.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Monday, June 14, 2010

ഇന്നത്തെ വാക്കുകള്‍ (14/06/2010)

Composure (kəmp'oʊʒəʳ) = Steadiness of mind under stress - ആത്മസംയമനം, അക്ഷോഭ്യത - (Eg: I just tried to stay level-headed and keep my composure, and fortunately I got through it)
-------------------------------------------------------------------------------------------------------------
Crumb (kr'ʌm) = A very small quantity of something -ചെറിയ കഷണം, നക്കാപ്പിച്ച - (Eg: He gave only a crumb of information about his plans)
-------------------------------------------------------------------------------------------------------------
Mellow (m'eloʊ) = Pleasant, smooth, and rich - മൃദുവായ, സ്നിഗ്ദ്ധമായ, സുഖസ്പര്‍ശമായ - (Eg: His voice was deep and mellow and his speech had a soothing and comforting quality.)
-------------------------------------------------------------------------------------------------------------
Obnoxious (ɒbn'ɒkʃəs) = Causing disapproval or protest - നിന്ദ്യമായ, അസഹ്യമായ - (Eg: The people at my table were so obnoxious I simply had to change my seat)
------------------------------------------------------------------------------------------------------------
Prodigal (pr'ɒdɪɡəl) = A recklessly extravagant consumer,  One who spends a lot of money carelessly - ദുര്‍വ്യയം ചെയ്യുന്ന, ധാരാളിയായ - (Eg: Prodigal habits die hard)

10 comments:

  1. എനിക്കു ആരുടേം crumb ഒന്നും വെണ്ട..എനിക്കു വല്യ മുഴുത്ത ചിക്കന്‍ കഷണം തന്നെ വേണം..ഹി..ഹി

    ReplyDelete
  2. എല്ലാരും ചൊല്ലണ്‌..എല്ലാരും ചെല്ലണ്‌...എന്റെ വോയ്‌സ് Mellow ആണെന്ന്. എന്താ ചെയ്യുക!

    ReplyDelete
  3. @Vayady
    Mellow വോയ്‌സ് ആണെങ്കിലും വായാടിയും കൂട്ടുകാരും ചേര്‍ന്നു ചിലപ്പോഴൊക്കെ brouhaha ഉണ്ടാക്കാറുണ്ട്.
    brouhaha അര്‍ത്ഥം ദാ ഇവിടെ

    ReplyDelete
  4. crumbs നെക്കുറിച്ച് ഒരു കഥ പറയാം.
    മേളില്‍ ക്ലിക്കി നോക്കൂ. ബ്രെഡിന്റെ കഷങ്ങള്‍ ഇട്ടു രണ്ടു കുട്ടികള്‍ തിരിച്ചു വഴി കണ്ടുപിടിച്ച കഥ.

    പല വെബ്‌ സൈറ്റുകളുടെയും മുകളില്‍ ലിങ്കുകല്‍ കൊടുത്തിരിക്കും. അതില്‍ ക്ലിക്ക് ചെയ്തു പഴയ പേജിലേക്ക് പോകാം. ഇതും പൊതുവേ bread crumbs എന്നാണു പായുന്നത്. മേളില്‍ പറഞ്ഞ കഥയെ ആസ്പദമാക്കിയാണ് ആ പേരിട്ടിരിക്കുന്നത്.

    ReplyDelete
  5. ദാ, പിന്നേം.. വായാടിയ്ക്ക് സ്പെല്ലിംഗ് തെറ്റി. mellow അല്ല bellow ആണ് ശരി.

    ReplyDelete
  6. എന്താ ചെയ്യുക. എനിക്ക് composure തീരെ കുറവാണെന്ന് എല്ലാരും പറയുന്നത്.
    അങ്ങിനെ ഒന്നും ഇല്ല. പക്ഷെ മുമ്പില്‍ നല്ല ബിരിയാണി കൊണ്ട് വെച്ചാല്‍ പിന്നെന്താ ചെയ്യുക അല്ലെ മാഷേ.

    ReplyDelete
  7. @കുമാരന്‍ | kumaran
    നന്ദി..നന്ദി..ഒരുപാട്..ഇനിയും വരിക..എന്നും..

    ReplyDelete
  8. @വഷളന്‍ | Vashalan
    വഷളന്റെ വാക്കുകളുടെ Quiver (ആവനാഴി) നിന്നും അടര്‍ന്നു വീഴുന്ന വാക്കുകള്‍ ഈ ക്ലാസ്സിനെ ഒരുപാട് മനോഹരമാക്കുന്നു...ഒരായിരം നന്ദി. ഇനിയും അടരട്ടെ ...എന്നും...

    ReplyDelete
  9. @SULFI
    ആ‍ഹാ...ബിരിയാണി മുന്നില്‍ കൊണ്ടു വെച്ചാല്‍ ഞാനും വയര്‍ ഫുള്‍ അടിച്ചു കേറ്റീട്ടു ഒരു burp ഉം(ഏമ്പക്കം)വിട്ടിട്ട് കിടന്നുറങ്ങും..ഹിഹി

    ReplyDelete

LinkWithin

Related Posts with Thumbnails