.
ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ. |
അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..
Saturday, June 12, 2010
ഇന്നത്തെ വാക്കുകള്‍ (12/06/2010)
--------------------------------------------------------------------------------------------------------------
Belligerent (bɪl'ɪdʒərənt) = With characteristics of an enemy or one eager to fight - കലാപകാരിയായ, യുദ്ധതാല്പര്യമുള്ള - (Eg: He was almost back to his belligerent mood of twelve months ago)
--------------------------------------------------------------------------------------------------------------
Beseech (bɪs'iːtʃ) = Ask very eagerly and anxiously - യാചിക്കുക, അപേക്ഷിക്കുക, കെഞ്ചുക - (Eg: She beseeched him to cut his drinking and his smoking)
--------------------------------------------------------------------------------------------------------------
Perennial (pər'eniəl) = Lasting an indefinitely long time , Exist all the time - സാര്‍വ്വകാലികമായ, ശാശ്വതമായ - (Eg: There's a perennial shortage of teachers with science qualifications)
-------------------------------------------------------------------------------------------------------------
Prodigy (pr'ɒdɪdʒi) = An unusually gifted or intelligent (young) person; someone whose talents excite wonder and admiration - അത്ഭുതഗുണം, അതിബുദ്ധിസാമര്‍ത്ഥ്യം - (Eg: She is a chess prodigy)
-------------------------------------------------------------------------------------------------------------
ഇടയകന്യകേ പോവുക നീ, സ്പ്ലട്രാതെ കാലു സ്പ്ലട്രാതെ .....
ReplyDeleteആത്മപ്രശംസ എനിക്ക് തീരെയിഷ്ടമല്ല. എങ്കിലും പറയാതെ വയ്യ. ഞാനൊരു ചെസ്സ് Prodigy ആയിരുന്നു. അല്ല ഇപ്പോഴുമാണ്!
ReplyDeleteസംഗതി ശരിയാ ദിവസവും ക്ലാസില്‍ വരാന്‍ പറ്റുന്നില്ല .. എന്‍റെ എല്ലാ ദിനസത്തെ അറ്റന്‍റന്‍സും ഇന്നു വന്നതിനു തരണെ.
ReplyDelete@വായാടി
ReplyDeleteവായാടിയ്ക്ക് ചെസ്സ് കളിയോട് Gluttony(ആക്രാന്തം)ആണോ? :)
@ഹംസ
ReplyDeleteപിന്നെന്താ...നാന്നായി പഠിക്കുന്ന ശിഷ്യര്‍ എന്തു ചോദിച്ചാലും ടീച്ചര്‍ സാധിച്ചു തരും.
താങ്കളുടെ ഈ അദ്ഭുത പ്രവ്രിത്തിക്ക് എല്ലാ ഭാവുകങ്ങളും
ReplyDeleteഒരു നിരീക്ഷണം - stutter, stammer എന്ന വാക്കുകള്‍ക്കും splutter റിനോടു അടുത്ത അര്‍ത്ഥം ഉണ്ടല്ലോ...
ReplyDeleteചിന്ന വ്യത്യാസങ്ങള്‍
stutter, stammer = വിക്ക്
splutter = ഇടര്‍ച്ച (വേഗത്തില്‍ സംസാരിക്കുന്നതു മൂലമോ വികാരവിക്ഷോഭം കൊണ്ടോ)
sputter ആയി തെറ്റി പോകരുത് അതിന്റെ അര്‍ത്ഥം സ്ഫോടനാത്മകമായി ഉച്ചത്തില്‍ സംസാരിക്കുക്ക എന്നാണ്. അതും confused sound ആകാം...
ഇതുപോലെ മറ്റൊരു വാക്ക്..
mumble = അവ്യക്തമായി പിറുപിറുക്കുക
സാറേ, വായാടി ഉദ്ദേശിച്ചത് prodigal എന്നാണ്. മാപ്പ് കൊടുത്തേക്ക്...
