.
ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ. |
അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..
Monday, June 28, 2010
ഇന്നത്തെ വാക്കുകള്‍ (28/06/2010)
Whip (ʰw'ɪp / വ്വിപ്) = A long thin piece of material such as leather or rope, fastened to a stiff handle. It is used for hitting people or animals. - ചാട്ടവാര്‍, ചാട്ടവാറുകൊണ്ട് അടിക്കുക - (Eg: Eye-witnesses claimed Shoshamma whipped the horse up to 16 times)
--------------------------------------------------------------------------------------------------------------
Yawn (j'ɔːn / യാണ്‍) = An involuntary intake of breath through a wide open mouth; usually triggered by fatigue or boredom - കോട്ടുവാ ഇടുക - (Eg: She yawned, and stretched lazily)
-------------------------------------------------------------------------------------------------------------
Jostle (dʒ'ɒsəl / ജോസില്‍) = Come into rough contact with while moving - തിക്കുകൂട്ടുക, ഉന്തിത്തള്ളുക - (Eg: We spent an hour jostling with the crowds as we did our shopping)
-------------------------------------------------------------------------------------------------------------
Obsess (əbs'es / ഒബ്സെസ്സ്) = Keep thinking about something and find it difficult to think about anything else - ശല്യപ്പെടുത്തുക, ഒഴിയാബാധയാകുക - (Eg: He stopped drinking but began obsessing about his weight)
------------------------------------------------------------------------------------------------------------
Engross (ɪnˈɡroʊs / എന്‍ഗ്രോസ്സ്) = Consume all of one's attention or time - മുഴുവന്‍ ശ്രദ്ധയും സമയവും അപഹരിക്കുന്ന - (Eg: As the business grew, it totally engrossed him.)
------------------------------------------------------------------------------------------------------------
സുള്‍ഫീ..ഇനി ശോശാമ്മേടെ പുറകേ നടന്നാല്‍ മൂരാച്ചി Whip ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്തായാലും സുല്‍ഫിക്ക് ഇതൊരു engrossing problem ആയി മാറിയിരിക്കുകയാണ്. വായാടീ...ഒരു ഭീകരന്‍ Yawn ആയിരുന്നല്ലോ അത്..ഇപ്പൊ സലാഹ് അകത്തുകേറിപ്പോയേനെ...
ReplyDeleteസുള്‍ഫി, ദാ..ഞാന്‍ കുട്ടിക്ക് കൊണ്ടുത്തരാമെന്ന് പറഞ്ഞ നാരങ്ങ മിഠായി!
ReplyDeleteടീച്ചര്‍ ഞാനിനി ഒരു സത്യം പറയട്ടെ. ശരിക്കും ശോശാമ്മയോട് obsession സുള്‍ഫിക്കല്ല. മൂരാച്ചിക്കാണ്. അതു ഞാന്‍ ടീച്ചറോട് പറഞ്ഞു കൊടുക്കും എന്നുപറഞ്ഞപ്പോള്‍ എന്നെ whip ചെയ്യുമെന്ന് പറഞ്ഞ് jostle ചെയ്തു. :(
സുല്‍ഫീ...സുല്‍ഫിയെ ആണ്‍കുട്ടികളുടെ ലീഡര്‍ ആക്കുന്നതില്‍ വയാടി Dissent (വിസമ്മതിക്കുക, അഭിപ്രായഭേദമുണ്ടാക്കുക) ചെയ്തു കഴിഞ്ഞു. സുല്‍ഫിയുടെ പ്രതികരണത്തിനായി എല്ലാരും കാത്തിരിക്കുന്നു. Doze (മയക്കം, ഉറക്കം തൂങ്ങുക)ചെയ്യാതെ പ്രതികരിക്കൂ സുല്‍ഫീ...
ReplyDeleteവായാടിയെ ആര്‍ക്കും whip ചെയ്യാന്‍ പറ്റുമെന്നു തോന്നുന്നില്ല. പറന്നു പറന്നു Dodge (പെട്ടെന്നു മാറിക്കളയുക, പിടികൊടുക്കാതെ ഒഴിയുക)ചെയ്യില്ലേ...
