.
ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ. |
അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..
Thursday, June 24, 2010
ഇന്നത്തെ വാക്കുകള്‍ (24/06/2010)
--------------------------------------------------------------------------------------------------------------
Curse (k'ɜːʳs) = An appeal to some supernatural power to inflict evil on someone or some group - ശപിക്കുക, ശാപം - (Eg: Maybe there is a curse on my family)
--------------------------------------------------------------------------------------------------------------
Gasp (ɡ'ɑːsp) = Breathe noisily, as when one is exhausted - ശ്വാസം മുട്ടുക, വീര്‍പ്പമുട്ടുക - (Eg: She gave a small gasp of pain.)
--------------------------------------------------------------------------------------------------------------
Sob (s'ɒb) = Convulsive gasp made while weeping, Weep convulsively - ഏങ്ങലടിച്ചു കരയുക, തേങ്ങുക - (Eg: She began to sob again, burying her face in the pillow)
------------------------------------------------------------------------------------------------------------
Jest (dʒ'est) = Tell a joke; speak humorously - തമാശ, തമാശ പറയുക - (Eg: He enjoyed drinking and jesting with his friends)
------------------------------------------------------------------------------------------------------------
എന്തിനാ സുള്‍ഫീ Sob ചെയ്യുന്നേ...വായാടി അതു jest ആയിട്ടു പറഞ്ഞതല്ലെ. പോട്ടെ..സാരമില്ല.
ReplyDeleteതാങ്കളുടെ ഉദ്യമം കൊള്ളാം.പക്ഷെ ബ്ലോഗ് മനോഹരപ്പെടുത്തിപ്പെടുത്തി ശരിക്ക് ലോഗിൻ ചെയ്യാനും പറ്റുന്നില്ല, അക്ഷരങ്ങളും അവയുടെ നിറം ചാർത്തലും വായനാ സുഖം നൽകുന്നുമില്ല. താങ്കളുടെ ബ്ലോഗ് എങ്ങനെ സെറ്റ് ചെയ്യണമെന്നത് താങ്കളുടെ ഇഷ്ടം. എങ്കിലും പറയട്ടെ കുറച്ചു കൂടി സിമ്പിൾ ടെമ്പ്ലേറ്റും, വെളുത്ത പ്രതലവും അതിൽ കറുത്ത അക്ഷരങ്ങളുമാണ് വായനയ്ക്കുത്തമം. വായിക്കുവാനാണല്ലോ ബ്ലോഗ്.അതുപോലെ പരമാവധി ഏഴു പോസ്റ്റിൽ കൂടുതൽ ഫ്രണ്ടിൽ ഇടാതെ സെറ്റ് ചെയ്യുന്നതല്ലേ നല്ലത്? അല്ലെങ്കിൽ ലോഗിൻ സമയം നീണ്ടു പോകും. ബ്ലോഗിന്റെ സൌന്ദര്യം ആസ്വദിക്കുവാനല്ലല്ലോ. എങ്കിലും ബ്ലോഗിന് ഒരു ചന്തമൊക്കെ വേണം; വേണ്ടെന്നു പറയുന്നില്ല. എന്റെ കണ്ണടിച്ചു പോകും; ഞാൻ പോട്ടെ! ഇനിയും വരാം. നല്ല ഉദ്യമത്തിനു് നല്ല ആശംസകൾ.
ReplyDelete@ഇ.എ.സജിം തട്ടത്തുമല::താങ്കളുടെ ഈ വിലയേറിയ അഭിപ്രായത്തിനു ഒരുപാട് നന്ദി. ബ്ലോഗില്‍ വ്യത്യസ്തമായ നിറങ്ങള്‍ ഉപയോഗിച്ചതു വാക്കുകളും അര്‍ത്ഥങ്ങളും വാക്യങ്ങളും പെട്ടെന്നു തിരിച്ചറിയാന്‍ വേണ്ടിയാണ്. വ്യത്യസ്തമായ നിറങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വെള്ള പ്രതലമാവുമ്പോള്‍ ഒരു എടുപ്പുണ്ടാവില്ല. അതുകൊണ്ടാണു ഇരുണ്ട പ്രതലമുള്ള ടെമ്പ്ലേറ്റ് എടുത്തത്. നല്ല ഒരു ടെമ്പ്ലേറ്റ് നോക്കുന്നുണ്ട്. തീര്‍ച്ചയായും പെട്ടെന്നു തന്നെ മാറ്റാം.
