തന്നെ ഈ ക്ലാസ്സിലെ ഒരു കുട്ട്യും yaw ചെയ്യില്ല ...yawn [കോട്ട് വാ ] ചെയിതാലും ..:)...ഇന്നത്തെ ന്യൂസ്‌ പേപ്പര്‍ വായിച്ചാല്‍ macabre ആയ സംഭവങ്ങളെ ഒള്ളൂ അതില്‍ ...അത് കൊണ്ട് ഞാന്‍ വായന നിര്‍ത്തി turf ഇല്‍ പോയി കളിക്കാന്‍ തീരുമാനിച്ചു :)

    ReplyDelete
  3. ഒരു കഥ പറയാം, നടന്നതാ..
    കളിയാക്കല്ലേ.. :p
    ..
    ഞാനിന്നലെ 100000 japaan YEN കൊടുത്ത് ഒരു കാറ് വാങ്ങി എന്റെ YEN സഫലമാക്കി. ഓടിക്കൊണ്ടിരിക്കെ ഒരു മഴ പെയ്തപ്പൊ വണ്ടി തെന്നി കൊക്കയിലേക്ക് വീഴുകയാണ്, ഞാനതില്‍ പൈലറ്റിനെപ്പോലെ ഡ്രൈവിംഗ് വീലും പിടിച്ച് കൂളായ് ഇരിക്കാണ്.

    അല്ല,yaw ആകാന്‍ പാടില്ലല്ലൊ, ഒരു വഴിക്ക് പോണതല്ലെ? യേത്??

    സംഭവം കേള്‍ക്കുമ്പൊ നിങ്ങള്‍ക്ക് ഒരു തരം Macabre ഉണ്ടായില്ലെ?

    പക്ഷെ പെട്ടെന്ന് വിന്‍ഡൊ ഗ്ലാസ് പൊട്ടി വെള്ളം മുഖത്തും ദേഹത്തും വീണപ്പൊ ഞാനൊന്ന് ഞെട്ടി കേട്ടൊ!

    എന്തൂട്ടാ സംഭവം? ഞാനതാ ഉച്ചയുറക്കത്തില്‍, തലയണ വട്ടത്തില്‍ കറക്കുകാണ്, ഡ്രൈവിംഗ് വീലേയ്.. ഖിഖിഖി..

    അതുകണ്ട് ഇവനെന്താ പിരാന്തായോന്ന് കരുതി ഒരു ബക്കറ്റ് വെള്ളം കോരി മുഖത്തൊഴിച്ചപ്പോഴാണ് മഴയായ് തോന്നിയെ.

    ഒരു നല്ല സ്വപ്നം Hunky-dory അവസാനിക്കാത്തതിന്റെ നീരസം എന്റെ മോറില് (ഐ മീന്‍ മുഖത്ത്) ഉണ്ടായെങ്കിലും, പിന്നെ ഒന്നും ചിന്തിക്കാതെ കളിക്കാന്‍ Turf ലേക്ക് യാത്രയായി..
    ..

    ReplyDelete
  4. ..
    ആരാണ് വെള്ളമൊഴിച്ചേന്ന് ഇന്നേവരെ പിടികിട്ടിയിട്ടില്ല. :(
    സ്വപ്നത്തിലെങ്കിലും ആഗ്രം YEN ആയതോണ്ട് ഞാന്‍ അക്കാര്യം പിന്നെ വിട്ടൂന്നെ..
    ..

    ReplyDelete
  5. @രവി-
    രവി..ആ സുന്ദരമുഖത്ത് വെള്ളമൊഴിച്ച് Macabre ഉണ്ടാക്കിയത് വേറെയാരുമല്ല. ഈ ഞാന്‍ തന്നെ! 100000 YEN കൊടുത്ത് വാങ്ങിച്ച ജപ്പാന്‍ കാറില്‍ എന്നെ കയറ്റാതെ പോയതിന്റെ ദേഷ്യം തീര്‍‌ത്തതാ..ഹാവൂ! സമാധാനമായി..ഇനി ഞാന്‍ Hunky-doryയായിട്ട് Turf പോയി കളിക്കട്ടെ...

    ReplyDelete
  6. അയ്യോടാ ...പ്രിയ കവി ഇപ്പോള്‍ കഥ തുടക്കം ഇട്ടോ ?എന്തായാലും yaw ചെയ്തതും ശരിയായില്ല.ഈ ക്ലാസ്സിലെ ബാക്കി കുട്ടികള്‍ ഒക്കെ എവിടെ പോയി ?ഞാന്‍ ആ മുറ്റത്തെ turf നു അടുത്ത് കാണും .ആ ലീഡര്‍ സുല്‍ഫി വരുമ്പോള്‍ വിളിക്കണം .വായാടി Hunky-dory ആയി ഇരിക്കുവായിരിക്കും .കുറെ തേങ്ങയും തിന്നു അല്ലേ?

