.
ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ആഴ്ചയും അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ചുള്ള രസകരമായ വാക്യങ്ങളും എല്ലാം കമെന്റുകളിലൂടെ നല്‍കാവുന്നതാണ്.പുതിയ വാക്കുകള്‍ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഇത്തരം രസകരമായ വാക്യങ്ങള്‍ സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ,എല്ലാവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടു സവിനയം ആരംഭിക്കട്ടെ. |
അഞ്ച് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥവും ..
Thursday, June 17, 2010
ഇന്നത്തെ വാക്കുകള്‍ (17/06/2010)
---------------------------------------------------------------------------------------------------------------
Nob (n'ɒb) = Rich or come from a much higher social class - ധനാഢ്യന്‍, കുലീനന്‍ - (Eg: I didn't want to tell this at that time, because you were among the nobs. )
---------------------------------------------------------------------------------------------------------------
Haphazard (hæph'æzəʳd) = Not at all organized or is not arranged according to a plan , Marked by great carelessness - ഒട്ടും ശ്രദ്ധയില്ലാതെ, ചിന്തിക്കാതെ - (Eg: He had never seen such a haphazard approach to film-making)
-------------------------------------------------------------------------------------------------------------
Shudder (ʃ'ʌdəʳ) = shake with fear, horror, disgust, or because of cold - ഭയം കൊണ്ടോ തണുപ്പു കൊണ്ടോ വിറയ്ക്കുക, കിടുങ്ങുക - (Eg: Gopalan shuddered with cold.)
-------------------------------------------------------------------------------------------------------------
Puke (pyook) = Eject the contents of the stomach through the mouth, Vomit - ഛര്‍ദ്ദിക്കുക - (Eg: They got drunk and puked out the window)
------------------------------------------------------------------------------------------------------------
ക്ലാസ്സില്‍ ടീച്ചര്‍ ചോദ്യം ചോദിക്കുമ്പോള്‍ ആരും Haphazard ആയി ഉത്തരം പറയരുത് കേട്ടോ...നന്നായി ചിന്തിച്ചു വേണം പറയാന്‍..
ReplyDeleteമാഷേ. മാഷിനെതിരെ ആരോ intrigue നടത്തുന്നുവെന്ന് തോന്നുന്നു. ഇന്നലെ മുതല്‍ ആരെയും ക്ലാസ്സില്‍ കാണുന്നില്ല.
ReplyDeleteഇനി എല്ലാവരും Nob ആയി പോയോ. പാവപ്പെട്ട ഞാന്‍ മാത്രമായോ ഈ സര്‍ക്കാര്‍ സ്കൂളില്‍?.
ഇന്നും ഇന്നലെയും വരാത്ത എല്ലാ കുട്ടികള്‍ക്കും എമ്പോസിഷന്‍ കൊടുക്കണം കേട്ടോ. ഞാന്‍ എത്ര നല്ല കുട്ടിയായി.
(എന്റെ ഫീസിന്റെ കാര്യം ഇളവു ചെയ്തു തരണേ)
@SULFI
ReplyDeleteനാട്ടില്‍ നല്ല മഴയല്ലേ..എല്ലാര്‍ക്കും ‘ചീരാപ്പു’ (ജലദോഷം) പിടിച്ചു കാണും അല്ലേ..ക്ലാസ്സില്‍ ആരോ shudder ചെയ്യുന്ന ശബ്ദം. ആദിലയാണോ..അതൊ സുല്‍ഫിയാണോ..വായാടി ചീരാപ്പു വന്നാലും ‘കീ കീ’ എന്നേ കരയൂ...
മാഷെ ഇന്നലത്തെ "കെട്ടു വിടാത്ത" ചിലര്‍ അവിടെ ഇരുന്നു puke ചെയ്യുന്നു.
ReplyDeleteഅവരെ ഒന്നും ഇന്ന് ക്ലാസ്സില്‍ കയറ്റണ്ട. അല്ലെങ്കില്‍ മാഷ് ക്ലാസ്സില്‍ മോര് കച്ചവടം തുടങ്ങേണ്ടി വരും.
(വഷളാ അപ്പോഴേ ഞാന്‍ പറഞ്ഞതാ. ഒരു കുപ്പി മതിയെന്ന്, ഇങ്ങനെ haphazard ആയി കുടിച്ചിട്ടല്ലേ. പറഞ്ഞിട്ട് കേട്ടില്ലല്ലോ)
ആദില ചീരാപ്പും കൊണ്ട് പോയെന്നാ തോന്നുന്നത്. ഇന്ന് ക്ലാസ് കഴിഞ്ഞു നമ്മള്കെലാവര്‍ക്കും കാണാന്‍ പോയാലോ മാഷെ.
ഇനി പണി പിടിച്ചു shudder ആയി കിടക്കുന്നുണ്ടെന്ന് അറിയില്ലല്ലോ.
Intrigue also means "to arouse the curiosity or interest of by unusual, new, or otherwise fascinating or compelling qualities; appeal strongly to; captivate: The plan intrigues me, but I wonder if it will work. "
ReplyDelete"ക്ലാസ്സില്‍ ആരോ shudder ചെയ്യുന്ന ശബ്ദം. ആദിലയാണോ..അതൊ സുല്‍ഫിയാണോ?"
ReplyDeleteസുള്‍ഫിയാണ് ടീച്ചര്‍ shudder ചെയ്യുന്നത്. ചീരാപ്പ് വന്നിട്ടൊന്നുമല്ല, ഹോം വര്‍ക്ക് ചെയ്യാതെ വന്നതിന് ടീച്ചര്‍ അടിക്കുമോയെന്ന് പേടിച്ചിട്ടാണ്!
ഞാന്‍ തത്തമ്മയെ പോലെ Haphazard ആയല്ല ക്ലാസില്‍ ഇരിക്കുന്നത്.
ReplyDeleteപിന്നെ ഹോം വര്‍ക്ക് ചെയ്യാത്തതിന് ഇത്തിരി shudder ഉണ്ടെന്നത് സത്യമാ.
അതെ എനിക്കിന്നലെ വയറു വേദന ആയിരുന്നു ടീച്ചര്‍ അതാ ചെയ്യാതിരുന്നത്.
എന്റെ മമ്മി പറഞ്ഞിട്ടുണ്ട് വയറു വേദന വന്നാല്‍ പിന്നെ ഹോം വര്‍ക്ക് ഒന്നും ചെയ്യാതെ കിടന്നുറങ്ങണം എന്ന്.
മമ്മി പറഞ്ഞാല്‍ കേള്‍കാതിരിക്കാന്‍ പറ്റുമോ? ടീച്ചര്‍ പറ. ഈ തത്തമ്മ ആര് പറഞ്ഞാലും കേള്‍കില്ലെന്നെ.