.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Sunday, May 23, 2010

ഇന്നത്തെ വാക്കുകള്‍ (23/05/2010)

Astound (əst'aʊnd) = Affect with wonder - അമ്പരപ്പിക്കുക, സംഭ്രമിപ്പിക്കുക - (Eg: He just continues to astound with some of the things he does)
---------------------------------------------------------------------------------------------------------------
Annihilate (ən'aɪɪleɪt) = Kill in large numbers - പൂര്‍ണ്ണമായും തകര്‍ക്കുക - (Eg: "There are still those who wish to annihilate us," he said)
--------------------------------------------------------------------------------------------------------------
Clan (kl'æn) = group which consists of families that are related to each other - വംശം - (Eg:  Mandela's clan name is Madiba)
-------------------------------------------------------------------------------------------------------------
Snarl (sn'ɑːʳl) = Utter in an angry, sharp, or abrupt tone - ചീറുക, മുരളുക, അമറുക - (Eg: The dogs snarled at the intruders)
-------------------------------------------------------------------------------------------------------------
Squiggle (skw'ɪɡəl) = Line that bends and curls in an irregular way - വളഞ്ഞുപുളഞ്ഞ വര - (Eg: His signature was just a squiggle but only he could make that)
------------------------------------------------------------------------------------------------------------

9 comments:

  1. This comment has been removed by the author.

    ReplyDelete
  2. മംഗലാപുരം വിമാനദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ ഞാനും വേദനയോടെ പങ്കു ചേരുന്നു..

    ReplyDelete
  3. ഈ സുള്‍ഫിടെ ഒരു കാര്യം...ശല്യം ചെയ്യാതെ സുള്‍ഫീ, തത്തമ്മക്കുട്ടി പഠിക്കുന്ന കണ്ടില്ലേ..മുണ്ടാണ്ടിരുന്നില്ലേല്‍ നമുക്കെല്ലാം കൊത്തു കിട്ടും..(ടീച്ചറെ കൊത്തില്ല എന്നു കരുതുന്നു..)

    ReplyDelete
  4. ടീച്ചര്‍, ആ word verification എടുത്തു കളഞ്ഞിരുന്നുവെങ്കില്‍ ക്ലാസ്സില്‍ കയറാന്‍ സൗകര്യമായേനേ പ്ലീസ്..:)

    ReplyDelete
  5. word verification മാറ്റി കേട്ടൊ..ഇനി ഇക്കാര്യം പറഞ്ഞു ക്ലാസ്സ് കട്ട് ചെയ്യാതെ എന്നും പറന്നു വന്നു സീറ്റില്‍ ഇരിക്കുമല്ലോ അല്ലേ..

    ReplyDelete
  6. ഇന്നു ക്ലാസില്‍ ഞാന്‍ ഹാജറുണ്ട് ട്ടോ.!!

    ReplyDelete
  7. ഹായ് ഹംസക്ക
    ഒത്തിരി സന്തോഷം...എന്നും വരണം കേട്ടോ....
    ഒരുപാടു ഒരുപാടു നന്ദി...

    ReplyDelete
  8. ഹും. ഇതൊരുമാതിരി ചെയ്തായി പോയി.
    ഹംസാക്കയുടെ വരവ് എന്നെ Annihilate ചെയ്തു.
    എന്തിനാ മാഷെ വയസന്മാരെ ക്ലാസ്സില്‍ എടുത്തത്‌.
    ഞങ്ങള്‍ ചുള്ളന്മാരും ചുള്ളതികളും പോരെ.

    ReplyDelete
  9. ഹായ് സാർ, പുതിയ കുട്ടികളെ ശ്രദ്ധിക്കുന്നില്ല, അല്ലേ? :(. ഞങ്ങളുടെ വീട്ടിൽ ഒരു സദ്യ ഒരുക്കിയിട്ടുണ്ട്. അത് കഴിച്ച് ഒരു കല്ലെറിഞ്ഞിട്ട് പോണം, സാർ. വരുമല്ലോ?

    ReplyDelete

LinkWithin

Related Posts with Thumbnails