.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Saturday, June 19, 2010

ഇന്നത്തെ വാക്കുകള്‍ (19/06/2010)

Yell (j'el) = Utter a sudden loud cry - അലറുക, ഉച്ചത്തില്‍ ആക്രോശിക്കുക - (Eg: I'm sorry, I yelled at you last night)
--------------------------------------------------------------------------------------------------------------
Lame (l'eɪm) = Disabled in the feet or legs - മുടന്തുള്ള, ഞൊണ്ടിയായ - (Eg: He was aware that she was lame in one leg)
--------------------------------------------------------------------------------------------------------------
Lament (ləm'ent) = Express grief verbally, Regret strongly - നിലവിളിക്കുക, ഖേദിക്കുക - (Eg: He began to lament the death of his only son.)
-------------------------------------------------------------------------------------------------------------
Caress (kər'es) =  Touch or stroke lightly in a loving or endearing manner - ഓമനിക്കുക, പുന്നാരിക്കുക, പരിലാളിക്കുക, തടവുക - (Eg: He was gently caressing her golden hair)
------------------------------------------------------------------------------------------------------------
Disdain (dɪsd'eɪn) = Lack of respect accompanied by a feeling of intense dislike - പുച്ഛം, അധിക്ഷേപം, അവഗണന - (Eg: Janet looked at him with disdain.)
------------------------------------------------------------------------------------------------------------

8 comments:

  1. ക്ലാസ്സില്‍ ആരും ആരോടും Disdain -ഓടെ പെരുമാറരുത് , കേട്ടോ..

    ReplyDelete
  2. മാഷെ ഞാന്‍ കാമന്റെ ബോക്സ്‌ ചാറ്റ് ബോക്സ്‌ ആക്കുന്നു എന്ന് എന്നെ പറ്റി പുറത്തു നിന്നും പരാതി കിട്ടിയിരിക്കുന്നു.
    അതിനാല്‍ തന്നെ പലരും ഇവിടെ വരാന്‍ മടിക്കുന്നു എന്നും. ശരിയാണോ?
    അങ്ങിനെയൊന്നുണ്ടെങ്കില്‍ അതില്‍ ഞാന്‍ Lament ചെയ്യുന്നു.
    ഞാന്‍ ഇതിനെ ഇച്ചിരി ഹരമാക്കണം. എല്ലാവരും വന്നു കയറണം കൂടെ ഈ വാക്കുകള്‍ പഠിക്കണം എന്നെ കരുതിയുള്ളൂ.
    അഭിപ്രായങ്ങളെ disdain ചെയ്യാന്‍ പാടില്ലല്ലോ?
    കൂടുതല്‍ പേര്‍ കടന്നു വരട്ടെ. അതല്ലേ വേണ്ടത്.

    ReplyDelete
  3. @SULFIസുള്‍ഫിയുടെ തമാശകള്‍ തുടര്‍ന്നോളൂ..അതു കേല്‍ക്കാന്‍ എല്ലാരും കൊതിയോടെ കാത്തിരിക്കുന്നു.

    ReplyDelete
  4. സമാധാനമായി സര്‍. അങ്ങെങ്കിലും എന്നെ caress ചെയ്യുന്നുണ്ടല്ലോ. പക്ഷെ ഒടുവില്‍ disdain ചെയ്യരുത്. (ഇപ്പോള്‍ എല്ലാവരും വായാടിയെ ചെയ്യും പോലെ)
    പരമു അണ്ണാ വാ. ആ lame കാലും കൊണ്ട് എന്റെ കൂടെ ഈ ബാക്ക് ബെഞ്ചില്‍ ഇരുന്നോളൂ. ഇടക്കൊക്കെ ഞാന്‍ പിച്ചുമെന്നെയുള്ളൂ. അതിനു lament ചെയ്യരുത് കേടോ.

    ReplyDelete
  5. @SULFI::Lame കാലുള്ള ഒരാളെ നമ്മള്‍ എവിടെ കണ്ടാലും Caress ചെയ്യണം അല്ലാതെ പിച്ചി Disdain ചെയ്യരുത് കേട്ടൊ സുള്‍ഫീ..

    ReplyDelete
  6. എന്നെ ആരും disdain ചെയ്യാറില്ല. ടീച്ചര്‍ ഈ കുട്ടി (സുള്‍ഫി..)എന്നെ കളിയാക്കുന്നു. ഞാനിപ്പോള്‍ Lament ചെയ്യും..

    ReplyDelete

LinkWithin

Related Posts with Thumbnails