    ReplyDelete
  7. @siya-
    ഒന്നും പറയണ്ട.. മണ്ടെലി ബാധിച്ച തെങ്ങിന്റെ തേങ്ങ തന്നെന്നെ എല്ലാരും പറ്റിച്ചു. ആദ്യം പറ്റിച്ചത് ആ 5Bയിലെ മൈലാഞ്ചി. പിന്നെ നമ്മുടെ ക്ലാസ്സിലെ അലിക്കുട്ടി! എന്നാലും സാരല്യ നമുക്ക് Hunky-doryയായിട്ട് Turfല്‍ കളിക്കാം..വാ..സിയാ..

    ReplyDelete
  8. @പ്രിയsiya;) എന്നാലും തത്തമ്മ ആ സൊപ്പനം മുയ്മമനായ് കാണാന്‍ സമ്മതിച്ചില്ലാന്ന്, കഥയാല്ല, ശരിക്കും നടന്നതാ, സ്വപ്നം മുശ്ഴുവനായിരുന്നെങ്കില്‍ എല്ല് പെറുക്കി എല്ലുപൊടിയാക്കാമായിരുന്നു, ..
    ..
    ജീവന്‍ രക്ഷിച്ചതോണ്ട് തത്തമ്മേനെ വെറുതെ വിടുന്നു. ചുമ്മാ എന്തിനാ ഒരു Macabre- ഭീകരാവസ്ഥ :p

    അല്ല വായാറ്റി, മണ്ഡരിത്തേങ്ങ്യെങ്കിലും കിട്ടീല്ലെ, അതിനെക്കൊണ്ട് Hunky-dory ആകാന്‍ നോക്കൂ.. ;)

    പ്രിയസിയ (ദൈവമേ പേര് രണ്ടായി)

    ReplyDelete
  9. അച്ചടിപ്പിശാച്. ഐ മീന്‍ വായാടി*,

    ReplyDelete
  10. @രവി-
    മാറ്റിയില്ലെങ്കില്‍ ഞാന്‍ തന്നെ കൊന്നേനെ! പിന്നെ ഹാജ്യാരോട് മറ്റേ കാര്യം പറഞ്ഞു കൊടുക്കല്ലേട്ടാ..
    എന്നാല്‍ കുട്ടീം ഞങ്ങളുടെ കൂടെ വന്നോളൂ..നമുക്ക് Hunky-doryയായിട്ട് Turfല്‍ പോയി സാറ്റു കളിക്കാം.

    ReplyDelete
  11. ..
    ഞാനീടിട്ട ഗമന്റ്സ് കാണ്മാനില്ലൈ.. ഹും”

    ഇത് അതിMacabreവും പൈശാചികവും, ആകുന്നു
    ..
    ഞാന്‍ പോയീ‍ീ‍ീ‍ീ‍ീ‍ീऽഎല്ലാര്‍ക്കും ബൈ...

    ReplyDelete
  12. ..
    ആഹ, വന്നൂട്ടൊ, ഇപ്പഴാ ഒന്ന് ശരിക്കും Hunky-dory ആയത്.

    ഹിഹിഹി, ഹാജ്യാര്‍ അറിയണ്ട. അങ്ങേര്‍ടെ കയ്യില്‍ പഴയപോലെ വിദ്യ വല്ലോം ഉണ്ടാവും. ഹാ..
    ..

    ReplyDelete
  13. പ്രിയ കവി .എന്‍റെ പേര് മാറിയത് പേടിക്കണ്ട . ഇതിലും Hunky-dory ആയ പേര് വേറെ എനിക്ക് ഉണ്ട് .വായാടി ഇന്ന് എന്‍റെ വക ക്ലാസ്സില്‍ എല്ലാവര്ക്കും turf വച്ചു ഒരു പാര്‍ട്ടി ..spain ജയിച്ചതിനു. അപ്പോള്‍ നമ്മുടെ പാര്‍ട്ടി Macabre ആവരുത് എന്നും ബാക്കി ടീംസ് എല്ലാവരോടും പറയണം .ആ കവിയോടു ഒരു നല്ല പാട്ട് പാടാനും പറയാം .ആര്‍ക്കും കേള്‍ക്കാന്‍ പറ്റാത്ത ആ സോഫ്റ്റ്‌വെയര്‍ ഒന്നും വേണ്ട.എന്നും പറഞ്ഞേക്കണം

    ReplyDelete
  14. ഒന്ന് കൂടി പറയാന്‍ ഉണ്ട് .പൊട്ടിച്ചിരിയുടെസമ്മാനം (ടീച്ചര്‍) തന്ന .''ആ പൂച്ചെണ്ടും'' കൊണ്ട് പോരെ വെറുതെ ഇരിക്കുന്നവര്‍ക്ക് യെന്‍ pole pookkalam undakki padikkam .enittu ആദില kku kodukkam .nammude pookkalam kandu leader Macabre ആയി ഓടാതെ ഇരുന്നാല്‍ മതി

    ReplyDelete
  15. turf-ല്‍ ഇരുന്നു പഠിക്കാന്‍ PD ആരാ, ഏകലവ്യനോ? ഇങ്ങേര് ക്ലാസില്‍ കേറില്ലേ? പഠിക്കുകയാണെന്നാരു പറഞ്ഞു? പുസ്തകം തുറന്നു വെച്ചിട്ടുണ്ടെങ്കിലും കണ്ണ് പെണ്‍പിള്ളാര് സാറ്റ് കളിക്കുന്നിടത്താ...

