.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Sunday, July 4, 2010

ഇന്നത്തെ വാക്കുകള്‍ (04/07/2010)

Dunk (d'ʌŋk / ഡങ്ക് = Dip something into a liquid while eating - ദ്രാവകത്തില്‍ മുക്കുക, ഭക്ഷിക്കുന്നതിനായി ദ്രാവകത്തില്‍ മുക്കുക - (Eg: He dunked his first piece of dosa in sambar)
--------------------------------------------------------------------------------------------------------------
Nap (n'æp / നാപ് = Doze, A short sleep, usually during the day - ലഘു നിദ്ര, കൊച്ചുറക്കം  - (Eg: Use your lunch hour to have a nap in your chair.)
-------------------------------------------------------------------------------------------------------------
Usher ('ʌʃəʳ / അഷര്‍  = Take someone to somewhere by going with him. - കൂട്ടികോണ്ടുപോകുക, അകമ്പടിപോകുക - (Eg: I ushered him into the office)
-------------------------------------------------------------------------------------------------------------
Feign (f'eɪn / ഫെയിന്‍ = Pretend, Make a pretence of - നടിക്കുക, ഭാവിക്കുക - (Eg: One morning, I didn't want to go to school, and decided to feign illness.)
------------------------------------------------------------------------------------------------------------
Mumble (m'ʌmbəl / മംമ്പിള്‍ = Speak very quietly and not at all clearly with the result that the words are difficult to understand - പിറുപിറുക്കുക, അസ്പഷ്ടമായി സംസാരിക്കുക - (Eg: Her grandmother mumbled in her sleep)
----------------------------------------------------------------------------------------------------------

32 comments:

  1. ഇപ്പൊ സുല്‍ഫി വീട്ടിലിരുന്ന് പത്തിരി കോഴിക്കറിയില്‍ dunk ചെയ്തു അടിക്കുവായിരിക്കും. അതും കഴിഞ്ഞു ക്ലാസ്സില്‍ വന്നു nap ചെയ്താല്‍ നല്ല നുള്ളു കിട്ടും.

    ReplyDelete
  2. ..
    ആരാ ടീച്ചര്‍ ക്ലാസ്സെടുക്കുമ്പൊ “mumble” ചെയ്യുന്നെ?
    ഓഹ്, അതു ശരി, പസ്റ്റ് ലീഡറും, സെക്കന്‍ഡ് ലീഡറും ഇല്ലാത്തോണ്ട് സുഖം തന്നെ..
    ..

    ReplyDelete
  3. രവീ... ഞങ്ങള്‍ രണ്ട് ലീഡേഴ്സ് സുള്‍ഫിയെ വീട്ടിലേയ്ക്ക് Usher ചെയ്യാന്‍ പോയതാ. അവിടെ ചെന്നപ്പോള്‍ അവന്റെ ഉപ്പ Nap കഴിഞ്ഞ്‌ പൊറോട്ട കോഴിക്കറിയില്‍ Dunk ചെയ്തുകൊണ്ടിരിക്കയായിരുന്നു. ഞങ്ങളെ കണ്ടതും ഒരു ഹീറോ പേനയെടുത്ത് തന്നിട്ട് അവന്‍ കേള്‍‌ക്കാതെ മംമ്പിളീ.. (Mumble) "മക്കളെ ഇത് ഓന്റെ കയ്യില്‍ കൊടുക്കാന്‍ എനിക്ക് ബിശ്വാസമില്യ, ഓനിത് വിറ്റ് ഐസ്‌ഫ്രൂട്ട് വാങ്ങിച്ചു കളയും. അതുകൊണ്ട് മക്കളിത് ടീച്ചറെ ഏല്‍‌പ്പിക്കണേ" എന്ന്. ദാ..ടീച്ചറേ പേനാ...