ReplyDeleteപിന്നെ..കൂടുതല്‍ പോസ്റ്റുകള്‍ ഒരു പേജില്‍ ഉള്‍പെടുത്തിയതു ക്ലിക് ചെയ്യാതെ സ്ക്രോള്‍ ചെയ്തു കൂടുതല്‍ വാക്കുകള്‍ വായിക്കുന്നതിനുള്ള സൌകര്യത്തിനാണ്. ലോഡിംഗ് സമയം കൂട്ടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഇതു മാറ്റുന്നതാണ്. ഇനിയും വരണം. വന്നതിനും നിര്‍ദ്ദേശങ്ങള്‍ക്കും പ്രൊത്സാഹനത്തിനും ഒത്തിരി നന്ദി.
മാഷെന്തിനാ അമ്മിണി ടീച്ചറിന്റെ ക്ലാസിന്റെ മുമ്പിലൂടെ ഇടയ്ക്കിടെ sneak ചെയ്യുന്നത്?
ReplyDeleteടീച്ചറുടെ ഭര്‍ത്താവ് കണ്ടാല്‍ അങ്ങയെ curse ചെയ്യും കേട്ടോ. എന്ത്? ടീച്ചറോട് മനസിലോളിപ്പിച്ചു വെച്ച സ്നേഹം മൂലം gasp ആവുന്നോ?
അങ്ങ് പറയൂന്നെ. ഞങ്ങള്‍ കുട്ടികള്‍ കൂടെയുണ്ടെന്നെ. ഇനി മാഷിന് പറയാന്‍ വിഷമമാണെങ്കില്‍ ഞാന്‍ പറയാം കേട്ടോ.
അയ്യോ? ടീച്ചര്‍ എന്തിനാ sob ചെയ്യുന്നേ? മാഷേ.... പറയാന്‍ പറഞ്ഞിട്ട് 'കണ്ട്രോള്‍' തെറ്റി വേറെ വല്ലതും ചെയ്തോ?
പേടിക്കേണ്ട. ഞാന്‍ പറഞ്ഞു മനസിലാക്കാം ടീച്ചറെ.
ടീച്ചറെ. മാഷ് വെറുതെ ഒരു jest പറഞ്ഞതല്ലേ. അങ്ങ് ക്ഷമിച്ചു കള.
പക്ഷെ കുറെ കാലമായി എനിക്ക് ടീച്ചരിനോടുള്ള സ്നേഹം പ്രകടിപ്പിക്കാനാവാതെ ആകെ gasp ആയി നടക്കുകയായിരുന്നു ഞാന്‍?
അയ്യോ എന്തെന്ന്? അച്ഛനെയും അമ്മയെയും കൂട്ടി കൊണ്ട് വരാതെ ക്ലാസില്‍ കയറേണ്ട എന്നോ? ക്ഷമിക്കണം ടീച്ചര്‍. ടീച്ചറെ ഞാനിനി അമ്മയെ പോലെ കണ്ടോളാം.
