.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Wednesday, June 9, 2010

ഇന്നത്തെ വാക്കുകള്‍ (09/06/2010)

Nudge (n'ʌdʒ) = push gently, usually with elbow, in order to draw the attention to something - തട്ടുക, തട്ടി സൂചന കൊടുക്കുക - (Eg: She nudged my elbow when she saw her friend enter the restaurant)
---------------------------------------------------------------------------------------------------------------
Baffle (b'æfəl) = Be a mystery or bewildering to - സംഭ്രമിപ്പിക്കുക, ചിന്താക്കുഴപ്പമുണ്ടാക്കുക - (Eg: Police are baffled by the murder.)
---------------------------------------------------------------------------------------------------------------
Nibble (n'ɪbəl) = Eat something by biting very small pieces of it, Gentle biting - അല്പാല്പമായി തിന്നുക, കൊറിക്കുക - (Eg: He started to nibble his biscuit.)
--------------------------------------------------------------------------------------------------------------
Falsetto (fɔːls'etoʊ) = Artificially high; above the normal voice range - ഉച്ചത്തില്‍, ഉയര്‍ന്ന ശബ്ദത്തില്‍ - (Eg: He has got a really strong, wide vibrato on his falsetto, which can jump to some crazy places. )
-------------------------------------------------------------------------------------------------------------
Satiate (s'eɪʃieɪt) = Fill to satisfaction, Overeat or eat immodestly - അമിതതൃപ്തിവരുത്തുക, മടുപ്പു വരുത്തുക - (Eg: She finished the meal and sat back with a satiated sigh)

11 comments:

  1. ഞാന്‍ കപ്പലണ്ടി നിബ്ലിക്കൊണ്ടിരുന്നപ്പോള്‍ കുറച്ചു വാക്കൊക്കെ പഠിച്ചിട്ടു പോകാമെന്ന് വിചാരിച്ചു വന്നതാ.. എന്തായാലും കലക്കി.. നല്ല സംരംഭം..

    ReplyDelete
  2. @വെള്ളത്തിലാശാന്‍
    ആശാനു ക്ലാസ്സിലേക്കു സുസ്വാഗതം. ആശാന്‍ വന്നപ്പോള്‍ ക്ലാസ്സ് ഒന്നുഷാറായ പോലെ...ആശാന്റെ ഇതുപോലുള്ള തമാശകള്‍ക്കായി ഈ ക്ലാസ്സിലെ എല്ലാരും എന്നും കാത്തിരിക്കും...വരാന്‍ മറക്കില്ലല്ലോ.....ഒരിക്കല്‍ കൂടി നന്ദി പറയുന്നു...

    ReplyDelete
  3. ഈശ്വരാ..ഇതാരാണ്‌ ക്ല്ലാസ്സില്‍ വന്നിരിക്കുന്നത്! ടീച്ചര്‍, ഇതെന്റെ ആശാനാണ്‌. ഞാന്‍ ആശാന്റെ വീനിത ശിഷ്യയും. പിന്നെ, ടീച്ചര്‍ ആശാനെ കണ്ട് വെള്ളമിറക്കണ്ട. ആശാന്‍ ഇപ്പോള്‍ മുങ്ങിയാള്‍ പിന്നെ പൊങ്ങുന്നത് ആഴ്ചകള്‍ കഴിഞ്ഞിട്ടാകും. അതാണ്‌ ഞങ്ങളുടെ ആശാന്‍!

    ആശാനേ, ആശാന്റെ വീനിത ശിഷ്യയായ ഈ തത്തമ്മയ്ക്ക് നിബ്ലാന്‍ കുറച്ച് കപ്പലണ്ടി തരുമോ? :)

    ReplyDelete
  4. ടീച്ചര്‍, എന്റെ ബ്ലോഗില്‍ ഒരു കാപ്ഷന്‍ മല്‍സരം നടക്കുന്നുണ്ട്. പങ്കെടുക്കുന്നോ?

    ReplyDelete
  5. ന്റെ വായാടി നമ്മുടെ മാഷേ എങ്കിലും വെറുതെ വിട്ടൂടെ.
    പാവം അത് വല്ല പുതിയ വാക്കുകളും തപ്പാന്‍ പോയിക്കോട്ടെ.
    ഇങ്ങിനെ ഒരു സാധനം.

    ReplyDelete
  6. കൊള്ളാം..ഞാനും ഈ ക്ലാസ്സിൽ ചേരാൻ തീരുമാനിച്ചു,

    ReplyDelete
  7. @കമ്പർ
    ക്ലാസ്സിലേക്കു സുസ്വാഗതം...എന്നും വരുമല്ലോ അല്ലെ..കമ്പറിന്റെ പുതിയ പോസ്റ്റ് ഒത്തിരി ഇഷ്ടപ്പെട്ടു ..ആശംസകള്‍..

    ReplyDelete
  8. @എറക്കാടൻ / Erakkadan
    ഏറക്കാടനു ക്ലാസ്സിലേക്കു സുസ്വാഗതം. ഒത്തിരി നന്ദി. എല്ലാ ദിവസവും വരുമല്ലോ അല്ല്ലെ.

    ReplyDelete
  9. ടീച്ചര്‍... ടീച്ചര്‍... ക്ലാസില്‍ കയറിക്കോട്ടെ...?

    ReplyDelete

LinkWithin

Related Posts with Thumbnails