    ReplyDelete
  4. ..
    ഞാനിരുന്നേടത്തെന്നെ ചെറുതായൊന്ന് നാപ്(nap)പിപ്പോയീന്നെ.
    ആഹ, ഹീറോപ്പെന്ന്,

    ഹിഹിഹി, കോയിക്കറീല് ഡങ്കി(ഡങ്കിപ്പനിയല്ലാട്ടൊ, Dunk)ത്തിന്നാന്‍ അതിശയപ്പത്തിരിയാ ബെസ്റ്റ്.ങ്ങ്ക്ക് ഇമ്മായിരി കാര്യോന്നു അറിയൂല്ല അല്ലെ തത്തമ്മെ.. ഹും. മ്മ്ടെ ആജ്യാര് ഇതെല്ലം കണ്ടാല് ഇങ്ങളെ ഒക്കെത്തിനും ഓറ് ഓറ ബീട്ടില് അഷറ് (അസറ് അല്ലാട്ടാ, usher) ആക്കിക്കളേം, പറഞ്ഞ്റ്റ് ല്ലാന്ന് ബേണ്ടാ.. ങ്ഹാ..
    ..
    ബാല്‍ക്കശണം : ഈ ഭാഷ പറഞ്ഞിട്ടെന്റെ നാക്ക് ഉളുക്കീല്ലൊ പടച്ചോനെ.. :D:D
    ..

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ..
    ചില പിരാന്തുകള്‍
    കടം
    ഇന്നലെ ഞാന്‍
    മുടക്കിയത്
    അവസാന ഗഡു ആയിരുന്നു
    എന്റെ കടത്തിന്റെ..

    എന്നില്‍ ഒരേ മാര്‍ഗ്ഗം
    അത് മരണത്തില്‍
    മുങ്ങുക-Dunk-എന്നതായിരുന്നു
    .
    കാലൊച്ച
    ഒരര്‍ദ്ധമയക്ക-Nap-ത്തില്‍
    എനിക്കാ ശബ്ദം കേള്‍ക്കാമായിരുന്നു
    അത്, വെള്ള പുതച്ച
    മരണത്തിന്റെ കുളമ്പടിയായിരുന്നു.
    .
    യാത്ര
    എന്റെ യാത്രയില്‍
    കൂട്ട് ആരുമില്ലായിരുന്നു

    അല്ല-

    അകമ്പടി-usher-യായ്
    എന്നിലെ ഓര്‍മ്മകള്‍ മാത്രം..
    .
    പ്രണയത്തിലെ നാട്യങ്ങള്‍
    പ്രണയം നാട്യ‍-Feign-ങ്ങള്‍ നിറഞ്ഞതാണ്
    നുണകള്‍ പറഞ്ഞ്
    അവയെ ഏകീകരിച്ച്
    മുന്നോട്ട് പോവുക..
    .
    ആത്മഗതം
    ഇന്നലെയും
    ഞാന്‍ ഇരുന്ന ചാരുകസേല
    അലസമായ്
    അസ്പഷ്ടമായ് മന്ത്രിച്ചു-Mumble
    ഹേ മനുഷ്യാ, ഇതില്‍
    നിന്റെ പുറത്തെ ചേറുണ്ട്
    നിന്റെ വിരലടയാളമുണ്ട്
    ഒരിക്കല്‍ നിന്നെപ്പോല്‍
    ഞാനും എരിഞ്ഞടങ്ങും

    അതുവരെ, വരൂ
    നമുക്കൊന്നായ് കിടക്കാം
    എന്നില്‍ നിനക്കുറങ്ങാം.
    ..

    എന്നെ തല്ലരുത് ടീച്ചറേ..:(:(:(
    ..

    ReplyDelete
  7. @രവി-
    കുട്ടിയെ ഈ ക്ലാസ്സിലെ ആസ്ഥാന കവിയാക്കാന്‍ ഞാന്‍ ടീച്ചറോടും, ക്ലാസ്സ് ലീഡറോടും ശുപാര്‍ശ ചെയ്യാം.. അപ്പോള്‍ ഞങ്ങള്‍ക്ക് ഇതുപോലുള്ള നല്ല നല്ല കവിതള്‍ കേട്ട് Nap ചെയ്യാമല്ലോ? :)

    നന്നായിരുന്നു രവി.

    ReplyDelete
  8. ..
    ഇവിടെയുള്ള കവികളെയൊക്കെ വല്ല കുളത്തിലോ പുഴയിലൊ
    Dunk-i കൊല്ലേണ്ടി വരും,

    അല്ല, എന്നെ കവിയാക്കിയാല്‍, അവര്‍ തന്നത്താന്‍ അത്
    ചെയ്തോളും തത്തമ്മേ.. ഹിഹിഹി. :D:D
    ..
    ഇന്നെന്താ ആരും ഇല്ലേ?
    ഇങ്ങനാണേല്‍ ഞായാറാഴ്ച്ച ക്ലാസ് മാണ്ട ടീച്ചറേ.
    ..

