.
ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ. |
അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..
Friday, May 28, 2010
ഇന്നത്തെ വാക്കുകള്‍ (28/05/2010)
---------------------------------------------------------------------------------------------------------------
Gallop (ɡ'æləp) = developing very quickly and is often difficult to control, Running very fast - കുതിച്ചോടുക - (Eg:1) The horses galloped away, 2) In spite of the recession, profits have galloped ahead.)
--------------------------------------------------------------------------------------------------------------
Amalgamate (əm'ælɡəmeɪt) = Joined together into a whole - കൂട്ടിച്ചേര്‍ക്കുക, കലര്‍ത്തുക - (Eg: The firm has amalgamated with an American company.)
--------------------------------------------------------------------------------------------------------------
Plaudit (ˈplɔːdɪt) = Enthusiastic approval - സ്തുതി, കരഘോഷം - (Eg: He acknowledged the plaudits of the crowd)
-------------------------------------------------------------------------------------------------------------
Burp (b'ɜːʳp) = A reflex that expels gas noisily from the stomach through the mouth - ഏമ്പക്കം വിടുക - (Eg: In China it is polite to burp at the table)
-------------------------------------------------------------------------------------------------------------
ടീച്ചര്‍ ഒരാഴ്ചത്തേക്കു നാട്ടില്‍ പോകുന്നതിനാല്‍ പുതിയ വാക്കുകള്‍ ഇനി ജുണ്‍ 7 നു മാത്രമേ പോസ്റ്റ് ചെയ്യൂ..ട്ടോ..പക്ഷെ ക്ലാസ്സ് ഇവിടെത്തന്നെ ഉണ്ടാവും ..എല്ലാവരും പഴയ വാക്കുകള്‍ നന്നായി പഠിക്കണം..വഴക്കുകൂടാതെ....
ReplyDelete"In China it is polite to burp at the table"
ReplyDeleteഅയ്യേ! എന്നാല്‍ ഞാന്‍ ചൈനയിലേയ്ക്ക് പോകുന്നില്ല.
ടീച്ചറെ പോലെയിരിക്കുന്ന ഒരാളെ ഇന്നലെ ബ്ലോഗ് വഴിയില്‍ വെച്ച് കണ്ടു. നിങ്ങള് ട്വിന്‍ ബ്രദേഴ്‌സാ...?
ReplyDelete@vayady
ReplyDeleteആഹാ...എന്നെപ്പൊലെ തന്നെ ഇരിക്കുന്നു അല്ലേ..ഈ ലോകത്തില്‍ ഒരേപോലുള്ള 7 പേര്‍ ഉണ്ടെന്നല്ലേ..അതൊ 9 ആണോ...ആ..ആര്‍ക്കറിയാം...
@കുമാരന്‍ | kumaran
ReplyDeleteഒത്തിരി ഒത്തിരി നന്ദി...ക്ലാസ്സില്‍ വന്നതിന്..ഇനിയും വരണം..