    ReplyDelete
  16. ടീച്ചര്‍ക്ക് അത്യാവശ്യമായി നാട്ടിലേക്കു പോകേണ്ടതിനാല്‍ അടുത്ത വാക്കുകള്‍ തിങ്കളാഴ്ചയെ (12/07/2010) പോസ്റ്റ് ചെയ്യുകയുള്ളൂ. അതുവരെ എല്ലാവരും ലീഡറുടെയും സെക്കന്റ് ലീഡറുടെയും നേത്രുത്വത്തില്‍ വഴക്കുണ്ടാക്കതെ പഴയ വാക്കുകള്‍ പഠിക്കുമല്ലോ അല്ലെ...അപ്പോള്‍ Monday കാണാം.

    ReplyDelete
  17. ടീച്ചര്‍ ഞാനും ഇനി പത്തു ദിവസം കഴിഞ്ഞേ വരൂ ക്ലാസ്സില്‍ക്ക് ...വീട്ടില്‍ നിന്നു ഒരു tour ഉണ്ട് സെക്കന്റ്‌ ലീഡര്‍ ഇനെ ക്ലാസ്സ് ചുമതല മുഴുവനായി ഏല്പിക്കു ...ഒരു കാനഡ[Toronto] ട്രിപ്പ്‌ ഉണ്ടേ ...അപ്പൊ wish me happy journey...hihiihi...bye teacher,bye friends...see you ..

    ReplyDelete
  18. ഹായ്‌! ക്ലാസ്സില്‍ ടീച്ചറുമില്ല..ലീഡറുമില്ല!! ചോദിക്കാനും പറയാനുമിവിടെ ആരുമില്ലാത്ത സ്ഥതിക്ക് നമുക്ക്‌ ടര്‍‌ഫില്‍ പോയി ബാസ്‌ക്കറ്റ് ബോള്‌ കളിച്ച് ആര്‍മാദിക്കാം.

    ReplyDelete
  19. @ആദില-
    Have a nice trip!
    ആദില..ആ കറുത്ത കണ്ണട വെച്ചപ്പോള്‍ കുട്ടിയെ കാണാന്‍ കരുണാനിധീടെ ഛായ! അങ്ങേര്‌ കുട്ടീടെ അങ്കിളാ..
    എന്റെ ഒരു Yen പറയട്ടെ..കാനഡയില്‍ പോയി വരുമ്പോ ള്‍എനിക്ക് കുറച്ച് കനേഡിയന്‍ കോയിന്‍ കൊണ്ടുതര്യോ? എനിക്ക് കോയിന്‍ കളക്ഷനുണ്ട്. അതിനാ..ച്ഛെ..അല്ലാതെ നിങ്ങള്‍ കരുതുന്നതുപോലെ...

    ReplyDelete
  20. ..
    തത്തമ്മേ, പൂച്ച പൂച്ച..
    ഹിഹിഹി, ഹയ്യൊ തത്തമ്മ പേടിച്ചു ഹെനിക്കന്‍ ബീര്‍, ഛെ, മക്കാബീര്‍ ആയോ?
    ..
    വെള്ളമടിക്കുന്ന തത്തമ്മക്ക് ബീര്‍ ഒന്നുമാകില്ലാന്നെ ;)
    ..

    ReplyDelete
  21. @രവി-
    ക്ലാസ്സിലിരുന്ന് വര്‍‌ത്തമാനം പറഞ്ഞതിന്‌ രവിയുടെ പേര്‌ ഞാന്‍ എഴുതിവെച്ചിട്ടുണ്ട്. ടീച്ചറുടെ കയ്യീന്ന് നല്ല അടികിട്ടും. ഹഹഹ..ആ അടികിട്ടുന്ന സീന്‍ ആലോച്ചിച്ചിട്ടെനിക്ക് ഞാന്‍ ഭയങ്കര Hunky-dory!!

    ReplyDelete
  22. അത് നന്നായി , ആരുമില്ല ക്ലാസ്സില്‍ .എങ്കില്‍ ഞാന്‍ ക്ലാസ്സിലെ കയറുനില്ല..Macabre ഉണ്ടാക്കുന്ന വായാടിയുടെയും ,രവിയുടെയും അടി കണ്ടു.ഞാന്‍ Yaw ചെയ്തു .Hunky-dory ആയി ഈ turfil തന്നെ ഇരിക്കാം ..ആ പുതിയ കുട്ടി ഒഴാക്കാന്‍ ഇത് കണ്ടു പേടിച്ചും പോയി ..

    ReplyDelete
  23. @siya-
    മണ്ടത്തരം പറയല്ലേ എന്റെ സിയേ...ഒഴാക്കാന്‍ പേടിച്ചിട്ട് പോയതൊന്നുമല്ല. ക്ലാസ്സില്‍ ടീച്ചറില്ലാത്തതു കൊണ്ട് Hunky-dory ആയി പൈസ വെച്ച് ചീട്ടു കളിക്കാന്‍ പോയതാ!!

