.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Thursday, May 27, 2010

ഇന്നത്തെ വാക്കുകള്‍ (27/05/2010)

Sloth (slôth) = A disinclination to work or exert yourself - അലസത, മടി - (Eg: He admitted a lack of motivation and a feeling of sloth.)
---------------------------------------------------------------------------------------------------------------
Tenacious (tɪn'eɪʃəs) = Very determined and do not give up easily - ദ്രുഢനിശ്ചയമുള്ള, ശാഠ്യമുള്ള - (Eg: She is very tenacious and will work hard and long to achieve objectives)
---------------------------------------------------------------------------------------------------------------
Cling (kl'ɪŋ) = Come or be in close contact with; stick or hold together and resist separation - ചുറ്റിപ്പിണയുക, മുറുകെപ്പിടിക്കുക, പറ്റിച്ചേര്‍ന്നു നില്‍ക്കുക - (Eg: Another man was rescued as he clung to the riverbank)
-------------------------------------------------------------------------------------------------------------

Sordid (s'ɔːʳdɪd) = Morally degraded, unethical or dishonest - മലിനമായ, ഹീനമായ, ആഭാസമായ - (Eg: I don't want to hear the sordid details of your relationship with Sandra)
-------------------------------------------------------------------------------------------------------------
Animus ('ænɪməs) = A strong feeling of dislike - വിദ്വേഷം, വിരോധം - (Eg: Your animus towards him suggests that you are the wrong man for the job.)
------------------------------------------------------------------------------------------------------------

2 comments:

  1. ഞങ്ങള്‍ ഒരു friendന്‌ ഇട്ടിരിക്കുന്ന ഇരട്ടപ്പേര്‌ "ക്ലിങ്ങി" എന്നാണ്‌. ഞങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കിലും എവിടെ പോയാലും ഞങ്ങളുടെ കൂട്ടത്തില്‍ വലിഞ്ഞു കയറി വരും. :)
    പിന്നെ Sloth ഈ വാക്ക് ഞാന്‍ സ്ഥിരം ഉപയോഗിക്കാറുണ്ട്. കൂടെ ഈ example കൂടി എഴുതുന്നത് നന്നായി. അതുകൊണ്ട് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. താങ്ക്‌യൂ ടീച്ചര്‍..

    ReplyDelete
  2. @വായാടി
    നിങ്ങള്‍ക്കെല്ലാം ആ കൂട്ടുകാരിയോടു animus ആയിരുന്നോ...പാവം..

    ReplyDelete

LinkWithin

Related Posts with Thumbnails