.
ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ. |
അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..
Wednesday, June 23, 2010
ഇന്നത്തെ വാക്കുകള്‍ (23/06/2010)
---------------------------------------------------------------------------------------------------------------
Crease (kr'iːs) = Lines that are made in cloth or paper when it is crushed or folded - ചുളുക്ക് ,മടക്ക്, ഞൊറി - (Eg: She stood up, frowning at the creases in her silk dress)
---------------------------------------------------------------------------------------------------------------
Frown (fr'aʊn) = Wrinkle one's forehead, as if to signal disapproval - നെറ്റിചുളിക്കുക - (Eg: He frowned at her anxiously.)
---------------------------------------------------------------------------------------------------------------
Emblazon (ɪmˈbleɪzn) = Decorate something with a design, a symbol or words so that people will notice it easily - അലങ്കരിക്കുക - (Eg: Baseball caps emblazoned with the team's logo)
-------------------------------------------------------------------------------------------------------------
Exhort (ɪɡz'ɔːʳt) = Force or impel in an indicated direction - ഉപദേശിക്കുക, ഗുണദോഷിക്കുക - (Eg: Sugunan exhorted his listeners to turn away from violence)
-------------------------------------------------------------------------------------------------------------
നാളെ നമ്മുടെ സ്ക്കൂളില്‍ D.E.O വരുന്നുണ്ട്. എല്ലാരും Creases ഇല്ലാത്ത കുപ്പായം ഇട്ടോണ്ടു വേണം വരാന്‍.നമുക്ക് സ്ക്കൂള്‍ ഒക്കെ ഒന്നു Emblazon ചെയ്യണം. എന്താ സുള്‍ഫീ Frown ചെയ്യുന്നേ..
ReplyDeleteEmblazon ചെയ്യണം എന്നു പറഞ്ഞകൊണ്ടാണോ..?
ടീച്ചര്‍, ഞാനീ മൂരാച്ചിയെ Exhort ചെയ്തതാണ്. നാളെ നമ്മുടെ സ്ക്കൂളില്‍ D.E.O വരുന്നുണ്ട്, നമ്മള്‍ Crease ഇല്ലാത്ത ഉടുപ്പ് ഇടട്ടിട്ട് വരണമെന്ന് ടീച്ചര്‍ പറഞ്ഞിട്ടുണെന്ന് . അപ്പോള്‍ ഈ കുട്ടി ഉണ്ടക്കണ്ണുരുട്ടി എന്നെ നോക്കി Frown ചെയ്തു. അപ്പോള്‍ എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ Trickle ചെയ്തു..പിന്നെ ഞാനൊന്നും പറഞ്ഞില്ല.
ReplyDelete3B - യിലെ ശോശാമ്മയുടെ പുള്ളിക്കുട കിട്ടിയോ ടീച്ചര്‍?
ReplyDeleteആണ്‍കുട്ടികള്‍ക്ക് പുള്ളിക്കുട ഇഷ്ടമല്ല. മിക്കവാറും പെണ്‍കുട്ടികളുടെ കയ്യിലാണ് അത്തരം കുട ഉണ്ടാവുക. (ശോശാമ്മ ഒരു പെണ്‍കുട്ടിയാണല്ലോ)
ഈ സുള്‍ഫിക്കെങ്ങനെ പുള്ളിക്കുട കിട്ടി എന്ന വിവരം എനിക്കറിയാം. അതു ഞാന്‍ ടീച്ചറിനോടു പറയും എന്നു പറഞ്ഞപ്പോള്‍ ആ കുട്ടി മുഷ്ടി clench ചെയ്തു കൊണ്ട് "എങ്കില്‍ മൂരാച്ചിക്കു ഞാന്‍ വെച്ചിട്ടുണ്ട്" എന്നു പറഞ്ഞ് എന്നെ exhort ചെയ്യാന്‍ നോക്കി.
പഠിച്ചു
ReplyDeleteഎന്റമ്മോ, ഡി.ഇ.ഓ. വരുന്നുവല്ലേ.
ReplyDeleteഎന്നെ ഈ ക്ലാസില്‍ കണ്ടാല്‍. അദ്ദേഹം തീര്‍ച്ചയായും frawn ചെയ്യും.
കാരണം അങ്ങേര് വരുന്ന മൂന്നാമത്തെ സ്കൂളിലാ ഞാനിപ്പോള്‍ ഇരിക്കുന്നത്. കഴിഞ്ഞ രണ്ടു സ്കൂളില്‍ എണ്ണം തികക്കാന്‍ എന്നെ കൊണ്ട് പോയതല്ലേ. പക്ഷെ നല്ല ബിരിയാണി കിട്ടി കേട്ടോ. കഴിഞ്ഞ സ്കൂളില്‍ വെച്ച് എന്നെ പിടിച്ചു. എന്നിട്ടദേഹം exhort ചെയ്തതുമാ.