    ReplyDelete
  9. സണ്‍‌ഡേ ക്ലാസ്സില്‍ഞാന്‍ ഉണ്ട് .വായാടി പറഞ്ഞതിന് ഞാന്‍ ശരി വയ്ക്കുന്നു .രവിയുടെ കവിത എന്‍റെ പോസ്റ്റില്‍ വായിച്ചു ഞാന്‍ ഒരു നല്ല nap എടുത്തു പോയി .ഇനിപ്പോള്‍ ഇത് വായിച്ചു സുല്‍ഫി mumble ചെയ്തു വരും ...ഞാന്‍ ക്ലാസ്സില്‍ വല്ല പുറകിലും തനിച്ചു ഇരിക്കാം ട്ടോ .എല്ലാവരും ചെയുന്ന നോക്കാനും ഒരു ആള്‍ വേണമല്ലോ ?

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. Hai Teacher,Hai Friends...

    ടീച്ചറെ ഞാനും വായാടിയും സുല്ഫിക്ക് usher പോയിരിക്കുവായിരുന്നു ...ആ സുല്‍ഫി ക്ക് വയറു വേദനയാണ് എന്ന് പറഞ്ഞിട്ട് ....അവിടെ ചെന്നപ്പോള്‍ വായാടി പറഞ്ഞപ്പോലെ പൊറോട്ടയെ ചിക്കന്‍ കറിയില്‍ dunk ചെയിതു അടിച്ചു ഞാന്‍ ശരിക്കും ഒന്ന് nap ചെയിതു പോയി ...പിന്നെ അവിടുത്തെ വീട്ടുക്കാരുടെ mumble കേട്ടാ ഞാന്‍ nap ഇല്‍ നിന്നും ഉണര്‍ന്നത് ...അപ്പൊ ചമ്മല് തോന്നി ഞാന്‍ ബോധം കേട്ടു കിടക്കു വായിരുന്നു എന്ന് Feign ചെയിതു തടി തപ്പി ...:D

    Bye teacher,Bye Friends...:P..See you tomorrow ....:)

    ReplyDelete
  12. അപ്പം ലതാണ് കാര്യം.
    ഇത്തിരി 'നെയ്‌പത്തിരി' 'പാലും ബെള്ളത്തില്‍' dunk ചെയ്തു കഴിക്കുമ്പോള്‍ കോഴി പോരിച്ചതെവിടെ ഉമ്മാ എന്ന് ചോതിച്ചതാ ഞാന്‍.
    അത് അവിടെ nap ചെയ്യുന്ന നിന്‍റെ ഉപ്പയോട്‌ ചോതിക്കു എന്ന് പറഞ്ഞൊഴിഞ്ഞു ഉമ്മ. പിന്നെ അന്വേഷിച്ചപ്പോഴല്ലേ അറിഞ്ഞത്. ഞാന്‍ അങ്ങാടിയില്‍ സാധനം വാങ്ങാന്‍ പോയ സമയത്ത്,
    എന്‍റെ ക്ലാസിലെ രണ്ടു കുട്ടികള്‍ വന്നിരുന്നെന്നും, രണ്ടും എല്ലാം തിന്നു പോയെന്നും (രണ്ടിന്റെയും തീറ്റി കണ്ടിട്ട് അടുത്ത കാലത്തൊന്നും പച്ച വെള്ളം കിട്ടാത്ത കളിയായിരുന്നെന്നും കൂടെ പറഞ്ഞു)
    അത് നിങ്ങളായിരുന്നു അല്ലെ. ആദിലയെ കുറിച്ച് ആ കുട്ടിക്കെത്ര വയസായി എന്നും പിന്നെ തത്തമ്മയെ പോലെ ചിലുചിലാ എന്ന് സംസാരിക്കുന്ന കുട്ടിയെ വീട്ടില്‍ എങ്ങിനെയാ പോറുപ്പിക്കുന്നത് എന്നും ചോതിച്ചു) അതും പോരാഞ്ഞു സ്കൂള്‍ വരെ usher ഉം പോയിരിക്കുന്നു ബാപ്പ.
    നന്ദി, ആദിലാ, "ബല്യൊരു മയ മന്നാല്‍ പോലും സ്കൂളില്‍ കേറാത്ത ബാപ്പാനെ സ്കൂളില്‍ കേറ്റിയതിനു"
    മാഷിന്‍റെ പേന വാങ്ങി കൊടുത്തിട്ട്, ക്ലാസ്സില്‍ ഇരുന്നു പഠിക്കുന്ന പോലെ feign ചെയ്തു എന്തോ mumble ചെയ്യുന്ന രണ്ടാള്‍ക്കും ഞാന്‍ ശരിക്കും തരുന്നുണ്ട്. എന്‍റെ കോഴി തിന്നതും പോരാ. പിന്നെ എന്‍റെ പേര് നേരം വൈകി വന്നതിനു എഴുതുകയും ചെയ്തിരിക്കുന്നു.
    സിയാ കുട്ടിക്ക് ഞാന്‍ ചെരിക്കുമ്പോള്‍ ചിത്രം മാറുന്ന സ്കെയില്‍ തരാം കേട്ടോ. ആ കുശുമ്പി ലീടരിനും, വായാടിക്കും കൊടുക്കരുത്.
    രവി, നിറഞ്ഞു നില്‍ക്കുന്നല്ലോ ഇവിടെ. നല്ല കവിത. രവിയോടെനിക്ക് relent (മനസ്സലിയുക) തോന്നുന്നു. ഇതൊന്നും മനസിലാകാത്ത വായാടിയോടൊക്കെ വല്ലതും പറഞ്ഞിട്ടും കാര്യമുണ്ടോ. എന്നെ പോലെ "ആധുനിക സാഹിത്യകാരന്മാരെ" കേള്‍പ്പിക്കൂ.

