.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Thursday, July 15, 2010

ഇന്നത്തെ വാക്കുകള്‍ (15/07/2010)

--------------------------------------------------------------------------------------------------------------
Reticent (r'etɪsənt / റെറ്റിസെന്റ് = Disposed to be silent or not to speak freely; reserved - മൌനശീലനായ, അല്പഭാഷിയായ - (Eg: She is so reticent about her achievements)
--------------------------------------------------------------------------------------------------------------
Effervescent ('efəʳv'esənt / എഫെര്‍വെസെന്റ്) =1) Lively, entertaining, enthusiastic, and exciting 2)Bubbling- ഉത്സാഹത്തോടെ, നുരഞ്ഞുപൊങ്ങുന്ന (Eg:1) It was an effervescent performance 2) An effervescent mineral water )
-------------------------------------------------------------------------------------------------------------
Cynic (s'ɪnɪk / സിനിക്) Someone who believes that people always act selfishly -മറ്റുള്ളവരില്‍ ദോഷം മാത്രം കാണുന്നവന്‍ - (Eg: I think you are a cynic)
------------------------------------------------------------------------------------------------------------

Deplore (dɪpl'ɔːʳ / ഡിപ്ലോര്‍) = Regret deeply or strongly - ഖേദിക്കുക, അപലപിക്കുക - (Eg: I deplore what has happened)
 ----------------------------------------------------------------------------------------------------------
Smirk (sm'ɜːʳk / സ്മേര്‍ക് = Smile in an unpleasant way - ഇളിക്കുക, കൃത്രിമമായി ചിരിക്കുക - (Eg: A dozen people were watching her, smirking at her discomfort)
-----------------------------------------------------------------------------------------------------------

31 comments:

  1. Reticent ആയ ആളവന്‍താന് Effervescent ആയി വായാടി മിട്ടായി കൊടുത്തെന്നും അതില്‍ എന്തോ മിക്സ് ചെയ്തിരുന്നു എന്നും പറഞ്ഞുകേക്കുന്നു. നമ്മുടെ ക്ലാസ്സിലെ കുട്ടികള്‍ Cynic അല്ലാത്തതിനാല്‍ ആരും അങ്ങനെ ചെയ്യും എന്നു കരുതുന്നില്ല. എന്തായാലും നമുക്കു അന്വേഷിക്കാം. സിയ എന്തിനാണ് Smirk ചെയ്യുന്നത്. സിയയുടെ കറുത്ത കൈകള്‍ ഇതിനു പിന്നില്‍ ഉണ്ടോ?
    അതോ മൂരാച്ചിയുടെ കറുത്ത കൈകള്‍ ആണൊ? അതോ വഷളന്റെ കറുത്ത കൈകള്‍ ആണോ?
    (എന്റെ കൈ വെളുത്തതായതു കൊണ്ട് ഞാനല്ല..ഹിഹി)

    ReplyDelete
  2. എന്റെ അരുമ ശിഷ്യന്‍ സുല്‍ഫി എവിടെ....സുല്‍ഫീ നീ എവിടെ...

    ReplyDelete
  3. ഞാന്‍ ഇനി ക്ലാസ്സില്‍ വരുന്നില്ല ....മാഷ് അവധിയില്‍ പോയപ്പോള്‍ ഈ ക്ലാസ്സിനെ പിടിച്ചു നിര്‍ത്തിയ എന്നെ മാറ്റി നിര്‍ത്തി അല്ലേ ?സാരമില്ല ...ഞാന്‍ മാഷിന്റെ കൂടെ സുല്‍ഫി വരാത്തതില്‍ Deplore ആയി കൂടെ ഉണ്ട് .എന്നോടും കുറച്ചു സ്നേഹം ഉള്ളതും ആ കുട്ടിക്ക് മാത്രം ആണ് .കുറച്ചു കുട്ടികള്‍ Smirk ആയി കൂടെ വരുന്നതും ആണോ എന്ന് ഒരു സംശയം ഉണ്ട് .വായാടി ഏതുപരിപാടിക്കും Effervescent കൂടെ ഉണ്ട്