    ReplyDelete
  24. അയ്യേ!! ഇത് എന്ത് ക്ലാസ്സാ? എന്തൊരു ബളഹം.......... നാലക്ഷരം പഠിക്കാമെന്നു കരുതി വന്നതാ. ഈ വായാടി അല്ലെങ്കിലും ഇങ്ങനാണെന്നു എല്ലാര്ക്കും അറിയാം. അറിഞ്ഞിട്ട പേര് തന്നെ. ഇതിപ്പൊ എല്ലാം ഭയങ്കര അലുമ്പ് പിള്ളേരാ. അയ്യയ്യേ...... ഞാന്‍ പോണേയ്.......

    ReplyDelete
  25. ഇവിടെ വന്നാൽ വാചകമടിക്കാൻ പഠിക്കാം ... അല്ലെ ഹ..ഹ ഞാൻ ഇനിയും വരും പഠിക്കുന്നവരെയെല്ലാം വഴിതെറ്റിക്കാൻ..

    ReplyDelete
  26. ഉമ്മുമ്മാന്‍ പറഞ്ഞതിന്റെ അടിയില്‍ നാല് ഒപ്പും രണ്ടു വരേം ......

    ReplyDelete
  27. @ആളവന്‍താന്‍said-"ഈ വായാടി അല്ലെങ്കിലും ഇങ്ങനാണെന്നു എല്ലാര്ക്കും അറിയാം. അറിഞ്ഞിട്ട പേര് തന്നെ."
    ആ വായാടി എങ്ങിനെ? ഞാനിന്ന്‌ Hunky-dory ആയിട്ട് കുട്ടീടെ ബ്ലോഗ് വീട്ടിലേയ്ക്ക് വരാനിരുന്നതായിരുന്നു. ഇനി വരണില്യ. ഇങ്ങിനെ Macabreആയ വര്‍‌ത്തമാനം പറയുന്ന കുട്ടിടെ കൂട്ടു്‌ ഞാന്‍ വെട്ടി. :(:(

    ReplyDelete
  28. @ഉമ്മുഅമ്മാർsaid-"ഞാൻ ഇനിയും വരും പഠിക്കുന്നവരെയെല്ലാം വഴിതെറ്റിക്കാൻ."
    കുട്ടീടെ ആ Yen നടക്കില്ലട്ടാ.. അല്ലെങ്കിലോ ഞങ്ങള്‍ കുട്ടികള്‍ തെറ്റികിടക്കയാണ്‌..ഇനിയെന്ത് തെറ്റാന്‍!! ഹഹഹ

    ReplyDelete
  29. @ vayady - അയ്യോ! അങ്ങനെ നീ നിന്‍റെ വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയല്ലേ വായാടീ. എന്നെ ഒന്ന് വിരട്ടി വിട്ടാല്‍ മതി. ഞാന്‍ നന്നാവും അമ്മച്ചിയാണേ നന്നാവും.

    ReplyDelete
  30. @ആളവന്‍താന്‍-
    ആ കാണുന്ന shout boxല്‍ ഞാന്‍ കരയുന്നത് കണ്ടോ? കുട്ടി Sarcasm(പരിഹാസം)വാക്കുകള്‍ പറഞ്ഞെന്നെ കരയിപ്പിച്ചില്ലേ? സാരല്യ പോട്ടെ. ആദ്യത്തെ തവണയായതു കൊണ്ട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു.:)

    ReplyDelete
  31. @ vayady -അല്ല വായാടീ ഒരു സംശയം.രണ്ടാമതും ഇത് തന്നെ പറഞ്ഞാലോ? ഒരു സംശയം തീര്‍ക്കാനാ. വെറുതെ എന്തിനാ അറിഞ്ഞു കൊണ്ട് ഡോക്ടര്‍ക്ക് കാശ് കൊടുക്കണം????!!!

    ReplyDelete
  32. @ആളവന്‍താന്‍-
    ഞാനും, സിയേം, ഉമ്മും കൂടി Hunky-doryയായി Turfല്‍ കല്ലുകളിച്ച് കൊണ്ടിരുന്നപ്പോള്‍ Macabreആയ വാക്കുകള്‍ പറഞ്ഞ് കുട്ടി ഞങ്ങളെ Yaw ചെയ്യിപ്പിച്ചെന്ന് ഞാന്‍ ടീച്ചറോട് നുണ പറഞ്ഞ് കൊടുക്കും. അപ്പോള്‍ ടീച്ചറ് ടീ. സി തന്ന് കുട്ടിനെ സ്കൂളീന്ന് പുറത്താക്കും. ഹഹഹ

    ReplyDelete
  33. എന്‍റെ വായാടീ... എന്‍റെ വായില്‍ ചാണകം കുത്തി നിറയ്ക്കുന്ന മറുപടിയായിപ്പോയല്ലോ ഇത്. ഇനി ഞാന്‍ ഒന്നും പറയൂല. സത്യം. (നല്ല ഹ്യൂമര്‍ സെന്‍സ് ഉണ്ട് കേട്ടോ അത് സമ്മതിക്കാതെ വയ്യ) ഞാന്‍ ഇത്രേമൊക്കെ പറഞ്ഞ സ്ഥിതിക്ക് ഇനി ടീച്ചറോട് പറയില്ലായിരിക്കും അല്ലെ? ഹി ഹി

