.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Sunday, June 20, 2010

ഇന്നത്തെ വാക്കുകള്‍ (20/06/2010)

Nod (n'ɒd) = Lower and raise the head, as to indicate assent or agreement or confirmation - സമ്മതമെന്നര്‍ത്ഥമായി തലയാട്ടുക - (Eg: The teacher nodded when the student gave the right answer)
--------------------------------------------------------------------------------------------------------------
Unison (yoonisun) = Occurring together or simultaneously - ഒരേപോലെ, ഏകസ്വരത്തില്‍ - (Eg: Gopalan and Sukumaran nodded in unison.)
--------------------------------------------------------------------------------------------------------------
Crouch (kr'aʊtʃ) = Bend one's back forward from the waist on down - കുനിയുക, കുനിഞ്ഞിരിക്കുക - (Eg: The man was crouched behind the Mercedes.)
--------------------------------------------------------------------------------------------------------------
Divest (daɪv'est) = Take away possessions from someone - ഇല്ലാതാക്കക, നീക്കുക - (Eg: He was divested of his rights and his title)
-------------------------------------------------------------------------------------------------------------
Miscreant (m'ɪskriənt) - A person without moral scruples, Someone who has done something illegal or behaved badly - ദുര്‍മാര്‍ഗ്ഗി, അധമന്‍ - (Eg: Local people demanded that the District Magistrate arrest the miscreants.)
------------------------------------------------------------------------------------------------------------

18 comments:

  1. മാഷ് പറഞ്ഞ എല്ലാ കാര്യങ്ങള്‍ക്കും എല്ലാവരും Unison ആയി Node ചെയ്യുന്നുണ്ടല്ലോ.
    പിന്നെ ചില Miscreant കളെ ക്ലാസ്സില്‍ നിന്ന് Divest ചെയ്യാന്‍ എത്ര കാലമായി പറയുന്നു.
    അവരാണ് ഉച്ചക്ക് ഞങ്ങള്‍ കളിക്കാന്‍ പോകുമ്പോള്‍ ഞങ്ങളുടെ കുട, ബോക്സ്‌ ഇവ കട്ട് കൊണ്ട് പോകുന്നത്.
    ഇനിയും ഇത്തരം നടപടി കണ്ടു crouch ചെയ്യാന്‍ ഞങ്ങള്‍ക്കാവില്ല
    ഇല്ലെങ്കില്‍ എന്റെ ചേട്ടനെ കൊണ്ട് വരും ഞാന്‍. ആള്‍ കൊച്ചു തെമ്മാടിയാ. രണ്ടു എലി, മൂന്നു ഓന്ത്, ഒരു പാമ്പ് എന്നിവയെ കൊല നടത്തി കുപ്രസിദ്ധനാ.
    വെറുതെ വേണോ മാഷെ.

    ReplyDelete
  2. ഇപ്പോള്‍ നമുക്കു എല്ലാവര്‍ക്കും Unison ആയിട്ടു “അഖിലാണ്ഡ മണ്ടലമണിയിച്ചൊരുക്കി” പാടാം.ദാ ഇതുപോലെ

    ReplyDelete
  3. @SULFI:: വാക്കുകള്‍ സമര്‍ത്ഥമായി ഉപയോഗിയ്ക്കാനുള്ള സുള്‍ഫിയുടെ കഴിവിനെ സമ്മതിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ സുള്‍ഫി ശരിക്കും ഒരു prodigy തന്നെ .ശരിക്കും ചിരിച്ചുപോയി.

    ReplyDelete
  4. വേറിട്ട കാഴ്ചയാണ് . അഭിനന്ദനങ്ങള്‍

    ReplyDelete
  5. ഞാനും unison ആയി node ആക്കിയിരിക്കുന്നു

    ReplyDelete
  6. ഹാജര്‍ ; വളരെ നല്ല ഒരു കാര്യം ആണ് നിങ്ങള്‍ ചെയിതു കൊണ്ടിരിക്കുന്നത് ...തുടരുക ...സുല്ഫിയുടെയും അചാര്യന്റെയും കമന്റു നല്ല രസം ...