ReplyDeleteമാഷെ, ക്ഷമിക്കണം, ശരിക്കും കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളില്‍ ഒരുപാട് പ്രശ്നങ്ങളില്‍ ആയിരുന്നു ഇവിടെ. എന്റെ അമ്മാവന്‍ ഒരു ആകീഡെന്‍റില്‍ പെട്ട്, ഇത്തിരി സീരിയസ് ആയിരുന്നു. ഇപ്പോള്‍ ആളെ നാടിലേക്ക് കയറ്റി വിട്ടു വരികയാണ്. അതിനാല്‍ തന്നെ ശരിക്കും ക്ലാസ്സില്‍ മൂഡോടെ പങ്കെടുക്കാന്‍ പറ്റിയില്ല. ഇനി ക്ലാസ്സിലേക്ക് :
ReplyDeleteപ്രിയമുള്ള എന്‍റെ ആണ്‍ സുഹുര്‍ത്തുക്കളെ, നമ്മള്‍ ആണ്‍ വര്‍ഗ്ഗത്തെ മുഴുവന്‍ അപമാനിച്ചു കൊണ്ടാണ് വായാടി എനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
(പിന്നെ നാരങ്ങ മിഠായി കൊണ്ട് തന്നത് കൊണ്ട് ക്ഷമിച്ചതാ)
സദാ സമയവും Yawn ചെയ്തു നമ്മുടെ ക്ലാസ്സില്‍ obsess ആയി കൂടിയിരിക്കുന്ന ഇവളെ whip ചെയ്യേണ്ടേ? കുറഞ്ഞ പക്ഷം jostle ചെയ്തു പുറത്താക്കുകയെങ്കിലും വേണ്ടേ? നമ്മുടെ ക്ലാസ്സിന്‍റെ Engross ചെയ്യുന്ന ഇങ്ങിനെ ഒരുത്തിയെ ക്ലാസ്സ് ലീഡര്‍ ആയി വേണമോ എന്ന് നിങ്ങള്‍ തീരുമാനിക്കുക.
(വായാടിയോട് ഒരു രഹസ്യം : ഞാനിങ്ങനെ ഒക്കെ പറയും. അതൊന്നും കാര്യമാക്കണ്ട. ബോയ്സിനെ കയ്യിലെടുക്കാനുള്ള ഓരോ വിദ്യകളല്ലെ. മിഠായി എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു കേട്ടോ, ഇനിയും കൊണ്ട് വന്നോളൂ. കുട്ടി നല്ല കുട്ടിയല്ലേ. നമ്മള്‍ നല്ല കൂട്ടുമല്ലേ)
സ്ഥാനാര്തികള്‍ക്ക് വോട്ടു ചെയ്യാമോ മാഷെ?
ReplyDeleteവായാടി വോട്ടു പിടുത്തതിനായി 'കൊട്ടേഷന്‍ ടീമിനെ' ഇറക്കുന്നെന്നു കേട്ടു. ശരിയാണോ?
അവര്‍ വന്നു jostle ചെയ്തു തിരഞ്ഞെടുപ്പ് അലങ്കൊലമാക്കും കേട്ടോ.
അവരെ Whip ചെയ്യാനായി ആളെ നിര്‍ത്തണം. ഇല്ലെങ്കില്‍ അവര്‍ Obsess ആകുമെ.
പിന്നെ പോളിംഗ് ഓഫീസര്‍ ആണെന്നും പറഞ്ഞു വെറുതെ Yawn ചെയ്തു ഇരിക്കേണ്ടി വരും.
ഞാനിവിടെ പണ്ട് വന്ന് നോക്കിപ്പോയതാ..ഇനി എപ്പോഴും വരണമെന്നുണ്ട്, ആദ്യം പഴയതൊക്കെ നോക്കിപ്പഠിക്കട്ടെ..
ReplyDeleteഎന്നെയും ക്ലാസ്സിൽ ചേർക്കുമല്ലോ അല്ലേ..
ഡൊണേഷൻ മാത്രം ചോദിക്കരുത്.
എന്‍റെ കര്‍ത്താവേ ..ഈ കണ്ണും വയ്യാത്ത ഞാന്‍ എന്തൊക്കെ കാണണം ...എന്തായാലും ക്ലാസ്സ് നല്ലപോലെ നടക്കട്ടെ ..എനിക്ക് BRITISH ENGLISH നോട് താല്പര്യം തീരെ ഇല്ല .അത് കൊണ്ട്ഇവിടെ പഠിക്കാന്‍ ഞാനും ഉണ്ട് ....
ReplyDelete@സിയ..& @കമ്പർ
ReplyDeleteസിയയെയും കമ്പറിനേയും ഞങ്ങളെല്ലാവരും ചേര്‍ന്നു ഈ ക്ലാസ്സിലേക്കു സ്വാഗതം ചെയ്യുന്നു..രണ്ടു പേരും വോട്ടു ചെയ്തു കാണുമല്ലോ അല്ലേ...നാളെ മുതല്‍ ക്ലാസ്സില്‍ എന്നും വരണം ട്ടോ..നന്ദി രണ്ടുപേര്‍ക്കും.