.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Tuesday, May 25, 2010

ഇന്നത്തെ വാക്കുകള്‍ (25/05/2010)

Noose (n'uːs) = A loop formed in a cord or rope by means of a slipknot; it binds tighter as the cord or rope is pulled - കുടുക്ക്, കെണി - (Eg: He slipped the noose around his neck and drew it tight against his bobbing Adam's apple.)
---------------------------------------------------------------------------------------------------------------
Archaic (ɑːʳk'eɪɪk) = So extremely old as seeming to belong to an earlier period - പഴയ, പുരാതനമായ - (Eg: In today's electronic world all this would seem archaic )
---------------------------------------------------------------------------------------------------------------
Ulterior (ʌlt'ɪəriəʳ) = Lying beyond what is openly revealed or avowed (especially being kept in the background or deliberately concealed) - അപ്പുറമുളള, കണ്ടതിനോ കേട്ടതിനോ ബാഹ്യമായ, ഗൂഢമായ - (Eg: Sheila had an ulterior motive for trying to help Stan)
-------------------------------------------------------------------------------------------------------------
Alienate ('eɪliəneɪt) = Make withdrawn or isolated or emotionally dissociated - അന്യാധീനപ്പെടുത്തുക, അകറ്റിനിര്‍ത്തുക, ശ്രദ്ധതിരിക്കുക - (Eg: She alienated her friends when she became fanatically religious)
-------------------------------------------------------------------------------------------------------------
Impetus ('ɪmpɪtəs) = A force that moves something along - ആവേശം, ഉത്തേജനം, പ്രചോദനം - (Eg: She was restless and needed a new impetus for her talent)
-------------------------------------------------------------------------------------------------------------

3 comments:

  1. ഹാജര്‍ സാര്‍,

    ReplyDelete
  2. @ഹംസക്ക
    @വായാടി
    ഹാജര്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട് ട്ടോ..!!!എല്ലാവരും നന്നായി പഠിക്കുന്നുണ്ടല്ലൊ അല്ലേ..എന്നാലേ ഈ ടീച്ചര്‍ക്കു സന്തൊഷമാകൂ...ഒത്തിരി ഒത്തിരി ഒത്തിരി നന്ദി...വായാടിയാണൊ ഇടക്കിടക്കു ക്ലാസ്സില്‍ “കീ..കീ” എന്നു ശബ്ദം ഉണ്ടാക്കുന്നാത്..???

    ReplyDelete

LinkWithin

Related Posts with Thumbnails