    ReplyDelete
  4. അയ്യോ മാഷേ ..ഒന്ന് കൂടി ഉണ്ട് എന്‍റെ കറുത്ത കൈകള്‍ കൊണ്ട് .ഞാന്‍ Reticent ആയ ആളവന്‍താന്ഒന്നും ചെയ്തില്ല ..മാഷ് അറിയാതെ ക്ഷമയും ചോദിച്ചത് ആണല്ലോ ?എന്നിട്ടും ക്ഷമിച്ചില്ല എങ്കില്‍ ചിലപ്പോള്‍ പാവം സ്കൂള്‍ മാറി പോയി കാണും .ഞാന്‍ പോയി വിളിച്ചിട്ടും ക്ലാസ്സില്‍ വരുന്നില്ല.. എങ്കില്‍ ഞാന്‍ ഇതില്‍ Deplore ചെയുന്നു

    ReplyDelete
  5. അല്ല സിയക്കുട്ടി. സിയ വന്നു വിളിച്ചപ്പോള്‍ തന്നെ ഞാന്‍ ക്ലാസ്സില്‍ വന്നതാ. മാഷോട് നടന്നതെല്ലാം പറയേം ചെയ്തു. സംശയമുണ്ടെങ്കില്‍ ദാ ഇവിടെ ഞെക്കൂ.... ഞാന്‍ ഇപ്പൊ അല്‍പ്പം reticent ആയതാ.വളരെ effervescent ആയിട്ട് ക്ലാസ്സില്‍ വന്നിരുന്ന എന്നെ വളരെ നീചമായ ഒരു പ്രവൃത്തിയിലൂടെ ആ വായാടി ചതിച്ചു. കണ്ടോ എന്നിട്ട് ഞാന്‍ കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോ എവിടെയോ പോയി ഒളിച്ചിരിക്കുവാ.ഏതായാലും ഞാന്‍ ഒരു cynic ആണെന്ന് നന്നായി അറിയാമായിരുന്നിട്ടും എന്‍റെ ഈ അവസ്ഥയില്‍ നീ ഒന്ന് deplore ചെയ്യുന്നതിന് പകരം എന്നെ നോക്കി smirk ചെയ്യുകയാണല്ലേ സിയേ? സങ്കടണ്ട് നല്ല സങ്കടണ്ട്.

    ReplyDelete
  6. മാഷേ മാഷേ എനിക്ക് വിശക്കുന്നു

    ReplyDelete
  7. ..
    പ്രിയ സഹപാഠികളേ..
    ഇത്തിരി തിരക്കിലാണ്, പിന്നെ കാണാവേ.

    ക്ലാസ്സില്‍ പങ്കെടുക്കാന്‍ പറ്റാത്തതില്‍ അതിയായ്, വള്രെ പൈശാചികമായ്, ഡിപ്ലോര്‍ ചെയ്യുന്നു :(
    ..

    ReplyDelete
  8. എന്റെ കറുത്ത കൈകള്‍ ഞാന്‍ ഒരു effervescent ബ്ലീച്ചില്‍ മുക്കി വെളുപ്പിക്കാന്‍ നോക്കി. cynical ആയ പിള്ളേര്‍ പറയുന്നു കൈ ചൊറിപിടിച്ചപോലെ ഉണ്ടെന്നു.
    ശവത്തില്‍ കുത്താന്‍ ഇപ്പോഴും smirk ചെയ്തു വായാടിപ്പെണ്ണും നടക്കുന്നുണ്ട്. അതുകൊണ്ട് ഞാന്‍ ഇപ്പൊ ഒരു മൂലയില്‍ reticent ആയിരുന്നു വളരെ deplore ചെയ്യുവാ.

    സുള്‍ഫീ, നീ വരുന്നോ എന്നോടെ കളിയ്ക്കാന്‍?