    ReplyDelete
  13. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും താനാണ് ജയിച്ചത് എന്ന മട്ടില്‍ feign ചെയ്തു നടക്കുന്നു വയാടി. അതു കണ്ട് ഞാന്‍ എന്തോ mumble ചെയ്തപ്പോള്‍ അവള്‍ എന്നെ കൊത്താന്‍ വന്നു.

    പിന്നെ തെരഞെടുപ്പില്‍ രണ്ടാം സ്ഥാനം കിട്ടിയ വായാടിയെ second leader ആക്കിയില്ലേ? അപ്പോള്‍ അഞ്ചാം സ്ഥാനം കിട്ടിയ എന്നെ fifth leader ആക്കിക്കൂടേ?

    പിന്നെ ഇന്നെനിക്ക് breakfast കഴിക്കാന്‍ പട്ടിയില്ല സാര്‍. ആദ്യത്തെ ഇഡ്ഡലിക്കഷണം കയ്യിലെടുത്തപ്പോള്‍ confusion.
    സാമ്പാറില്‍ dunk ചെയ്യണോ ചട്നിയില്‍ dunk ചെയ്യണോ?
    ചട്നിയില്‍ dunk ചെയ്യണോ സാമ്പാറില്‍ dunk ചെയ്യണോ?

    ReplyDelete
  14. മൂരാച്ചി : "പിന്നെ ഇന്നെനിക്ക് breakfast കഴിക്കാന്‍ പട്ടിയില്ല സാര്‍"

    എന്താ മൂരാച്ചീ, ബ്രേക്ക്ഫാസ്റിനു പട്ടി ബിസ്കറ്റ് കിട്ടാതെ അത് പിണങ്ങിപ്പോയോ ? അതോ മൂരാച്ചി ശല്യം മൂലം nap-ഇല്‍ ആണെന്ന് feign ചെയ്യുന്നോ?
    വെറുതെ mumble ചെയ്യാതെ അതിനു പട്ടി ബിസ്ക്കറ്റ് പാലില്‍ Dunk ചെയ്തു കൊടുത്തു വെളിയിലൊക്കെ usher ചെയ്തിട്ടു വരൂ

    ReplyDelete
  15. “ചാച്ചിയ്ക്കോ ചാച്ചിയ്ക്കോ കൊഞ്ചി കൊഞ്ചി കൊഞ്ചി കിളിയെ പറന്നു വാ”
    ഈ പാട്ടിന്റെ ഈണത്തില്‍ ഇതൊന്നു പാടി നോക്കൂ..