ReplyDeleteഈ ക്ലാസ്സ് കൊള്ളാലോ മാഷേ.... ഒരു അഡ്മിഷന്‍ തരപ്പെടുമോ, ഡൊണേഷന്‍ തരാന്‍ പാങ്ങില്ല ട്ടോ...
ReplyDelete@Balu puduppadi
ReplyDeleteഒത്തിരി നന്ദി ബാലു, എന്നും വരിക, അനുഗ്രഹിക്കുക.
@വഷളന്‍ | Vashalan
ReplyDeleteആദ്യം തന്നെ ഒരായിരം നന്ദി പറയട്ടെ, ഈ ക്ലാസ്സിനെ താങ്കളുടെ സാമീപ്യം കൊണ്ടു അനുഗ്രഹീതമാക്കിയതിന്. വിശദമായ നിരീക്ഷണത്തിനും ഒത്തിരി നന്ദി. ഏല്ലാ ദിവസവും വരും എന്നു പ്രതീക്ഷിക്കട്ടെ.
@കുഞ്ഞൂസ് (Kunjuss)
ReplyDeleteഒരു അഡ്മിഷന്‍ തരപ്പെടുമോ എന്നോ...എന്തു ചോദ്യം ആണിതു. നമ്മുടെ ക്ലാസ്സില്‍ എല്ലാവര്‍ക്കും എപ്പൊഴും വരാമല്ലോ. ഇതാ കുഞ്ഞൂസിന്റെ സീറ്റ് റെഡി. ഇരുന്നോളു. എന്നും വരുമല്ലൊ അല്ലെ.
ഒത്തിരി നന്ദി.
വായാടി prodigal ആണൊ..?
ReplyDeleteThe ex-president of US, Mr.Bush was a belligerent.
ReplyDeleteശരിയാണോ മാഷേ..?
@വരയും വരിയും : സിബു നൂറനാട്
ReplyDeleteപിന്നെന്താ....100 - ല്‍ 120 മാര്‍ക്ക് .
മാഷേ ക്ലാസീ കേറട്ടേ.....
ReplyDeleteഞാനുദ്ദേശിച്ചത് prodigy എന്ന noun ആണ്. അര്‍ത്ഥം a person, esp. a child or young person, having extraordinary talent or ability: a musical prodigy. സംശയമുണ്ടെങ്കില്‍ ഇതാ ഇവിടെ നോക്കൂ.
ReplyDelete@Vayady
ReplyDelete:) Prodigal ന്റെ അര്‍ത്ഥം ദാ ഇവിടെ
@നന്ദിനിക്കുട്ടീസ്...
ReplyDeleteപിന്നെന്താ..വര്യ..ഇരിക്ക്യ...ദാ ആ സീറ്റില്‍ ഇരുന്നോളു. എന്നും വരണം ട്ടോ...ഒത്തിരി നന്ദി.
"നന്ദിനിക്കുട്ടീസ്" എന്നൊക്കെ ടീച്ചര്‍ സ്നേഹത്തോടെ വിളിക്കുന്നത് കേട്ടപ്പോള്‍ ഞാന്‍ വിച്ചാരിച്ചു വല്ല പെണ്‍കുട്ടിയായിരിക്കുമെന്ന്. ഇതെന്താ ഇങ്ങിനെയൊരു പേര്! വീട്ടിലെ പശൂന്റെ പേരാ?
ReplyDelete@വായാടി
ReplyDeleteഞാനും ആദ്യം നന്ദിനിക്കുട്ടീസ് പെണ്‍കുട്ടിയാണെന്നാ കരുതിയത്.
സുള്‍ഫീ...എന്തിനാ ക്ലാസ്സിനു വെളിയില്‍ നിന്നു വായാടിയെ Belligerent ആയിട്ടുള്ള നോട്ടം നോക്കുന്നത്. നമ്മുടെ ക്ലാസ്സില്‍
Perennial ആയിട്ടുള്ള സമധാനം എന്നും നിലനിര്‍ത്തണം കെട്ടോ....