    ReplyDelete
  9. ആ വായാടി എവിടാണെന്ന് 'ചൂണ്ടി' തരുന്നവര്‍ക്ക് ഞാന്‍ ഇന്ന് വൈകിട്ട് ചായയും ഉള്ളി വടയും വാങ്ങിത്തരും. കേസ് അന്വേഷിക്കാന്‍ വന്ന സി ബി ഐ ഉദ്യോഗസ്ഥന്‍ ഇപ്പൊ എന്നോട് ചൂടാവുകയാണ്. ഇല്ലാക്കഥ ഉണ്ടാക്കിയാണ് ഞാന്‍ അങ്ങേരെ വിളിച്ചോണ്ട് വന്നതെന്നും പറഞ്ഞ്. നല്ല കൂട്ടുകാരല്ലേ? പറഞ്ഞു തരോ????????

    ReplyDelete
  10. റെറ്റിസെന്റാണെന്നാലും ഞാൻ പഠന -
    എഫെർവെസെന്റായ് നടത്തിടുമ്പോൾ
    സിനിക്കുകളെന്നെ സ്മേർക്കുന്നതിനെ
    ശക്തമായി ഡിപ്ലോറുചെയ്യ്തീടും സത്യം

    ReplyDelete
  11. എന്‍റെ കര്‍ത്താവേ ..ഇവിടെ അടി ഇനിയും തീര്‍നില്ല...........വായാടി ചക്കരേ ..നീ പുറത്തു വരാതെ ട്ടോ ..അവിടെ തന്നെ ഒളിച്ചു ഇരിക്കണം .ഒഴാക്കാ .പോയി നല്ല ഭക്ഷണം ഒക്കെ കഴിച്ചു വരൂ ...എന്നിട്ടേ ഇവിടെ ക്ലാസ്സ്‌ ശരിയാവു ..ട്ടോ .

    ReplyDelete
  12. ഇപ്പൊ എനിക്ക് എല്ലാം മനസ്സിലായി. അപ്പൊ സിയക്കുട്ടിയും എന്നെ പറ്റിക്കുകയായിരുന്നല്ലേ? എല്ലാപേരും കൂടി അറിഞ്ഞുകൊണ്ട് ആണല്ലേ എനിക്ക് ആ മിട്ടായി തന്നത്. ഇനി ഏതായാലും വായാടിയെ മാത്രമല്ല. എല്ലാത്തിനെയും ഞാന്‍ സി ബി ഐ യെ കൊണ്ടു പിടിപ്പിക്കും. പത്രത്തിലും ചാനലിലും ഒക്കെ കൊടുത്തു നാറ്റിക്കും. നോക്കിക്കോ.

    ReplyDelete
  13. Reticent ആയ ഞാന്‍ Effervescent ആയി ക്ലാസ്സിലേയ്ക്ക് വരാന്‍ സ്കൂളിന്റെ ഗേറ്റിലെത്തിയതായിരുന്നു. അപ്പോ അവിടെ ആളവന്താനും പിന്നെ ഗുണ്ടകളും കൂടി എന്നെ നോക്കി കളിയാക്കി സ്മേര്‍ക്കി. അതുകൊണ്ടാ ഞാനിന്നലെ ക്ലാസ്സില്‍ വരാതെ തിരിച്ചു പോയത്. സ്പെയിന്‍ ജയിച്ചപ്പോള്‍ ഞാന്‍ കൊടുത്ത മിഠായി കഴിച്ചിട്ട് ആ കുട്ടിക്ക്‌ "എന്തോ" സംഭവിച്ചത്രേ. ഞാനൊന്നും ചെയ്തിട്ടില്യാ ടീച്ചറേ...ങീ..ഹി.....

    ReplyDelete
  14. @സിയ-
    പിന്നെ സിയക്കുട്ടി, നീയെന്നെ "ചക്കര" വായാടി എന്നു വിളിച്ചത്തിന്റെ ആര്‍മാദത്തില്‍ ഞാന്‍ നാളെ വരുമ്പോള്‍ കുട്ടിക്ക് മാത്രം റം കേക്ക് കൊണ്ടുതരാം. ആ ആളുന്‌ ഒരു കഷ്ണം കൊടുക്കരുത്ട്ടാ..

