.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Monday, July 5, 2010

ഇന്നത്തെ വാക്കുകള്‍ (05/07/2010)

--------------------------------------------------------------------------------------------------------------
Desolate (d'esələt / ഡെസൊലേറ്റ്= Empty of people and lacking in comfort. - വിജനമായ, ഏകാന്തമായ - (Eg: Eey, it's a desolate building, let's go back)
--------------------------------------------------------------------------------------------------------------
Pesky (p'eski / പെസ്കി = Causing irritation or annoyance - ശല്യപ്പെടുത്തുന്ന - (Eg: Ohhh...He is again on my nose..this pesky mosquito)
------------------------------------------------------------------------------------------------------------
Aghast (əɡ'ɑːst / അഗാസ്റ്റ്= Filled with horror and surprise - അമ്പരന്ന, ഭയാക്രാന്തനായ, അന്ധാളിച്ച - (Eg: His colleagues were aghast at the sackings)
-------------------------------------------------------------------------------------------------------------
Sarcasm (s'ɑːʳkæzəm / സര്‍ക്യാസം) = Witty language used to convey insults or scorn - പരിഹാസം, കുത്തുവാക്ക്  - (Eg: `What a pity,' Gunesh said with a hint of sarcasm)
------------------------------------------------------------------------------------------------------------
Defiance (dɪf'aɪəns / ഡിഫെയെന്‍സ്) = Behaviour or an attitude which shows that you are not willing to obey someone - പരസ്യമായി എതിര്‍ക്കുക, അവഹേളനം - (Eg: Thousands of people have taken to the streets in defiance of the curfew
-----------------------------------------------------------------------------------------------------------

15 comments:

  1. പുതിയ കുട്ടികളുടെ ശ്രദ്ധയ്ക്
    ----------------------
    സ്കൂളിന്റെ പുറകിലുള്ള ആ Desolate കെട്ടിടത്തിലേക്കു ആരും പോകരുതു കേട്ടോ. അവിടെ Pesky ആയിട്ടുള്ള ഒരു പട്ടിക്കുട്ടി ഉണ്ട്. സുല്‍ഫി വന്ന അന്നു തന്നെ അവിടെ പോയി Aghast ആയി വന്നതാണ്.

    ReplyDelete
  2. സ്കൂളിന്റെ പുറകിലുള്ള Desolate ആയ കെട്ടിടത്തിൽ വെച്ച് സ്വതവേ Pesky ആയ സുൽഫി Sarcasm കൊണ്ട് വായാടിയെ Aghast ആക്കിയപ്പോൾ സുൽഫിയെ ഞാൻ Defiance ചെയ്തു.

    ReplyDelete
  3. ടീച്ചര്‍, ഈ സുള്‍ഫി എന്നെ Desolate ആയ കെട്ടിടത്തിൽ വെച്ച് ക്ലാസ്സ് ലീഡര്‍ മല്‍‌സരത്തില്‍ തോറ്റെന്ന് പറഞ്ഞ് കുറേ സര്‍ക്യാസിച്ചു(Sarcasm) അതുകേട്ട് ഞാന്‍ Aghast ആയി നില്‍ക്കുമ്പോള്‍ ഈ കുട്ടി (അലി) വന്നെന്നെ Defiance ചെയ്തു്‌ രക്ഷിച്ചു. ഇല്ലായിരുന്നുവെങ്കില്‍...
    ഇല്ലായിരുന്നുവെങ്കില്‍? ഞാന്‍ ക്ലാസ്സ് ലീഡര്‍(2nd) സ്ഥാനം രാജിവെച്ചേനെ!