    “നാപ്പിക്കോ നാപ്പിക്കോ..
    നാപ്പി നാപ്പി നാപ്പി നീ ചീര്‍ത്തു പോയി പെണ്ണേ..
    ഡങ്കി ഡങ്കി ഡങ്കി പിന്നേം ദോശ തിന്നോ പേണ്ണേ..
    ക്ലാസ്സില്‍ വെച്ചു നാപ്പിനിടേല്‍ മംമ്പിള്‍ ചെയ്യാതേ..”
    നാപ്പിക്കോ നാപ്പിക്കോ..

    ഹി..ഹി..
    ഇനി ഈ വാക്കൂകള്‍ പെട്ടെന്നൊന്നും മറക്കില്ലല്ലോ...

    ReplyDelete
  16. "കൊഞ്ചി കൊഞ്ചി കൊഞ്ചി കിളിയെ പറന്നു വാ”
    ടീച്ചര്‍,എന്നെ വിളിച്ചോ? ദേ ഞാന്‍ വന്നു..
    എന്നാല്‍ പിന്നെ ഞാനിനി പോയി നാപ്പട്ടെ?
    ങേ! വേണ്ടാന്നോ? ടീച്ചറല്ലേ പറഞ്ഞത്
    "ക്ലാസ്സില്‍ വെച്ചു നാപ്പിനിടേല്‍ മംമ്പിള്‍ ചെയ്യാതേ..”
    നാപ്പിക്കോ നാപ്പിക്കോ.."
    എന്ന്.. :)

    ReplyDelete
  17. പരമൂന്റെ ചുമ്മാ mumble ചെയ്യുന്ന അസുഖം മാറണമെങ്കിൽ ഇടക്കു nap ണം. അല്ലാതെ വെറുതെ ബിസ്കറ്റും റസ്ക്കും dunk ചെയ്തു തിന്നോണ്ടിരുന്നിട്ടു കാര്യമില്ലാ. എത്ര ബോധം ഉണ്ടെന്നു Feign ചെയ്താലും ഇങ്ങനെ ഒക്കെ ആണെങ്കിൽ ആരെങ്കിലും കുതിരവട്ടത്തേക്കു usher ചെയ്യും.... :

    ReplyDelete
  18. ലീഡറും സെക്കണ്ട് ലീഡറും പറഞ്ഞതനുസരിച്ച് രവിയെ നമ്മുടെ ക്ലാസ്സിന്റെ ആസ്ഥാന കവിയാക്കിയിരിക്കുന്നു. ആസ്ഥാന ഗായകന്‍ വെള്ളത്തിലാശാനും. ഇവരുടെ കലാവാസനകളെ nap ചെയ്തു കിടക്കന്‍ അനുവദിക്കാതെ അവയെ Extricate (പുറത്തെടുക്കുക) ചെയ്തു ഈ ക്ലാസ്സിനെ Emblazon (അലങ്കരിക്കുക) ചെയ്യേണ്ടതു ആര്‍ട്സ് സെക്രട്ടറിമാരായ സുല്‍ഫിയും വായാടിയും ആണെന്ന് ഞാനീ അവസരത്തില്‍ പറയാന്‍ ആഗ്രഹിക്കുകയാണ്. (പ്രസംഗം കുറച്ചു over ആയോ..നിര്‍ത്തിയേക്കാം..അല്ലെ)

    ReplyDelete
  19. കൂട്ടുകാരെ, ഒരു മിനിക്കഥ വായിക്കൂ. ഇപ്പൊ തിരക്കിലാണ്. കുറച്ചു കഴിഞ്ഞു വരാം...

    http://espressostories.com/story.php?story=12205

    ReplyDelete
  20. ഹായ്..ഹായ്..ബ്ലോഗിലും സ്കൂളോ..ഇനി തൊട്ട് ഞാനും വന്നോട്ടെ ക്ലാസ്സില്‍... ഈ മഴയത്ത് ഒന്നു nap പോലും ചെയ്യാതെ,mumble ചെയ്യാതെ ഒരു മൂലേല്‍ ഞാനിരുന്നു പഠിച്ചോളാം:)

