.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Tuesday, May 18, 2010

ഇന്നത്തെ വാക്കുകള്‍ (18/05/2010)

Ambush  (æmbʊʃ) = The act of concealing yourself and lying in wait to attack by surprise - പതിയിരുന്നാക്രമിക്കുക - (Eg: A policeman has been shot dead in an ambush)
-----------------------------------------------------------------------------------------------------------------
Cog (k'ɒɡ) = A person who is a small part of a large organization - സംഘടനയിലെ അപ്രധാനവ്യക്തി - (Eg: He's a vital cog to them being top of the tree)
-----------------------------------------------------------------------------------------------------------------
Atrocious (ətr'oʊʃəs) = Shockingly brutal or cruel - കൊടിയ, ക്രൂരമായ - (Eg: murder is an atrocious crime)
----------------------------------------------------------------------------------------------------------------
Rampant (r'æmpənt) = Very common and is increasing in an uncontrolled way - അനിയന്ത്രിതമായ - (Eg: The rampant corruption of the administration)
--------------------------------------------------------------------------------------------------------------
Colossal (kəl'ɒsəl) = So great in size or force - ഭീമാകാരമായ, അത്യധികം വലുതായ - (Eg: There has been a colossal waste of public money)
--------------------------------------------------------------------------------------------------------------

6 comments:

  1. സത്യം പറയാലോ, ഈ പോസ്റ്റില്‍ നിന്നും ഇംഗ്ലീഷ് മാത്രമല്ല മലയാളവും പഠിക്കാനാകുന്നുണ്ട്. താങ്ക്‌സ്.

    ReplyDelete
  2. @വായാടി..
    അതെ..അതെ..ഇടത്തു നിന്നും വലത്തോട്ടു വായിച്ചാല്‍ മലയാളവും വലത്തു നിന്നു ഇടത്തോട്ടു വായിച്ചാല്‍ ഇംഗ്ലീഷും പഠിക്കാം...ഒരായിരം നന്ദി...

    ReplyDelete
  3. കുറെ കാലമായി.... മനസ്സില്‍ കൊണ്ട് നടക്കുന്നു ഒരാഗ്രഹമാ..
    പണ്ട് സ്കൂളില്‍ പഠിപ്പിച്ചിട്ടു പഠിച്ചില്ല. പിന്നല്ലേ. ഹും ഹും ...
    നന്നായി. നല്ല ശ്രമം.

    ശോ. ഇവിടെയും ഉണ്ടോ വായാടി. കണ്ട സ്ഥലത്തെല്ലാം കയറി നിരങ്ങും. ഒരാളെയും വെറുതെ വിടരുതുട്ടോ.
    വേഗം വീട്ടില്‍ പോടീ പെണ്ണെ. രാത്രിയില്‍ പെന്നുങ്ങളിങ്ങനെ പുറത്തിറങ്ങി നടക്കുന്നത് നല്ലതല്ലട്ടോ. പീഡന ഭഗവാനെ കാത്തു കൊള്ളേണമേ.;

    ReplyDelete
  4. ടീച്ചര്‍, എന്നെ ആ കുട്ടി (സുള്‍ഫി) ശല്യം ചെയ്യുന്നു. പഠിക്കാന്‍ സമ്മതിക്കുന്നില്ല.

    ReplyDelete
  5. @vayadi, sulfi
    ഈ സുള്‍ഫിടെ ഒരു കാര്യം...ശല്യം ചെയ്യാതെ സുള്‍ഫീ, തത്തമ്മക്കുട്ടി പഠിക്കുന്ന കണ്ടില്ലേ..മുണ്ടാണ്ടിരുന്നില്ലേല്‍ നമുക്കെല്ലാം കൊത്തു കിട്ടും..(ടീച്ചറെ കൊത്തില്ല എന്നു കരുതുന്നു..)

    ReplyDelete
  6. അത് ശരി. പഴയ പോസ്ടുകളിലെല്ലാം വായാടി എന്നെ ambush ചെയ്യുന്നുണ്ടായിരുന്നല്ലേ.
    വായാടിയുടെ രസമുള്ള കമന്റുകള്‍ ഈ ക്ലാസ്സിനെ ഹരമുള്ളതാക്കുന്നു.
    പിന്നെ ഞങ്ങള്‍ക്ക് പഞ്ചാരയടിക്കാന്‍ ഒരാളുമായല്ലോ.

    ReplyDelete

LinkWithin

Related Posts with Thumbnails