    ReplyDelete
  15. അയ്യോടിയെ..... അല്ലെങ്കിലും ഇനി നീ ഒന്നും കൊണ്ടു വരുന്ന ആഹാര പദാര്‍ത്ഥത്തില്‍ നിന്നും ഒരു ഇമ്മിണി പോലും ഈ ആളൂസിനു വേണ്ട. അതിന് എന്‍റെ പട്ടിയും പൂച്ചയും പോലും വരില്ല. നോക്കിക്കോ. ചിലപ്പോ ഔ കോഴി വന്നാലായി.നിന്‍റെ പോക്ക് എന്തിനാണെന്ന് എനിക്കറിയാം. എന്നെ വീണ്ടും കിടത്താനല്ലേ? അത് മോള് അങ്ങ് മനസ്സില്‍ വച്ച് ഒത്തിരി തിളച്ച വെള്ളവും കൂടി ഒഴിച്ചോ കേട്ടാ. ഇന്ന് ആ ഗുണ്ടകള്‍ക്ക് തീറ്റ വാങ്ങി കൊടുത്തു ഞാന്‍ മുടിഞ്ഞത് മെച്ചം. വീട്ടിന്റെ ആധാരം കൂടി ബാങ്കില്‍ വയ്ക്കേണ്ടി വന്നു. നീ സ്നേഹിച്ചതിന് എനിക്ക് കിട്ടിയ ശിക്ഷ........

    ReplyDelete
  16. @ആളവന്‍താന്‍-
    കുട്ടി...കുട്ടിയെന്താ എപ്പഴും എന്നോട് ഇങ്ങിനെ Cynic ആയിട്ട്‌ പെരുമാറണത്? കുട്ടിക്കതില്‍ ഒരു Deploreഉം ഇല്ലേ? ഒന്നില്ലെങ്കിലും ഞാന്‍ ക്ലാസ്സിലെ 2nd ലീഡറാണെന്നുള്ള ബഹുമാനമെങ്കിലും വേണ്ടേ? :D

    ReplyDelete
  17. @ vayady - അത് ശരി, ഇപ്പൊ അങ്ങനെ ആയോ? എന്നെ വിഷമിട്ടായി തന്നു കിടത്തിയ ആളോട് ഞാന്‍ പിന്നെ എങ്ങനെ പെരുമാറണം? ഓഹോ.... എനിക്ക് മനസ്സിലായി. അവസാനം രക്ഷപ്പെടാന്‍ പുതിയ അടവുമായി വന്നതാണല്ലേ? ഒരു കാര്യം ചെയ്യാം. എല്ലാം മറക്കാം..... പക്ഷെ വെറുതെ പറ്റില്ല. "എന്നോട് ക്ഷമിക്കണം ആളൂസേ...... അറിയാതെ പറ്റിപ്പോയി ആളൂസേ.... ഇനിയിങ്ങനെ ചെയ്യൂല ആളൂസേ....ഒരിക്കലും ചെയ്യൂല ആളൂസേ...." എന്ന ശ്ലോകം, ക്ലാസ്സില്‍ എല്ലാ കുട്ടികളുടെയും പൊട്ടിച്ചിരി സാറിന്റെയും മുന്നില്‍ എണീറ്റ്‌ നിന്നു 100 തവണ ഉരുവിടണം. ഏറ്റോ??????

    ReplyDelete
  18. അപ്പോള്‍ എല്ലാം ശരിയായി അല്ലേ? ''ചക്കര'' വായാടി ആ പേര് ഇവിടെ മാത്രം മതിട്ടോ ....ഹഹഹ
    ആ ''ആളുന്‌ ''നോടും എല്ലാവരും ശരിയായി അല്ലേ?സന്തോഷം ..അപ്പോള്‍ എന്നെ ഔട്ട്‌ ആക്കാതെ എല്ലാം ക്ലാസ്സില്‍ കയറണം .പക്ഷേ ഞാന്‍ ഇല്ല ...മാഷ് എന്നെ കറുത്ത കൈകളുടെ സ്വന്തക്കാരി എന്ന് വിളിച്ചില്ലേ?അത് കൊണ്ട് ഞാന്‍ പിന്നെ വരാം .