    ReplyDelete
  34. അത് പോലെ വായാടീ ഞാന്‍ നല്ല കുട്ടിയായതിന്റെ പേരില്‍ ഒരു ചിന്ന സംശയം ചോദിക്കട്ടെ. ഏതായാലും ക്ലാസല്ലേ? ഈ “ക്ലീഷേ” എന്ന് വച്ചാല്‍ എന്നാ? ഞാന്‍ ഈ ബൂലോകത്തെ മിക്ക കിടിലങ്ങളോടും ചോദിച്ചു.ഒരുത്തനും അറിയില്ല. വിവരമില്ലാത്തവന്മാര്‍. നീ എന്നെ സഹായിക്കും എന്ന് കരുതുന്നു. (ഇത് പറഞ്ഞ മഹാനുഭാവനെ പിന്നെ കയ്യില്‍ കിട്ടിയില്ല.അതാ.......).

    ReplyDelete
  35. @ആളവന്‍താന്‍-
    സോറി ഞാന്‍ Nap ചെയ്യുകയായിരുന്നു. ആദ്യമായിട്ടാ ജീവിതത്തിലൊരാള്‍ എന്നോടൊരു സംശയം ചോദിക്കുന്നത്. ഞാന്‍ Hunky-dory ആയിപ്പോയി:):)
    ഇംഗ്ലീഷ് cliché എന്ന പദത്തിൽനിന്ൻ നിന്ന്. ആദ്യകാലത്ത് "പകർത്തുക" എന്നും പിന്നീട് "പകർപ്പുമാതൃക ഉണ്ടാക്കുക" എന്നും അർത്ഥമുള്ള ഫ്രഞ്ച്‌ clicherൽ നിന്ന് ഇംഗ്ലീഷിൽ വന്നു. അമിതമായ ഉപയോഗം കൊണ്ട് മൂല്യച്യുതി വന്ന ഒരു ഭാഷാപ്രയോഗം അർത്ഥമില്ലാത്ത ഒരു ഭാഷാപ്രയോഗം)

    ഇതുപോലെ സംശയങ്ങള്‍ ചോദിച്ചാല്‍ ഞാന്‍ ടീച്ചറോട് പറഞ്ഞു കൊടുക്കില്യാ. അല്ലെങ്കില്‍.............

    ReplyDelete
  36. നന്ദിയുണ്ട് വായാടീ ................

    ReplyDelete
  37. ക്ലാസ്സ്‌ നല്ല അടിപൊളി aayi വായാടിയോടു

    Macabre
    ഉണ്ടാക്കുന്ന ഒരു ചോദ്യവുമായി വന്ന കുട്ടിയുടെ Yen കൊണ്ട് ക്ലാസ്സ്‌ മുഴുവനും ഒന്ന് ഉഷാറായി .പക്ഷേ ഒരു പ്രശ്നം അപ്പോള്‍ പ്രിയ കവി എവിടെ പോയി Hunky-dory ആയി കവിത എഴുതുക ആവും . ഒഴാക്കനെ വിളിച്ചു വരാം .ഇത്ര ചെറുപ്പത്തില്‍ ചീട്ടു കളിയോ ?ഏതു സ്കൂള്‍ ആവോ ?അപ്പോള്‍ നമുക്ക് turf നിന്നും ക്ലാസ്സില്‍ കയറാം ..ടീച്ചര്‍ വരുമ്പോള്‍,കുട്ടികള്‍ കാരണം Yaw ചെയ്തു വിഷമിക്കണ്ട .വാ, വായാടി ........ ക്ലാസ്സില്‍ പോകാം .ആ സുല്‍ഫി വരാത്ത ഒരു ക്ഷീണം ഉണ്ട് .ക്ലാസ്സ്‌ നും .എങ്കില്‍ ഇനി ഞാന്‍ ഒന്ന് തിരക്ക് ആണ് .കാരണം spain തോറ്റാല്‍ ഞാന്‍ ഒരു ആഴ്ച മൗനം ...............ഹഹഹ

    ReplyDelete
  38. ഇന്നെന്താ ക്ലാസ് ഇല്ലേ? വായാടിയെയും കണ്ടില്ലല്ലോ. അയ്യോ! മറന്നു. പുള്ളിക്കാരി ഇന്നലെ കുടിച്ച കള്ളിന്റെ കെട്ട് വിടാത്തത്‌ കൊണ്ട് ഇന്ന് ചിലപ്പോഴെ ക്ലാസ്സില്‍ വരൂ എന്ന് വായാടിയുടെ അമ്മ ഇന്ന് രാവിലെ വീട്ടില്‍ വിളിച്ചു പറഞ്ഞിരുന്നു.

    ReplyDelete
  39. ഈ ക്ലാസ്സിലെ 2nd ലീഡറായ ഞാനിതാ ഹാജര്‍. പിന്നെ ഒരു കാര്യം നാളെ എല്ലാവരും ക്ലാസ്സില്‍ കയറണം. അല്ലെങ്കില്‍ ടീച്ചര്‍ക്ക് സങ്കടാവും.
    നമ്മുടെ ക്ലാസ്സിലെ ഒരു കുട്ടി (ആളൂ) ടര്‍‌ഫിലിരുന്ന് എന്തൊക്കെയോ Blurt (വായില്‍തോന്നിയത് വിളിച്ചുപറയുക) ചെയ്യുന്നു. അതുകേട്ട് നിങ്ങളാരും Defiance ചെയ്യാന്‍ പോണ്ട. സുഖമില്ലാത്ത കുട്ടിയാണ്‌. പാവം.