    ReplyDelete
  4. ടീച്ചറെ ഞാന്‍ ഈ ക്ലാസ്സിലെ ആദ്യത്തെ student ആണ് (follower ലിസ്റ്റ് നോക്കിയ കാണാം)അങ്ങനെ aghast ആയി ഇരുന്ന എന്നെ മറ്റു പിള്ളേര് sacrasichu peskychu അങ്ങനാ ഞാന്‍ desolate ആയ ഈ ജീവിതം തിരഞ്ഞെടുത്തത്. എന്നാലും എന്നെ ക്ലാസ്സ്‌ ലീഡര്‍ ആക്കിയിലാലോ അത് ഞാന്‍ defiance ചെയ്യുന്നു

    ReplyDelete
  5. പ്രണയം മണ്ഡരി ബാധിച്ച തേങ്ങാക്കുലയാകുന്നു, അതിലെ മണ്ഡരി മച്ചിങ്ങയിതാ..
    ..
    Desolate-യെ പ്രണയിച്ചതിന്
    ഭ്രാന്തനെന്ന് വിളിച്ച
    നിന്റെ കുത്തുവാക്കുകള്‍
    എന്നെ Aghast-പ്പിച്ചില്ല
    എന്നെ വേദനിപ്പിച്ചില്ല
    എനിക്കത് Peskyയുമായില്ല
    ഞാന്‍ നിന്നെ വെറുത്തുമില്ല

    നിനക്കൊരു ശല്യമാകാന്‍
    ഒരിക്കലും വരില്ലരികില്‍
    Sarcasm-മാം വാക്കുകള്‍
    പറയില്ലൊരിക്കലും ഞാന്‍

    നിന്നെ Defiance-ക്കാന്‍
    എന്റെ നാവ് പൊങ്ങില്ലൊരിക്കലും..
    മംഗളം നേരുന്നു മനസ്വിനി
    മനോരമ നേരുന്നു മനസ്വിനി
    പൂമ്പാറ്റ, ബാലരമ ഇത്യാദിയും നേരുന്നു.
    ..
    ബ്ലോഗ് പ്രോത്സാഹനം എന്നെക്കൊണ്ടിത്രയേ പറ്റൂ..:D:D:D
    ..

    ReplyDelete
  6. ..
    അലിക്കുട്ടി പുത്യ കുട്ട്യാ?
    പുത്യാളെ പെസ്കിക്കല്ലേ..

    ‌‌@ അലി, നമ്മ കണ്ടിട്ട്ണ്ട് ട്ടാ പലയിടത്തും..
    ..

    ReplyDelete
  7. ക്ലാസ്സിലെ എല്ലാ കൂട്ടുകാര്‍ക്കും വേണ്ടി നിറയെ
    മിട്ടായീം
    വാങ്ങി വന്നപ്പോള്‍ ആ Desolate കെട്ടിടത്തിലെ പട്ടി എന്നെ പേടിപ്പിച്ചോടിച്ചു..:(
    Aghast ആയി ഓടിപ്പിടച്ച് ഇപ്പോഴാ ക്ലാസ്സില്‍ കേറാന്‍ പറ്റീത്.ആ കെട്ടിടത്തീന്നു ഇനിയും ആ Pesky പട്ടിക്കുട്ടിയെ മാറ്റിയില്ലെങ്കില്‍ ഞാന്‍ കരഞ്ഞു defiance ചെയ്യുംട്ടോ.:(

    ReplyDelete
  8. ..
    ഇവിടാകെ Desolate ആണല്ലൊ,
    എങ്കില്‍ പിന്നെ കാണാം, എല്ലാര്‍ക്കും ശുഭദിനരാത്രികള്‍..

    ഈ Isolate ന്റെ കരയില്‍ നില്‍ക്കുന്ന വെറും കുട്ടിയാണ് ഞാന്‍.
    അയ്യോ എനിക്ക് Aghast ആവുന്നു, അല്ല, ഈ അഗസ്തികൂടവും Aghast ഉം തമ്മില്‍ വല്ല ബന്ധവും ഉണ്ടൊ?
    ..

