.
ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ. |
അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..
Monday, May 17, 2010
ഇന്നത്തെ വാക്കുകള്‍ (17/05/2010)
---------------------------------------------------------------------------------------------------------------
Debacle (deɪb'ɑːkəl) = A sudden and violent collapse - വന്‍ വീഴ്ച - (Eg: It is not fair to criticise the skipper for the world cup debacle)
--------------------------------------------------------------------------------------------------------------
Pelt (p'elt) = Cast, hurl, or throw repeatedly with some missile - തുടര്‍ച്ചയായി എറിയുക - (Eg: Crowd started to pelt police cars with stones.)
--------------------------------------------------------------------------------------------------------------
Shrug (/ʃr'ʌɡ) = Raise one's shoulders to indicate indifference or resignation - ചുമല്‍ മേലോട്ട് ചലിപ്പിച്ച് സന്ദേഹമോ വിപരീതാഭിപ്രായമോ പ്രതിഷേധമോ മറ്റോ പ്രകടമാക്കുക- (Eg: I shrugged, as if to say, `I am not interested')
--------------------------------------------------------------------------------------------------------------
Predicament (prɪd'ɪkəmənt) = A situation from which extrication is difficult especially an unpleasant or trying one. (Plight) - കഷ്ടാവസ്ഥ, ദുര്‍ഘടം, ഗതി - (Eg: Seeing the predicament of farmers, it is quite evident that the government isn’t doing enough for them.)
--------------------------------------------------------------------------------------------------------------
പുതിയ വാക്കുകള്‍ പഠിക്കുമ്പോള്‍ പഴയ വാക്കുകള്‍ മറന്നു പോകും.:) ഞാനിതെല്ലാം ഒരു ഫോള്‍ഡറില്‍ കോപ്പി ചെയ്ത് വെയ്ക്കുന്നുണ്ട്. മറ്റുള്ളവര്‍ക്കു വേണ്ടി ഇതുപോലെ നല്ല കാര്യങ്ങള്‍ ചെയ്യുന്ന ഒരു ടീച്ചറെ (സുഹൃത്തിനെ) ലഭിച്ച ഞങ്ങള്‍ സ്റ്റുഡന്‍സ് എത്ര ഭാഗ്യം ചെയ്‌തവരാണ്!
ReplyDelete@വായാടി..
ReplyDeleteആഹാ...അതു കൊള്ളാല്ലോ..പഴയ വാക്കുകള്‍ ഞാനും മറന്നു പോകും...പിന്നേം പിന്നേം വായിച്ചാല്‍ മതി ..അപ്പൊ കുറെയൊക്കെ ഓര്‍മ്മ നില്‍ക്കില്ലേ..നമുക്കു പഠിച്ചെടുക്കാമെന്നേ..നമ്മുക്കു പറ്റാത്തതായി എന്തെങ്കിലും ഉണ്ടോ.എല്ലാരും എല്ലാ ദിവസോം ക്ലാസ്സില്‍ ഹാജരായാല്‍ മതി...ഒത്തിരി ഒത്തിരി നന്ദി..