ങ്ങി ഹീ ങ്ങി ഹീ. ങ്ങി ഹീ (ഞാന്‍ sob ചെയ്യുന്ന ശബ്ദം)
@SULFI:: അതേ..ഞാന്‍ അമ്മിണി ടീച്ചറിന്റെ ക്ലാസിന്റെ മുമ്പിലൂടെ sneak (പമ്മിനടക്കുക, പതുങ്ങുക)ഒന്നും ചെയ്തിട്ടില്ല..ഡസ്റ്റര്‍ അവിടെ ഉണ്ടോ എന്നു നോക്കിയതാ..ഹൊ..എനിക്കു നിന്റെ കുസ്രുതി കൊണ്ട് gasp(ശ്വാസം മുട്ടുക, വീര്‍പ്പമുട്ടുക)ആകുന്നു.sob(ഏങ്ങലടിച്ചു കരയുക, തേങ്ങുക) ചെയ്യുന്നതു ടീച്ചര്‍ അല്ല കേട്ടോ..ശോശമ്മയാണ്. ശോശാമ്മേടെ അച്ചന്റെ കൈയില്‍ തോക്കുണ്ടെന്നാണ് കേട്ടത്.Jest(തമാശ) അല്ല കേട്ടോ.. ആ പുള്ളിക്കുട അങ്ങ് തിരിച്ച് ശോശാമ്മക്കു കൊടുത്തെക്കൂ..അല്ലേല്‍ അവളുടെ Curse (ശാപം)നിനക്കു കിട്ടും..
ReplyDeleteആരും പാവം ആ ശോശാമ്മയെ വിടുന്ന ഭാവമില്ലല്ലോ അല്ലെ.
ReplyDeleteമാഷിന്റെ ഇടക്കിടെയുള്ള ഈ ഡസ്റ്റര്‍ നോട്ടം അത്ര ശരിയല്ലല്ലോ.
മാഷിന്റെ ഡസ്റ്റര്‍ കാണാനുള്ള gasp ഞങ്ങള്‍ കാണുന്നുണ്ട്. ഉം.
ടീച്ചറിന്റെ ഭര്‍ത്താവ് എക്സ് മിലിട്ടറി ആണെന്നാ കേട്ടത്.
അങ്ങേരുടെ കൈ കൊണ്ട് വാങ്ങിയിട്ട് വെറുതെ മാഷ് sob ചെയ്യുന്നത് ഞങ്ങള്‍ തന്നെ കാണേണ്ടി വരുമെ.
വായാടി, ഞാനെങ്ങും പുള്ളിക്കുട എടുത്തിട്ടില്ല. ഇനി ശോശാമ്മ അത്ര പ്രശ്നമാണെങ്കില്‍ എന്റെ "ഉപ്പ" കൊണ്ട് വന്ന (അതും തുഫായീന്നു) ഒരു ഫോറിന്‍ കുട കൊടുത്തേക്കാം.
ആരോടും പറയല്ലേ. എന്നെ നാറ്റിക്കല്ലേ. കുട്ടിക്ക് ഞാന്‍ "ഇഞ്ചി മുട്ടായി" തരുന്നുണ്ട്.
മാഷുടെ ആ വരികളില്ലേ. "കാലത്തിന്റെ കുത്തൊഴുക്കില്‍. ...... പാല്‍ പായസം ആക്കാം"
ReplyDeleteസത്യായിട്ടും അത് വായിക്കുമ്പോള്‍ തന്നെ നമ്മെ പഴയ കാല സ്കൂള്‍ ജീവിതത്തിലേക്ക് കൊണ്ട് പോകുന്നു.
ഒത്തിരി നന്ദി ഇങ്ങിനെ ഒരു വേദി തന്നതിന്. പലപ്പോഴും ഞാനൊക്കെ ശരിക്കും ആ പഴയ കുട്ടി ആയി പോകുന്നു.
(മനസ് കൊണ്ട് ഒരുപാട് ആഗ്രഹിച്ചതാ. ആ പഴയ കാലത്തിന്റെ തിരിച്ചു വരവിനെ) അതിനാല്‍ തന്നെ അങ്ങ് അര്‍മാന്തിക്കുകയാണ് ഇവിടെ.