    @''ആളുന്‌..ഇനിപ്പോള്‍ വായാടി ഒന്നും പറയാന്‍ നില്‍ക്കണ്ട ....നമ്മുക്ക് എല്ലാവര്ക്കും നല്ല കുട്ടികള്‍ ആവാം .നമ്മളെ കണ്ടു അല്ലേ പുതിയ കുട്ടികളും ക്ലാസ്സില്‍ വരുന്നതും ..ഒരു പുതിയ കുട്ടി വരാന്‍ വഴി ഉണ്ട് .

    ReplyDelete
  19. @ സിയാ - പറ്റില്ല പറ്റില്ല..... വായാടി ആ ശ്ലോകം ചൊല്ലട്ടെ. എന്നിട്ട് മതി പുതിയ അട്മിഷനും പഠിത്തവുമൊക്കെ. ഇല്ലെങ്കില്‍ ഞാന്‍ സമരം ചെയ്യും. ഉറപ്പാ....

    ReplyDelete
  20. ഈ മാഷ് എവിടെ പോയി?സമരം സമ്മതം ആണോ?ഞാന്‍ ആണ് spain ടെ കാര്യം ആയി ഇവിടെ വന്നതും .അപ്പോള്‍ ഞാന്‍ തന്നെ ക്ഷമ ചോദിച്ചു വല്ലോ ?ആളു നല്ല കുട്ടി ആയി ക്ലാസ്സില്‍ കയറണം .ഇനി എന്നെ
    ദേഷ്യം പിടിപിക്കല്ലേ ?ഹഹഹ

    ReplyDelete
  21. ആഹാ...വഴക്കായോ...അയ്യൊ..സമരം ഒന്നും വേണ്ട. എല്ലാരും Cynic ആവാതെ Effervescent ആയിട്ടു പഠിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ. പിന്നെ..സിയാ..കറുത്ത കൈകള്‍ക്കാണ് കഴിവുകൂടുതല്‍..കാര്യപ്രാപ്ത്തിയും. അപ്പോള്‍ എല്ലാ പ്രശ്നങ്ങളും തീര്‍ന്നു..ഇനി എല്ലാരും പഠിച്ചേ......

    ReplyDelete
  22. അപ്പൊ പിന്നെ മാഷിന്റെയും സിയക്കുട്ടിയുടെയും പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട് ഈ ആളൂസ് ഇന്ന് മുതല്‍ ക്ലാസ്സില്‍ കേറുന്നതായിരിക്കും എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. ആഹ്ലാദിപ്പിന്‍........ ആഹ്ലാദിപ്പിന്‍........ അത് കൊണ്ട് തന്നെ വായാടിക്ക് ഇത്തവണ ഒരു ചെറിയ മാപ്പ് കൊടുക്കാനും ഈ വിശാലമനസ്കനായ ആളൂസ് തയാറാവുകയാണ്. ആഹ്ലാദിപ്പിന്‍........ ആഹ്ലാദിപ്പിന്‍........

    ReplyDelete
  23. ആളു..പിണക്കം തീര്‍ന്ന് ക്ലാസ്സില്‍ കയറിയതില്‍ സന്തോഷം. നമുക്ക് പഴയതു പോലെ Effervescent ആയി പഠിക്കാം. പിന്നെ ഈ ക്ലാസ്സില്‍ ഒരു റൂള്‍ ഉണ്ട്. കമന്റ്‌ എഴുതുമ്പോള്‍ അതില്‍ നമ്മളെ പഠിപ്പിക്കുന്ന അല്ലെങ്കില്‍ നമ്മള്‍ പണ്ട് പഠിച്ച ഇംഗ്ലീഷ് വാക്കുകള്‍ ചേര്‍‌ത്ത് വേണം എഴുതാന്‍. :)