    ReplyDelete
  40. ഞാന്‍ പറഞ്ഞപ്പോ ആദ്യം ആരും വിശ്വസിച്ചില്ലല്ലോ.... ഇപ്പോഴോ...? ഇതാണു പറയുന്നത് കള്ള് കുടിച്ചാല്‍ വയറ്റി കെടക്കണം അല്ലെങ്കില്‍ വീട്ടില്‍ കെടക്കണം. അല്ലാതെ ക്ലാസ്സില്‍ വന്നു കേറി ബാക്കിയുള്ള നല്ല കുട്ടികളേം കൂടി ചീത്തയാക്കാന്‍ ശ്രമിക്കരുത്..... അല്ല പിന്നെ... ക്ലാസില്‍ യൂണിയന്‍ ഉണ്ടാക്കണം... ഉണ്ടാക്കണം... എന്ന് ഞാന്‍ പറയുന്നത് ഇതൊക്കെ കൊണ്ടാ.

    ReplyDelete
  41. ടീച്ചറെ, ആ ടര്‍ഫ് ഇല്‍ hunky - dory ആയി ഉറങ്ങണമെന്ന യെന്‍ ആയി വന്ന ഈ പാവം ഒഴാക്കനെ
    ആ വായാടി macabre ചെയ്തു ചീട്ടു കളിക്കാരന്‍ ആക്കി! ആ സിയ കുട്ടി മാത്രമേ എന്നെ സഹായിക്കുന്നത്

    ReplyDelete
  42. വക്കാ.....വക്കാ.....വക്കാ.....വക്കാ.....
    ആമിനാ...........ആമിനാ...........
    വക്കാ.....വക്കാ.....വക്കാ.....വക്കാ.....
    ആമിനാ...........ആമിനാ...........
    ഹായ്... എന്ത് രസാ ക്ലസിപ്പോള്‍...
    ടീച്ചരുംല്ല്യ.... ലീടെരുംല്ല്യ....
    ആമിനാ...........ആമിനാ...........
    വക്കാ.....വക്കാ.....വക്കാ.....വക്കാ.....

    ഫൈനല്‍ കാണാന്‍ ആരാ വരുന്നേ??

    ആമിനാ...........ആമിനാ...........
    വക്കാ.....വക്കാ.....

    ആമിനാ...........ആമിനാ...........
    വക്കാ.....വക്കാ.....

    ReplyDelete
  43. This comment has been removed by the author.

    ReplyDelete
  44. ..
    ഗൂഗിളില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ പറ്റാത്തോണ്ടാ എന്നെ കാണാഞ്ഞെ, :(
    ആകെ Macabre അവസ്ഥയായിരുന്നു, കാരണം ഇവിടെ വരാന്‍ പറ്റും, വായിക്കാനും, സൈന്‍ ഇന്‍ ചെയ്യാനാവുന്നില്ല, ഇപ്പഴാ ശരിയായെ
    ..
    റ്റീച്ചറില്ലാത്തപ്പൊ, ക്ലാസ്സീന്ന് മുങ്ങി നടന്നവരെല്ലാം ഹാജറാണല്ലൊ. :)

    ആരുമില്ലാത്ത സ്ഥിതിക്ക് എന്റെ മുട്ടന്‍ സ്വാഗതം, എല്ലാര്‍ക്കും
    ..

    ReplyDelete
  45. ഞാനുമിതാ ഹാജര്‍‌. നമുക്കെല്ലാവര്‍‌ക്കും പോയി ടര്‍‌ഫിലിരുന്ന് Hunky-doryയായി World Cup കാണാം. ഞാന്‍ ‍Spainന്റെ ഭാഗമാണ്‌. Spain ജയിച്ചില്ലെങ്കില്‍ നാളെ ഞാന്‍ ക്ലാസ്സില്‍ വരില്യ.

    ReplyDelete
  46. സ്പെയ്നിന്റെ വല ഇന്ന് കീറും. വായാടീ ഒരു കാര്യം ചെയ്യ്.... കുറച്ചു പൊച്ചംകയറുമായി പോസ്റ്റിന്റെ പിന്നില്‍ പോയിരുന്നോ. വല നെയ്യാം....... ഹ ഹ ഹ ....

    ReplyDelete
  47. ..
    തത്തമ്മെ, ആ പാട്ട് കേട്ടതാ, പക്ഷെ വിഷ്വല്‍ ആദ്യായാ, Dank :)

    ഞാനൊരു പുത്യ പാട്ടിട്ടുണ്ടേ..

    @ആളവന്‍താന്‍, ഹല്ല പിന്ന, പക്ഷെ ഒന്നുണ്ട് നെറ്റിന് പിറകില്‍ ഇരിക്കാന്‍ പറ്റ്വൊ ആവൊ,:p

    വേറൊന്നൂടെ, അഥവാ സ്പെയിന്‍ ജയിച്ചാല്‍, അത് കളി കഴിഞ്ഞിട്ട് പറയാം. ;)
    ..

