.
ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ. |
അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..
Friday, June 18, 2010
ഇന്നത്തെ വാക്കുകള്‍ (18/06/2010)
-------------------------------------------------------------------------------------------------------------
Giggle (ɡ'ɪɡəl) = Laugh nervously in a childlike way - കുണുങ്ങിച്ചിരിക്കുക - (Eg: She gave a little giggle.)
-------------------------------------------------------------------------------------------------------------
Urchin ('ɜːʳtʃɪn) = Young child who is dirty and poorly dressed - വികൃതിച്ചെറുക്കന്‍ - (Eg: We were in the bazaar with all the little urchins watching us)
-------------------------------------------------------------------------------------------------------------
Wink (w'ɪŋk) = Blink one eye very briefly, usually as a signal that something is a joke or a secret - കണ്ണുചിമ്മുക - (Eg: I gave her a wink.)
------------------------------------------------------------------------------------------------------------
Lofty (l'ɒfti) = Of high moral or intellectual value; elevated in nature or style - ഉന്നതമായ, ഉദാത്തമായ - (Eg: It was a bank that started out with grand ideas and lofty ideals.)
------------------------------------------------------------------------------------------------------------
ക്ലാസ്സില്‍ ശ്രദ്ധിക്കാതെ ആരോ അവിടിരുന്നു giggle ചെയ്യുന്നുണ്ടല്ലോ..ആരാ..ഞാന്‍ ശബ്ദം കേട്ടു.
ReplyDeleteഹാജര്‍ :)
ReplyDeleteഞാനല്ല ടീച്ചര്‍ ആദിലയാണ് giggle ചെയ്തത്. ദേ, എന്നെ നോക്കിയിട്ടിപ്പോ winkഉം ചെയ്തു!
ReplyDeleteThis comment has been removed by the author.
ReplyDeleteഇത് മഹാ അക്രമമായി പോയി ടീച്ചര്‍. ഇത്ര ദിവസം ക്ലാസില്‍ വരാതിരുന്ന ആ ആദില ഒന്ന് squint ചെയ്തപ്പോള്‍ ടീച്ചര്‍ wink ചെയ്തു അകത്തു കയറ്റി അല്ലെ.
ReplyDeleteകൂട്ടിനു തത്തമ്മയും. ഞങ്ങള്‍ ആണ്‍ കുട്ടികള്‍ മാഷിന്റെ ഈ Lofty മനസ്സിന് മുമ്പില്‍ നമിക്കുന്നു.
നോക്കൂ ആദില അവിടിരുന്നു giggle ചെയ്യുന്നത്. ഇത്ര ദിവസം മര്യാദക്ക് ക്ലാസ്സില്‍ വന്ന ഞങ്ങളെയൊക്കെ കളിയാക്കുകയല്ലേ അത്.
ഇത് അനുവദിച്ചു കൂടാ. ചുരുങ്ങിയത് 10 ,000 തവണ എമ്പോസിഷന്‍ എഴുതിക്കണം. എന്തെന്നോ? "ഇനി ഒരിക്കലും ആണ്‍കുട്ടികളെ ആരെയും Urchin എന്ന് വിളിക്കില്ല"
എടീ ദുഷ്ട വായാടി. നീ ആദിലയെ കണ്ടപ്പോള്‍ അവളുടെ കൂടെ ചെര്‍ന്നുവല്ലേ. ഞങ്ങള്‍ അവളെ പോലെ nobe (ഇന്നലത്തെ പാഠം) അല്ലേ... പാവങ്ങള്‍ ആണേ.
ഇനി മഷിതണ്ടും, സ്ലയ്റ്റ് പെന്‍സിലും ഒക്കെ ചോതിച്ചിങ്ങു വാ. കാണിച്ചു തരുന്നുണ്ട് ഞാന്‍
class kollaam ............its realy great job
ReplyDeleteആദിലാ : ചീരാപ്പുമായി ക്ലാസ്സില്‍ വന്ന അന്ന് എന്റെയടുത്തു നിന്ന് പുളിയച്ചാര്‍ വാങ്ങാന്‍ വായ്പ വാങ്ങിയ അഞ്ചു പൈസ, അതിങ്ങു തിരിച്ചു താ.
ReplyDeleteതന്നില്ലെങ്കില്‍ ഞാനെന്റെ ഉമ്മചിയോടു പറഞ്ഞു കൊടുക്കും.
സര്‍, നല്ല ആശയം. ഞാനും ചേരുന്നു ഈ ക്ലാസ്സില്‍.
