.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Tuesday, June 8, 2010

ഇന്നത്തെ വാക്കുകള്‍ (08/06/2010)

Alfresco (ælfr'eskoʊ) = In the open air, Outside a building - തുറസ്സായ സ്ഥലത്തുള്ള - (Eg: I had an alfresco breakfast of fresh fruit.)
---------------------------------------------------------------------------------------------------------------
Ramshackle (r'æmʃækəl) = Badly made or in bad condition, and looks as if it is likely to fall down - പൊട്ടിവീണ, പൊളിഞ്ഞ - (Eg: They entered the shop, which was a curious ramshackle building.)
--------------------------------------------------------------------------------------------------------------
Denounce (dɪn'aʊns) = Criticize severely and publicly - ആക്ഷേപിക്കുക, നിന്ദിക്കുക - (Eg: German leaders denounced the attacks and pleaded for tolerance)
---------------------------------------------------------------------------------------------------------------
Goof (ɡ'uːf) = A man who is a stupid incompetent fool  - മഹാ വിഡ്ഢി - (Eg: He was among that goofs.)
---------------------------------------------------------------------------------------------------------------
Sulk (s'ʌlk) = Be in a huff and display one's displeasure - ദുര്‍മുഖം കാണിക്കുക , വെറുപ്പു കാട്ടുക - (Eg: He turned his back and sulked)

7 comments:

  1. There are no goofs in our class. :)

    ReplyDelete
  2. നമ്മുടെ ക്ലാസ്സ് നടക്കുന്നതു ramshackle building-il ആണെന്നു ചിലര്‍ പറഞ്ഞു പരത്തുന്നുണ്ട്. അവരെല്ലാം goofs ആണെന്നു ഞാന്‍ ഈ അവസരത്തില്‍ പറയാന്‍ ആഗ്രഹിക്കുകയാണ്

    ReplyDelete
  3. ഹാജര്‍ !!!ടീച്ചര്‍ "ചീരാപ്പായിരുന്നു " കുറച്ചു ദിവസം

    ReplyDelete
  4. @Aadhila
    എല്ലാം സുഖമായി എന്നു കരുതുന്നു. ക്ലാസ്സിലേക്കു വീണ്ടും സ്വാഗതം...

    ReplyDelete
  5. ടീച്ചര്‍. ആദിലയുടെ ചീരാപ്പു ഇപ്പോഴും മാറിയിട്ടില്ല.
    ഇന്നലെ ചീരാപ്പു മാറിയിട്ട് വന്നാല്‍ പോരെ എന്ന് ചോതിച്ചതിനു എന്നെ അവള്‍ denounce ചെയ്തു.
    പോരഞ്ഞിട്ട് മൂക്കില്‍ കയ്യിട്ടു എന്റെ കുപ്പായത്തില്‍ തുടക്കുകയും ചെയ്തു.
    അതിനു ശേഷം ഫുള്‍ ടൈം sulk ആയിട്ടാ നടപ്പ്.

    ReplyDelete
  6. ഇല്ല ടീച്ചര്‍. ആദിലയൊന്നും ചെയ്തില്ല. സുള്‍ഫിയാണ്‌ സള്‍ക്ക് (sulk)കാണിച്ചത്. ഞാനെന്റെ ഈ രണ്ട് കണ്ണോണ്ട്‌ കണ്ടതാ..സത്യം. അല്ലെങ്കില്‍ സുള്‍ഫിയുടേ രണ്ട് കണ്ണും പൊട്ടി പോവട്ടെ.

    ReplyDelete
  7. ഹി..ഹി ഈ സുല്‍ഫിടെ ഒരു കാര്യം. ടീച്ചറെ ഇങ്ങനെ ചിരിപ്പിക്കരുതു കേട്ടൊ. ചിരിച്ചു ചിരിച്ചു എനിക്കിപ്പൊ ചീരാപ്പു വരും.
    ആരു sulk കാണിച്ചാലും അവരുടെ കണ്ണ് പൊട്ടിപ്പോട്ടെ...

    ReplyDelete

LinkWithin

Related Posts with Thumbnails