    ReplyDelete
  9. teacher ,ആ പുതിയ കുട്ടി ഒഴാക്കന്‍ ഇന്ന് എന്‍റെ തലയില്‍ രണ്ടു തേങ്ങ പൊട്ടിച്ചു .എന്നാലും പാവം കുട്ടി ആണ് ,ആ കുട്ടിയെ ആരും പെസ്കി ചെയാതിരിക്കാന്‍ ഞാന്‍ നോക്കാം . രവിയുടെ കവിത കേട്ടു Aghast aayi nilkunna ee class ne rakshikkan aarum ille?

    ReplyDelete
  10. എത്രയും ബഹുമാനപ്പെട്ട ക്ലാസ്സ് ടീച്ചര്‍ പൊട്ടിച്ചിരി പരമു അവര്‍കള്‍ വായിച്ചറിയാന്‍ സ്പോര്‍ട്സ് സെക്രട്ടറി മൂരാച്ചി (അതായത് ഈ ഞാന്‍) എഴുതുന്ന അപേക്ഷ - എന്തെന്നാല്‍, ഈ മാസം 11-ന് ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് ക്ലാസ്സിന് അവധി പ്രഖ്യാപിക്കണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു. അങ്ങിനെ ചെയ്തിലെങ്കില്‍ desolate ആയ ക്ലാസ്സ് റൂം സാറിന് കണ്ട് സാറിന് aghast ആവേണ്ടി വരും.

    എന്ന്, മൂരാച്ചി (ഒപ്പ്).
    (സത്യമായിട്ടും വഷളനും സുല്‍ഫീം പറഞ്ഞിട്ടല്ല ഞാന്‍ ഇതെഴുതിയത്.)

    ReplyDelete
  11. മാഷെ. സങ്കടമുണ്ട്, ക്ലാസ്സില്‍ പഴയ പോലെ involve ചെയ്യാന്‍ കഴിയാത്തതില്‍.
    കുറച്ചു ദിവസത്തേക്ക് ഇത്തിരി തിരക്കാ. ക്ലാസില്‍ വന്നു പോകും. എന്റെ notes എഴുതി എടുക്കാന്‍ ആരെങ്കിലും ഒന്നെല്പിക്കണം.
    മാഷെ.. തിരഞ്ഞെടുപ്പില്‍ തോറ്റതിന് ഈ വായാടി ഇപ്പോഴും എന്നെ sarcasm പറഞ്ഞു നോവിക്കുന്നു. ഈ കാര്യം പറഞ്ഞു ഇപ്പോഴും എന്നെ pesky ചെയ്യന്നതിനു മാഷോന്നു വിരട്ടി വിടണം.
    പിന്നെ സ്കൂളിന്റെ ഒരുഭാഗത്ത്‌ disolate ആയ സ്ഥലത്തെ കുറിച്ചും എന്നെ കുറിച്ചും പറഞ്ഞു ചിലരൊക്കെ എന്നെ defiance ചെയ്യുന്നു. (ചുമ്മാ..)
    വായാടി കുട്ടി നുണ പറയുന്നതെന്തിനാ. സത്യത്തില്‍ കുട്ടി aghast ആയി ഓടി വരുന്നത് കണ്ടു കാര്യമന്വേഷിച്ച എന്നോട് കുട്ടി തന്നെയല്ലേ പറഞ്ഞത്, അവിടെ കണ്ണാടിയില്‍ കുട്ടിയെ തന്നെ കണ്ടു പേടിച്ചതാണെന്ന്.
    കുറച്ചു ദിവസത്തേക്ക് ക്ലാസിലെ എല്ലാ കുട്ടികളും രക്ഷപെട്ടു. എന്ന് കരുതി വിടുന്നില്ല, എന്നും വന്നു നോക്കി എന്തെങ്കിലും പറഞ്ഞു പോകും.
    എന്റെ അഭാവത്തില്‍ ഞാനെന്റെ ചുമതലകള്‍ എന്റെ അസിസ്ടന്റ്റ് വായാടിയെ ഏല്‍പ്പിക്കുന്നു.