ReplyDelete@Mohamed Rafeeque
ReplyDelete@PUNNA
വളരെ നന്ദി ..ഞങ്ങള്‍ എല്ലാവരും ചേര്‍ന്നു രണ്ടു പേരെയും ഈ ക്ലാസ്സിലേക്കു സ്വാഗതം ചെയ്യുന്നു. വാക്കുകള്‍ പഠിക്കുന്നതിനൊടൊപ്പം നമ്മുടെ സ്ക്കുള്‍ ജീവിതത്തിന്റെ ആ മനോഹര നാളുകളിലേക്കും നമുക്കു എത്തിനോക്കാം, നര്‍മ്മത്തിന്റെ അകമ്പടിയോടെ...എന്നും വരും എന്ന പ്രതീക്ഷയോടെ..
എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി wink ചെയ്തോണ്ടിരുന്നോ. അവസാനം എല്ലാര്‍ക്കും Squint(കൊങ്കണ്ണ്) വരുമ്പോള്‍ പഠിച്ചോളും.
ReplyDeleteഎല്ലാവരും Lofty ആയിട്ടുള്ള മനസ്സിന്റെ ഉടമകള്‍ ആവണം. ദേ..പിന്നെം ആരോ giggle ചെയ്യുന്നു.ഞാന്‍ അങ്ങോട്ടു വന്നാല്‍ ആരാണെലും നല്ല ശിക്ഷ കിട്ടും...ങ്ഹാ...
പിന്നെ സുള്‍ഫീ...നിനക്ക് ആ പോളക്കണ്ടം മാര്‍ക്കറ്റിലെ ചില Urchins - ഉം ആയി കൂട്ടുകെട്ട് ഉണ്ടെന്നു കേട്ടു...നല്ലതല്ല കേട്ടൊ. ഇനി അവരുമായി നിന്നെ കണ്ടാല്‍ എനിക്കു നിന്റെ ഉമ്മച്ചിയെ അറിയിക്കേണ്ടി വരും...
കേരളാകൌമുദിയില്‍ നമ്മുടെ ക്ലാസ്സിലെ കുട്ടിയായ വായാടിയെ പറ്റി വന്ന ലേഖനം സ്ക്കുളിന്റെ നോട്ടിസ് ബോര്‍ഡില്‍ ഒട്ടിച്ചിട്ടുണ്ട്. എല്ലാരും കഞ്ഞീം പയറും കുടിച്ചിട്ടു പോയി വായിക്കുക. ഇപ്പൊ എല്ലാരും എഴുന്നേറ്റു കൈ തട്ടി വായാടിയെ അഭിനന്ദിക്കുക.
ReplyDeleteടപ്..ടപ്..ടപ് (കൈ തട്ടിയ ശബ്ദം ആണു കേട്ടൊ)
എന്നെ കുറിച്ച് കേരള കൗമുദിയില്‍ വന്ന ലേഖനം നോട്ടീസ് ബോര്‍ഡില്‍ ഇട്ടതിനും, അഭിനന്ദിച്ചതിനും ടീച്ചറോട് ഞാന്‍ നന്ദി പറയുന്നു. എന്നെ കൈയടിച്ച് പ്രോല്‍സാഹിപ്പിച്ചതിന് ക്ലാസ്സിലെ എല്ലാ കൂട്ടുകാര്‍ക്കും നാളെ വരുമ്പോള്‍ ഞാന്‍ ചാമ്പയ്ക്ക കൊണ്ടുതരുന്നതാണ്!
ReplyDeleteകൊട് കൈ വായാടി.
ReplyDeleteനമ്മുടെ ക്ലാസ്സിലുള്ള കുട്ടി. അഭിമാന പൂരിതരാകണം നാം സഹ ക്ലാസ്സുകാര്‍. അഭിനന്ദനങ്ങള്‍.
ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
ഒരു പുതിയ കുട്ടിയെ ക്ലാസിലേക്ക് പറഞ്ഞു വിട്ടിരുന്നു. എത്തിയല്ലോ അല്ലെ. (PUNNA )
ReplyDelete@SULFI:: എത്തി. എത്തി .PUNNA അല്ലേ..PUNNA giggle ചെയ്തു കൊണ്ട് എത്തിയാരുന്നു.എന്നും വരണം എന്നു പ്രത്യേകം പറഞ്ഞേക്കണം. കേട്ടോ sulfi.
ReplyDelete