.
ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ. |
അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..
Monday, June 21, 2010
ഇന്നത്തെ വാക്കുകള്‍ (21/06/2010)
---------------------------------------------------------------------------------------------------------------
Numb (n'ʌm) = Lacking sensation - മരവിച്ച, തരിച്ചുപോയ - (Eg: I have recently been suffering from pain and numbness in my hands.)
---------------------------------------------------------------------------------------------------------------
Vengeance (v'endʒəns) = The act of killing, injuring, or harming someone because they have harmed you.- പകവീട്ടല്‍, പ്രതികാരം - (Eg: He swore vengeance on everyone involved in the murder)
---------------------------------------------------------------------------------------------------------------
Sequester (sɪkw'estəʳ) = 1) Keep away from others , 2) Take temporary possession of as a security, by legal authority - 1)ഒറ്റയ്ക്കാക്കുക, 2) കണ്ടുകെട്ടുക, ജപ്തിചെയ്യുക - (Eg: 1) He sequestered himself in his study to write a book. 2) Everything he owned was sequestered )
------------------------------------------------------------------------------------------------------------
Turmoil (t'ɜːʳmɔɪl) = A violent disturbance - ലഹള, കലാപം , സംക്ഷോഭം - (Eg: Her marriage was in turmoil.)
-----------------------------------------------------------------------------------------------------------
വായാടീടെ “കീ കീ“ കരച്ചില്‍ കേട്ട് എന്റെ ചെവി Numb ആയി പോയി
ReplyDeleteആ സുള്‍ഫിയും വായാടിയും ചെയ്ത shenanigan കണ്ടു numb ആയ എന്റെ മനസ്സില്‍ vengeance ചെയ്യാന്‍ തോന്നിയെങ്കിലും, turmoil-ല്‍ നിന്ന് sequester ചെയ്യാന്‍ നല്ലവനായ ഞാന്‍ തീരുമാനിച്ചു.
ReplyDeleteകൂട്ടുകാരെ. കടന്നു വരൂ. ഇതൊരു shenanigan അല്ല.
ReplyDeleteനിങ്ങള്‍ തരുന്ന അയ്യഞ്ചു 'പെന്‍സില്‍ പൊട്ടി'നു പകരം മയില്‍പീലി തരുന്നതായിരിക്കും.
നിങ്ങളുടെ പുസ്തകത്തില്‍ വെക്കാം അത് പെറ്റു പെരുകി കുറെ കുട്ടിപീലികളുണ്ടാവും.
ധൈര്യത്തോടെ തന്നോളൂ വഷളാ. (ഇന്നലെ എന്നെ നോക്കി കണ്ണുരുട്ടിയതിന്റെ vengeance ഒന്നുമല്ല കേട്ടോ)
തന്നില്ലെങ്കില്‍ വഷളനെ ഞങ്ങളെല്ലാവരും കൂടെ sequester ആക്കും.
എന്റെ മയില്‍പീലി കണ്ടു Numb ആയ കുട്ടികളുണ്ടാക്കിയ turmoil കാരണം എന്നെ ഒറ്റക്കാലില്‍ നിര്‍ത്തിയ മാഷിനോട് ഞാന്‍ Vengeance ചെയ്യും. ഇത് കട്ടായം.
അയ്യോ സര്‍, ചതിക്കല്ലേ. (എന്റെ ഫീസ്)
ഈ 5 വാക്കുകള്‍ ഓര്‍മ്മ നില്‍ക്കാന്‍ വഷളന്റെ ആ വാക്യം ഞാന്‍ അങ്ങു പഠിച്ചു..ഒന്നു കൂടി പറഞ്ഞു നോക്കട്ടെ.
ReplyDelete“ആ സുള്‍ഫിയും വായാടിയും ചെയ്ത shenanigan കണ്ടു numb ആയ എന്റെ മനസ്സില്‍ vengeance ചെയ്യാന്‍ തോന്നിയെങ്കിലും, turmoil-ല്‍ നിന്ന് sequester ചെയ്യാന്‍ നല്ലവനായ ഞാന്‍ (പരമു) തീരുമാനിച്ചു. ”
വഷളനു ഒത്തിരി നന്ദി.
ഒറ്റക്കാലില്‍ നിന്നപ്പോള്‍ സുള്‍ഫീടെ കാല്‍ numb ആയിപ്പോയോ? .
ReplyDeleteസുള്‍ഫി lame ആയി നടന്നുപോകുന്ന കണ്ടു ചോദിച്ചതാണ് കേട്ടൊ..
നമ്മുടെ ചന്തു ശെരിക്കും Shenanigan ചെയ്യുന്നവന്‍ ആയിരുന്നോ? ഉണ്ണിയാര്‍ച്ചയുടെ മക്കള്‍ ചെയ്ത Vengeance ഒക്കെ സത്യമായിരുന്നോ? ആര്‍ക്കറിയാം അല്ലെ?