    ReplyDelete
  24. ആദ്യം തന്നെ ക്ലാസ്സില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വരാന്‍ പറ്റാതിരുന്നതിനു ഞാന്‍ deplore ചെയ്യുന്നു എന്ന് അറിയിക്കട്ടെ. efferscent ആയി പുതിയ ഒരു പോസ്റ്റ്‌ എഴുതുകയായിരുന്നു. പിന്നെ വായാടി എന്നെ എന്‍റെ വീട്ടില്‍ വന്നു വിളിച്ചതിന് ഒരുപാട് സന്തോഷം. വായാടി ഒരു cynic അല്ലെന്നു എനിക്ക് മനസ്സിലായി. പിന്നെ എല്ലാ കൂട്ടുകാരും എന്‍റെ പുതിയ പോസ്റ്റ്‌ കാണാന്‍ വരുകയും വേണം. ദേ ഇതാ....പതിനെട്ടാംപട്ടയും രായൂട്ടനും

    ReplyDelete
  25. kooy njaanividunde....... thirakittonnu vannu nokkiyappol malayalam typingum shariyaavunnilla. ethra effervecent aayaanu njaanivide vannathennariyo. njaan classil varaathathil diplore aaya ellaavarkkum nandi. udan varum, ellaa prashnangalum theerthu.
    siya, vayoo, mash ellaaavarkkum ende akamazhinja nandi.

    ReplyDelete
  26. ടീച്ചര്‍ ഞാന്‍ തിരിച്ചെത്തി ...യാത്ര effervescent ആയിരുന്നു .ഇത്രയും ദിവസത്തെ രസകരമായ ക്ലാസ്സ്‌ നഷ്ട്ടപെട്ടത്തില്‍ എന്റെ deplore രേഖപെടുത്തുന്നു.പക്ഷെ ഞാന്‍ reticent ആയി പഴയ പാഠങ്ങള്‍ ഒക്കെ പഠിച്ചു !!!നമ്മുടെ ക്ലാസ്സില്‍ ആരും cynic അല്ലാത്തതുകൊണ്ട് എനിക്ക് നഷ്ട്ടപെട്ട ക്ലാസ്സിലെ കാര്യങ്ങള്‍ ഒക്കെ എല്ലാരും പറഞ്ഞുതന്നു...പിന്നെ നോട്ട് എഴുതാനും സഹായിച്ചു ...

    പിന്നെ വായാടി തത്തമ്മ പറഞ്ഞ Coins കൊണ്ട് വന്നിട്ടുണ്ട് ട്ട്വോ .ദാ !!!..ഇഷ്ട്ടായോന്നു പറയണേ...പിന്നെ ക്ലാസ്സിലെ എല്ലാ കുട്ടുകാര്‍ക്കും ടീച്ചര്‍ക്കും മധുരവും കൊണ്ടുവന്നിട്ടുണ്ട് .വേഗം വന്നു കഴിച്ചേ എല്ലാരും ...ഇല്ലെങ്കില്‍ അതിന്റെ ചോക്ലേറ്റ് എല്ലാം ഉരുകി പോകും ...

    ഞാന്‍ നിങ്ങള്‍ക്കായി പടങ്ങളും കൊണ്ട് വന്നിട്ടുണ്ട് ...ഇതാ കണ്ടോള്ളൂ...ഇത് നയാഗ്ര വെള്ളച്ചാട്ടവും അതിന്റെ പരിസരവും ...ഇത് കാനഡയിലെ ടോരോന്ടോ സിറ്റി ഏകദേശം മൊത്തവും ഉണ്ട് ...ആരും പടം കണ്ടിട്ട് smirk ചെയ്യരുത് ട്ടോ.നിക്ക് സങ്കടം ആവും :) ...

    ReplyDelete
  27. @ആദൂ...
    Welcome back! കുട്ടീടെ യാത്ര വളരെ effervescent ആയിരുന്നു എന്ന് കേട്ടിട്ട് എനിക്ക് ഭയങ്കര Hunky-dory! ക്ലാസ്സില്‍ ആരും Tumult ഉണ്ടാക്കിയില്ല. കാരണം ഞങ്ങള്‍ മിക്ക സമയവും ടര്‍‌ഫിലായിരുന്നു!