    ReplyDelete
  48. @ രവി - മനസ്സിലായി....മനസ്സിലായി.... ആ പറഞ്ഞു നിര്‍ത്തിയതിന്റെ അര്‍ഥം. എന്നാലും ഇന്ന് നോക്കിക്കോ സ്പെയിന്‍ ഓടി ഉണ്ടയിടും...... അല്ലെ വായാടീ...... ഹ ഹ ഹ ഹ ഹി.... ഇല്ലെങ്കില്‍ ഞാന്‍ ടി.സി വാങ്ങി പോകും.

    ReplyDelete
  49. ..
    ആളവന്‍താന്‍ ന്റെ Yen സഫലമാകട്ടെം കൂടെ എന്റേം :p
    ..

    ReplyDelete
  50. അമ്പട കള്ളാ!!!! വായാടീ നീ ഇതൊന്നും കേള്‍ക്കുന്നില്ലേ? ഇതിനൊന്നും നിനക്ക് ഒന്നും പറയാനില്ലേ? ങേ......

    ReplyDelete
  51. ടി.സി വാങ്ങി പോയവര്‍ ആവുമല്ലോ നാളെ കൂടുതലും ..ഞാന്‍ എന്തായാലും ക്ലാസ്സില്‍ ഉണ്ട് ..spain ജയിച്ചത്‌ കൊണ്ടും .എല്ലാ വരുടെയും yen ശരിയായല്ലോ ?hahaha

    ReplyDelete
  52. World Cupല്‍ Spain ജയിച്ചതു കൊണ്ട് ഞാന്‍ ഭയങ്കര Hunky-doryയിലാണ്‌!! Spain! Spain! Spain! ഹ..ഹ..ഹ

    അമേരിക്ക:വായാടി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന തത്തമ്മ 2010 ലെ ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനലില്‍ സ്പെയിന്‍ വിജയിയാവും എന്ന് പ്രവചിച്ചിരിക്കുന്നു!!

    ReplyDelete
  53. സ്പെയിന്‍ സ്പെയിന്‍ സ്പെയിന്‍!
    ആളവന്താന്‍ തലേ മുണ്ടും ഇട്ടു ഓടിയോ?

    ReplyDelete
  54. @ siya - അതേയ് ഇത് കളിയാ? ഇത് കളിയാക്കല്‍ അല്ലെ? എനിക്കറിയാം എന്താ സംഭവിച്ചതെന്ന്. നമ്മുടെ വായാടി റഫറിയെ സ്വാധീനിച്ചു. അല്ലെങ്കില്‍ ഓഫ്‌സൈഡ് വിളിക്കാനുള്ള സ്ഥലത്ത് ഗോള്‍ അനുവദിക്കോ, അയാള്‍. ഇന്നലെ ഹോളണ്ടിന്റെ 9 ചുണക്കുട്ടികള്‍ക്കാ വായാടി ഏര്‍പ്പാട് ചെയ്ത ആ വൃത്തികെട്ടവന്‍ മഞ്ഞകാര്‍ഡ് കൊടുത്തത്. ഹും................എന്‍റെ പൂച്ച പോകും ടി.സി വാങ്ങിയിട്ട്................

    ReplyDelete
  55. .ആളവന്‍താന്‍..kshamikkanam
    ഇത് കളിയാക്കിയതും അല്ല .ആരൊക്കെ കളിയില്‍ നിന്ന് പോയാലും .കളിച്ചത് spain തന്നെ ..അവരുടെ കൂടെ LUCK എന്ന് പറയുന്ന ഒന്ന് കൂടി ഉണ്ടായിരുന്നു .അപ്പോള്‍ എല്ലാം ശരിയായി ..അതില്‍ മഞ്ഞ കാര്‍ഡ്‌ അതൊക്കെ വെറും ഒരു മറ ആയിരുന്നുഎന്ന് എന്‍റെ അഭിപ്രായം ..വായാടി ഏര്‍പ്പാട് ചെയ്ത ആ വൃത്തികെട്ടവന്‍, ഒരു ഇംഗ്ലീഷ് പോലീസ് കാരന്‍ ആയതും എന്‍റെ ഭാഗ്യം ,ഇനി എന്തിന്നു വായാടിയുടെ കൂടെ പോകണം ?ഹഹഹ ...ഞാന്‍ spain , കൂടെ എന്നും ഉണ്ടാവും .അപ്പോള്‍ നല്ല കുട്ടി ആയി ക്ലാസ്സില്‍ ഇരിക്കാം .എന്‍റെ വക അടുത്ത ട്രീറ്റ്‌ ഉണ്ട് .spain ജയിച്ചതിനു . നല്ല കുട്ട്യായി,കപ്പലണ്ടി മിട്ടായിയും വാങ്ങി ,ആ ടി.സി ഒക്കെ ഓഫീസില്‍ തന്നെ കൊണ്ട് കൊടുക്ക്‌ ,അല്ലെങ്കില്‍ ടീച്ചര്‍ വരുമ്പോള്‍ എന്നെ പുറത്തു ആക്കും .കാരണം ഒരു നല്ല കുട്ട്യേ കളിയാക്കിയും .,ഇംഗ്ലീഷ് വാക്ക് ഇതില്‍ ഒന്നും ചേര്‍ക്കാതെ ഇരുന്നതിനും ,ഞാന്‍ ടി.സി വാങ്ങി പോകാന്‍ ആണ് വഴി ????????????????????

