.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Friday, June 11, 2010

ഇന്നത്തെ വാക്കുകള്‍ (11/06/2010)

Pronto (pr'ɒntoʊ) = Quickly and at once - വേഗത്തില്‍ - (Eg: We have to take him to the hospital pronoto)
--------------------------------------------------------------------------------------------------------------
Whine ( ʰw'aɪn) = Make a high-pitched, screeching noise - നീണ്ട സ്വരത്തില്‍ കരയുക - (Eg: He could hear her dog barking and whining in the background.)
--------------------------------------------------------------------------------------------------------------
Coy (k'ɔɪ) = Shy in a playful or provocative way - ലജ്ജയുള്ള- (Eg: She smiled coyly at him as he took her hand)
-------------------------------------------------------------------------------------------------------------
Insomniac (ɪns'ɒmniæk) = A person who finds it difficult to sleep - നിദ്രാവിഹീനന്‍ - (Eg: I was wandering around like an insomniac around 3 to 4 o'clock in the morning )
------------------------------------------------------------------------------------------------------------
Furtive (f'ɜːʳtɪv) = Marked by quiet and caution and secrecy - ഗൂഢമായ, രഹസ്യമായ - (Eg: With a furtive glance over her shoulder, she unlocked the door and entered the house.)
-------------------------------------------------------------------------------------------------------------

11 comments:

  1. "Oh God,forgive me when I whine", in spite of all Your blessings
    http://www.youtube.com/watch?v=VQtRJDOSLMw

    ReplyDelete
  2. ആരും Insomniac ആയിരുന്നു പഠിക്കരുത്.. പഠിച്ചാല്‍ ക്ലാസ്സിലിരുന്നു ഉറക്കം തൂങ്ങും..

    ReplyDelete
  3. ഞാന്‍ രാവിലെ ഒന്‍പതുമണിക്ക് insomniac നെ പോലെ കറങ്ങി നടക്കുകയായിരുന്നു. :)

    ReplyDelete
  4. ഒരു ഐഡിയ പറയട്ടെ..ഏതെങ്കിലും 5 വാക്കിനു പകരം, പരസ്പരം ബന്ധം ഉള്ള 5 വാക്കാണെങ്കില്‍ പഠനം കുറച്ചു കൂടി എളുപ്പമാവില്ലേ..??

    ഈ 5 വാക്കുകള്‍ കണ്ടു പിടിക്കാന്‍ കുറച്ചു സമയം എടുക്കുമെന്ന് മാത്രം.

    ReplyDelete
  5. @വരയും വരിയും : സിബു നൂറനാട്
    നല്ല ആശയം ആണല്ലോ..സിബു പറഞ്ഞപോലെ വാക്കുകള്‍ കണ്ടു പിടിക്കാന്‍ കുറച്ചു സമയം എടുക്കുമെന്ന് മാത്രം. എന്നാലും ഞാന്‍ ശ്രമിക്കുന്നതായിരിക്കും. ക്ലാസ്സില്‍ വന്നതിന് ഒത്തിരി ഒത്തിരി നന്ദി. എല്ലാദിവസവും വരുമെന്നു പ്രതീക്ഷിച്ചുകൊണ്ട്....

    ReplyDelete
  6. @Aadhila
    "Oh God,forgive me when I whine"
    ഈ sentence - ല്‍ whine ന്റെ അര്‍ത്ഥം “complain in an annoying way about something unimportant“ എന്നാണ്.
    ഒരേ വാക്കുകള്‍ക്കു ചിലപ്പോള്‍ ഒന്നിലധികം അര്‍ത്ഥം ഉണ്ടാവാറുണ്ടല്ലോ..
    നന്ദി. വീഡിയോ കണ്ടു കേട്ടൊ..

    ReplyDelete
  7. @Vayady
    insomniac നെ പോലെ കറങ്ങി നടക്കുകയായിരുന്നോ അതോ പറന്നു നടക്കുകയായിരുന്നോ? :)

