.
ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ. |
അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..
Monday, May 24, 2010
ഇന്നത്തെ വാക്കുകള്‍ (24/05/2010)
---------------------------------------------------------------------------------------------------------------
Tyrannical (tɪr'ænɪkəl) = Marked by unjust severity or arbitrary behavior - ഏകശാസനാധികാരിയായ - (Eg: He killed his tyrannical father with a blow to the head)
---------------------------------------------------------------------------------------------------------------
Ooze ('uːz) = The process of seeping - ഒലിക്കുക, കിനിയുക - (Eg: The wounds may heal cleanly or they may ooze a clear liquid)
---------------------------------------------------------------------------------------------------------------
Torment (tɔːmɛnt) = Extreme suffering, usually mental suffering - അസഹ്യവേദന, അത്യധികമായ മനോവിഷമം - (Eg: The torment of having her baby kidnapped is written all over her face)
--------------------------------------------------------------------------------------------------------------
Accrue (əkr'uː) = Gradually increase in amount over a period of time - സ്വാഭാവികമായി വര്‍ദ്ധിക്കുക - (Eg: If you do not pay within 28 days, interest will accrue)
-------------------------------------------------------------------------------------------------------------
ഹാജര്‍. :)
ReplyDeleteഇതിലെ മിക്ക വാക്കുകളും നിത്യജീവിതത്തില്‍ ഞാന്‍ ഉപയോഗിക്കാറേയില്ല.
@വായാടി
ReplyDeleteഹി.ഹി ..ഉപയോഗിച്ചിട്ടും കാര്യമില്ല..ആര്‍ക്കും മനസ്സിലാവില്ല..നിത്യജീവിതത്തില്‍ ഉപയോഗിച്ചില്ലെങ്കിലും ഇംഗ്ലിഷ് ന്യൂസ് പേപ്പറുകളിലും ഭീകരമായ ഇംഗ്ലിഷ് ബ്ലോഗുകളിലും മറ്റും ഈ വാക്കുകള്‍ കാണുമ്പോള്‍, ഈ വാക്ക് ഞാന്‍ കേട്ടിട്ടുണ്ടല്ലോ, ഇതിന്റെ അര്‍ത്ഥം എനിക്കറിയാമല്ലോ, എന്നു മനസ്സില്‍ തോന്നുകയാണെങ്കില്‍ അതിന്റെ സുഖം ഒന്നു വേറെ തന്നെ അല്ലേ തത്തമ്മേ....ഒത്തിരി നന്ദി...ഹാജര്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട് ട്ടോ....
ടീച്ചര്‍ ,ഞാനും ഹാജര്‍ ....ഇത് കൊള്ളാല്ലോ ...ഞാനും ഈ ക്ലാസ്സിലെ പുതിയ ശിഷ്യ :)
ReplyDelete@Aadhila
ReplyDeleteAadhila ക്കു ഈ ക്ലാസ്സിലേക്കു ഞങ്ങളുടെ എല്ലാവരുടേയും സുസ്വാഗതം. പിന്നെ...Aadhila യുടെ പ്രൊഫൈല്‍ വായിച്ചു..“English Teacher,[Now online tutor]/Proof Reader of Research Papers/University of Rennes1,France”...ഈശ്വരാ))))))...ടീച്ചര്‍ക്കു പേടി കൊണ്ടു മുട്ടിടിച്ചു തുടങ്ങി ട്ടോ..എന്തായാലും ഞങ്ങള്‍ അഭിമാനിക്കുന്നു, Aadhila യെപ്പോലെ ഒരാള്‍ ഈ ക്ലാസ്സില്‍ ചേര്‍ന്നതിന്. വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പറയാന്‍ മടിക്കരുതേ...ഒരായിരം നന്ദി....
Aadhilaയെ ഞങ്ങളുടെ ക്ലാസ്സിലേയ്ക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. :)
ReplyDelete