    ReplyDelete
  56. സ്പൈന്റെ കുട്ടികള്‍ African Turfല്‍ എന്നാ പ്രകടനാ കെട്ടഴിച്ചത്.
    ഹോളണ്ടിന്റെ കളിക്കാരുടെ Macabre മോന്തകള്‍(മുഖം) കാണേണ്ടതായിരുന്നു.
    എന്റെ Yen‍, Hunky-doryച്ചതിനു ഞങ്ങള്‍ ഇന്നൊരു റോക്കെറ്റ്‌ വിട്ടു.... PSLV !!!
    അതൊരു Yaw ആകാത്ത റോക്കെറ്റ്‌ തന്ന്യാ..
    ഹ ഹ ഹ ... എന്നാ ഒരു രോകെറ്റ്!!!

    സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ...
    ഞാനിപ്പോ ക്ലാസ്സീന്നു പൊറത്ത്‌ പോകേ...

    ആമിനാ...........ആമിനാ...........
    വക്കാ.....വക്കാ.....വക്കാ.....വക്കാ.....
    ആമിനാ...........ആമിനാ...........

    ReplyDelete
  57. This comment has been removed by the author.

    ReplyDelete
  58. Spain ജയിക്കണമെന്ന എന്റെ Yen സഫലമായി!! ആ സന്തോഷത്തിന്‌ എല്ലാവര്‍ക്കും ഞാന്‍ Turfല്‍ വെച്ച് മിഠായി വിതരണം ചെയ്യുന്നതായിരിക്കും. പിന്നെ ആളവന്താന്‍, കുട്ടി വിഷമിക്കണ്ടട്ടാ..ഒരു കളിയാകുമ്പോള്‍ ആരെങ്കിലും ജയിക്കണം. ഞങ്ങള്‍ ജയിച്ചവര്‍ തോറ്റവരെ നോക്കി Sarcasm വാക്കുകള്‍ പറയാറില്ല. സിയ, രവി, വഷളന്‍, വിധു, വരൂ..നമുക്ക്‌ മിഠായി കഴിച്ച് ടീച്ചര്‍ വരുന്നതുവരെ ടര്‍ഫില്‍ പോയിരുന്ന് സ്പെയിനിന്റെ വീരശൂരപരാക്രമ സ്റ്റോറീസ് പറഞ്ഞ് Hunky-dory യാകാം.

    ReplyDelete
  59. @സിയാ

    ഒരു മുട്ടായി നിക്കും താടീ...
    ഇല്ല തരില്ലെന്നേ...

    പല വട്ടം കാത്തു നിന്ന് ഞാന്‍
    കൊളെജിന്‍ Turfന്‍ വാതിലില്‍
    ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ...

    ReplyDelete
  60. വായാടീ പക്ഷിക്കൂട്ടം...
    ചേക്കേറാന്‍ Turf -ല്‍ വന്നു പറന്നിരുന്നെ...
    മുട്ടായി കൊത്തി പറന്നിരുന്നെ...

    ഹോയ്യാരോ ഹൊയ്യ ഹൊയ്യ...
    ഹോയ്യാരോ ഹോയ്യാരോ....
    --------------------------------------------------
    മുട്ടായി വേഗം താടീ വായാടീ
    മഹരുബാ... മഹരുബാ....

    ReplyDelete
  61. ഹേയ്!!! എല്ലാരേം പറ്റിച്ചു ഞാന്‍ വീണ്ടും വന്നേ...... അല്ല ഇതെന്താ ഇംഗ്ലീഷ് പഠിത്തം ഒക്കെ നിര്‍ത്തി വച്ചു മുട്ടായി തീറ്റീം പാരടി പാടലുമൊക്കെയാണല്ലേ? ഞാന്‍ പറഞ്ഞു കൊടുക്കുമല്ലോ...... സാര്‍ വരട്ടെ... എല്ലാത്തിനേം ചന്തി തല്ലി പൊള്ളിക്കും.

    ReplyDelete
  62. ഹായ്... എന്ത് രസാ ക്ലാസിപ്പോള്‍...
    ടീച്ചരുംല്ല്യ.... ലീടെരുംല്ല്യ....

    ആമിനാ...........മിനാ...........
    വക്കാ.....വക്കാ.....

    ആമിനാ...........മിനാ...........
    വക്കാ.....വക്കാ.....

    ReplyDelete
  63. ഹങ്കീ ഡോറീ ഓയ് ഓയ്
    സ്പെയിന്‍ സ്പെയിന്‍ ഓയ് ഓയ്

    ആമിനാ...........മിനാ...........
    വക്കാ.....വക്കാ.....

    ആമിനാ...........മിനാ...........
    വക്കാ.....വക്കാ.....

    ReplyDelete

LinkWithin

Related Posts with Thumbnails