    ReplyDelete
  8. മാഷെ.....
    എന്നെ കുറെ നാളായി കാണാത്തത് കൊണ്ട് ക്ലാസ്സില്‍ കയറ്റില്ല എന്ന് മാഷ്‌ പറഞ്ഞിരുന്നോ?
    വായാടി നാട് മുഴുവന്‍ എന്നെ പറ്റി ഇതും പറഞ്ഞു നടക്കുന്നു. എന്റെ ഉപ്പയെയോ/ഉമ്മയെയോ കൊണ്ട് വന്നില്ലെങ്കില്‍ ഇനി കയറ്റില്ലെന്ന് പറഞ്ഞോ?
    എനിക്കെട്നെ മാഷിനെ അറിഞ്ഞൂടെ. ന്റെ ചക്കര കുടം മാഷല്ലേ. മാഷിനെ ഞാന്‍ എന്റെ ഉപ്പ ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ നല്ല ഒരു ഹീറോ പെന്‍ തരുന്നുണ്ട്.
    (എന്നെ ക്ലാസ്സില്‍ കയറ്റണം) പ്ലീസെ. ഞാന്‍ മാഷിന്റെ കാലു പിടിച്ച വിവരം തല്‍കാലം വായാടി അറിയണ്ട. ഇനി അതും പറഞ്ഞു നടക്കും.
    (നമ്മള്‍ ആണുങ്ങള്‍ക്കും ഇല്ലേ ഒരു അന്തസോക്കെ അല്ലെ. ഹും)

    മടി കൊണ്ടാ വരാത്തത്. ഇടയ്ക്കു വന്നു പോവാറുണ്ട്. ഒരു നിര്‍ദേശം വച്ചോട്ടെ.
    ദിവസവും അഞ്ചു പടം എന്നത് , ആഴ്ചയില്‍ രണ്ടു ദിവസം ആക്കിയാല്‍ നന്നായിരുന്നു.
    (ദിവസവും വന്നാല്‍ വെറുതെ വായിച്ചു നോക്കും എന്നല്ലാതെ പഠിക്കില്ലെന്നെ. വെറുതെ വന്നു വഴിപാടു കഴിച്ചിട്ടെന്തു കാര്യം)
    പരിഗണിക്കുമോ?

    ReplyDelete
  9. @സുള്‍ഫി
    ആഹാ വായാടി അങ്ങനെ പറഞ്ഞൊ? ഞാന്‍ ഒന്നു അന്വേഷിക്കട്ടെ. പിന്നെ ഹീറോ പെന്‍ തന്നാല്‍ ആ ഹീറോ പെന്‍ വെച്ചു തന്നെ സുള്‍ഫിക്കു attendance മാര്‍ക്ക് ചെയ്യുന്നതാണ് (ആരോടും പറയെണ്ട ട്ടോ).
    പിന്നെ ആഴ്ചയില്‍ രണ്ടു ദിവസം ആക്കുന്നതു..നല്ല നിര്‍ദ്ദേശം ആണ്. ഇപ്പോ ഇങ്ങനെ പൊകട്ടെ അല്ലേ. കൂറച്ചു നാള്‍ കൂടി കഴിയുമ്പോള്‍ ചിലപ്പോള്‍ ആഴ്ചയില്‍ രണ്ടു ദിവസം ആക്കേണ്ടി വരുമായിരിക്കും.
    ഒരു ദിവസം പോസ്റ്റ് ചെയ്യുന്ന 5 വാക്കുകളും ഓര്‍മ്മയില്‍ നിന്നു എന്നു വരില്ല, അപ്പോള്‍ നല്ല ഒന്നൊ രണ്ടൊ വാക്കുകള്‍ പഠിക്കാന്‍ ശ്രമിക്കാം.
    നമുക്കു പഠിച്ചെടുക്കാമെന്നേ...ശ്രമിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ലല്ലോ....
    ഒത്തിരി ഒത്തിരി നന്ദി.

    ReplyDelete
  10. ടീച്ചര്‍, ഞാന്‍ ഇവിടെതന്നെയുണ്ടായിരുന്നു. നിങ്ങളുടെ രഹസ്യ സംഭാഷണങ്ങളൊക്കെ ഞാന്‍ കേട്ടു.

    ReplyDelete
  11. @vayadi
    ഏയ്..ഞങ്ങള്‍ ആയി ഒന്നും സംസാരിച്ചില്ലല്ലൊ...അല്ലേ സുള്‍ഫി.
    വായാടിയോട് ഒരു കാര്യം ടിച്ചര്‍ക്കു പറയാനുണ്ട്. ക്ലാസ്സിലേക്കു പറന്നു വരുന്നതു ഭയങ്കര Pronto ആയിട്ടാണു എന്നു പലരും പറഞ്ഞു ഞാന്‍ അറിഞ്ഞു. ഇത്രെം വെഗത്തില്‍ വന്നാല്‍ വല്ല മരത്തിലൊ മറ്റു കിളികളെയൊ തട്ടി accident ആവൂല്ലേ..അതുകൊണ്ട് ഇനി പറക്കല്‍ ഒത്തിരി Pronto ആയിട്ടു വെണ്ട ട്ടോ..

    ReplyDelete

LinkWithin

Related Posts with Thumbnails