ReplyDeleteസുള്‍ഫി ക്ലാസ്സില്‍ ഉണ്ടാക്കിയ മയില്‍പ്പീലി turmoil ന് എതിരെ ഒത്തിരി പരാതികള്‍ കിട്ടിയിട്ടുണ്ട്. അതിനാല്‍ ടിയാന് പുതിയ രീതിയിലുള്ള ഒരു ശിക്ഷ നല്‍കാന്‍ തീരുമാനിച്ചു. ശിക്ഷ ദാ ഇങ്ങനെ...
ReplyDeleteനമുക്കെല്ലാര്‍ക്കും കൂടി സുള്‍ഫിയെ ഒരു മുറിയില്‍ Sequester ആക്കി ഇരുത്തീട്ട് രണ്ടു വശത്തും ഭീമാകാരമായ രണ്ട് സ്പീക്കര്‍ വെച്ചിട്ട് ആശാന്റെ പാട്ട് ഫുള്‍ സൌണ്ടില്‍ ചെവീലോട്ടു അടിച്ചു കേറ്റാം...ഹി ഹി..സുള്‍ഫീടെ ചെവി രണ്ടും നമ്പിപ്പോകും (numb). അപ്പോള്‍ സുള്‍ഫി booze(അമിതമായി മദ്യപിക്കുക, പൂസാകുക) ആയപോലെ puke(ഛര്‍ദ്ദിക്കുക) ചെയ്യും. ശിക്ഷ ഇത്തിരി കടുത്തു പോയോ?...ഇങ്ങനൊക്കെ ചെയ്താലും സുള്‍ഫി എന്റെ എരുമ...സോറി..അരുമ ശിഷ്യനല്ലേ...
എന്നെ ക്ലാസ്സില്‍ ഇങ്ങിനെ Sequester ആക്കുന്നതിനെതിരെ ഞാന്‍ Turmoil നടത്തും. മാഷ് ഇങ്ങിനെ Vengeance ചെയ്യരുത്. ഞാന്‍ ക്ലാസ്സ് ബഹിഷ്കരിക്കുന്നു. (ഇന്നത്തെ മാറ്റിനി ഷോ കഴിയും വരെ മാത്രം)
ReplyDeleteകാര്യം ലളിത ടീച്ചര്‍ടെ അടുത്തു സാറിനുള്ള താല്പര്യം പുറത്ത് പറഞ്ഞതിന് എന്നെ ഇങ്ങിനെ ശിക്ഷിക്കരുത് മാഷെ.
നര്‍മ്മത്തിലുടെ അറിവിനെ ഉറപ്പിച്ചു നിര്‍ത്തുന്ന ,ഹൃദയത്തിലേക്ക് ആവാഹിക്കുന്ന ഈ കമന്റു രീതി എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി..ഈ രീതി നമ്മള്‍ക്ക് ശരിക്കുള്ള ക്ലാസ്സുകളിലെക്കും ആവാഹിക്കാന്‍ കഴിഞ്ഞാല്‍ ഏത് സാധാരണക്കാര്‍ക്ക് പോലും വോകാബുലറി കുട്ടാം...ഈ പ്രാവശ്യത്തെ നല്ല ടീചെര്‍ക്കുള്ള അവാര്‍ഡ് താങ്കള്‍ക്ക് നല്‍കി ആദരിക്കാന്‍ ഞങ്ങള്‍ സ്ടുടെന്റ്സ് ശ്രമിക്കുന്നുണ്ട് ടീച്ചര്‍ ....
ReplyDeleteഅതെ ആദില..ഇതു നല്ല effective ആണ്. Numb, turmoil ഈ വാക്കുകളൊക്കെ മനസ്സില്‍ ഉറച്ചു കഴിഞ്ഞു. നമുക്കീ പഠനം തുടരാം. ശിഷ്യരുടെ നന്മക്കു വേണ്ടി എന്തും ചെയ്യാന്‍ ഈ ടീച്ചര്‍ തയ്യാറാണ്. വളരെ നന്ദി.
ReplyDeleteഎന്റെ “കീ കീ“ കരച്ചില്‍ കേട്ട് ടീച്ചറുടെ ചെവി Numb ആയി പോയതില്‍ എന്നോട് Vengeance ചെയ്യരുത്. അങ്ങിനെ ചെയ്താല്‍ ഞാന്‍ സ്കൂളിന്റെ മുറ്റത്ത് Turmoil ഉണ്ടാക്കും.
ReplyDeleteബ്ലോഗിങ്ങിന്റെ സാധ്യതകള് ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുന്നു.നന്ദി
ReplyDelete