    ReplyDelete
  12. സാറേ, കൂട്ടുകാരെ,
    പഠിക്കാതെ വഷളനായി നടന്നതു കൊണ്ട് അച്ഛനും അമ്മയും എന്റെ പേരുമാറ്റി... പുതിയ രജിസ്റ്ററില്‍ എന്റെ ജേക്കെ എന്ന് എഴുതി ചേര്‍ക്കണേ.
    കേട്ടോ ഒരു വിശേഷം.. ഞങ്ങള്‍ ഒരു പുതിയ വീട്ടിലേക്കു മാറി. അഡ്രസ്സ് http://jekeys.blogspot.com

    അവര്‍ എന്തൊക്കെ ചെയ്താലും ഞാന്‍ വഷളത്തരം വിടില്ല.
    പിന്നെ വീടുമാറിയപ്പം പഴേ കമന്റൊക്കെ പോയി. ഒരുപാട് സങ്കടം ആയി. ഗൂഗിള്‍ ഫോറം പറയുന്നത് കുറച്ച ദിവസം കഴിഞ്ഞു തിരിച്ചു വരുമെന്ന്. കാത്തിരിക്കുന്നു.

    ReplyDelete
  13. ടീച്ചര്‍ ഇന്റര്‍വെല്ലിനു ഞാന്‍ ഇവിടെ ക്ലാസ്സില്‍ desolate [ഏകാന്തമായി ] ഇരിക്കുമ്പോള്‍ , എന്നെ Pesky [ശല്യപെടുത്താന്‍ ] ചെയ്യാന്‍ അടുത്തുള്ള ക്ലാസ്സിലെ കുട്ടി വന്നു ...അപ്പോള്‍ സത്യത്തില്‍ ഞാന്‍ aghast [ഭയാക്രാന്ത] ആയി പോയി ....അവരുടെ ടീച്ചര്‍ നെയും നമ്മുടെ ക്ലാസ്സിലെ കുട്ടികളെയും കുറിച്ചുള്ള sarcasm [പരിഹാസം ] നിറഞ്ഞ വര്‍ത്തമാനം കേട്ടു ഞാന്‍ അവരെ defiance [പരസ്യമായി എതിര്‍ക്കുക ] ചെയിതു ...:)

    ReplyDelete
  14. ടീച്ചറെ; എന്നെ pesky ചെയ്യാന്‍ വന്ന ആ കുട്ടി നമ്മുടെ താരമായ വായാടി തത്തമ്മയെ കുറിച്ച് അസൂയ മൂത്ത് sarcasm പറയുവാന്നു കരുതി സമാധാനിക്കുവായിരുന്നു ..ആ കുട്ട്യേ ശക്തമായി defiance ചെയിതപ്പോ വായാടി പുസ്സായി കിടക്കുന്ന ഫോട്ടോ http://www.fluffies.org/en/fluffies_homepage_image.php?image_id=63 കാണിച്ചു ആ കുട്ടി എന്നെ തിരിച്ചും Defiance ചെയിതു ...അങ്ങിനെ വിശ്വസിക്കണോ വേണ്ടയോ എന്ന് കരുതി ഞാന്‍ എന്‍റെ മനസ്സിനെ pesky ആക്കി കൊണ്ടിരുന്നപ്പോള്‍ തത്തമ്മ തന്നെ എന്നെ aghast ആക്കി .ഈ പോസ്റ്റ്‌ ഇട്ട് " http://vayady.blogspot.com/2010/07/blog-post.html "....എന്‍റെ വായാടിയുടെ ഇത്തരം ശീലങ്ങള്‍ കണ്ടിട്ട് ഇപ്പോള്‍ ന്‍റെ മനസ്സ് ആകെ desolate ആയി ഇരിക്കുവാ ...:D ...തത്തമേ പറ നീ യല്ല ഇത് എന്ന് പറ എന്നോട് ..പ്ലീസ് ...:D

    ReplyDelete
  15. This comment has been removed by the author.

    ReplyDelete

LinkWithin

Related Posts with Thumbnails