.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Tuesday, June 15, 2010

ഇന്നത്തെ വാക്കുകള്‍ (15/06/2010)

Gurgle (ɡ'ɜːʳɡəl) = The bubbling sound of water flowing from a bottle with a narrow neck - വെള്ളം ഒഴുകുമ്പോള്‍ ഉണ്ടാകുന്ന  ഗുളുഗുളു ശബ്ദം  - (Eg: We could hear the swish and gurgle of water )
---------------------------------------------------------------------------------------------------------------
Asinine ('æsɪnaɪn) = Showing a lack of intelligence or thought; stupid and silly - ബുദ്ധിശൂന്യമായ - (Eg: That was an asinine discussion)
---------------------------------------------------------------------------------------------------------------
Draconian (drək'oʊniən) = Extremely harsh and severe - അതികഠിനമായ - (Eg: Currently there is no need of these draconian laws)
---------------------------------------------------------------------------------------------------------------
Hunch (h'ʌntʃ) = 1) An intuitive feeling or a premonition 2) The act of bending yourself into a humped position - മുന്നറിവ് , മുമ്പോട്ടു കുനിഞ്ഞ് ഇരിക്കുക - (Eg: 1) I had a hunch that he would lose. 2) He got out the map  and hunched over it to read the small print)
-------------------------------------------------------------------------------------------------------------
Booze (b'uːz) = Consume alcohol - അമിതമായി മദ്യപിക്കുക, പൂസാകുക - (Eg: She had to contend with the boozing and other bad habits of her husband)
-------------------------------------------------------------------------------------------------------------

10 comments:

  1. ഒരു draconian നിയമങ്ങളും ഇല്ലാത്ത ക്ലാസ്സാണ് നമ്മുടേത് .അല്ലേ...

    ReplyDelete
  2. ഇനിയെങ്കിലും വശലനെ പോലെ Booze ആകുന്നവരെ ക്ലാസ്സില്‍ നിന്നും ഇറക്കി വിടാന്‍ അപേക്ഷ.
    പക്ഷെ മാഷ് അത്തരം asinine ആയ കാര്യം ചെയ്യില്ലെന്നറിയാം. കാരണം മാഷിനു വശലം കഴിഞ്ഞ ആറ് മാസത്തെ ഫീസ്‌ തന്നില്ലെന്നു ഞാനറിഞ്ഞു.
    അത് ഇന്ന് കിട്ടും നാളെ കിട്ടും എന്നാ പ്രതീക്ഷയില്‍ ആണല്ലേ . എന്നാല്‍ ഞാനാ സത്യം മാഷോട് പറയാന്‍ പോകുവാ.
    വഷളനെ കോടതി പാപ്പര്‍ ആയി പ്രഖ്യാപിച്ച വിവരം മാഷ് അറിഞ്ഞില്ലേ.
    (എന്താന്നറിയില്ല, ഇന്ന് മൊത്തം വരുന്നത് വഷളന്‍ ഇട്ടാണല്ലോ )

    ReplyDelete
  3. മാഷേ, ഈ സുള്‍ഫിയെപ്പോലെയുള്ള hooligans നെ ക്ലാസ്സില്‍ കെട്ടുന്നത് എന്തിനാ?
    gurgle നോട് അക്ഷര സാമ്യമുള്ള gargle എന്ന വാക്കിന്റെ അര്‍ത്ഥം വായില്‍ കുലുക്കുഴിയുക എന്നാണ്... വെറുതെ വിടുവാ പറയാതെ സുല്‍ഫിയ്ക്ക് ചെയ്യാന്‍ പറ്റിയ പണി.
    :)

    ReplyDelete
  4. @SULFI
    എന്താ ഒരു Gurgle ശബ്ദം, SULFI gargle ചെയ്യുന്നതാണോ..? :)

    ReplyDelete
  5. @വഷളന്‍ | Vashalan
    Why does gargling with salt help a sore throat?
    see here

    ReplyDelete
  6. തുടങ്ങി തന്ന എനിക്കിട്ട് തന്നെ വേണം മാഷേ.
    അടുത്ത മാസത്തെ എന്റെ ഫീസിന്റെ കാര്യം സ്വാഹ.
    ഇനിയിപ്പോം വശലനെയും കേട്ടിപ്പിടിചിരുന്നോ.

    ReplyDelete
  7. ഉപയോഗപ്രദമായ് ബ്ലോഗ്, നന്ദി :)

    ReplyDelete
  8. ടീച്ചര്‍, ഈ booze ആകുന്ന കുട്ടിയുള്ള (Vashalan) ക്ലാസ്സിലേയ്ക്ക് ഞാന്‍ ഇനി വരില്യ. :(

    ReplyDelete
  9. ടീച്ചര്‍ ഈ (booze ) ഇല്‍ നിന്നാണോ ഈ "പൂസ് ആകുക" എന്നാ മലയാള പദം ആവിര്‍ഭവിച്ചത്. ഹി ഹി.
    അല്ലെങ്കില്‍ വഷളന്‍ booze ആയാല്‍ പിന്നെ gurgle മാത്രമേ ഉണ്ടാവൂ. കുടിക്കുന്നതോന്നും ഉള്ളിലെതില്ല. പുരതെക്കൊഴുകും. ഹമ്പടാ...
    എല്ലാവരും അന്നന്നത്തെ വാക്കുകള്‍ തന്നെ പരമാവധി ഉപയോഗിച്ചാല്‍ രണ്ടു മൂന്നു പ്രാവശ്യം കേള്‍ക്കുമ്പോള്‍ അത് ഓര്‍മയില്‍ നില്‍ക്കും.
    ഇനി അര്‍ഥം മനസിലാവാത്തവര്‍ ഈ പറഞ്ഞതെന്തെന്നു നോക്കാനെങ്കിലും ഒന്നും കൂടെ ആ വാക്ക് നോക്കുമല്ലോ.
    അതല്ലേ മാഷേ ശരി.

    ReplyDelete
  10. @sulfi
    അതെ..അതെ സുള്‍ഫി..ഒത്തിരി തവണ ഉപയോഗിച്ച വാക്കുകള്‍ ഒക്കെ ഓര്‍മ്മ നില്‍ക്കുന്നുണ്ട്. ടീച്ചര്‍ അന്നേ പറഞ്ഞില്ലെ കഠിനാധ്വാനം ചെയ്താല്‍ ഫലം കിട്ടിയിരിക്കും, ഇന്നല്ലെങ്കില്‍ നാളെ..

    ReplyDelete

LinkWithin

Related Posts with Thumbnails