.

ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ.


അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..


Wednesday, June 16, 2010

ഇന്നത്തെ വാക്കുകള്‍ (16/06/2010)

Petrify (p'etrɪfaɪ) = Cause to become stonelike or stiff or dazed and stunned - സ്തംഭിച്ചു പോകുക , കല്ലായി മാറ്റുക,കഠിനപ്പെടുത്തുക - (Eg: The horror petrified his feelings)
--------------------------------------------------------------------------------------------------------------
Vociferously (vəs'ɪfərəsli) = Conspicuously and offensively loud - ബഹളം വെച്ചുകൊണ്ട്, നിലവിളിച്ചുകൊണ്ട് - (Eg: He vociferously opposed the state of emergency imposed by the government.)
--------------------------------------------------------------------------------------------------------------
Loafer (l'oʊfəʳ) = idler: person who does no work - ജോലി ചെയ്യാതെ കറങ്ങി നടക്കുന്ന ആള്‍ - (Eg: If I stay home and take care of my wife and my kids, then I am a loafer, not a good father)
--------------------------------------------------------------------------------------------------------------
Gruff (ɡr'ʌf) = Brusque and surly and forbidding - കര്‍ക്കശമായ, രൂക്ഷമായ - (Eg: He picked up the phone expecting to hear the chairman's gruff voice.)
-------------------------------------------------------------------------------------------------------------
Cower (k'aʊəʳ) = Bend forward and downwards because of fear - ഭയംകൊണ്ട് പതുങ്ങിക്കിടക്കുക, ഭയന്നു പുറകോട്ടു മാറുക - (Eg: "You can cower in the corner and hide or you can be tough and go out there and stand up for what you believe in," Sugunan said.)
------------------------------------------------------------------------------------------------------------

6 comments:

  1. ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ നല്‍കുന്ന ദു:ഖങ്ങളില്‍ cower ചെയ്യാതെ നമ്മുടെ ക്ലാസ്സിലെ എല്ലാവരും സധൈര്യം മുന്നോട്ടു പോകണം.

    ReplyDelete
  2. നാളെ എനിക്ക് ഡ്രൈവിങ്ങിന്റെ ടെസ്ടാ.
    കഴിഞ്ഞ പ്രാവശ്യം ടെസ്റ്റില്‍ പൊട്ടിയപ്പോള്‍ ഞാനാകെ Vociferously ആയാ അവിടം വിട്ടത്.
    ഇടയ്ക്കിടെ ലീവ് എടുത്തു ഇങ്ങിനെ ടെസ്റിന് പോകുന്നത് കൊണ്ട് Loafer എന്നൊരു നല്ല പേരും എനിക്കുണ്ട്.
    ടെസ്റ്റ്‌ നടത്തിയ ഇന്‍സ്പെക്ടറുടെ Gruff ആയ നോട്ടമാ പണി പറ്റിച്ചേ.
    ഇനി ഏതായാലും Cower ആകാനൊന്നും ഞാനില്ല. വരുന്നിടത്ത് വെച്ച് കാണാം.

    (ശരിക്കും നാളെ ടെസ്റ്റ്‌ ആണ് കേട്ടോ)

    ReplyDelete
  3. മാഷെ. ഒരു അഭിപ്രായം. കമന്റ് ഇടുന്ന ആളുകള്‍ അന്നത്തെ ക്ലാസ്സിലുള്ള വാക്കുകള്‍ ചേര്‍ത്ത് കമന്റ് ഇട്ടാല്‍ നന്നാവും.
    വെറുതെ ഒരു രസം എങ്കിലും മനസ്സില്‍ നിന്ന് മായാതെ പോവാന്‍ പറ്റിയ ഒരു ടെക്നിക് ആണത് എന്ന് തോന്നുന്നു.
    കഴിഞ്ഞ 6th മുതല്‍ ഉള്ള ക്ലാസ്സുകളിലും ഇന്ന് കയറി ഇറങ്ങി ഞാനിത് തുടര്‍ന്നു.
    ആരെയും വിഷമിപ്പിക്കാനല്ല. ഇത്തരം കൊച്ചു തമാശകളിലൂടെ (അങ്ങിനെയെങ്കിലും ഈ വാക്കുകള്‍ ഓര്‍ക്കട്ടെന്നെ)
    നമ്മള്‍ എന്തെങ്കിലും രണ്ടക്ഷരം പഠിച്ചാല്‍ .....
    ടെസ്റ്റ്‌ കഴിഞ്ഞു പതിവ് പോലെ ഇന്നും പോലീസുകാരന്‍ ജയിച്ചു. (ഞാന്‍ തോറ്റു)
    ഞാനാകെ petrify ആയി ഇരിക്കുകയാ.

    ReplyDelete
  4. @സുള്‍ഫി
    സുള്‍ഫി പറഞ്ഞതു 100 ശതമാനം ശരിയാണ്. രസകരമായ ഒരു കമന്റ് അന്നത്തെ വാക്കുകള്‍ ചേര്‍ത്ത് ഇട്ടാല്‍ അതു എപ്പൊഴും മനസ്സില്‍ നില്‍ക്കും. നമുക്ക് ഇതു തുടരാം. സുള്‍ഫി ആരെയും വിഷമിപ്പിക്കുന്നില്ല. കേട്ടോ. സുള്‍ഫി ധൈര്യമായി മുമ്പോട്ടു പൊക്കോളൂ. എല്ലാരും സുള്‍ഫിയുടെ രസകരമായ കമന്റുകള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  5. ആരു പറഞ്ഞു സുള്‍ഫി ആരേയും വിഷമിപ്പിക്കാറില്ലെന്ന്? എന്നെ ഓരോന്ന് പറഞ്ഞ് എപ്പോഴും വിഷമിപ്പിക്കും.(മഷിത്തണ്ട്, കണ്ണിമാങ്ങ... ഇത്യാദി):)

    ReplyDelete
  6. സത്യം പറയാലോ, ഇങ്ങിനെ അപ്പോഴപ്പോള്‍ ടീച്ചറുടെ രസകരമായ മറുപടി കിട്ടുന്നതു കൊണ്ട് ഈ ക്ലാസ്സിലേയ്ക്ക് വരാന്‍ നല്ല ഉല്‍‌സാഹമാണ്‌. താങ്ക്‌സ്.

    ReplyDelete

LinkWithin

Related Posts with Thumbnails