.
ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ. |
അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..
Saturday, May 1, 2010
ഇന്നത്തെ വാക്കുകള്‍ (01/05/2010)
Slew (sloo) = (often followed by 'of') a large number or amount or extent - ഒരുപാട് - (Eg: A slew of journalists)
Evict (ĭ-vĭkt') = Expel from one's property or force to move out by a legal process - പുറത്താക്കുക -
(Eg: The landlord evicted the tenants after they had not paid the rent for four months)
Efficacy (ĕf'ĭ-kə-sē) = Capacity or power to produce a desired effect - കഴിവ് - (Eg: Efficacy of the vaccine)
Slug (slŭg) = Strike heavily, especially with the fist or a bat - ശക്തിയായി അടിക്കുക - (Eg: He slugged me so hard )
ശ്രീ പറഞ്ഞ പോലെ Pronunciation ഉം ഷാജി മാഷു പറഞ്ഞതു പോലെ മലയാള അർത്ഥങ്ങളും ഇന്നത്തെ പോസ്റ്റ് മുതല്‍ ചേര്‍ക്കുന്നു...നന്ദി...വീണ്ടും അഭിപ്രായങ്ങള്‍ അറിയിക്കുക.
ReplyDeleteഎല്ലാ ദിവസവും ഇടുന്നുണ്ടല്ലേ, നല്ലത്. തുടരൂ :)-
ReplyDeleteഇത് വായിക്കുന്നവര്‍ അവര്‍ക്കറിയാവുന്ന പുതിയ വാക്കുകള്‍ കമന്റ് ആയി ഇട്ടാല്‍ നല്ലതായിരിക്കും അല്ലേ?!
അതെ ഷാജി മാഷെ, വായിക്കുന്നവര്‍ അങ്ങനെ ചെയ്താല്‍ നമുക്കു കൂടുതല്‍ വാക്കുകളെ പരിചയപ്പെടാന്‍ കഴിയും. വളരെ നന്ദി.
ReplyDeletegood work, thank you .
ReplyDelete