    ആദൂ മിഠായി നല്ല സ്വാദുണ്ട്! താങ്ക്‌യൂ..പിന്നെ മറക്കാതെ എനിക്ക് കനേഡിയന്‍ കോയിന്‍ കൊണ്ടുതന്നില്ലേ? കുട്ടീടെ ഈ സ്നേഹത്തിനു പകരം ഞാന്‍ കഴിക്കാന്‍ റം കേക്ക് തരാംട്ടാ..ആര്‍ക്കും കൊടുക്കരുത്. പ്രതേകിച്ച് ആ ആളൂസ്സിന്‌. സിയക്കുട്ടിക്ക് കൊടുത്തോളൂ..പാവംല്ലേ?

    ആദൂ ക്ലാസ്സില്‍ തിരിച്ചെത്തിയപ്പോള്‍ ക്ലാസ്സൊന്ന് ഉഷറായതു പോലെ. പിന്നെ ഫോട്ടോസ് അടിപൊളിയായിട്ടുണ്ട്,ട്ടോ.

    ReplyDelete
  28. ശേടാ...! ഇതുനല്ല ഏര്‍പ്പാടായിപ്പോയി. ഞാന്‍ എനിക്ക് പറ്റിയ തെറ്റുകളില്‍ deplore ചെയ്തുകൊണ്ട്, നല്ല കുട്ടിയാവുകയും, hunky dory ആയി എന്നും ക്ലാസ്സില്‍ വന്നും തുടങ്ങിയപ്പോള്‍ ദേ ഈ വായാടിക്കൊച്ചു വീണ്ടും എന്നെ കളിയാക്കി smirk ചെയ്യുന്നു. ഇപ്പൊ എനിക്ക് വീണ്ടും ഒരു സംശയം, വെറും ഒരു cynic ആയ ഈ വായാടി കേസില്‍ നിന്നും രക്ഷപ്പെടാനാണോ എന്നോട് കൂട്ടു കൂടുന്നതായി അഭിനയിച്ചതെന്ന്. കണ്ടില്ലേ വളരെ effervescent ആയി ക്ലാസ്സിലേക്ക് തിരികെ വന്ന ആദില്സിനോടും കൂടി പറഞ്ഞിരിക്കുന്നു. എനിക്ക് ഒന്നും തരരുതെന്ന്. ഇത് ഇവിടം കൊണ്ടൊന്നും തീരൂല. സിയക്കുട്ടീ നിനക്ക് ഇതില്‍ ഒന്നും പറയാനില്ലേ? ഇന്നലെ എന്‍റെ സ്വര്‍ഗ്ഗത്തില്‍ വന്നിട്ട് 'പതിനെട്ടാംപട്ടയും രായൂട്ടനും!' വായിക്കാതെ കമന്റും ഇട്ട് മുങ്ങിയ നീ എവിടെ? വരൂ പുറത്ത് വരൂ. പൊട്ടിച്ചിരി സാറും വന്നില്ല കേട്ടോ സ്വര്‍ഗ്ഗത്തിലേക്ക്.

    ReplyDelete
  29. @ആളൂസ്, കുട്ടിയെന്തിനാ എന്നെയിങ്ങിനെ Sceptical ആയിട്ട് നോക്കണേ? കുട്ടിക്ക് റം കേക്ക് കൊടുക്കണ്ടാന്ന് ഞാന്‍ പറഞ്ഞത്, അതുകഴിച്ചിട്ട് കുട്ടി Wobble ആയി നടന്നാലോയെന്നു കരുതിയിട്ടാ!!

    ReplyDelete
  30. @ വായാടി - ഓഹോ അപ്പടിയാ? എന്നാ പിന്നെ കൊഴപ്പമില്ല. നമ്മള്‍ വീണ്ടും കൂട്ടയേ..............

    ReplyDelete

LinkWithin

Related Posts with Thumbnails