    ReplyDelete
  21. ക്ലാസ്സിന്റെ പ്രതിനിധി എന്ന നിലക്ക് പുത്യ ഗോപികകുട്ടിക്ക് സ്വാഗതം ....ഗോപിക nap ചെയാതെ mumble ചെയാതെ ക്ലാസ്സില്‍ ശ്രദ്ധിച്ചിരുന്നു പഠിച്ചു മിടുക്കിയാവുക...സ്കൂള്‍ ലൈബ്രറിയില്‍ പോയി റഷീദ് കുട്ടിയുടെ കഥയും വായിച്ചോള് ...നല്ല മിനി കുട്ടി കഥയാ :)...ടീച്ചറെ ഇന്ന് ക്ലാസ്സില്ലേ ?ഹര്‍ത്താല്‍ കാരണം ക്ലാസ്സ്‌ ഇല്ലേ ഇന്ന് ?

    ReplyDelete
  22. ഗോപിക പാവം കുട്ടിയാന്നൊന്നും Feign-ണ്ട.
    പുതിയതായി വരുന്നവരൊക്കെ നാരങ്ങ മുട്ടായി കൊണ്ടുവരണംന്നാ ഇവിടുത്തെ നിയമം. കൊണ്ടുവന്നിട്ടില്ലെങ്കില്‍ You will be USHERED into 'chandrettante pettikkada'.

    ReplyDelete
  23. ലീഡര്‍ ഈ ഗോപിക നാരങ്ങ മുട്ടായി കൊണ്ടന്നിട്ടില്ലാ.... അത് പറഞ്ഞപ്പോ ഇരുന്നു Mumble ചെയ്യാ...

    ReplyDelete
  24. പുതിയ കുട്ടി ഗോപികയെ ഞാന്‍ വീട്‌ വരെ Usher ചെയ്തു. അവിടെ ചെന്നപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി! ഒരു കൊക്ക് ഓന്തിനെ വായിലിട്ട് Dunkന്നു!!

    ReplyDelete
  25. ..
    ഹാജര് വെച്ചിട്ടുണ്ടെ..
    ..
    Pottichiri Paramuഅണ്ണാ, ആ രക്തത്തിലെനിക്ക് മാത്രം പങ്കില്ലാ‍ാ‍ാ‍ാ..ഇതെന്റെ feign അല്ല, സത്യമായും.. :(
    ..

    ReplyDelete
  26. @ഗോപിക:: ഗോപികയ്ക്ക് ഈ ക്ലാസ്സിലേക്ക് സുസ്വാഗതം. ബാക്കി ലീഡര്‍ പറഞ്ഞുകാണുമല്ലോ അല്ലെ..നാരങ്ങാമിഠായി ഗോപികേടെ വീട്ടില്‍ വെച്ചിട്ടുണ്ടല്ലോ. ..2 അടിക്കുറുപ്പ് എഴുതീട്ടുണ്ട് കേട്ടോ...എന്നും വരണേ..

    ReplyDelete
  27. @ABDUL RASHEED OM“You will be USHERED into 'chandrettante pettikkada'. ” ലതു കലക്കി ട്ടോ..

    ReplyDelete
  28. ..
    ചന്ദ്രന്‍സ് തട്ടുകടയാണൊ?!! തത്തമ്മ Mumble ചെയ്യേണ്ട, കാപ്പി റൈറ്റ് ഇങ്ങക്കെന്നെ.. ഹോ‍ാ‍ാ‍ാ...!
    ..

    ReplyDelete
  29. @രവി-
    കവി - സോറി - രവി....താങ്ക്‌യൂ!

    ReplyDelete
  30. ..
    ആര്‍ക്ക് വേണം താങ്ക്സ്? ഹും.
    ആ ഹീറോപ്പെന്ന് തന്നാ മതി, എനിക്കൊരുപാടിഷ്ടാ..
    ..

    ReplyDelete
  31. @രവി-
    കുട്ടി കിടന്ന്‌ Mumble ചെയ്യേണ്ട. ഹീറോ പേനയൊന്നും തരാന്‍ ന്റെകയ്യീല്‌ കാശില്യാ..വേണമെങ്കീ ദാ..ഈ കവിത കേട്ടോളൂ!

    ReplyDelete

LinkWithin

Related Posts with Thumbnails