    ReplyDelete
  7. ആദിലാ. നിങ്ങളെ പോലെയുള്ള english tutors ഇങ്ങിനെയൊന്നും പറയല്ലേ. കേള്‍ക്കുമ്പോള്‍ ചമ്മല്‍ ആകുന്നു. പൊട്ട തെറ്റാണ് പറയുന്നതെന്നറിയാം.
    കുറേശെ ഇംഗ്ലീഷ് പഠിച്ചു, കമന്റ്സും ഇംഗ്ലീഷില്‍ ആക്കി കൊണ്ട് വരാന്‍ പറ്റുമോ എന്ന് നോക്കണം. (പക്ഷെ പുതിയ ആളുകള്‍ക്കത്തു പ്രശ്നമാവും)
    വേണ്ട ഇങ്ങിനെ തന്നെ തുടരാം അല്ലെ മാഷേ. നമ്മുടെ "കത്തി" (സോറി കൊടുവാള്‍) കേട്ട് കളിയാക്കാതിരുന്നാല്‍ മതി.

    ReplyDelete
  8. സാര്‍
    സുല്‍ഫി എന്നെ buffoonery കാട്ടുന്നു. ആ miscreant-നെ ക്ലാസില്‍ നിന്നിറക്കി വിടൂ.

    ReplyDelete
  9. @SULFI::സുള്‍ഫീടെ ചേട്ടന്‍ അത്രക്കു കേമനാണോ..ഒന്നു സ്ക്കൂള്‍ വരെ വരാന്‍ പറയൂ. സ്ക്കൂളില്‍ ഭയങ്കര എലി ശല്യം..ഇവറ്റകളെ Divest ചെയ്യാന്‍ ഒരാളെ തപ്പി നടക്കുവാരുന്നു ഞാന്‍.

    ReplyDelete
  10. @Noushad Vadakkel:: വളരെ നന്ദി നൌഷാദ്. എന്നും വരിക..ക്ലാസ്സില്‍ പങ്കുചേരുക..

    ReplyDelete
  11. @ആചാര്യന്‍:: എല്ലാവരും unison ആയി lofty (ഉദാത്തമായ) ആയിട്ടുള്ള മനസ്സോടെ ആചാര്യനെ ക്ലാസ്സിലേക്കു സ്വാഗതം ചെയ്യുന്നു. എന്നും വന്നു ചെറിയ ചെറിയ വാക്കുകള്‍ എഴുതി ഈ ക്ലാസ്സിനെ മനോഹരമാക്കും എന്നു പ്രതീക്ഷിച്ചുകൊണ്ട്...ഒരുപാട് നന്ദി.

    ReplyDelete
  12. വഷളന്‍ പറഞ്ഞതു കേട്ട് സുള്‍ഫിക്കു വിഷമം ആയോ..crouch ആയിട്ടിരുന്നു കരയുവാണോ സുള്‍ഫീ..

    ReplyDelete
  13. അല്ല ഇതാര് വഷളനോ? എത്ര ദിവസമായി കണ്ടിട്ട്? അന്ന് "കൊത്താന്‍ കല്ല്‌" കളിച്ചു തോറ്റപ്പോള്‍ "കോല്‍ ഐസ്" വാങ്ങി തരാമെന്നു Nod ചെയ്തു പോയ ആളാ.
    ഇപ്പോഴാ വരുന്നത്. എന്ത് പറ്റി? "ചീരാപ്പു പിടിച്ചോ?
    ("കൊത്താന്‍ കല്ല്‌" : കല്ല്‌ കൊണ്ട് മാടി കളിക്കുക, അറിയാത്തവര്‍ക്ക് അതിന്റെ പ്രത്യേക ക്ലാസ് വേറെ ഉണ്ടായിരിക്കുന്നതാണ്. മാഷ് അറിയാതെ Crouch ചെയ്തു എന്റടുത്തു ഇരുന്നാല്‍ പഠിപ്പിച്ചു തരാം.
    ഫീസ്‌ : രണ്ടു കടിച്ചാ പൊട്ടി മിട്ടായി)