ചിലപ്പോള്‍ ശരിക്കും "കുട്ടിത്തം മാറാത്ത കമന്റു വരുന്നതും" അതാണ്.
വായാടി പറഞ്ഞ പോലെ, അപ്പപ്പോള്‍ കിട്ടുന്ന മറുപടിയിലൂടെ മാഷ്, അതെ വികാരം ഉള്‍ക്കൊണ്ട് നന്നാക്കുന്നുമുണ്ട്.
പിന്നെയും പിന്നെയും വന്നു നോക്കാന്‍, ചിരിപ്പിക്കാന്‍, സന്തോഷിപ്പിക്കാന്‍ ഒരു പാട് കൂട്ടുകാരെയും, കൂട്ടുകാരികളെയും കിട്ടി ഇവിടെ.
സന്തോഷം മാഷെ. അതിലുപരി ഒത്തിരിയൊത്തിരി നന്ദി. ഇനിയും വാക്കുകള്‍ പഠിക്കാന്‍ ഞങ്ങള്‍ റെഡി.
eeee ha eeee ha (elation)
jink jika (jig) jink jika (jig)....
ടീച്ചര്‍, എന്നെ ഈ സുള്‍ഫിയുടേയും, മൂരാച്ചിയുടേയും ബെഞ്ചില്‍ നിന്നും മാറ്റിയിരുത്തണം. ഇവര്‍ രണ്ടു പേരുമെന്നെ "ഗാസ്‌പ്" ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു..ശോശാമ്മയുടെ പുള്ളിക്കുട കട്ടെടുത്ത വിവരം ഞാനാണ് ടീച്ചറോട് പറഞ്ഞു കൊടുത്തതെന്ന് പറഞ്ഞാണ് ഈ സുള്‍ഫിയെന്നെ എപ്പോഴും Curse ചെയ്യുന്നത്. കീ..കീ....കീഇ..(ഞാന്‍ Sob ചെയ്യുന്ന ശബ്ദമാണീ കേള്‍ക്കുന്നത് :()
ReplyDelete@SULFI::എല്ലാവരുടെയും മനസ്സില്‍ ഒരു കുട്ടി ഒളിഞ്ഞിരിപ്പുണ്ട് എന്നല്ലേ സുള്‍ഫീ പറയുന്നത്. കൊച്ചു കുട്ടികളുമായി കളിക്കുമ്പോള്‍ നമുക്കു തന്നെ അതു തോന്നാറില്ലെ..അദ്രുശ്യനായി ആ പഴയ ക്ലാസ്സ് മുറികളിലൂടെയും സ്ക്കൂള്‍ മുറ്റത്തുകൂടിയും ഇപ്പോള്‍ നടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് വളരെ ആത്മാര്‍ത്ഥമായി ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. ഈ ക്ലാസ്സ് ഇത്രയും അര്‍ത്ഥവര്‍ത്താക്കിയതിന് ഇവിടെ വന്ന എല്ലവര്‍ക്കും ഒരായിരം നന്ദി. സുള്‍ഫീ ..കുട്ടിത്തം മാറാത്ത കമന്റുകള്‍ എന്നു പരഞ്ഞില്ലെ..അവ സുല്‍ഫിയുടെ നിഷ്കളങ്കമായ മനസ്സിന്റെ പ്രതിഫലനങ്ങളാണ്. അതുകൊണ്ട് തുടര്‍ന്നുകൊള്ളുക..എല്ലാവരും കൂടെയുണ്ട്.
ReplyDelete@Vayady:: വായാടി Sob ചെയ്യണ്ടാ ട്ടോ..ഞാന്‍ രണ്ടു പേരെയും Exhort (ഉപദേശിക്കുക, ഗുണദോഷിക്കുക) ചെയ്തിട്ടുണ്ട്. ഇനി അവര്‍ ഒരു കുഴപ്പോം ഉണ്ടാക്കില്ല...കേട്ടോ..
ReplyDelete