ഇനിയും എന്നെ ഇവിടെ കണ്ടാല്‍, വെറുതെ എന്റെ കണ്ണുനീര്‍ Trickle ചെയ്യണോ? കൂടുതല്‍ കളിച്ചാല്‍ ഡി. ഇ. ഒയുടെ സാരിയുടെ crease ഞാന്‍ വലിച്ചു താഴ്ത്തും.
പിന്നെ മാഷെ സ്കൂള്‍ Emblazon ചെയ്യാനൊന്നും എന്നെ കിട്ടില്ല. അതിനു ആ വായാടിയെയും മൂരാച്ചിയെയും ഒക്കെ വിളിച്ചാല്‍ മതി.
അവരൊക്കെ പറയുന്നതല്ലേ മാഷിനു ഇപ്പോള്‍ വിശ്വാസം. (ഞാനെന്റെ ഉപ്പയോട് പറഞ്ഞു ഹീറോ പെന്‍ ക്യാന്‍സല്‍ ചെയ്തു)
വേറെ സ്കൂളില്‍ നിന്ന് ഇവിടെ വന്നപ്പോള്‍ ഞാന്‍ കരുതി, ഇനിയെങ്കിലും നന്നാവുമെന്ന്. എവിടെ? മൂരാച്ചി പിന്നെയും ശോശാമ്മയുടെ പുറകെ നടന്നു തുടങ്ങി.
പ്രിയ ശോശാമ്മേ, നിന്നെ ഞാന്‍ exhort ചെയ്യുകയല്ല. ഈ പാപിയുടെ (മൂരാച്ചി) പിടിയില്‍ നിന്നും രക്ഷപെടാന്‍ കഴിയാതെ പോയ നിനക്കായി ഇതാ എന്റെ രണ്ടു തുള്ളി കണ്ണ് നീര്‍ trickle ചെയ്യുന്നു.
നമ്മുടെ മാഷ് നിങ്ങളെ ഇരുവരെയും അവിടെയും ഇവിടെയും കണ്ടു frawn ചെയ്യുന്നതിന് മുമ്പ് കര്‍ത്താവിനോട് മുട്ടിപ്പായി പ്രാര്‍ഥിച്ചു രക്ഷ പെടുക.
അമ്പട സുള്‍ഫി... കുടേം മോഷ്ടിച്ചു..എന്നിട്ടിപ്പോള്‍ മൂരാച്ചിയെക്കുറിച്ച് അപവാദവും പറയുന്നോ? ഞാന്‍ ശോശാമ്മയുടെ പുറകേ നടന്നതല്ല. കുട കാണാതായിട്ട് പാവം കരഞ്ഞപ്പോള്‍ ഒന്നാശ്വസിപ്പിച്ചതാ. അതൊരു തെറ്റാണോ റ്റീച്ചര്‍?
ReplyDeleteടീച്ചര്‍, നാളെ ഞാന്‍ ക്ലാസ്സിലേക്കില്ല. എന്നെ ഇവിടെ കണ്ടാല്‍ DEO obnoxious ആയി പെരുമാറും. പിന്നെ സ്കൂളിന്റെ ലൈസന്‍സ് തന്നെ കട്ട് ചെയ്തെന്നും വരും. പിന്നെ വെള്ളിയാഴ്ച വ്രതമായതിനാല്‍ മറ്റന്നാള്‍ സ്കൂളില്‍ പോകാന്‍ പാടില്ല എന്ന് അമ്മ പറഞ്ഞു :) :) (elation)
പിന്നെ ശനിയും ഞായറും weekend ആണല്ലോ.
അപ്പോള്‍ ഇനി തിങ്കളാഴ്ച വരാം. സുള്‍ഫി, ഞാനിവിടെ ഇല്ലെന്നു കരുതി കുരുത്തക്കേടൊന്നും ഒപ്പിക്കരുത്.. പറഞ്ഞില്ലെന്നു വേണ്ട.
@SULFI:: സുള്‍ഫീ frawn അല്ല ട്ടൊ frowm (നെറ്റിചുളിക്കുക)ആണ്. പിന്നെ ഹീറോ പെന്‍ ക്യാന്‍സല്‍ ചെയ്തതു മോശമായിപ്പോയി കേട്ടൊ..ഞാന്‍ ആശിച്ചുപോയിരുന്നു.
ReplyDelete@മൂരാച്ചി:: നല്ല ബിരിയാണി ഒക്കെ അടിച്ചു weekend ആഘോഷിക്കാന്‍ പോവ്വാണ് അല്ലെ..നടക്കട്ടെ..നടക്കട്ടെ...തിങ്കളാഴ്ച വരുമ്പോള്‍ Nibble (അല്പാല്പമായി തിന്നുക, കൊറിക്കുക) ചെയ്യാന്‍ വീട്ടില്‍ നിന്നും എന്തെങ്കിലും കൊണ്ടുവരണം ട്ടോ...
ReplyDelete