    ReplyDelete
  14. അപ്പുറത്തെ വീട്ടിലെ ശശി ഞാന്‍ എന്ത് പറഞ്ഞാലും അതെല്ലാം കേട്ടിട്ട് നോടിക്കൊണ്ടിരിക്കും. എന്താ ചെയ്ക? ഒന്നിനും സ്വന്തമായി ഒരു അഭിപ്രായം ഇല്ല.

    ReplyDelete
  15. ടീച്ചര്‍, സുള്‍ഫി ആരേയും നോക്കി നോഡ് ചെയ്തിട്ടില്ല. നുണ പറഞ്ഞതിന്‌ ഈ വഷളന്‍ miscreant- ന്‌ നല്ല അടികൊടുക്കണം‍. പിന്നെ നമ്മുടെ ആശാന്‍ നന്നായി പാട്ട് പാടും!!

    ReplyDelete
  16. ഹമ്പട വീരന്മാരെ. സന്തോഷമായി ഗോപിയേട്ടാ......... സന്തോഷമായി....... (വായിക്കുമ്പോള്‍ ഇത്തിരി നീളം കൂട്ടുക) .
    മാഷേ എല്ലാവരും unison ആയി നമ്മുടെ വഴിയെ വന്നു തുടങ്ങി.
    ഇങ്ങിനെ ഇതിനെ നിലനിര്‍ത്തിയാല്‍ ഇത്തിരി കമന്റ് വായിക്കാനെങ്കിലും ആള് കൂടുമല്ലോ കൂടെ പഠനവും നടക്കും.
    പിന്നെ ഈ പോസ്റ്റ്‌ മുഴുവന്‍ എന്റെ പേര് നിറഞ്ഞു നില്‍കുന്നല്ലോ. വരുന്നവരെല്ലാം ഈ പാവത്തിനിട്ട് ഓരോ തട്ട് തന്നിട്ടാ പോണത്.
    അല്ലെങ്കിലും എനിക്കിത് വേണം. വെറുതെ "വേലിയേല്‍ കിടക്കുന്ന വഷളനെ ഒക്കെ
    എന്നാലും സമാധാനമുണ്ട്. വായാടി എങ്കിലും എന്റെ കൂടെ ഉണ്ടല്ലോ. നണ്ട്രി ചേച്ചീ നണ്ട്രി. (നാളെ രണ്ടു മയില്‍ പീലി തരാം ട്ടോ)
    എന്നാല്‍ പിന്നെ ആശാന്റെ പാട്ട് തുടങ്ങട്ടെ.
    "കുഞ്ചിയമ്മക്കഞ്ചു മക്കളാണേ... അഞ്ചാമന്‍ പഞ്ചാര വഷളനാണെ...."

    ReplyDelete
  17. ആണോ..ആശാന്‍ പാടുമോ...എന്നാല്‍ നമുക്കു ആശാനെ നമ്മുടെ ക്ലാസ്സിലെ ആസ്ഥാന ഗായകനായി unison ആയിട്ടു അങ്ങു പ്രഖ്യാപിച്ചേക്കാം..അല്ലേ..

    ReplyDelete
  18. സുള്‍ഫി ഞാന്‍ കുട്ടീടെ ചേച്ചിയൊന്നുമല്ലട്ടോ..കുട്ടിയാണ്‌ അഞ്ചില്‍ അഞ്ചു തവണ തോറ്റ് Miscreant ആയി നടക്കുന്നത്.

    ReplyDelete

LinkWithin

Related Posts with Thumbnails