.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Saturday, June 26, 2010

ഇന്നത്തെ വാക്കുകള്‍ (26/06/2010)

Glee (ɡl'iː) = A feeling of happiness and excitement, often caused by someone else's misfortune. - ഉല്ലാസം, ആനന്ദം - (Eg: His victory was greeted with glee by his friends.)
--------------------------------------------------------------------------------------------------------------
Doodle (d'uːdəl) = Draw a pattern or picture when you are bored or thinking about something else - അര്‍ത്ഥമില്ലാത്ത കുത്തിവരയ്ക്കുക - (Eg: She looked at him, doodling on her notebook)
--------------------------------------------------------------------------------------------------------------
Grimace (ɡrɪm'eɪs) = Twist the face to indicate a certain mental or emotional state - മുഖചേഷ്ട, മുഖം ചുളിച്ചുള്ള വികാരപ്രകടനം - (Eg: He took another drink of his coffee. `Awful,' he said with a grimace)
-------------------------------------------------------------------------------------------------------------
Grin (ɡr'ɪn) = A facial expression characterized by turning up the corners of the mouth; usually shows pleasure or amusement - പല്ലിളിച്ചുള്ള ചിരി, പരിഹാസച്ചിരി - (Eg: Gopalan looked at her with a sheepish grin.)
------------------------------------------------------------------------------------------------------------
Wimp (w'ɪmp) = A person who lacks confidence - ആത്മവിശ്വാസമില്ലാത്ത ആള്‍ - (Eg: I'm scared, I'm a real wimp)
------------------------------------------------------------------------------------------------------------

10 comments:

  1. മൂരാച്ചിയെന്താ ഇംഗ്ലീഷ് ബുക്കില്‍ Doodle(അര്‍ത്ഥമില്ലാത്ത കുത്തിവരയ്ക്കുക) ചെയ്യുന്നത്. ക്ലാസ്സില്‍ ശ്രദ്ധിക്കുന്നില്ല അല്ലെ. ഇടക്കിടക്കു Grimace (മുഖം ചുളിച്ചുള്ള വികാരപ്രകടനം) ഉം ചെയ്യുന്നുണ്ടാരുന്നല്ലോ. മൂരാച്ചിയെ നോക്കി എല്ലാരും Grin(പല്ലിളിച്ചുള്ള ചിരി) ചെയ്തുകൊണ്ടിരിക്കുകയായിരിന്നു. ശോശാമ്മ ആയിരുന്നോ മനസ്സില്‍...

    ReplyDelete
  2. ഇന്നെന്താന്നറിയില്ല രാവിലെ മുതല്‍ നല്ല glee തോന്നുന്നു.
    ഇന്നലെ മൂരാചിയുടെ Grin കണ്ടു പോയതാ ക്ലാസ്സില്‍ നിന്ന്.
    സമാധാനമായി. കാരണം മാഷെ അവന്റെ പുസ്തകത്തില്‍ ഹോം വര്‍ക്ക്‌ ചെയ്യേണ്ടതിനു പകരം doodle ചെയ്താ കൊണ്ട് വന്നത്.
    അവന്റെ grimace കണ്ടപ്പോഴേ എനിക്ക് തോന്നിയതാ. എന്തോ പ്രശ്നമുണ്ടെന്നു!.
    സംഗതി "ശോശാമ്മ" തന്നെ. അപ്പനുമമ്മയും ചോദ്യം ചെയ്തതിന്റെ ബാകിയാണത്രെ അവന്റെ തുടയില്‍ കാണുന്ന തല്ലിന്റെ പാടുകള്‍. പിന്നെ ഹോം വര്‍ക്ക്‌ ചെയ്യാന്‍ മൂഡ്‌ ഇല്ലാണ്ടായത്രേ.
    അതാ doodle ചെയ്തു വന്നത്. .
    ഞാന്‍ അവനോടു പറഞ്ഞിട്ടുണ്ട് നീ ഇങ്ങനെ wimp ആവല്ലേ എന്ന് .
    പാവം. സംഗതി എന്റെ എതിരാളി ആണെങ്കിലും അവന്റെ ഇരിപ്പ് കണ്ടിട്ട് ഞാന്‍ relent (അനുകമ്പ തോന്നുക ) ആയി പോയി മാഷേ. പാവമല്ലേ, ഹോം വര്‍ക്ക്‌ ചെയ്യാത്തതിന് അവനെ ഇന്ന് അടിക്കരുതെ.

