.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Thursday, June 10, 2010

ഇന്നത്തെ വാക്കുകള്‍ (10/06/2010)

Gluttony (ɡl'ʌtəni) = Habit of eating too much and being greedy - ആക്രാന്തം, അത്യാര്‍ത്തി - (Eg: When you have one person putting away a large pizza by himself, that is nothing but pure gluttony and greed)
---------------------------------------------------------------------------------------------------------------
Wail (w'eɪl) = Make long, loud, high-pitched cries which express sorrow or pain. - നിലവിളി, അലമുറ - (Eg: The women began to wail in mourning)
--------------------------------------------------------------------------------------------------------------
Fumble (f'ʌmbəl) = Make one's way clumsily or blindly, Feel about uncertainly or blindly - തപ്പിത്തടയുക, പരുങ്ങുക - (Eg: He fumbled towards the door)
-------------------------------------------------------------------------------------------------------------
Quiver (kw'ɪvəʳ) = 1) Shake with very small movements , 2) Container for carrying arrows - വിറക്കുക, ആവനാഴി - (Eg: 1. Her bottom lip quivered and big tears rolled down her cheeks. 2. Solaris would be a wonderful arrow in the quiver of the Power server group to have)
------------------------------------------------------------------------------------------------------------
Non sequitur (n'ɒn s'ekwɪtəʳ) = A conclusion that does not follow from the premises - കാര്യകാരണബദ്ധമില്ലാതെയുള്ള നിഗമനം - (Eg: Had she missed something important, or was this just a non sequitur?)
------------------------------------------------------------------------------------------------------------

8 comments:

  1. I saw Sulfi fumbling in front of the class. :)

    ReplyDelete
  2. ക്ലാസ്സില്‍ ആരും gluttony കാണിക്കരുത്...എല്ലാര്‍ക്കും കഞ്ഞീം പയറും കിട്ടും..

    ReplyDelete
  3. നല്ല പുതുമയുള്ള ബ്ലോഗ്‌. സ്ഥിരം വരുന്നുണ്ട്,അങ്ങനെയെങ്കില്‍ നാല് ഇങ്ങ്ലീഷ്‌ പടിക്കാലോ .

    ReplyDelete
  4. @ഹേമാംബിക
    ആദ്യം തന്നെ ആശംസകള്‍ അറിയിക്കുന്നു..മാത്രുഭൂമിയില്‍ കയറിപ്പറ്റിയതിന്.
    ക്ലാസ്സിലേക്കു സുസ്വാഗതം. എല്ലാദിവസവും വന്നു അനുഗ്രഹിക്കും എന്ന വിശ്വാസത്തൊടെ ഒരിക്കല്‍ കൂടി നന്ദി...

    ReplyDelete
  5. അല്ലെങ്കിലും വായാടിക്ക് gluttony ആണ്.
    എന്നെ കുറ്റം പറഞ്ഞതല്ലേ. ഇന്നലെ എന്റടുത്തു നിന്ന് സ്ലെയ്ടു മയക്കാന്‍ വാങ്ങിയ മഷിത്തണ്ട് ഇങ്ങു തിരിച്ചു താ.
    ഇല്ലെങ്കില്‍ ഞാന്‍ wail ഇടുമേ.

    ReplyDelete
  6. എനിക്ക് gluttonyയൊന്നുമില്യ. ഇതാ...കുട്ടിയിന്നലെ തന്ന മഷിത്തണ്ട്. ഇനി ഇതിന്‌ കിടന്ന് wail ചെയ്യണ്ട.

    ReplyDelete
  7. മഷിത്തണ്ടിനോടു gluttony ഇല്ലാത്തവര്‍ കുറച്ചു എനിക്കു താ...ഞാന്‍ ഈ ബ്ലാക്ക് ബോര്‍ഡ് ഒന്നു വ്രുത്തിയാക്കട്ടെ...വഴക്കുകൂടുകയല്ലാതെ ക്ലാസ്സ് വ്രുത്തിയായി സൂക്ഷിക്കണം എന്നു ആര്‍ക്കും ഇല്ലല്ലോ...

    ReplyDelete
  8. അയ്യോ സാറേ.
    സാറിങ്ങനെ non sequitur നടത്താതെ. നാളെ മുതല്‍ രാവിലെ വന്നാല്‍ ക്ലാസ് അടിച്ചു വാരുന്ന പണി പെണ്‍കുട്ടികള്‍ക്ക് വിടുന്നു.
    വായാടി ക്ലാസില്‍ പുതിയതായി വന്ന കമ്പര്‍, ഏറക്കാടന്‍, ഹേമേച്ചി. ഇവരെയൊക്കെ വിളിച്ചേ.
    ഇവരെയൊക്കെ ഒന്ന് റാഗ് ചെയ്യേണ്ട നമ്മള്‍ സീനിയേര്‍സ്. അല്ലെങ്കില്‍ ഒരു കാര്യം ചെയ്യാം.
    ഒരു മത്സരം സങ്കടിപ്പിക്കാം. (വായാടിക്ക് മുന്‍പരിചയവും ഉണ്ടല്ലോ. കമ്മറ്റി ചെയര്‍മാന്‍ വായാടി തന്നെ)
    പുതു മുഖങ്ങളെ... നിങ്ങള്‍ നാളെ തന്നെ ഒരു ടസ്റ്റെര്‍ ക്ലാസില്‍ കൊണ്ട് വരിക. മാഷിന് ഏറ്റവും നല്ല ടസ്റ്റെര്‍ കൊടുക്കുന്നവര്‍ക്ക് വായാടിയുടെ പ്രത്യേക പുരസ്കാരം. (ഹാവൂ ഞാന്‍ രക്ഷപെട്ടു)
    ഇനി അതില്ലാതതോണ്ട് ആരും fumble ആയി വരേണ്ട. (വാശി പിടിപ്പിച്ചാല്‍ വായാടി തന്നെ കൊണ്ട് വരും കേട്ടോ)
    സാറിന്റെ പ്രശ്നം തീര്‍ന്നല്ലോ.
    പിന്നെ വഷളനെ കാണാനേ ഇല്ല ഇപ്പോള്‍. എന്ത് പറ്റിയോ ആവോ? ഇന്നലെ അങ്ങേരുടെ വീടിന്റെ മുമ്പിലൂടെ പോയപ്പോള്‍ ഒരു wail കേട്ടിരുന്നു (വഷളന്റെ അതെ ശബ്ദം) അങ്ങേരുടെ ഭാര്യ നല്ല ഒരു സ്ത്രീ ആണല്ലേ.
    (സത്യായിട്ടും സ്കൂള്‍ കാലത്തിലേക്ക് തിരിച്ചു പോയ പോലെ തോന്നുന്നു മാഷേ. എല്ലാവരും കൂടെ ഇതിനെ ഇതേ മൂഡില്‍ നില നിര്‍ത്തിയാല്‍ മതിയായിരുന്നു. നന്ദി മാഷെ. ഒരുപാടൊരുപാട്)

    ReplyDelete

LinkWithin

Related Posts with Thumbnails