    ReplyDelete
  3. ഹേ മൂരാച്ചി സുല്‍ഫിയുടെ Grimace കണ്ടിട്ടാണോ Wimp ആയിരിക്കുന്നത് .മനസ്സില്‍ വേണ്ടാത്ത ചിന്തകളാ അല്ലിയോ ,വേണ്ട വേണ്ട അതൊക്കെ മാറ്റി അല്പം Glee നിറച്ചേ ആ മനസ്സില് .

    ReplyDelete
  4. വേള്‍ഡ് കപ്പില്‍ USA തോറ്റതിനാല്‍ എനിക്കിന്ന് ഒരു Gleeയും തോന്നുന്നില്ല. അതുകൊണ്ട് ഞാനിന്ന് Grimaceയായി ക്ലാസ്സില്‍ ശ്രദ്ധിക്കാതെ Doodle ചെയ്ത് കൊണ്ടിരിക്കും. :(

    ReplyDelete
  5. സുള്‍ഫി ഒന്നും പറയെണ്ട...സുള്‍ഫീടെ മനസ്സിലും “ശോശാമ്മ” ആണെന്ന് എനിക്കറിയാം. നീ ആരാ മോന്‍..ഇടക്കിടക്ക് Grimace കാ‍ണിച്ചു കൊണ്ട് Doodle ചെയ്ത് കൊണ്ടിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പുള്ളിക്കുട വഴി ഒരു പ്രണയം..ഹി..ഹി. പക്ഷെ ശോശമ്മെടെ മനസ്സില്‍ ആരാണാവോ..? സുള്‍ഫിയൊ അതോ മൂരാച്ചിയോ...അവള്‍ക്കു രണ്ട് പേരേം അത്ര mind ഇല്ലെന്നാ കേട്ടത്. കാത്തിരുന്നു കാണുക തന്നെ..

    ReplyDelete
  6. @വായാടി..
    ഇങ്ങനെ Wimp ആയിരിക്കാതെ ഉഷാറായിട്ടു Glee ആയിട്ടിരുന്നു grin ചെയ്തേ.അങ്ങനെ അല്ല .ദാ ഇങ്ങനെ...ഹി..ഹി (നസീര്‍ സ്റ്റൈല്‍)

    ReplyDelete
  7. @സലാഹ്..
    എന്താ സലാഹേ..ഒരു പുഞ്ചിരി മാത്രം...ജീവി പറഞ്ഞപോലെ ആ മനസ്സില് കുറച്ച് Glee നിറച്ചിട്ട് എന്തെങ്കിലും പറയൂന്നേ...

    ReplyDelete
  8. ഹ..ഹ..ഹ.. ടീച്ചറുടെ തമാശകേട്ട് Glee സഹിക്കാന്‍ വയ്യാതെ grin ചെയ്ത ശബ്ദമാണ്‌ ഇപ്പോള്‍ കേട്ടത്‌.

    ജീവിതത്തില്‍ ഇതുപോലെ തമാശ പറയുന്ന ഒരു ടീച്ചറെ കിട്ടിയില്ലല്ലോ എന്ന് വിഷമം തോന്നുന്നു. എങ്കില്‍ ഞാന്‍ ഉല്‍‌സാഹത്തോടെ പഠിച്ച് പഠിച്ച്...വല്യ എഴുത്തുകാരിയാകുമായിരുന്നു.

    ReplyDelete
  9. ഹും സോപ്പ് ഇടാന്‍ വായാടിക്ക് നന്നായറിയാം.
    ക്ലാസ് ലീഡര്‍ ആയി തുടരാനുള്ള പൂതി.
    ആ സോപ്പ് ഇവിടെ പതയില്ല മോളെ.
    ഇല്ലെങ്കില്‍ എനിക്ക് പുളിയച്ചാര്‍ വാങ്ങി താ. ഞാനോന്നാലോചിക്കാം.

    ReplyDelete

LinkWithin

Related Posts with Thumbnails